Follow Us On

11

September

2025

Thursday

Latest News

  • സഹോദരങ്ങളായ വൈദികനും സന്യാസിനിയും വാഹനാപകടത്തില്‍ മരിച്ചു

    സഹോദരങ്ങളായ വൈദികനും സന്യാസിനിയും വാഹനാപകടത്തില്‍ മരിച്ചു0

    ഗുംല: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഫാ. തിയോഡോര്‍ കുജൂര്‍ , സിസ്റ്റര്‍ നിര്‍മല കുജൂര്‍  എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദര പുത്രനും അപകടത്തില്‍ മരണപ്പെട്ടു.സഹോദരപുത്രിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിനം ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരിന്നു.  നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദര്‍ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാഞ്ചിയില്‍

  • ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന്  ബൃഹത്തായ പദ്ധതി

    ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ബൃഹത്തായ പദ്ധതി0

    പാരിസ്/ഫ്രാന്‍സ്:  ഒരോ 15 ദിവസം കൂടുമ്പോഴും ഫ്രാന്‍സിലെ ഒരു  പൗരാണിക കെട്ടിടമെങ്കിലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതിയുമായി ‘പാട്രിമണി ഫൗണ്ടേഷന്‍’ എന്‍ജിഒ. ഗ്രാമീണ മേഖലയിലുള്ള ദൈവാലയങ്ങളാവും ഇത്തരത്തില്‍ സംരക്ഷിക്കുന്ന പ്രധാന കെട്ടിടങ്ങള്‍. പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കുന്ന ആദ്യ 100 കെട്ടിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1789-ല്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ദൈവാലയങ്ങളെല്ലാം ദേശസാത്കരിച്ചിരുന്നു. ഇന്ന് കൂടുതല്‍ ദൈവാലയങ്ങളുടെയും ചുമതല മുന്‍സിപ്പാലിറ്റികള്‍ക്കാണ്.

  • സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം

    സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി. ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍

  • കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ നാല് മുതല്‍…

    കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ നാല് മുതല്‍…0

    കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 4,5,6 തീയതികളില്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. നാലിന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍

  • അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല… കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

    അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല… കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ0

    ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ സഭാ നേതൃത്വം. ഇതൊരു മഹത്തായ ഉത്തരവാണെന്ന് ഇന്ത്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയം സെക്രട്ടറി ഫാ. മരിയ ചാള്‍സ് ആന്റണിസാമി പറഞ്ഞു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത്, രാജ്യ തലസ്ഥാനത്ത് ഏഴ് സീനിയര്‍ സെക്കന്‍ഡറി

  • അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

    അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.0

    യുദ്ധത്തില്‍ തകര്‍ന്ന ലോകത്തിന് സ്‌നേഹത്തിന്റെ അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി ആഘോഷങ്ങളില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പാ. ദൈവം നമ്മെ കൈവിടുന്നില്ല. എന്നാല്‍, അവിടുന്ന് എപ്പോഴും നമ്മെ അന്വേഷിക്കുന്നു. അപ്പമായി നമ്മില്‍ അലിഞ്ഞുചേരുവോളം അവിടുന്ന് നമുക്കായി കാത്തിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ ദിവ്യബലി നമ്മെ പഠിപ്പിക്കുന്നു. തന്റെ ശരീരവും രക്തവും നമുക്ക്

  • ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്

    ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്0

    തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം, അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്ന് ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറിയതാണ്. മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍

  • ഇതാണ് ജൂണ്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    ഇതാണ് ജൂണ്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം0

    സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് യുദ്ധവും ദാരിദ്ര്യവും മൂലം സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. സ്വദേശം ഏതാണെന്നുള്ള ചോദ്യവും സ്വന്തമായ ഒരു രാജ്യമില്ലാത്തതിന്റെ വേദനയും സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന ട്രോമയുടെ ഭാഗമാണെന്ന് പാപ്പ പറഞ്ഞു. അവര്‍ എത്തിപ്പെടുന്ന ദേശങ്ങളില്‍ സംശയത്തോടെയും ഭയത്തോടെയുമാണ് കുടിയേറ്റക്കാരെ  നോക്കി

  • കിഡ്‌സ്  സ്‌കൂള്‍ കിറ്റുകള്‍ നല്‍കി

    കിഡ്‌സ് സ്‌കൂള്‍ കിറ്റുകള്‍ നല്‍കി0

    കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്‌കൂള്‍ കിറ്റുകള്‍ വിതരണം  ചെയ്തു. കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 600 സ്‌കൂള്‍ കിറ്റുകളാണ് നല്‍കിയത്. ആധ്യയന വര്‍ഷാരംഭം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് കിഡ്‌സ് ഈ പദ്ധതി നടപ്പിലാക്കിയത്. കിഡ്‌സ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ കിറ്റ് വിതരണോദ്ഘാടനം കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.  ഒരുപാട് മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന

National


Vatican

World


Magazine

Feature

Movies

  • ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു

    ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതല്‍ നോര്‍ത്ത് പറവൂര്‍ ജൂബിലി ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ , തൈക്കൂടം സെന്റ് റാഫേല്‍ , തുതിയൂര്‍ ഔവ്വര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പള്ളികളില്‍ വികാര്‍ കോഓപ്പറേറ്ററായും, ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തോട്ടക്കാട്ടുകര സെന്റ് ആന്‍സ്, കാരമൗണ്ട്

  • പാറേമാക്കല്‍ ഗോവര്‍ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും

    പാറേമാക്കല്‍ ഗോവര്‍ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും0

    പാലാ: നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല്‍ ഗോവര്‍ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. കരിയാറ്റി മാര്‍ ഔസേപ്പ് മെത്രാപ്പോലീത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല്‍ തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമ്മ  പാറേമാക്കലിന്റെ വര്‍ത്തമാന പുസ്തകം മലയാളഭാഷക്ക് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം

  • കരച്ചില്‍, വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 ാമന്‍ പാപ്പ

    കരച്ചില്‍, വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നമ്മുടെ കരച്ചില്‍ എപ്പോഴും ബലഹീനതയുടെ അടയാളമാകണമെന്നില്ലെന്നും വാക്കുകള്‍ അവശേഷിക്കാത്തപ്പോഴുള്ള പ്രാര്‍ത്ഥനയുടെ തീവ്രമായ രൂപമാകാമെന്നും ലിയോ 14 ാമന്‍ പാപ്പ. കരയുന്നത് അടിച്ചമര്‍ത്തപ്പെടേണ്ട ക്രമരഹിതമായ ഒന്നായി നാം കരുതുന്നുണ്ടെങ്കിലും, സുവിശേഷം നമ്മുടെ നിലവിളിക്ക് ഒരു മൂല്യം നല്‍കുന്നുണ്ടെന്നും അത്  പ്രാര്‍ത്ഥനയുടെയോ പ്രതിഷേധത്തിന്റെയോ  ആഗ്രഹത്തിന്റെയോ സമര്‍പ്പണത്തിന്റെയോ രൂപമാകാമെന്നും ബുധനാഴ്ച പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി. യേശുവിന്റെ കുരിശിലെ അവസാന നിമിഷങ്ങളിലെ വേദനയുടെ നിലവിളി പോലെ പ്രാര്‍ത്ഥന ബലഹീനതയുടെ അടയാളത്തിനുപകരം ആഗ്രഹം, സമര്‍പ്പണം, പ്രാര്‍ത്ഥന എന്നിവയുടെ അടയാളങ്ങളാകാമെന്ന്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?