Follow Us On

12

March

2025

Wednesday

Latest News

  • മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളുമായി ഈ ഇടവക ഈസ്റ്ററിന് ഒരുങ്ങുകയാണ്

    മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളുമായി ഈ ഇടവക ഈസ്റ്ററിന് ഒരുങ്ങുകയാണ്0

    തൃശൂര്‍: ഈസ്റ്ററിന് ഒരുക്കമായി വലിയ നോമ്പില്‍ മൂന്ന് മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതി ശ്രദ്ധേയമാകുന്നു. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവകയിലെ വിശ്വാസികള്‍ സ്വന്തം കൈപ്പടയില്‍ മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ ബൈബിളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. 10 വയസ്സിനും 75 വയസിനും ഇടയിലുള്ള 350 പേര്‍ മൂന്ന് മണിക്കൂര്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടിയാണ് പഴയ നിയമവും പുതിയ നിയമവും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ കയ്യെഴുത്ത് ബൈബിള്‍ തയാറാക്കിയത്. ബൈബിള്‍ പാരായണ മാസം ആയിരുന്ന ഡിസംബറില്‍ ഇടവകയിലെ സെന്റ്

  • യുവജന വര്‍ഷാചരണത്തോടനുബന്ധിച്ച് നേതൃസംഗമം നടത്തി

    യുവജന വര്‍ഷാചരണത്തോടനുബന്ധിച്ച് നേതൃസംഗമം നടത്തി0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ യുവജന വര്‍ഷാ ചരണത്തിന്റെ ഭാഗമായി യുവജന നേതൃസംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടന്നു. ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും വിദ്യാഭ്യാസ സഹായം നല്‍കുന്നതിനുമായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ സമ്മാന കൂപ്പണുകള്‍ ഏറ്റുവാങ്ങി. കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. ഷിനോജ് ആറഞ്ചേരി,ഫാ. ആനന്ദ് മണാളില്‍, കെസിവൈഎം പ്രസിഡന്റ്

  • 10000 പേരെ ഉള്‍ക്കൊള്ളുന്ന ഉപ്പു ദൈവാലയം

    10000 പേരെ ഉള്‍ക്കൊള്ളുന്ന ഉപ്പു ദൈവാലയം0

    ബൊഗോട്ട: കൊളംബിയായില്‍ ഭൂനിരപ്പില്‍ നിന്നും 590 അടി താഴെ ഉപ്പില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന കത്തോലിക്കാ ദേവാലയം ലോകത്തെ അത്ഭുതപ്പെടുത്തുന്നു. പതിനായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്നതാണ് ഈ ദേവാലയം. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടാക്ക് 30 മൈല്‍ വടക്കായി സ്ഥിതിചെയ്യുന്ന സിപാക്വിരാ പട്ടണത്തിന് സമീപമുള്ള ഒരു പഴയ ഉപ്പ് ഖനിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 2,50,000 ടണ്‍ ഉപ്പാണ് ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി നീക്കം ചെയ്തിരിക്കുന്നത്. വിദഗ്ദരായ ശില്‍പ്പികള്‍ കൈകൊണ്ടു കൊത്തിയുണ്ടാക്കിയിരിക്കുന്ന രൂപങ്ങളാണ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണം.   ദേവാലയത്തിന്റെ ഭിത്തികള്‍ വരെ

  • കത്തോലിക്ക വൈദികന് തമിഴ്നാട്  ഗവണ്‍മെന്റിന്റെ പുരസ്‌കാരം

    കത്തോലിക്ക വൈദികന് തമിഴ്നാട് ഗവണ്‍മെന്റിന്റെ പുരസ്‌കാരം0

    ചെന്നൈ: തമിഴ് ഭാഷയുടെ പ്രചാരണത്തിനായുള്ള തമിഴ്നാട് ഗവണ്‍മെന്റിന്റെ പുരസ്‌കാരം കത്തോലിക്ക വൈദികനായ ഫാ. ഡി അമുദാന്. ആംഗ്ലിക്കന്‍ മിഷനറിയായിരുന്ന ജോര്‍ജ് ഉഗ്ലോ പോപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യമായാണ് കത്തോലിക്ക പുരോഹിതന് ലഭിക്കുന്നത്. ചെന്നൈ, അഡയാറിലെ രാജരത്നം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.പി സ്വാമിനാഥനില്‍നിന്ന് ഫാ. അമുദാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തമിഴ് ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഫാ. അമുദാന്‍ ഉള്‍പ്പടെ 25 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. തഞ്ചാവൂര്‍ രൂപതാംഗമായ ഫാ. അമുദാന്‍ അറിയപ്പെടുന്ന

  • സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദ ഫെസ് ഓഫ് ഫെയ്സ് ലെസി’ന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം

    സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദ ഫെസ് ഓഫ് ഫെയ്സ് ലെസി’ന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം0

    ടെന്നസി (യുഎസ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം. 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസിന്’ ലഭിച്ചു. അമേരിക്കയിലെ ടെന്നസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേഫ്, നിര്‍മ്മാതാവ് സാന്ദ്രാ ഡിസൂസ റാണ എന്നിവര്‍

  • രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ കടപുഴകിയത്‌  1,20,000 കുടുംബങ്ങള്‍; ‘അല്‍പ്പം മനുഷ്യത്വം’ കാണിക്കണമെന്ന് പാപ്പ

    രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ കടപുഴകിയത്‌ 1,20,000 കുടുംബങ്ങള്‍; ‘അല്‍പ്പം മനുഷ്യത്വം’ കാണിക്കണമെന്ന് പാപ്പ0

    ഉക്രെയ്ന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത് 10,582 സിവിലിയന്‍മാരാണ്. എന്നാല്‍ ഈ യുദ്ധം ഉക്രെയ്നില്‍ വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. കഴിഞ്ഞ ഒരു വര്‍ഷം 1, 20,000 ഡിവോഴ്സുകളാണ് ഉക്രെയ്നില്‍ നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്‍മാര്‍ യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം

  • രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങള്‍  ആശങ്ക സൃഷ്ടിക്കുന്നു

    രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു0

    കൊച്ചി: ഇന്ത്യയുടെ പ്രത്യേകിച്ച്, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍. വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യസമിതി എറണാകുളത്ത് ആശീര്‍ഭവനില്‍ സംഘടിപ്പിച്ച ദിശാബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡോ. മാര്‍ട്ടിന്‍ പാട്രിക്, മോണ്‍. ജെയിംസ് കുലാസ്, തോമസ് സ്റ്റീഫന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അഡ്വ. ഷെറി ജെ. തോമസ്,

  • മണിപ്പൂര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം

    മണിപ്പൂര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം0

    തൃശൂര്‍: മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു തൃശൂര്‍ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. മതേതര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെ സമ്മേളനം അപലപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ക്രൈസ്തവസമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തു വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ നീതീകരിക്കാനാകാത്ത വിവേചനം നിലനില്‍ക്കുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ന്യൂന പക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ

  • ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

    ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു0

    പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര്‍ സംഭവസ്ഥലത്ത് വച്ചും മൂന്നു പേര്‍ പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

National


Vatican

World


Magazine

Feature

Movies

  • 36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On

    36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On0

    ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം

  • നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത

    നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത0

    ജയ്‌മോന്‍ കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍

  • ഉണര്‍ന്നെണീക്കാന്‍

    ഉണര്‍ന്നെണീക്കാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?