Follow Us On

04

August

2025

Monday

Latest News

  • യുഎസിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍,  ജെസ്യൂട്ട് വൈദികന്

    യുഎസിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍, ജെസ്യൂട്ട് വൈദികന്0

    വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍  വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്

  • പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ

    പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ0

    ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം  പലയിടത്തും

  • വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…

    വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…0

    കഴിഞ്ഞ ഒരു മാസമായ് ആഫ്രിക്കയിലെ മഡഗാസ്‌ക്കറിലാണ്. ലാസലെറ്റ് സന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ ഭാഗമായ് എത്തിയതാണ്. മഡഗാസ്‌ക്കറിലെ സഭയുടെ നേര്‍ക്കാഴ്ചകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാന്‍ പരിശ്രമിക്കുന്ന CMI സഭാംഗം ജോണ്‍സണ്‍ തളിയത്ത് അച്ചനെയും അച്ചന്റെ സഭാംഗങ്ങളെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. മഡഗാസ്‌കര്‍ ദൈവത്തിന്റെ കരം ഉയര്‍ന്നു നില്‍ക്കുന്ന മിഷന്‍ പ്രദേശമാണ്. വര്‍ഷങ്ങളായ് കേരളത്തില്‍ നിന്നും ധാരാളം മിഷനറിമാര്‍ ഇവിടെ സേവനം ചെയ്തു വരുന്നു. ദാരിദ്ര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ എവിടെയും ദൃശ്യമാണ്. ഒരുപാട്

  • ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി ക്രൈസ്തവ വനിത

    ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി ക്രൈസ്തവ വനിത0

    ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി നിയമിതയായി. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഈ ചരിത്രപരമായ നിയമനം നടത്തിയിരിക്കുന്നത്. ഇസ്രായേലില്‍ ന്യൂനപക്ഷമായ അറബ് വംശത്തില്‍പ്പെട്ട പ്രഫസര്‍ മൗന മരൗണാണ് ഹൈഫാ സര്‍വകലാശാലയുടെ റെക്ടറായി നിയമിക്കപ്പെട്ട ആദ്യ ക്രൈസ്തവ വനിത. ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇസ്രായേലില്‍ വിജയം കൈവരിക്കാനാവുമെന്ന സന്ദേശമാണ് തന്റെ നിയമനം നല്‍കുന്നതെന്ന് പ്രഫസര്‍ മാരൗണ്‍ പ്രതികരിച്ചു.  എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹൈഫ സര്‍വകലാശാലയില്‍ പഠിക്കുന്ന 45 ശതമാനം

  • സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

    സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍0

    കുളത്തുവയല്‍: സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനമാണെന്ന്  താമരശേരി രൂപതാധ്യക്ഷന്‍  മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ചെറുതും വലുതുമായ ത്യാഗങ്ങളിലൂടെയും പുണ്യങ്ങളിലൂടെയും സ്വര്‍ഗത്തില്‍ ബംഗ്ലാവുകള്‍ നിര്‍മിക്കുന്നവരാണ് സമര്‍പ്പിതര്‍.  ഭാഗ്യസ്മരണാര്‍ഹനായ മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍ സ്ഥാപിച്ച മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭാംഗങ്ങളുടെ നിത്യവ്രതവാഗ്ദാനം, സുവര്‍ണ്ണ-രജതജൂബിലി ആഘോഷങ്ങള്‍ എന്നിവയ്ക്ക് ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കേണ്ട അവസരമാണ് ജൂബിലി. സമര്‍പ്പണ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടവരാണ് ജൂബിലി ആഘോഷിക്കുന്നവര്‍. സമര്‍പ്പണജീവിതത്തിലൂടെ കര്‍ത്താവിനുവേണ്ടി ഭവനങ്ങള്‍ പണിയുന്നവരാണ്

  • മണിപ്പൂരിന്റെ ദുഃഖവാര്‍ഷികത്തോടനുബന്ധിച്ച്  ഉപവാസവും പ്രാര്‍ത്ഥനയും

    മണിപ്പൂരിന്റെ ദുഃഖവാര്‍ഷികത്തോടനുബന്ധിച്ച് ഉപവാസവും പ്രാര്‍ത്ഥനയും0

    ഇംഫാല്‍: മണിപ്പൂരില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ഇംഫാല്‍ ആര്‍ച്ചുബിഷപ് ലീനസ് നെലി സോഷ്യല്‍ മീഡിയയില്‍ രൂപതാ സമൂഹത്തോട് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ നൂറുകണക്കിന് പള്ളികളില്‍ ഒന്നായ സുഗ്‌നുവിലെ സെന്റ് ജോസഫ് പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി നിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആഹ്വാനം ചെയ്തത്. ‘സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക; പ്രതീക്ഷ കൈവിടരുത്. എന്നാല്‍ സമാധാനത്തിനുള്ള

  • വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു

    വന്യമൃഗശല്യം: ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു0

    മീനങ്ങാടി: രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാത്ത അധികൃതരുടെ നിലപാടില്‍  യാക്കോബായ സഭ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം  പ്രതിഷേധിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.  എല്ലാവര്‍ക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നല്‍കേണ്ടവര്‍ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ

  • കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

    കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു0

    സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം സെന്റ് അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു.  അസോസിയേഷന്റെ മുന്‍കാല നേതാക്കളുടെ കുടുംബസംഗമം രൂപത വികാരി ജനറാള്‍ മോണ്‍. ജേക്കബ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പളളില്‍ മുഖ്യപ്രഭാഷണം നടത്തി. വൈദിക ഉപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍, അസോസിയേഷന്‍ രൂപത പ്രസിഡന്റ് റോയി വര്‍ഗീസ് കയ്യാലത്ത്, ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരി, ലാലി

  • ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം

    ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം0

    തൃശൂര്‍:  ഭാരതസഭയ്ക്ക് അഭിമാനമായി കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം. തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കൈവയ്പു ശുശ്രൂഷയിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്. തുടര്‍ന്ന് ഫാ. ജോസഫ് തേര്‍മഠം ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗമാണ് ഫാ. ജോസഫ് തേര്‍മഠം. തിരുപ്പട്ട ശുശ്രൂഷകളില്‍ ഹോളിക്രോസ് സഭയുടെ വികാരി ജനറല്‍ മോണ്‍. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ ആര്‍ച്ചുഡീക്കനായി. ജോസഫ് തേര്‍മഠത്തിന്റെ പിതൃസഹോദരന്‍ ഫാ. ജോര്‍ജ് തേര്‍മഠം

National


Vatican

World


Magazine

Feature

Movies

  • ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല

    ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല0

     കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം  ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും എതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യായമായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഭാരതത്തിന് ലോകം തന്നെ ആദരിക്കുന്ന  അമൂല്യമായ

  • അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീമാര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണം: മാര്‍ റാഫേല്‍ തട്ടില്‍

    അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീമാര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: ഛത്തീസ്ഗഡില്‍ അറസ്റ്റു ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീമാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സിസ്റ്റേഴ്‌സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. കേസിലുള്‍പ്പെട്ടിരിക്കുന്ന സിസ്റ്റേഴ്‌സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തില്‍നിന്നും  പിന്‍വാങ്ങില്ല. അതോടൊപ്പം, നിയമം കയ്യിലെടുക്കാനും അറസ്റ്റുചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ തട്ടില്‍ ആവശ്യപ്പെട്ടു.

  • സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി

    സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി0

    പെരുവണ്ണാമൂഴി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ കര്‍ഷക അതിജീവന സാരി വേലി റാലി അധികൃതര്‍ക്കുള്ള കര്‍ഷക ജനതയുടെ താക്കീതായി മാറി. വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിലായ മലയോര കര്‍ഷകരുടെ രോദനവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരോടുള്ള പ്രതിഷേധവും  മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ബാനറുകളുമായി റാലിയില്‍ ഉയര്‍ന്നുനിന്നു. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയായിരുന്നു

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?