Follow Us On

18

September

2025

Thursday

Latest News

  • ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

    ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം0

    പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,

  • വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം

    വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം0

    ഇടുക്കി: ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഫെസ്തും വെര്‍ബി’ വചന മഹാസംഗമം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബൈബിള്‍ കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാതൃവേദി നേതൃത്വം നല്‍കുന്നു. ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഈ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേരാണ് ബൈബിള്‍ കയ്യെഴുത്തില്‍ പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ശാരീരിക വൈകല്യമുള്ളവരും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതാന്‍ ശ്രമിച്ചു എന്നത് ഈ വര്‍ഷത്തെ

  • അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം

    അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ നടത്തിയ ദേശീയ വായനാവാരാഘോഷവും ‘വായനയും ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാറും പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകളില്‍ നന്മയും ധാര്‍മികബോധവും സഹാനുഭൂതിയും നിറയ്ക്കാനാകുന്ന വായന ചെറുപ്പം മുതല്‍ ആരംഭിക്കണമെന്നും അതു ജീവിതകാലം മുഴുവന്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, നേഴ്‌സിംഗ് കോളജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അമലയിലെ അധ്യാപകരായ ഡോ. അഭിജിത്ത്

  • നവോമി സംഗമം

    നവോമി സംഗമം0

    കോട്ടയം: ലോക വിധവാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി

  • 80,000 കുഞ്ഞുങ്ങള്‍ പിറന്നതിന്റെ ആഹ്ലാദത്തില്‍ പുഷ്പഗിരി

    80,000 കുഞ്ഞുങ്ങള്‍ പിറന്നതിന്റെ ആഹ്ലാദത്തില്‍ പുഷ്പഗിരി0

    തിരുവല്ല: 80,000 കുഞ്ഞുങ്ങള്‍ പിറന്നിതിന്റെ ആഹ്ലാദത്തിലാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്. പ്രവര്‍ത്തനത്തിന്റെ 65-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇത്തരമൊരു അപൂര്‍വ നേട്ടം സ്വന്തമായത്. 1959 ഓഗസ്റ്റ് 23-നാണ് പുഷ്പഗിരി ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നത്. ഇക്കഴിഞ്ഞ ദിവസം പായിപ്പാട് സ്വദേശികളായ ജോഷി-മേഘ്‌ന ദമ്പതികള്‍ക്ക് പുഷ്പഗിരി മാതൃ-ശിശു സൗഹൃദ ആശുപത്രിയില്‍ വച്ച് ആണ്‍കുഞ്ഞ് പിറന്നപ്പോള്‍ ഇവിടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80,000 മായി. പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍

  • ജപ്തി നടപടികള്‍ക്കെതിരെ  പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    ജപ്തി നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    കല്‍പറ്റ: ബാങ്കുകളുടെ ജപ്തി നടപടികള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കാര്‍ഷിക വായ്പയുടെ പലിശ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കുക, കാര്‍ഷിക വായ്പകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്‌സിഡി പുന:സ്ഥാപിക്കുക, വിളകള്‍ക്കു ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കല്‍പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തിയത്. കര്‍ഷക ജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും

  • നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്; ബോധവല്‍ക്കരണവുമായി മീഡിയ കമ്മീഷന്‍

    നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്; ബോധവല്‍ക്കരണവുമായി മീഡിയ കമ്മീഷന്‍0

    കൊച്ചി:  ‘നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍’ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മീഡിയ കമ്മീഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരുക്കിയ സൗഹൃദ വേദിയായ മധുരം സായന്തനത്തിലെ അംഗങ്ങള്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കേരള പോലീസ് സൈബര്‍ ഡോം അസിസ്റ്റന്റ് കമാന്‍ഡര്‍ അഡ്വ. ജിന്‍സ് ടി. തോമസ് ക്ലാസെടുത്തു. ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള തട്ടിപ്പ്, വീഡിയോ കോള്‍ വഴിയുള്ള

  • കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാവരും വിട്ടുനില്ക്കണം: സീറോമലബാര്‍ സിനഡ്

    കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാവരും വിട്ടുനില്ക്കണം: സീറോമലബാര്‍ സിനഡ്0

    കാക്കനാട്: സഭയുടെ കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്മായരും വിട്ടുനില്ക്കണമെന്ന് സീറോമലബാര്‍ മെത്രാന്‍ സിനഡ്.  ജൂണ്‍ 14, 19 എന്നീ തീയതികളില്‍ ഓണ്‍ലൈനില്‍ നടന്ന സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിനെ തുടര്‍ന്ന്  സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും  എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ  അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സിനഡാനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനഡ് തീരുമാനങ്ങള്‍ 1. റോമിലെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം 2024 ജൂണ്‍

  • മുതലപ്പൊഴി മരണം; നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം:  മോണ്‍. യൂജിന്‍ പെരേര

    മുതലപ്പൊഴി മരണം; നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം: മോണ്‍. യൂജിന്‍ പെരേര0

    തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നലെയും ഉണ്ടായ മരണം സര്‍ക്കാരിന്റെ തുടരുന്ന അനാസ്ഥ തുറന്നുകാട്ടുന്നു വെന്നും നിയമസഭ നിര്‍ത്തിവച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പേരേര ആവശ്യപ്പെട്ടു. മുതലപൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം അപകട മരണങ്ങള്‍ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ  (കെഎല്‍സിഎ) നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച

National


Vatican

World


Magazine

Feature

Movies

  • തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്‍ന്നു: നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

    തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്‍ന്നു: നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്0

    അബുജ/ നൈജീരിയ: 2023-ല്‍ നൈജീരിയയില്‍ നടന്ന കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ അന്യായമായ രീതികള്‍, വഞ്ചന, തിരഞ്ഞെടുപ്പ് പിഴവുകള്‍ എന്നിവയാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം ഗുരുതരമായി തകര്‍ന്നതായി നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് (സിബിസിഎന്‍) പ്രസിഡന്റ്, ആര്‍ച്ചുബിഷപ് ലൂസിയസ് ഉഗോര്‍ജി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മിക്ക നിയമനങ്ങളും നിഷ്പക്ഷമോ സ്വതന്ത്രമോ ആയി കണക്കാക്കാന്‍ കഴിയില്ലെന്നും ഇലക്ഷന്‍ കമ്മീഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സ്വാധീനത്തില്‍

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത0

    മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയില്‍ അറിയിച്ചു. മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വര്‍ഷത്തോളവും തുടര്‍ന്ന് 10 വര്‍ഷത്തോളം തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തില്‍ സഭാത്മക ചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും

  • ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ സൂപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് കര്‍മലീത്ത സന്യാസിനിമാരും ഡ്രൈവറും മരിച്ചു

    ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ സൂപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് കര്‍മലീത്ത സന്യാസിനിമാരും ഡ്രൈവറും മരിച്ചു0

    ഡൊഡോമ/ടാന്‍സാനിയ: ടാന്‍സാനിയയിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്‍ഡ് ജീസസ് (എംസിഎസ്ടി) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് സന്യാസിനിമാരും ഡ്രൈവറും മ്വാന്‍സ അതിരൂപതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. കലുലുമ-ബുകുമ്പി പ്രദേശത്താണ് എംസിഎസ്ടി സുപ്പീരിയര്‍ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യാസിനിമാരും ഒരു ഡ്രൈവറും മരിച്ച അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരു സന്യാസിനിയുടെ  നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിലിയന്‍ കപോംഗോ, സെക്രട്ടറി സിസ്റ്റര്‍ നെരിനാഥെ, സിസ്റ്റര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?