Follow Us On

23

February

2025

Sunday

Latest News

  • ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം 

    ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം 0

    കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍.  ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിട നല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ആഗോള-ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടു ന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങ ളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ

  • സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടും

    സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടും0

    കൊച്ചി: സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ വരാപ്പുഴ അതിരൂപത അല്മായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ വരാപ്പുഴ അതിരൂപതയിലെ അല്മായര്‍ കടന്നുവരണമെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു.  ജോയി ഗോതുരുത്ത്, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, ജോര്‍ജ് നാനാട്ട്, അഡ്വ. യേശുദാസ് പറപ്പള്ളി, സി.ജെ പോള്‍,

  • കണ്ണീര്‍ പലായനം…

    കണ്ണീര്‍ പലായനം…0

    നാഗോര്‍ണോ കരാബാക്ക് മേഖലയിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ അര്‍മേനിയിലേക്ക് യെരവാന്‍/അര്‍മേനിയ: കാറുകളിലും ട്രക്കുകളിലും, കിട്ടുന്ന മറ്റ് വാഹനങ്ങളിലുമായി അവര്‍ പലായനം ചെയ്യുകയാണ്, ജനിച്ച നാടും വീടും മണ്ണും ഉപേക്ഷിച്ച്. സ്വയംഭരണ പ്രദേശമായിരുന്ന നാഗോര്‍ണോ കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ കരസ്ഥമാക്കിയതോടെയാണ് ഇവിടെയുള്ള അര്‍മേനിയന്‍ വംശജരായ ക്രൈസ്തവര്‍ അര്‍മേനിയയിലേക്കു പലായനം ചെയ്യുന്നത്. 1,20,000 വരുന്ന ക്രൈസ്തവരില്‍ പകുതിയിലധികവും ഇതിനോടകം യാത്രയായിക്കഴിഞ്ഞു. അര്‍മേനിയയിലേക്കുള്ള പലായനവും ഇവര്‍ക്ക് ദുരിതയാത്രയാവുകയാണ്. പെട്രോള്‍ പമ്പില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 68 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് മറ്റൊരു

  • ജനവാസകേന്ദ്രത്തില്‍  കടുവാ സഫാരി പാര്‍ക്കോ?

    ജനവാസകേന്ദ്രത്തില്‍ കടുവാ സഫാരി പാര്‍ക്കോ?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് വന്യമൃഗശല്യംമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. കാട്ടുപന്നികളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ കേന്ദ്രനിയമങ്ങളാണ് തടസമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ജനവാസ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 112 ഹെക്ടര്‍ വനവും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റും ഉള്‍പ്പെടുത്തിയാണ് നിര്‍ദിഷ്ട ടൈഗര്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സഫാരി

  • കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണം

    കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണം0

    കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച (ഒക്‌ടോബര്‍-8) നടത്തുന്നതില്‍നിന്ന് സംഘാടകര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രവൃത്തിദിനമാക്കുകയും ചെയ്യുകയാണ്.  കാഞ്ഞിരപ്പള്ളി രൂപതയില്‍ ഒക്‌ടോബര്‍ എട്ടിന് മതബോധന പരീക്ഷ മുന്‍കൂട്ടി ക്രമീകരി ച്ചിരുന്നതാണ്. ക്രൈസ്തവ വിശ്വാസ ജീവിതത്തിന് ഈ വിധത്തില്‍ തടസം സൃഷ്ടിക്കുന്നത് മത സ്വാതന്ത്ര്യത്തിന് നേരെയുള്ള

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍

    വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍0

    പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഏഴ് മുതല്‍ 16 വരെ ആഘോഷിക്കും. പ്രധാന തിരുനാള്‍ ദിനമായ 16-ന് രാവിലെ ആറിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. 7.15-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. ഒമ്പതിന് നേര്‍ച്ച വെഞ്ചരിപ്പ്, പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പത്തിന് പാലാ രൂപതാ ഡിസിഎംഎസ് പദയാത്ര കുറിഞ്ഞി കവലയില്‍നിന്നും പുറപ്പെടുന്നു. 12-ന് പ്രദക്ഷിണം.

  • മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍

    മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍0

    മാഹി: സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യായുടെ 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22-ന് സമാപിക്കും. 1723-ല്‍ ആരംഭിച്ച ദൈവാലയത്തിന്റെ മുന്നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുമെന്ന് ഇടവക വികാരി ഫാ. വിന്‍സെന്റ് പുളിക്കല്‍ അറിയിച്ചു. തിരുനാള്‍ ആഘോഷ ദിവസങ്ങളില്‍ ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും. ആറിന് വൈകുന്നേരം ആറിന് ഫാ. ജെറാള്‍ഡ് ജോസഫും ഏഴിന് വൈകുന്നേരം ആറിന് ഫാ. സജി വര്‍ഗീസും ദിവ്യബലിക്ക് നേതൃത്വം

  • ‘ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും  തുല്യപരിഗണന വേണം’

    ‘ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും തുല്യപരിഗണന വേണം’0

    ചെന്നൈ: തമിഴ്‌നാട്ടിലെ ക്രൈസ്തവ മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെയുള്ള ഭക്ഷണവും വിദ്യാഭ്യാസസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സഭാനേതൃത്വം. തമിഴ്‌നാട്ടില്‍ ക്രൈസ്തവ മാനേജ്‌മെന്റിനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ 8,403 സ്‌കൂളുകളില്‍ ഏകദേശം 2500 സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവ സമൂഹമാണ്. അതെല്ലാം തന്നെ എയ്ഡഡ് സ്‌കൂളുകളുമാണ്. ക്രൈസ്തവരുടെ സ്‌കൂളുകള്‍ ഭൂരിഭാഗവും വിദൂരഗ്രാമങ്ങളിലാണ്. അവിടെയാണെങ്കില്‍ ഗവണ്‍മെന്റിന് സ്‌കൂളുകള്‍ നടത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമാണ്.

  • തടവുകാരുടെ മാലാഖ വിടവാങ്ങി

    തടവുകാരുടെ മാലാഖ വിടവാങ്ങി0

    മുംബൈ: ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ ജയില്‍ മിനിസ്ട്രിക്ക് തുടക്കംകുറിച്ച സിസ്റ്റര്‍ റോസിറ്റ ഗോമസ് തന്റെ 94-ാമത്തെ വയസില്‍ വിടവാങ്ങി. മുംബൈയിലെ ഫ്രാന്‍സിസ്‌കന്‍ ഹോസ്പിറ്റലര്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ തടവുകാരുടെ മാലാഖ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ബാന്ദ്രയിലെ കന്യാസ്ത്രിമഠത്തിലായിരുന്ന അന്ത്യം. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പതിതരുടെയും ഇടയിലായിരുന്ന സസ്റ്ററിന്റെ പ്രവര്‍ത്തനം മുഴുവനും. 1967 ല്‍ അനേകം കുഷ്ഠരോഗികള്‍ക്ക് സിസ്റ്ററിന്റെ ഇടപെടലിലൂടെ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ ജയില്‍ മിനിസ്ട്രിയുടെ പേരിലാണ് സിസ്റ്റര്‍ റോസിറ്റ കൂടുതല്‍ അറിയപ്പെടുന്നത്. കാത്തലിക്

National


Vatican

World


Magazine

Feature

Movies

  • 0

    ജോസഫ് മൈക്കിള്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി

  • നഷ്ടപ്പെട്ട താലിമാലക്ക്  പകരം ലഭിച്ച പുതുജീവിതം

    നഷ്ടപ്പെട്ട താലിമാലക്ക് പകരം ലഭിച്ച പുതുജീവിതം0

    ഫാ. നിധിന്‍ മുണ്ടയ്ക്കല്‍ OFM Cap ഇത് 90 കളിലെ ഒരു സംഭവമാണ്. എന്റെ പപ്പയുടെയും മമ്മയുടെയും ജീവിതമാണ്. പപ്പയുടെ ബിസിനസ് നന്നായി പോകുന്ന കാലം. അന്ന് ഞാന്‍ കുഞ്ഞാണ്. എന്റെ അനിയന്‍ ഉണ്ടായിട്ടേ ഉള്ളൂ. ഒരിക്കല്‍ എന്റെ പപ്പയുടെ സഹോദരന്റെ കൂട്ടുകാരന്‍ എന്ന പേരില്‍ ഒരാള്‍ സഹായം ചോദിച്ച് വീട്ടില്‍ വന്നു. ദാരിദ്ര്യത്തിന്റെ വില നന്നായി അറിയാവുന്ന പപ്പ, സ്വന്തം സഹോദരങ്ങളെ~ഉള്‍പ്പടെ പലരെയും വീട്ടില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കുകയും കടയിട്ട് കൊടുക്കുകയും ചെയ്ത് സഹായിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു

  • കുലംകുത്തികള്‍ക്ക്  ഒരു മുന്നറിയിപ്പ്‌

    കുലംകുത്തികള്‍ക്ക് ഒരു മുന്നറിയിപ്പ്‌0

    അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ഇടുക്കിയിലെ പെരുവന്താനത്തിനടുത്തുള്ള കൊമ്പന്‍പാറയിലെ സോഫിയ എന്ന തൊഴിലാളി സ്ത്രീ കൊല്ലപ്പെടുന്ന അന്ന് രാവിലെ പോലും പഞ്ചായത്ത് പ്രതിനിധിയെ വിളിച്ച് കാട്ടാന ജീവനെടുക്കുമോ എന്ന് ഭയപ്പെടുന്നതായി പറഞ്ഞിരുന്നു. വീടിന് തൊട്ടടുത്തുള്ള അരുവിയില്‍ ഭിന്നശേഷിക്കാരിയായ മകളെ കുളിപ്പിച്ച് വീട്ടിലാക്കി വീണ്ടും അരുവിയിലേക്ക് പോകവെ സോഫിയയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സഹായത്തിനുവേണ്ടിയുള്ള സോഫിയയുടെ നിലവിളി കേള്‍ക്കാന്‍ പഞ്ചായത്തോ ഗവണ്‍മെന്റോ ഒന്നും ഉണ്ടായില്ല. അകാലത്തില്‍ പൊലിഞ്ഞ സോഫിയ ഈ അടുത്ത ദിവസങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏതാനും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?