Follow Us On

02

July

2025

Wednesday

Latest News

  • പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

    പൂഞ്ഞാര്‍ ഇടവകയില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു0

    പാലാ: വൈദികന് നേരെ യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലത്തിന്റെ അഡ്മിനിട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്. നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നിയമനം. വൈദികനു നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് രൂപതയുടെ തീരുമാനം.

  • യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന്  ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്

    യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന് ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്0

    കാന്‍ബറാ/ഓസ്ട്രേലിയ: യഹൂദ-ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്ന് മാറിയാല്‍ ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്ന രാജ്യങ്ങള്‍ മൂല്യങ്ങളില്ലാത്ത ശൂന്യതയിലേക്ക് അധഃപതിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ മുന്‍ പ്രധാമനന്ത്രി സ്‌കോട്ട് മോറിസന്റെ പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗം. ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞും കുടുംബാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചും നടത്തിയ പ്രസംഗം ബൈബിള്‍ ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് റോമ 1:16 വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് 2 തിമോത്തി 1:12ും തെസലോനിക്ക 2:16 വചനവും

  • വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

    വിദേശ സര്‍വകലാശാലകള്‍; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം0

    കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. കേരളത്തില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് മാത്രമല്ല അന്യ സംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്ന് സജീവമാണ്. ഇതര

  • കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ്

    കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ്0

    കോട്ടയം: എയ്ഞ്ചല്‍സ് ആര്‍മി മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കുടുംബനാഥന്മാര്‍ക്കായി ജോസഫൈറ്റ്സ് കോണ്‍ഫ്രന്‍സ് നടത്തുന്നു. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ 10 ഞായര്‍ നാലുവരെയാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫാ. ജസ്റ്റിന്‍ എംഎസ്എഫ്എസ്, ഇടുക്കി തങ്കച്ചന്‍, എല്‍വിസ് കോട്ടൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവസ്വരം കേട്ട് കുടുംബത്തെ നയിക്കുക എന്ന ദൗത്യം തിരിച്ചറിയുവാന്‍ അപ്പന്മാരെ സഹായിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. രജിസ്ട്രേഷന്‍ ഫീസ് 1,000

  • ഈശോ സഭാ ഗവേഷണ സ്ഥാപനത്തിന്  കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്‌

    ഈശോ സഭാ ഗവേഷണ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്‌0

    ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്‌ഐ) ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ലൈസന്‍സിംഗ് പുതുക്കി നല്‍കുന്നതിനുള്ള നിയമം സ്ഥാപനം ലംഘിച്ചുവെന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1951 ല്‍ ഈശോ സഭാ വൈദീകന്‍ ഫാ. ജെറോം ഡിസൂസയാണ് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. സ്വതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കാനാണ്‌ ഈ

  • മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികളും സാംസ്‌കാരിക നായകരും പ്രതികരിക്കണം

    മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികളും സാംസ്‌കാരിക നായകരും പ്രതികരിക്കണം0

    പാലക്കാട്: മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികളും മത-സാംസ്‌കാരിക നേതാക്കളും പ്രതികരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി. പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനം ഉപയോഗിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം നടത്തി. അക്രമങ്ങള്‍ നടത്തിയവരെ ഒറ്റപ്പെടുത്തുകയും ഇത്തരം ആസൂത്രിത ആക്രമങ്ങളെ മുളയിലെ നുള്ളുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍

  • ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി ജൂബിലി മെഡിക്കല്‍ കോളജ്

    ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി ജൂബിലി മെഡിക്കല്‍ കോളജ്0

    തൃശൂര്‍: ശ്വാസകോശ സംബന്ധമായ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന രണ്ടു പ്രോട്ടീനുകള്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിലെ ഗവേഷണ വിഭാഗം കണ്ടെത്തി. വൈദ്യശാസ്ത്ര പ്രസിദ്ധീകരണ രംഗത്ത് പ്രമുഖരായ ബയോമെഡ് സെന്‍ട്രല്‍ ജേര്‍ണലായ ക്ലിനിക്കല്‍ പ്രോട്ടിയോമിക്സിന്റെ പുതിയ പതിപ്പില്‍ ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂബിലിയിലെ ഗവേഷകയായ സോനു ദാസിന്റെ പഠനമാണ് ഈ കണ്ടെത്തലിന് കാരണമായത്. എം. വന്ദിത, എവ്ലിന്‍ മരിയ തുടങ്ങിയ ജൂബിലിയിലെ ഗവേഷകരും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുവേളജി വിഭാഗം മേധാവി ഡോ. ജിന്‍സു

  • മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം:  ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

    മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍0

    വത്തിക്കാന്‍ സിറ്റി: ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളായി രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ ‘ദി പോപ്പ് വീഡിയോ’യില്‍ രക്തസാക്ഷികളുടെ ധീരതയും മിഷനറി തീക്ഷ്ണതയും സഭയിലുടനീളം നിറയുന്നതിനായാണ് പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. എല്ലാ കാലത്തും നമ്മുടെ ഇടയില്‍ രക്തസാക്ഷികളുണ്ടാകുമെന്നും നാം ശരിയായ പാതയിലാണെന്നുള്ളതിന്റെ തെളിവാണതെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ലെസ്ബോസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ട യുവാവിന്റെ കാര്യവും പാപ്പ വീഡിയിയോയില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ കഴുത്തിലുള്ള ക്രൂശിതരൂപം നിലത്തെറിയുവാന്‍

  • മതമൈത്രിയുടെ പ്രകാശഗോപുരമായി  മാഹി ബസിലിക്ക

    മതമൈത്രിയുടെ പ്രകാശഗോപുരമായി മാഹി ബസിലിക്ക0

    മാഹി: സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും ഒരു നാടിന്റെ മുഴുവന്‍ സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും നിമിഷമായി മാറി. മതമൈത്രിയുടെ പ്രകാശഗോപുരമായി മാഹിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദൈവാലയത്തില്‍ മാഹി അമ്മ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന വിശുദ്ധ അമ്മത്രേസ്യയുടെ മാധ്യസ്ഥം ആണ്ടുതോറും ജാതിമതവര്‍ഗ ദേശഭേദമന്യേ ജനലക്ഷങ്ങളാണ് ആത്മീയ നവീകരണത്തിനായി എത്തുന്നത്. 1723 ലാണ് മാഹിയില്‍ പ്രഥമ ക്രൈസ്തവ സമൂഹം രൂപംകൊണ്ടതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. കടത്തനാട്ട് രാജവംശവുമായി 1721-ല്‍ ഉടമ്പടി ചെയ്ത് ഫ്രഞ്ചുകാര്‍ മാഹിദേശം സ്വന്തമാക്കി. ഫ്രഞ്ചുകാരുടെ

National


Vatican

World


Magazine

Feature

Movies

  • യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു

    യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു0

    ലണ്ടന്‍: യുകെയുടെ ജനപ്രതിനിധിസഭയായ  ഹൗസ് ഓഫ് കോമണ്‍സില്‍  നടന്ന വോട്ടെടുപ്പില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന്‍ വിശുദ്ധ കുര്‍ബാന നിരസിച്ചു. സറേയിലെ ഡോര്‍ക്കിംഗിനെയും ഹോര്‍ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന്‍ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരകപാപത്തിലായതിനാല്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു. ഡോര്‍ക്കിംഗിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന്‍ വെയ്ന്‍ വോട്ടെടുപ്പിന് മുമ്പ്

  • സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു

    സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു0

    എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ ഒരു മരക്കുരിശ് കത്തിക്കുകയും നാല്‍പ്പതോളം കല്ലറകള്‍ രാത്രിയില്‍ നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്‍ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്‍ഫ്രൂഷെയറിലെ ബാര്‍ഹെഡിലുള്ള സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്.  വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു. ഈ വിവേകശൂന്യമായ നശീകരണ പ്രവര്‍ത്തനത്തില്‍ ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ്‍ കീനന്‍ പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, സ്‌കോട്ട്‌ലന്‍ഡിലുടനീളമുള്ള പള്ളികളും

  • മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും

    മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും0

    കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 -ന് സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍  ദുക്‌റാനതിരുനാള്‍ ആചരണവും സീറോമലബാര്‍സഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 -ന്  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും. 11  മണിക്ക് സഭാദിനാഘോഷത്തിന്റെ  ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാര്‍സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈ ദിക-അല്മായ-സമര്‍പ്പിത പ്രതിനിധികള്‍ പങ്കെടുക്കും. സീറോമലബാര്‍ സഭാംഗവും ഹൃദ്രോഗ വിദഗ്ധനുമായ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?