Follow Us On

02

July

2025

Wednesday

Latest News

  • ഗാസയിലേക്ക് വീണ്ടും മാര്‍പാപ്പയുടെ ഫോണ്‍കോള്‍

    ഗാസയിലേക്ക് വീണ്ടും മാര്‍പാപ്പയുടെ ഫോണ്‍കോള്‍0

    വത്തിക്കാന്‍ സിറ്റി: ഗാസയിലെ നിജസ്ഥിതി ചോദിച്ചറിയാന്‍ മാര്‍പാപ്പ വീണ്ടും ജറുസലെം പാത്രിയാര്‍ക്കീസുമായി ഫോണില്‍ സംസാരിച്ചു. ഫെബ്രുവരി ഏഴാം തീയതി പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് പാപ്പ ജറുസലെം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റയെ ഫോണില്‍ വിളിച്ചത്. ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിന്റെ സ്ഥിതിഗതികള്‍, യുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ ഉണ്ടാക്കുന്ന ക്ഷാമം, എന്നിവയെപ്പറ്റിയാണ് പാപ്പ കൂടുതലായി ചോദിച്ച് അറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായുള്ള തന്റെ പ്രാര്‍ത്ഥന പാപ്പ അറിയിച്ചു. ദൂരിതബാധിതരുടെ വേദനകള്‍ കത്തുകള്‍, ഫോണ്‍ കോളുകള്‍ കൂടാതെ

  • മാര്‍ റാഫേല്‍ തട്ടില്‍ സിസിബിഐ  സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി

    മാര്‍ റാഫേല്‍ തട്ടില്‍ സിസിബിഐ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി0

    ബെംഗളൂരു: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ സിസിബിഐയുടെ ബെംഗളൂരുവിലെ ജനറല്‍ സെക്രട്ടേറിയറ്റ് സന്ദര്‍ശിച്ചു. ഫെബ്രുവരി 7-ന് സിസിബിഐ ജനറല്‍ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റിലെ റസിഡന്റ് സെക്രട്ടറിമാരുമായി മാര്‍ റാഫേല്‍ തട്ടില്‍ ചര്‍ച്ച നടത്തി. സിസിബിഐ ജനറല്‍ സെക്രട്ടേറിയേ റ്റ് നടത്തുന്ന വിലപ്പെട്ട പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

  • ക്രൈസ്തവര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് സിബിസിഐ

    ക്രൈസ്തവര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് സിബിസിഐ0

    ബംഗളൂരു: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടപ്പിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി.  ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍  നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പുരില്‍ നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നുവെന്ന് സമ്മേളനം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവാലലയങ്ങളും വീടുകളും തകര്‍ക്കുന്നു. അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ ത്തിക്കുന്നവര്‍ക്കു

  • ചന്ദനലേപം പോലൊരു പിതാവ്

    ചന്ദനലേപം പോലൊരു പിതാവ്0

    നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില്‍ ഇടം നല്‍കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്‍ത്തെടുക്കുകയാണ്  അനില്‍ സാന്‍ജോസച്ചന്‍ വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല്‍ പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്‍

  • മധ്യപ്രദേശില്‍ വീണ്ടും മിഷനറിമാരെക്കുറിച്ച്  രഹസ്യവിവര ശേഖരണം

    മധ്യപ്രദേശില്‍ വീണ്ടും മിഷനറിമാരെക്കുറിച്ച് രഹസ്യവിവര ശേഖരണം0

    ഭോപ്പാല്‍ (മധ്യപ്രദേശ്): സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ക്രിസ്ത്യന്‍ മിഷനറിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ചതിനെതിരെ സഭാ നേതൃത്വം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും അവരുടെ ധനസഹായ സ്രോതസുകളുടെയും വിശദാംശങ്ങള്‍ തേടി പോലീസ് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ചോദ്യാവലി പ്രചരിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ചില സ്ഥാപനങ്ങളില്‍ പ്രാദേശിക പോലീസില്‍ നിന്ന് ഒരു ചോദ്യാവലി ലഭിച്ചതായി ജബല്‍പൂര്‍  ബിഷപ് ജെറാള്‍ഡ് അല്‍മേഡ പറഞ്ഞു. ‘പക്ഷേ തങ്ങള്‍ ഇതുവരെ ഇതിന് ഉത്തരം നല്‍കിയിട്ടില്ല. ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തുകയും ഈ വിശദാംശങ്ങള്‍

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നല്‍കുന്ന മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നല്‍കുന്ന മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    ഇടുക്കി: ഇടുക്കി രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി നല്‍കിവരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ സേവനം എന്നീ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും, സംഘടനക ള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഈ വര്‍ഷത്തെ കൃഷി അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ഇരട്ടയാര്‍ സ്വദേശി ദാസ് മാത്യുവിനെയാണ്. വിവിധയിനം കൃഷികള്‍, മത്സ്യകൃഷി, മൃഗപരിപാലനം, കാര്‍ഷിക നേഴ്‌സറി, അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെയും തൈകളുടെയും ഉത്പാദനം എന്നിവയിലൂടെ കൈവരിച്ച മികച്ച വിജയം  ദാസ് മാത്യുവിനെ

  • ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷം 8-ന്

    ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷം 8-ന്0

    കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷം ഇന്ന് (ഫെബ്രുവരി എട്ട്) വൈകുന്നേരം നാലിന് നടക്കും. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ്

  • ഉത്തര്‍പ്രദേശില്‍ കത്തോലിക്കാ വൈദികന്‍ അറസ്റ്റില്‍

    ഉത്തര്‍പ്രദേശില്‍ കത്തോലിക്കാ വൈദികന്‍ അറസ്റ്റില്‍0

    ലക്‌നൗ (ഉത്തര്‍പ്രദേശ്): വ്യാജ മതപരിവര്‍ത്തനം ആരോപിപിച്ച് ലഖ്‌നൗ കത്തോലിക്കാ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും ഉള്‍പ്പെടുന്നു. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും 100 ഓളംവരുന്ന വിശ്വാസികളും അവരുടെ പതിവ് പ്രാര്‍ത്ഥനാ യോഗത്തിനായി ഉപയോഗിച്ചിരുന്ന ലഖ്‌നൗ രൂപതയുടെ അജപാലന കേന്ദ്രമായ നവിന്തയുടെ ഡയറക്ടറാണ് ഫാ. പിന്റോ. ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നവിന്തയ്ക്ക് മുന്നില്‍ തീവ്രഹിന്ദു സംഘടനകളുടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താതെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അവരെ അറസ്റ്റു

  • സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം

    സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം0

    കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. കൂടാതെ ചൈതന്യ

National


Vatican

World


Magazine

Feature

Movies

  • തിരുഹൃദയ മാസത്തില്‍ വിയറ്റ്‌നാമില്‍ അഭിഷിക്തരായത് 40 പുതിയ വൈദികര്‍

    തിരുഹൃദയ മാസത്തില്‍ വിയറ്റ്‌നാമില്‍ അഭിഷിക്തരായത് 40 പുതിയ വൈദികര്‍0

    ഹാനോയി/വിയറ്റ്‌നാം: യേശുവിന്റെ തിരുഹൃദയ മാസമായ ജൂണില്‍ 40 പുതിയ പുരോഹിതരെ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ വിയറ്റ്‌നാമിലെ സഭ. യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ഹോ ചി മിന്‍ സിറ്റി അതിരൂപതയ്ക്ക് വേണ്ടിയാണ് ഇതില്‍ 21  വൈദികര്‍ അഭിഷിക്തരായത്. പുരോഹിതന്‍ ദൈവഹിതത്തെ ഗൗരവമായി കണ്ടുകൊണ്ട് ആരാധനാക്രമം, അജപാലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളിലൂടെയും സുവിശേഷം കൈമാറേണ്ട വ്യക്തിയാണെന്ന് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച ആര്‍ച്ചുബിഷപ് ജോസഫ് നുയെന്‍ നാങ് പറഞ്ഞു. അന്നേദിനം തന്നെ ബാറിയ രൂപതയിലെ ഔവര്‍ ലേഡി ഓഫ്

  • യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു

    യുകെയില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ പിന്തുണച്ച എംപിക്ക് വിശുദ്ധ കുര്‍ബാന നിരസിച്ചു0

    ലണ്ടന്‍: യുകെയുടെ ജനപ്രതിനിധിസഭയായ  ഹൗസ് ഓഫ് കോമണ്‍സില്‍  നടന്ന വോട്ടെടുപ്പില്‍ ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന്‍ വിശുദ്ധ കുര്‍ബാന നിരസിച്ചു. സറേയിലെ ഡോര്‍ക്കിംഗിനെയും ഹോര്‍ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന്‍ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരകപാപത്തിലായതിനാല്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു. ഡോര്‍ക്കിംഗിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന്‍ വെയ്ന്‍ വോട്ടെടുപ്പിന് മുമ്പ്

  • സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു

    സ്‌കോട്ട്‌ലന്‍ഡില്‍ കുരിശുരൂപം കത്തിക്കുകയും 40 കല്ലറകള്‍ തകര്‍ക്കുകയും ചെയ്തു0

    എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ ഒരു മരക്കുരിശ് കത്തിക്കുകയും നാല്‍പ്പതോളം കല്ലറകള്‍ രാത്രിയില്‍ നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്‍ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്‍ഫ്രൂഷെയറിലെ ബാര്‍ഹെഡിലുള്ള സെന്റ് കോണ്‍വാള്‍സ് സെമിത്തേരിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്.  വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു. ഈ വിവേകശൂന്യമായ നശീകരണ പ്രവര്‍ത്തനത്തില്‍ ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ്‍ കീനന്‍ പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, സ്‌കോട്ട്‌ലന്‍ഡിലുടനീളമുള്ള പള്ളികളും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?