Follow Us On

02

July

2025

Wednesday

Latest News

  • സ്‌കൂളിലേക്കു പോയ സിസ്റ്റര്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞു

    സ്‌കൂളിലേക്കു പോയ സിസ്റ്റര്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞു0

    തൃശൂരിലെ കോണ്‍വെന്റില്‍നിന്നും റോഡിന് എതിര്‍വശത്തുള്ള സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ വാഹനാപകടത്തില്‍പെട്ട പാലക്കയം സ്വദേശി സിസ്റ്റര്‍ സോണിയയാണ് മരണമടഞ്ഞത് പിന്നില്‍നിന്നുവന്ന ഇരുചക്രവാഹനം സിസറ്ററിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിസ്റ്ററിനെ തൃശൂര്‍ അമല ആശുപത്രിയിലും പിന്നീട് കളമശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നു. പാലക്കയം മൂന്നാം തോട് മേലെമുറി ജോണി-സെലീന ദമ്പതികളുടെ മകളും തൃശൂര്‍ മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെന്‍ട്രല്‍ സ്‌കൂള്‍ അദ്ധ്യാപികയുമാണ് സിസ്റ്റര്‍ സോണിയ (31).

  • ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നു

    ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നു0

    ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഒറട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും അതിനാനുപാതികമായി സഭയിലെ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യസഭയിലേക്കുള്ള ഈ പ്രവാഹം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കാലത്ത് അധികരിക്കുകയാണ്. കത്തോലിക്കാസഭയില്‍ വിശ്വാസം ഏറ്റുപറഞ്ഞ് മാമോദീസ സ്വീകരിക്കാന്‍ കടന്നുവരുന്നവരെ കൃത്യമായി പരിശീലിപ്പിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനും പ്രത്യേക ക്ലാസുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും ആഴ്ചതോറുമുള്ള ക്ലാസുകളും ഫോര്‍മേഷനും ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തി. ദൈവകൃപയാല്‍ മുന്‍ വര്‍ഷങ്ങളില്‍ കണ്ടതിലും കൂടുതല്‍ ആളുകള്‍

  • ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍

    ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍0

    അംബികപുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ അംബികപുര്‍ കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മലയാളി കന്യാസ്ത്രീയെ റിമാന്‍ഡ് ചെയ്തു. സിഎംസി സഭാംഗമായ സിസ്റ്റര്‍ മേഴ്‌സിയാണ് റിമാന്‍ഡിലായത്. അംബികാപൂരിലെ കാര്‍മല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി, കന്യാസ്ത്രീ തന്നെ പീഡിപ്പിക്കുകയും ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നതായി പറയപ്പെടുന്നു. അംബികാപൂര്‍ രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ലൂസിയന്‍ കുഴൂര്‍ കന്യാസ്ത്രീക്കെതിരായ കുറ്റം നിഷേധിച്ചു. ക്ലാസ് സമയത്ത് മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം ടോയ്‌ലറ്റില്‍

  • തമിഴ്‌നാട് സഭ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

    തമിഴ്‌നാട് സഭ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്0

    ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിന് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് വിലക്കേര്‍പ്പെടുത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നതിനുണ്ടായിരുന്ന അനുമതിയാണ് മന്ത്രാലയം നിറുത്തലാക്കിയത്. താസോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് തമിഴ്‌നാടുവിന്റെ കീഴില്‍ നീതിക്കും സമാധനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയായിരുന്നു. ചട്ടലംഘനം ആരോപിച്ച് സൊസൈറ്റിയുടെ ലൈസന്‍സ് പുതുക്കുവാന്‍ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു. രണ്ട് വര്‍ഷം

  • വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എംഎസ്ടി നിര്യാതനായി

    വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എംഎസ്ടി നിര്യാതനായി0

    പാലാ: എംഎസ്ടി സമൂഹത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ (99) എംഎസ്ടി നിര്യാതനായി. സഭയ്ക്ക് നല്‍കിയ സംഭാവനകളെപ്രതി സീറോ മലബാര്‍ സഭ അദ്ദേഹത്തിന് 2016-ല്‍ വൈദിക രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1955 ലാണ് ഫാ. സെബാസ്റ്റ്യന്‍ പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് പാലാ രൂപതയിലെ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. 25 മെത്രാന്മാരും അഞ്ഞൂ റിലധികം വൈദികരും

  • ആസാമില്‍ മതപരിവര്‍ത്തനമാരോപിച്ച് രണ്ട്  അമേരിക്കന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു

    ആസാമില്‍ മതപരിവര്‍ത്തനമാരോപിച്ച് രണ്ട് അമേരിക്കന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു0

    ഗുവഹത്തി: ആസാമില്‍ ബാപ്റ്റിസ് സഭയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത രണ്ട് അമേരിക്കന്‍ പൗരന്മാരെ വ്യാജമതപരിവര്‍ത്തനക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തസംഘടനകള്‍. ആസാമിലെ സോണിറ്റ്പൂര്‍ ജില്ലയില്‍ നടന്ന ബില്‍ഡിംഗ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഥികളായെത്തിയതായിരുന്നു അമേരിക്കന്‍ പൗരന്മാരായ ജോണ്‍ മാത്യു ബ്രൂണും, മൈക്കല്‍ ജെയിംസ് ഫ്ലിച്ചും. അവരുടെ പേരില്‍ ആരോപിക്കപ്പെട്ട മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും ആസാം ക്രിസ്ത്യന്‍ ഫോറം വാക്താവ് അലന്‍ ബ്രൂക്ക്‌സ് പറഞ്ഞു. ആസാമിലെ സോണിറ്റ്പൂരില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ അവരെ മതപരമായ

  • ഗാസയില്‍  പരിക്കേറ്റ  കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍

    ഗാസയില്‍ പരിക്കേറ്റ കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍0

    റോം: ഗാസയില്‍ പരിക്കേറ്റവരും രോഗികളുമായ 60 ഓളം കുട്ടികളുമായി ഈജിപ്തില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇറ്റാലിയന്‍ തുറമുഖമായ ലാ സ്‌പെസിയയിലെത്തി. റാഫാ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഈജിപ്തിലെ അല്‍ ഹാരിഷ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിലുള്ളത്. ഹോളിലാന്റിന്റെ ചുമതല വഹിക്കുന്ന വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്തോണിയോ തജാനി തുടങ്ങിയവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. പല കുട്ടികളും ഗുരുതരമായ അവസ്ഥയിലാണ് ഇവിടെ എത്തിയതെന്നും അവരെ അപ്പോള്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക്

  • വിശുദ്ധ ബക്കിത്തായുടെ  തിരുനാള്‍ദിനം മനുഷ്യക്കടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിച്ചു

    വിശുദ്ധ ബക്കിത്തായുടെ തിരുനാള്‍ദിനം മനുഷ്യക്കടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിച്ചു0

    വത്തിക്കാന്‍ സിറ്റി: അടിമയായി വില്‍ക്കപ്പെട്ടെങ്കിലും പിന്നീട് സന്യാസിനിയായി മാറിയ വിശുദ്ധ ബക്കിത്തയുടെ തിരുനാള്‍ദിനമായ ജനുവരി എട്ടാം തിയതി മനുഷ്യക്കടത്തിനെതിരായുള്ള അവബോധമുണര്‍ത്തുന്ന പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ക്ലേശങ്ങളനുഭവിക്കുന്ന മനുഷ്യരുടെ നിലവിളിക്ക് ചെവികൊടുക്കണമെന്ന് ദിനാചരണത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യുദ്ധവും സംഘര്‍ഷവും മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരോട്, പ്രത്യേകിച്ചും ലൈംഗികമായി ചൂഷണത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടുപ്പമാണ് തന്റെ ചിന്തകളെന്ന് പാപ്പ പറഞ്ഞു. ഒരോ മനുഷ്യന്റെയും അന്തസ്സിനെ അംഗീകരിക്കുവാനും മനുഷ്യക്കടത്തും എല്ലാ തരത്തിലുള്ള ചൂഷണത്തെയും ഏതിര്‍ക്കുവാനും

  • മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    ന്യൂഡല്‍ഹി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 ന് പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മേജര്‍ ആര്‍ച്ച്ബിഷപ്പായ ശേഷം ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കാണുന്നത്. സഭയുടെ സ്‌നേഹവും ആദരവും സര്‍ക്കാരിനെ അറിയിക്കാനാണ് സന്ദര്‍ശനം നടത്തിയതെന്ന് മാര്‍ തട്ടില്‍ വ്യക്തമാക്കി. ബംഗളുരൂവില്‍ നടന്ന സിബിസിഐ സമ്മേളനത്തിനു ശേഷമായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

National


Vatican

World


Magazine

Feature

Movies

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍0

    കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗര്‍, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില്‍ നിന്നുള്ള ഫാ. അരുള്‍ദാസിന്റെയും ഉള്‍പ്പടെ നിരവധി കൊലപാതകങ്ങളില്‍ പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന്‍  ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ നടത്തിയ ഓപ്പറേഷന്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക്,  ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ്  ദാരാ സിംഗിനെ, ബലറാം സാഗര്‍ കീഴടക്കിയത്.

  • രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

    രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം0

    മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?