Follow Us On

17

June

2025

Tuesday

Latest News

  • ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍

    ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍0

    ടോക്യോ: ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ ആദ്യത്തെ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍ പിന്നിടുന്നു. വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന സുകിജിയിലെ ദൈവാലയത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളില്‍ ടോക്കിയോ ആര്‍ച്ചുബിഷപ് ടാര്‍സിഷ്യസ് ഐസാവോ കികുച്ചി മുഖ്യ കാര്‍മികത്വം വഹിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് മിഷനറിമാര്‍ ഈ ദൈവാലയം പണിതുയര്‍ത്തിയതെന്ന് ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. ചുരുങ്ങുന്ന ജനസംഖ്യയുടെയും പ്രായമാകുന്ന സമൂഹത്തിന്റെയും മുന്നില്‍ സഭ ഇന്നും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ ആശങ്കകള്‍ക്കിടയിലും ശുഭാപ്തി വിശ്വാസമുണ്ടെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

  • ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളി തിളക്കം; വാര്‍ത്താതാരമായി കോട്ടയംകാരന്‍

    ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളി തിളക്കം; വാര്‍ത്താതാരമായി കോട്ടയംകാരന്‍0

    ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍  വാര്‍ത്താതാരമായി മാറിയിരിക്കുകയാണ്  സോജന്‍ ജോസഫ് എന്ന കോട്ടയംകാരന്‍. യു.കെ പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായിരുന്നു സോജന്‍ ജോസഫിന്റെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പിലെ താരമായി മാറിയത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്.  സാമൂഹിക പ്രവര്‍ത്തനങ്ങളാണ് സോജന്‍ ജോസഫിന് ജനമനസുകളില്‍ ഇടംനേടിക്കൊടുത്തത്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ നേടിയ

  • വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി..!

    വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി..!0

    മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ 15-ാം ചരമവാര്‍ഷികത്തില്‍, കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ മുന്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നല്‍കിയ അനുസ്മരണ സന്ദേശത്തില്‍, വര്‍ക്കിയച്ചന്‍ അദേഹത്തെക്കുറിച്ചു നടത്തിയ സുപ്രധാന പ്രവചനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. പ്രസ്തുത സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ നമ്മില്‍നിന്ന് വേര്‍പിരിഞ്ഞിട്ട് 15 വര്‍ഷം തികയുകയാണ്. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലാവരുടെയും മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കാര്യമാണ്. 1921 ജൂണ്‍ 11-നാണ് വര്‍ക്കിയച്ചന്റെ ജനനം. പത്താംക്ലാസ് പാസായപ്പോള്‍ മിഷനറിയാകണമെന്നായിരുന്നു താല്‍പര്യം. 1938-ല്‍ സെമിനാരിയില്‍ ചേര്‍ന്ന അച്ചന്റെ മൈനര്‍ സെമിനാരിപഠനം

  • മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു

    മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീ ത്തയുടെ എഴുപത്തിയൊന്നാം ഓര്‍മപ്പെരുന്നാളിനോടനു ബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ പത്തിന് രാവിലെ (ബുധന്‍) മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. രാവിലെ 6.30ന് കാതോലിക്ക ബാവയുടെ മുഖ്യകാര്‍ മ്മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍

  • എഞ്ചിനീയര്‍ ബിഷപ് ഓര്‍മയായി

    എഞ്ചിനീയര്‍ ബിഷപ് ഓര്‍മയായി0

    ടുറ: എഞ്ചിനീയര്‍ ബിഷപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മേഘാലയയിലെ ചുറ രൂപതയുടെ പ്രഥമ മെത്രാനും മലയാളിയുമായ ഡോ. ജോര്‍ജ് മാമലശേരില്‍ (92) കാലംചെയ്തു. പാലാ രൂപതയിലെ കളത്തൂര്‍ സെന്റ് മേരീസ് ഇടവകാംഗമായിരുന്ന ഡോ. ജോര്‍ജ് മാമലശേരിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മികവാണ് ‘എഞ്ചിനീയര്‍ ബിഷപ്’ എന്ന വിശേഷണം ലഭിക്കുന്നതിന് കാരണമായത്.  സംസ്‌കാരം ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.44-ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ടുറയിലെ രോളി ക്രോസ്

  • വിശ്വാസ പ്രഘോഷണ പദയാത്രയുമായി യുവജനങ്ങള്‍

    വിശ്വാസ പ്രഘോഷണ പദയാത്രയുമായി യുവജനങ്ങള്‍0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ കണമല സെന്റ് തോമസ് ദൈവാലയത്തില്‍  നിന്നും  നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തിലേക്ക് ഭക്തിനിര്‍ഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തി. മാര്‍ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താല്‍ രൂപീകൃതമായ നിലയ്ക്കല്‍ വിശ്വാസി സമൂഹത്തിന്റെ പിന്‍മുറക്കാരായ യുവജനങ്ങള്‍ വിശ്വാസ പ്രഘോഷണ പദയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ജപമാലയോടെ ആരംഭിച്ച വിശ്വാസ തീര്‍ത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ രൂപത എസ്എംവൈഎം പ്രസിഡന്റ് അലന്‍ എസ്. വെള്ളൂരിന് പതാക നല്‍കി ഉദ്ഘാടനം

  • ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക

    ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക0

    തിരുവനന്തപുരം: ദൈവത്തില്‍ ആശ്രയിക്കുന്നതിനും ദൈവത്തെ മുറുകെ പിടിക്കുന്നതിനും പ്രചോദനവും മാതൃകയുമാണ് ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്ക ബാവ. ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  മൂല്യവ്യവസ്ഥിതികള്‍ മാറിമറിയുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തെ അന്വേഷിക്കുവാനും പിന്‍ചൊല്ലുവാനും ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ്

  • ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

    ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍0

    സ്വന്തം ലേഖകന്‍ ലക്‌നൗ ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദുചെയ്തു. വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. 1886-ല്‍ സ്ഥാപിതമായ ആഗ്ര അതിരൂപത വടക്കേ ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്ക രൂപതയാണ്. തുടക്കത്തില്‍ പാക്കിസ്ഥാനും ടിബറ്റും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ രൂപതയായിരുന്നു. അതിരൂപതയുടെ കീഴിലുള്ള 12 രൂപതകളിലെ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷ നല്‍കിയപ്പോ ള്‍

  • ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി

    ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി0

    ലാഹോര്‍: ഖുറാനെതിരെ നിന്ദാപ്രചരണം നടത്തിയെന്ന് ആരോപിച്ച് ഒരുപറ്റം ആളുകള്‍, പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി ക്രൈസ്തവഭവനങ്ങളും 26 ക്രൈസ്തവ ദൈവാലയങ്ങളും തീയിട്ടു നശിപ്പിച്ച കേസില്‍ വിചിത്ര വിധിയുമായി പാക്ക് കോടതി. ലഹളക്കും അക്രമത്തിനും ഇരകളായ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഏസാന്‍ ഷാനിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ശിക്ഷ നടപ്പാക്കുന്നതിനുമുന്‍പായി അദ്ദേഹം 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും പറയുന്നു. 2023 ആഗസ്റ്റ് 16ന് പാക്കിസ്ഥാനിലെ ജാരന്‍വാലയില്‍ നടന്ന ലഹളക്ക് കാരണക്കാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സഹിവാലിലുള്ള തീവ്രവാദവിരുദ്ധ

National


Vatican

World


Magazine

Feature

Movies

  • ആരോഗ്യമുള്ള മനസ് സ്വന്തമാക്കാന്‍ MSMI സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സൈക്കോ സ്പിരിച്ചല്‍ കൗണ്‍സലിങ്ങും പ്രോഗ്രാമും

    ആരോഗ്യമുള്ള മനസ് സ്വന്തമാക്കാന്‍ MSMI സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സൈക്കോ സ്പിരിച്ചല്‍ കൗണ്‍സലിങ്ങും പ്രോഗ്രാമും0

    സന്തോഷകരമായ ജീവതത്തിന് ആരോഗ്യമുള്ള ശരീരംപോലെ, ആരോഗ്യമുളള മനസും അനിവാര്യമാണ്. കുളത്തുവയല്‍ MSMI സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ചെമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ജീവധാര കൗണ്‍സിലിംഗ് സെന്റര്‍, കുട്ടികള്‍, മുതിര്‍ന്ന വ്യക്തികള്‍, ദമ്പതികള്‍, കുംടുംബങ്ങള്‍ തുടങ്ങി ജീവതത്തിലെ ഏതു തലത്തിലുള്ളവരുടെയും മാനസികാരോഗ്യത്തിനും കുടുംബത്തിന്റെ സുസ്ഥിതിക്കും സഹായിക്കുന്നു. മനശാസ്ത്ര കൗണ്‍സലിങ്ങും, തെറാപ്പിയും (വ്യക്തി, കുംടുംബം, ദമ്പതി) ശില്പശാലകളും, താമസിച്ചുള്ള പ്രോഗ്രാമുകളും വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജീവധാര കൗണ്‍സലിങ്ങ് സെന്ററില്‍ ലഭ്യമാണ്. ജൂലൈ മാസത്തിലെ പ്രോഗ്രാം: സന്യസ്തര്‍ക്കുള്ള താമസിച്ചുള്ള പ്രോഗ്രാം  3 മുതല്‍ 7 വരെ

  • ബൈബിള്‍ സംഗീത കച്ചേരി ശ്രദ്ധേയമായി

    ബൈബിള്‍ സംഗീത കച്ചേരി ശ്രദ്ധേയമായി0

    തൃശൂര്‍: ഒല്ലൂര്‍  സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ബൈബിള്‍ സംഗീതകച്ചേരി ശ്രദ്ധേയമായി. അന്തര്‍ദേശീയ അവാര്‍ഡു ജേതാവും  പാടുപാതിരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ ബൈബിള്‍ കച്ചേരിക്ക് നേതൃത്വം നല്‍കി. ആദ്യമായി  ഒല്ലൂര്‍  സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തില്‍ നടന്ന കച്ചേരിയില്‍ പ്രഫ. അബ്ദുള്‍ അസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് (ഘടം) എന്നിവര്‍ പശ്ചാത്തലസംഗീതം ഒരുക്കി. ഇടവയുടെ വക പൊന്നാടയും ഉപഹാരവും വികാരി ഫാ. വര്‍ഗീസ് കൂത്തൂരും

  • കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരി സൂസമ്മ ജോസഫ് അന്തരിച്ചു

    കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരി സൂസമ്മ ജോസഫ് അന്തരിച്ചു0

    തിരുവല്ല: സീറോമലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരിയും കൊണ്ടോടികുന്നത്ത് പരേതനായ കെ.ടി ജോസഫിന്റെ ഭാര്യയുമായ സൂസമ്മ ജോസഫ് (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജൂണ്‍ 19) ഉച്ചകഴിഞ്ഞ് ഒരുമണിക്ക് ഭവനത്തില്‍ ആരംഭിക്കും. രണ്ടു മണിക്ക് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക ദൈവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസഫ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?