Follow Us On

15

November

2025

Saturday

Latest News

  • മുനമ്പം പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത

    മുനമ്പം പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത0

    മുനമ്പം: മുനമ്പം ഭൂമി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന്  മലങ്കര ഓര്‍ത്തഡോക്‌സ് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സെര്‍വിസസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരപന്തലില്‍ നടത്തിയ ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.  വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും

  • മുനമ്പം ഭൂപ്രശ്‌നം; ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

    മുനമ്പം ഭൂപ്രശ്‌നം; ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി0

    കൊച്ചി: മുനമ്പം ഭൂപ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുസ്ലീം സമുദായ നേതൃത്വം ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തി. ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.   മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ

  • 2025 ജൂബിലിവര്‍ഷം മുതല്‍ നവംബര്‍ 9 പ്രാദേശികമായി വിശുദ്ധ ജീവിതം നയിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും

    2025 ജൂബിലിവര്‍ഷം മുതല്‍ നവംബര്‍ 9 പ്രാദേശികമായി വിശുദ്ധ ജീവിതം നയിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷംമുതല്‍ നവംബര്‍ ഒന്‍പത് പ്രാദേശിക വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും ഓര്‍മദിനമായി ആചരിക്കും. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ ഭാഷയിലുള്ള മാര്‍പാപ്പയുടെ ആഹ്വാനം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജോണ്‍ ലോറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണദിനമായ നവംബര്‍ ഒന്‍പതിനാണ് പാപ്പ രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് വിശുദ്ധരുടെ കലണ്ടറിലെ പുതിയ ഒരു കൂട്ടിച്ചേര്‍ക്കല്‍ അല്ല എന്നും പ്രാദേശിക രൂപതകള്‍ക്ക് അവരവരുടെ പ്രദേശത്ത് വിശുദ്ധ മാതൃക നല്‍കി കടന്നുപോയവരെ അനുസ്മരിക്കാനുള്ള അവസരമാണെന്നും പാപ്പ വ്യക്തമാക്കി.

  • മണിപ്പൂരിനും മുനമ്പത്തിനും ഐകദാര്‍ഢ്യവുമായി സിസിഐ സമ്മേളനം

    മണിപ്പൂരിനും മുനമ്പത്തിനും ഐകദാര്‍ഢ്യവുമായി സിസിഐ സമ്മേളനം0

    പാലാ: നീതിനിഷേധിക്കപ്പെട്ട മണിപ്പൂര്‍, മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുദിവസങ്ങളിലായി നടന്ന സിസിഐ സമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പൂരിലെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി. സമാപന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ശക്തമായ സമുദായം കെട്ടിപ്പടുക്കണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഉള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങളില്‍നിന്നും ഇതിനെ ശിഥിലപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നു. ജനസംഖ്യയില്‍ വരുന്ന

  • ക്രൈസ്തവവിശ്വാസിയായ ചൈനക്കാരനാകുന്നതില്‍ വൈരുധ്യമില്ല: കര്‍ദിനാള്‍ പരോളിന്‍

    ക്രൈസ്തവവിശ്വാസിയായ ചൈനക്കാരനാകുന്നതില്‍ വൈരുധ്യമില്ല: കര്‍ദിനാള്‍ പരോളിന്‍0

    റോം: ഒരു വ്യക്തി ഒരേസമയം രാജ്യസ്‌നേഹിയായ ചൈനാക്കാരനും ക്രൈസ്തവവിശ്വാസിയുമാകുന്നതില്‍ വൈരുധ്യമില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചൈനയില്‍ മിഷനറിയായ സേവനം ചെയ്ത മാറ്റിയോ റിക്കിയെക്കുറിച്ചുള്ള കോണ്‍ഫ്രന്‍സില്‍ പ്രസംഗിച്ചപ്പോഴാണ് കര്‍ദിനാള്‍ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിസൈസേഷന്‍’ എന്ന പേരില്‍ വിശ്വാസത്തെ ചൈനീസ്വത്കരിക്കണമെന്ന് ശഠിക്കുന്ന ചൈനീസ് ഗവണ്‍മെന്റുമായി വത്തിക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയില്‍ കര്‍ദിനാള്‍ പിയത്രോ പരോളിന്റെ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ഹോങ്കോംഗ് കര്‍ദിനാള്‍

  • ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം; 13 രാജ്യങ്ങളിലെ ഭവനനിര്‍മാണ പദ്ധതികള്‍ പാപ്പ ആശിര്‍വദിച്ചു

    ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം; 13 രാജ്യങ്ങളിലെ ഭവനനിര്‍മാണ പദ്ധതികള്‍ പാപ്പ ആശിര്‍വദിച്ചു0

    വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി 13 രാജ്യങ്ങളിലെ ഭവനനിര്‍മാണപദ്ധതികള്‍ പ്രതിനിധീകരിക്കുന്ന 13 താക്കോലുകളുടെ പ്രതിരൂപങ്ങള്‍ പാപ്പ ആശിര്‍വദിച്ചു. വിശുദ്ധ വിന്‍സെന്റ്ഡിപോളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  2025 ജൂബിലിവര്‍ഷത്തില്‍ റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ

  • ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

    ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു0

    ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.  സഭയുടെ മൂല്യങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി ഖത്തറിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ നല്‍കുന്ന സഹകരണത്തിനും ത്യാഗങ്ങള്‍ക്കും മാര്‍ തട്ടില്‍ പ്രാര്‍ത്ഥ നാശംസകള്‍ നേര്‍ന്നു. സെന്റ് തോമസ് സിറോ മലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചു നടന്ന വര്‍ണ്ണാഭമായ പരിപാടി കളില്‍ മാര്‍ തട്ടില്‍  പങ്കെടുത്തു. വിവിധമേഖലകളില്‍ സേവനം കാഴ്ചവെച്ച സഭാംഗങ്ങളെ

  • സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് സുപ്പീരിയര്‍ ജനറല്‍

    സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് സുപ്പീരിയര്‍ ജനറല്‍0

    കോട്ടയം: തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ  സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഉഷ മരിയ എസ്.എച്ച് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം എസ്.എച്ച് ജനറലേറ്റില്‍ നടന്ന തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ 9-ാമത് ജനറല്‍ സിനാക്‌സിസിലായിരുന്നു തിരഞ്ഞെടുപ്പ്. ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍   എല്‍സാ റ്റോം എസ്.എച്ച് (വികാര്‍ ജനറല്‍,സുവിശേഷ പ്രഘോഷണം), സിസ്റ്റര്‍  ജോണ്‍സി മരിയ എസ്.എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍  ആന്‍സി പോള്‍ എസ്.എച്ച്  (വിദ്യാഭ്യാസം), സിസ്റ്റര്‍   സലോമി ജോസഫ് എസ്.എച്ച് (സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍  റാണി റ്റോം  എസ്.എച്ച് (ഓഡിറ്റര്‍ ജനറല്‍), സിസ്റ്റര്‍

  • ലോകപ്രശസ്തിയില്‍നിന്നും ആവൃതിയിലേക്ക്‌

    ലോകപ്രശസ്തിയില്‍നിന്നും ആവൃതിയിലേക്ക്‌0

    മാത്യു സൈമണ്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യാന്‍ പ്രതിവര്‍ഷം ഭീമമായ ഒരു തുക വാഗ്ദാനം ലഭിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. കൂടാതെ ആ മേഖലയിലെ ഏറ്റവും മികച്ച ഒരാളായി നിങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങള്‍ക്ക് യാത്ര പോകാനും വീട്ടില്‍ ചിലവിടാനും ധാരാളം സമയം ലഭിക്കും. അനേക ആരാധകരും നിങ്ങള്‍ക്ക് ഉണ്ടാകും. ഇത്തരം ഒരു ജീവിതം ലഭിച്ചാല്‍ സന്തോഷിക്കാന്‍ പിന്നെ വേറെന്തുവേണം അല്ലേ? എന്നാല്‍ ഇത്തരത്തില്‍ തനിക്ക് കിട്ടിയ ഈലോക ജീവിതത്തിലെ സൗഭാഗ്യ ങ്ങളെല്ലാം സന്യാസത്തിനും അതിലൂടെ ലോകനന്മയ്ക്കും വേണ്ടി

National


Vatican

World


Magazine

Feature

Movies

  • ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം

    ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം0

    ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം നടത്തി. ഷംഷാബാദ് അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, വികാരിയെറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ ബിഷപ് ആള്‍ഡോ ബറാര്‍ഡി എന്നിവര്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജു മാധവത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോയ്‌സണ്‍, ഫാ.തോമസ് എന്നിവര്‍ സഹകാര്‍മികരായി. ഇടവക ദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാസന്ധ്യയും നടത്തി. ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.  

  • മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?

    മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?0

      റവ.ഡോ. ജെയിംസ് കിളിയനാനിക്കല്‍ വിശ്വാസ തിരുസംഘത്തില്‍നിന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളെ (titles) സംബന്ധിച്ചു പുറപ്പെടുവിച്ച പ്രബോധനം (Mater populi fidelis) ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്. 1. സഭ ഇതുവരെ പഠിപ്പിച്ചതു തിരുത്തിക്കൊണ്ട് പുതിയതായി എന്താണ് ആവശ്യപ്പെടുന്നത്? കഴിഞ്ഞകാല മാര്‍പാപ്പമാര്‍ക്കു തെറ്റുപറ്റിയോ? 2. സഹരക്ഷക, മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥയും കൃപയുടെ അമ്മയും എന്നിങ്ങനെയുള്ള മൂന്നു വിശേഷണങ്ങള്‍ മാതാവിനു നല്‍കുന്നതില്‍ അപാകതയുണ്ടോ? 3. മാതാവിന്റെ പ്രത്യേക സ്ഥാനം സഭ നിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?