Follow Us On

22

January

2026

Thursday

Latest News

  • വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ

    വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയില്‍ സംബന്ധിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ്, പുല്‍ക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞത്. എല്ലാവരുടെയും ഭവനങ്ങളില്‍ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുല്‍ക്കൂടുകള്‍ എന്നും കൂട്ടിച്ചേര്‍ത്തു. നമ്മുടെയിടയില്‍ വസിക്കുവാന്‍ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തില്‍ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാര്‍ഗമാണ് ഈ പുല്‍ക്കൂടുകള്‍ എന്നതും പാപ്പാ

  • മണിപ്പൂരിനായി പ്രതിഷേധം നടത്തി

    മണിപ്പൂരിനായി പ്രതിഷേധം നടത്തി0

    ഗോഹട്ടി: മനുഷ്യാവകാശ ദിനാചരണത്തില്‍ മണിപ്പൂരിലെ ജനങ്ങളുടെ ദുഖത്തിലും വേദനയിലും പങ്കുചേര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നിശബ്ദ കുത്തിയിരിപ്പു പ്രതിഷേധം നടത്തി. ഗോഹട്ടിലിയെ പബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തോട് ഇടപെടണമെന്നും മണിപ്പൂരിലെ മതമൈത്രി തിരിച്ചുപിടിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും നീതിയും ഉറപ്പാക്കുന്നതിന് എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ഗോഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ, ബിഷപ് തോമസ് മേനാപറമ്പില്‍ എന്നിവരും പങ്കെടുത്തു.

  • 16 ഇടവകകള്‍ ചേര്‍ന്നു നടത്തിയ കരോള്‍ ഗാനമത്സരം ശ്രദ്ധേയമായി

    16 ഇടവകകള്‍ ചേര്‍ന്നു നടത്തിയ കരോള്‍ ഗാനമത്സരം ശ്രദ്ധേയമായി0

    തിരുവല്ല: മലങ്കര കാത്തലിക് മദേഴ്‌സ് ഫോറത്തിന്റെ (എംസിഎംഎഫ്) നേതൃത്വത്തില്‍ വെണ്ണിക്കുളം വൈദിക ജില്ലയിലെ 16 ഇടവകകള്‍ ചേര്‍ന്നു നടത്തിയ കരോള്‍ ഗാന മത്സരം ശ്രദ്ധേയമായി. വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന മത്സരത്തില്‍ വെണ്ണിക്കുളം സെന്റ് തോമസ് ഇടവക ഒന്നാം സ്ഥാനവും ഇരവിപേരൂര്‍ സെന്റ് ആന്‍സ്, കുറിയന്നൂര്‍  സെന്റ് ജോസഫ്‌സ് ഇടവകകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സെലിബ്രന്റ്‌സ് ഇന്ത്യാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ വി. ജോയി, കോട്ടയം പാറമ്പുഴ ഹോളി ഫാമിലി

  • ന്യൂനപക്ഷ അവകാശ സംരക്ഷണ ദിനം ആചരിച്ചു

    ന്യൂനപക്ഷ അവകാശ സംരക്ഷണ ദിനം ആചരിച്ചു0

    മാനന്തവാടി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ ന്യൂനപക്ഷ അവകാശ സംരക്ഷണദിനം ആചരിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നിരവധിയായ ചൂഷണങ്ങളുടെയും അതി ക്രമങ്ങളുടെയും ഇടയില്‍ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും സംസ്‌കാരവും നിലനിര്‍ത്താന്‍ നിയമപരമായ അടിത്തറ ഒരുക്കണമെന്ന് ഇതോടനുബന്ധിച്ചു നടന്ന കണ്‍വന്‍ഷന്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു. മാനന്തവാടി രൂപത പബ്ലിക് അഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് കൊച്ചറക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത

  • ഉരുള്‍പൊട്ടല്‍: കോഴിക്കോട് രൂപതയുടെ പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം 20ന്

    ഉരുള്‍പൊട്ടല്‍: കോഴിക്കോട് രൂപതയുടെ പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം 20ന്0

    കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവ സിപ്പിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ( കെസിബിസി) കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേര്‍ന്ന് നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം 20ന്. വിലങ്ങാട് സെന്റ്  ജോര്‍ജ് പാരീഷ് ഹാളില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.  കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍

  • വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറക്കുന്നു

    വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറക്കുന്നു0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെയും സംയുക്തസേവനത്തില്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജൂബിലിക്കായി എത്തുന്ന ആളുകള്‍ക്കായി, പുതിയ ഒരു തപാല്‍ ഓഫിസ് തുറക്കുന്നു. ഡിസംബര്‍ മാസം പത്തൊന്‍പതാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം. വത്തിക്കാന്‍ രാജ്യത്തിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗാസ് അല്‍സാഗയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇറ്റാലിയന്‍ തപാല്‍ വിഭാഗമാണ്

  • പാര്‍ലമെന്റ് ക്വാട്ട  പുനഃസ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട് റാലി നടത്തി

    പാര്‍ലമെന്റ് ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തി0

    ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും സ്‌റ്റേറ്റ് അംസംബ്ലികളിലേക്കുമുള്ള പ്രത്യേക ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആംഗ്ലോ ഇന്ത്യന്‍സ് ഡല്‍ഹിയില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. നേരത്തെ പാര്‍ലമെന്റിലേക്കും അസംബ്ലികളിലേക്കും ഉണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍സിന്റെ പ്രത്യേക പ്രാതിനിധ്യം 2020 ല്‍ നരേന്ദ്രമോദി ഗവണ്‍മെന്റാണ് എടുത്തുകളഞ്ഞത്. റാലിയില്‍ 17 ലധികം ആംഗ്ലോ ഇന്ത്യന്‍ സംഘടനകള്‍ പങ്കെടുത്തു. ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ഭരണഘടനയുടെ പ്രത്യേക പ്രൊവിഷനിലൂടെ പ്രാതിനിധ്യം നല്‍കിയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ തന്നെയാണ്. അതനുസരിച്ച് അവര്‍ക്ക് പാര്‍ലമെന്റില്‍ രണ്ട്

  • ‘സമാധാനം വാഴുന്ന  ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതം’

    ‘സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതം’0

    വത്തിക്കാന്‍ സിറ്റി: സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ മോസ്‌കൊ പാത്രിയാര്‍ക്കേറ്റിന്റെ വിദേശ സഭാബന്ധങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുര്‍വെവിച്ച് സെവ്രിയുക്ക്. ഉത്തര അറേബിയ കത്തോലിക്കാ വികാരിയാത്തിന്റെ അറേബിയ നാഥയുടെ നാമത്തിലുള്ള കത്തീഡ്രല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി സംഘം സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവാന്തര മതാന്തര സംവാദങ്ങളും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് മെത്രാപ്പോലിത്ത സെവ്‌റിയുക്ക് അഭിപ്രായപ്പെട്ടു. ബഹറിനിലെ

  • വന്യമൃഗങ്ങള്‍ക്കൊപ്പം  വനംവകുപ്പ് ഉദ്യോഗസ്ഥരെയും  ഭയപ്പെടേണ്ട സ്ഥിതി:  മാര്‍ മഠത്തിക്കണ്ടത്തില്‍

    വന്യമൃഗങ്ങള്‍ക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതി: മാര്‍ മഠത്തിക്കണ്ടത്തില്‍0

    കോതമംഗലം: നേരത്തെ വന്യമൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നെന്നും ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയക്കേണ്ട സ്ഥിതിയായെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവു മരിച്ചതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെ അധികനാള്‍ മുന്നോട്ടുപോകില്ലെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. വനത്തെയും വന്യമൃഗങ്ങളെയും പരിപാലിക്കാന്‍ ആളുകള്‍ ഏറെയുള്ളപ്പോള്‍ നാട്ടില്‍ ജനങ്ങളെ പരിപാലിക്കാന്‍ ആരുമില്ല. എല്‍ദോസിന്റെ മരണം യാദൃശ്ചികമല്ല. പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറുമാസം മുമ്പും

National


Vatican

World


Magazine

Feature

Movies

  • ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്

    ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്0

    ഭുവനേശ്വര്‍ (ഒഡീഷ): ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, മക്കളായ 10 വയസുകാരന്‍ ഫിലിപ്പ്, ആറു വയസുകാരന്‍ തിമോത്തി എന്നിവരുടെ രക്തസാക്ഷിത്വത്തിന് 27 വയസ്.  1999 ജനുവരി 22-ന് അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ആ കൊടുംക്രൂരത നടന്നത്. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലും പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്റ്റെയിന്‍സ് മക്കള്‍ക്കൊപ്പം. ജീപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അവരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ പ്രവര്‍ത്തകരായ ദാരാസിംഗിന്റെ നേതൃത്വലുള്ള 50 അംഗ സം ഘം പെട്രോളിച്ച്

  • നൈജീരിയയില്‍ പ്രാര്‍ത്ഥനയ്ക്കിടെ 160-ലധികം വിശ്വാസികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ പ്രാര്‍ത്ഥനയ്ക്കിടെ 160-ലധികം വിശ്വാസികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി0

    അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഞായറാഴ്ച പ്രാര്‍ത്ഥന നടന്നു കൊണ്ടിരുന്ന പള്ളികള്‍ അക്രമിച്ച സായുധ സംഘം 160-ലധികം പേരെ തട്ടിക്കൊണ്ടുപോയി. കുര്‍മിന്‍ വാലി ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ പള്ളികളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയുധങ്ങളുമായി എത്തിയ അക്രമികള്‍ പള്ളികള്‍ വളയുകയും വിശ്വാസികളെ കാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോവുകയുമായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നു. ഫുലാനി തീവ്രവാദികളാണ് ഈ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആദ്യഘട്ടത്തില്‍ സംഭവം സ്ഥിരീകരിക്കാന്‍ തയാറാകാതിരുന്ന പോലീസ് സഭാനേതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ്

  • വ്യാജ ക്രിമിനല്‍ പരാതികള്‍: നടപടി എടുക്കാന്‍ ഉത്തരവിട്ട് യു.പി ഹൈക്കോടതി; ക്രൈസ്തവര്‍ക്കെതിരെയുള്ള മതപരിവര്‍ത്തന കേസുകളില്‍ വിധി നിര്‍ണായകമെന്ന് വിലയിരുത്തല്‍

    വ്യാജ ക്രിമിനല്‍ പരാതികള്‍: നടപടി എടുക്കാന്‍ ഉത്തരവിട്ട് യു.പി ഹൈക്കോടതി; ക്രൈസ്തവര്‍ക്കെതിരെയുള്ള മതപരിവര്‍ത്തന കേസുകളില്‍ വിധി നിര്‍ണായകമെന്ന് വിലയിരുത്തല്‍0

    അലഹബാദ് (ഉത്തര്‍പ്രദേശ്): വ്യാജ ക്രിമിനല്‍ പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് ഹൈക്കോടതി.  ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന പോലീസ്-ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും വിധിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിയെ കുറ്റവിമുക്ത നാക്കുമ്പോള്‍, വ്യാജ പരാതി നല്‍കിയവര്‍ക്കും അതില്‍ പേരുള്ള സാക്ഷികള്‍ക്കുമെതിരെ പോലീസ് നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിനും ജുഡീഷ്യല്‍ അധികാരികള്‍ക്കും 60 ദിവസത്തെ സമയപരിധിയാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. 2021-ല്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?