Follow Us On

25

November

2025

Tuesday

Latest News

  • കത്തോലിക്കരുടെ സംഖ്യ ഒരുകോടി 37 ലക്ഷം വര്‍ധിച്ചു 139 കോടിയായി

    കത്തോലിക്കരുടെ സംഖ്യ ഒരുകോടി 37 ലക്ഷം വര്‍ധിച്ചു 139 കോടിയായി0

    വത്തിക്കാന്‍ സിറ്റി: 2022 ന്റെ അവസാനത്തോടെ കത്തോലിക്കരുടെ സംഖ്യ ഒരു കോടി 37 ലക്ഷം വര്‍ധിച്ച് 139 കോടിയായി. ലോകജനസംഖ്യയുടെ 17.7 ശതമാനമാണിത്. ആഫ്രിക്കയില്‍ മാത്രം 73 ലക്ഷം വിശ്വാസികളാണ് കത്തോലിക്കസഭയില്‍ പുതിയതായി അംഗങ്ങളായത്. ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ജനങ്ങളില്‍ 19.7 ശതമാനം പേരും ക്രൈസ്തവവിശ്വാസികളാണ്. യൂറോപ്പില്‍ കത്തോലിക്കരുടെ സംഖ്യയില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും യൂറോപ്പിലെ 39.5 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ 60 ലക്ഷവും ഏഷ്യയില്‍ ഒന്‍പത് ലക്ഷവും ഓഷ്യാനയില്‍ ഒന്നേകാല്‍ ലക്ഷവും വിശ്വാസികള്‍ 2022-ല്‍ കത്തോലിക്ക

  • മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു; ജനകീയ കോടതിയില്‍ ചോദ്യം ചെയ്യും

    മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു; ജനകീയ കോടതിയില്‍ ചോദ്യം ചെയ്യും0

    കൊച്ചി: വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ജനകീയ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. അപാകതകളേറെയുമുള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ അടിച്ചേല്‍പ്പിച്ച വഖഫ്നിയമത്തിന് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും കാപഠ്യവുമാണ്.

  • സ്വര്‍ഗത്തില്‍ ഇതിലും വലിയ ആനന്ദം കിട്ടുമോ? വിശുദ്ധ ഐസക്ക് ജോഗ്‌സും ഏഴ് രക്തസാക്ഷികളും

    സ്വര്‍ഗത്തില്‍ ഇതിലും വലിയ ആനന്ദം കിട്ടുമോ? വിശുദ്ധ ഐസക്ക് ജോഗ്‌സും ഏഴ് രക്തസാക്ഷികളും0

    മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോള്‍ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകള്‍ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം എത്തുക.. ഇത്രയും അനുഭവിച്ചതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ ഭാഗ്യം കിട്ടിയാല്‍, വീണ്ടും ആ ഭീകരതയുടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അതാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഐസക്ക് ജോഗ്‌സ് ചെയ്തത്. ഈശോയോടുള്ള സ്‌നേഹത്തെ പ്രതി, പ്രേഷിത തീക്ഷ്ണതയെപ്രതി, വടക്കേ അമേരിക്കയില്‍ രക്തസാക്ഷികളായ ആദ്യത്തെ എട്ടുപേരില്‍ ഒരാള്‍. 1607ല്‍

  • കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍

    കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍0

    മാത്യു സൈമണ്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാന സന്ദര്‍ശിച്ചാല്‍ സമ്പന്നമായ ഒരു പൗരാണിക കാലം ആ നഗരത്തിനുണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. രാജ്യത്തെ മുഖ്യ തുറമുഖവുമായിരുന്ന ഹവാന പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. കപ്പല്‍ നിര്‍മ്മാണവും തുറമുഖത്തിന്റെ വളര്‍ച്ചയും ആ നഗരത്തെ സമ്പന്നമാക്കി. എന്നാല്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും അനേക കപ്പലുകളുടെ നാശത്തിനും ഇവ കാരണമായി. ഈ സമയത്താണ് സ്‌പെയിനില്‍ നിന്നും ശാസ്ത്രജ്ഞനായ ഫാ. ബെനിറ്റോ വീനിയസ്

  • കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി

    കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി0

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച നടക്കുന്ന തിരുക്കര്‍മങ്ങളില്‍ 14 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിലെ ഏറ്റവും ശ്രദ്ധേയമായ പേര്. ഒബ്ലേറ്റ്‌സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനി സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ എലേന പരിശുദ്ധാത്മാവിനോടുള്ള

  • ഉരുള്‍പൊട്ടല്‍: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെസിബിസി

    ഉരുള്‍പൊട്ടല്‍: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെസിബിസി0

    കോട്ടയം: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ പ്രതിനിധികള്‍ റവന്യു മന്ത്രി കെ. രാജനുമായി കൂടിക്കാഴ്ച നടത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതര്‍ക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്ന വിവരം കെസിബിസി പ്രതിനിധികള്‍ റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍

  • മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ; അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍

    മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ; അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍0

    കൊച്ചി: മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ രൂപീകരിക്കുന്നുവെന്ന് ചില വ്യക്തികള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്തതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിക്കെതിരെ നിരന്തരമായ എതിര്‍പ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടര്‍ന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലര്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും അനുസരണക്കേടിനെ ന്യായീകരിച്ചും

  • മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ വാര്‍ഷികം 19ന്

    മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ വാര്‍ഷികം 19ന്0

    ചിക്കാഗോ:  ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ  രണ്ടാം വാര്‍ഷികാഘോഷങ്ങള്‍  ഒക്ടോബര്‍ 19ന് ഓണ്‍ലൈനായി നടക്കും. ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ അധ്യക്ഷത വഹിക്കും. മിഷന്‍ ലീഗ് രൂപതാ ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍,

  • വ്യത്യസ്തമായൊരു കൊന്തനിര്‍മാണം

    വ്യത്യസ്തമായൊരു കൊന്തനിര്‍മാണം0

    ജോസഫ് കുമ്പുക്കന്‍ പാലാ: രൂപതയിലെ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകാംഗമായ ജാന്‍സി ജോസഫ് തോട്ടക്കര ഐസ്‌ക്രീമിന്റെ ബോളുകൊണ്ട് കൊന്തനിര്‍മ്മിച്ച് വ്യത്യസ്തയാകുന്നു. ഏഴുവര്‍ഷത്തോളമായി ഇത് ആരംഭിച്ചിട്ട്. ഒരു ദിവസം മൂന്നു കൊന്ത നിര്‍മിക്കും. കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഐസ്‌ക്രീം ബോളില്‍ നൂലു കടന്നുപോകുന്നതിന് സുഷിരമുണ്ടാക്കണം. ശേഷം ബോളുകള്‍ അലുമിനീയം ഫോയില്‍ കവര്‍ പൊതിഞ്ഞ് കൊന്തയുടെ മോഡലില്‍ കോര്‍ത്തെടുക്കും. ആവശ്യക്കാര്‍ പറയുന്നതിനനുസരിച്ചാണ് നിര്‍മിച്ചുകൊടുക്കുന്നത്. ജപമാലറാലി, പ്രദക്ഷിണം എന്നിവയില്‍ ഉപയോഗിക്കാനും ഗ്രോട്ടോയില്‍ മാതാവിന്റെ രൂപത്തിലും വീടുകളിലും ഉപയോഗിക്കുന്നുവാന്‍ ഈ കൊന്തയ്ക്ക്

National


Vatican

World


Magazine

Feature

Movies

  • വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍

    വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍0

    ഭുവനേശ്വര്‍ (ഒഡീഷ): വിശ്വാസവീരന്മാരുടെ നാടായ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ വിശ്വാസികള്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂ പതയുടെ സഹായ മെത്രാനായി ഫാ. രബീന്ദ്ര കുമാര്‍ റാണ സിങിനെ നിയമിച്ചപ്പോള്‍ വിശ്വാസികള്‍ ദൈവത്തിന് നന്ദിപറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ വേട്ടയായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കാണ്ടമാല്‍ കലാപം. കാണ്ടമാല്‍ കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലാണ്. ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ജീവന്‍

  • ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു

    ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു0

    ഗുവാഹത്തി: ഖാര്‍ഗുലിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിബിഐ) രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഫാ. വി.എം. തോമസിന്റെ ആത്മകഥയായ ‘ബില്‍ഡിംഗ് ഡ്രീംസ് – ഷേപ്പിംഗ് ലൈവ്‌സ്’ പ്രകാശനം  ചെയ്തു. അസമിലെ അഡ്വക്കേറ്റ് ജനറലും ബിസിസിഐ സെക്രട്ടറിയുമായ ദേവജിത് സൈകിയയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനാണ് ഔദ്യോഗികമായി പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഡോണ്‍ ബോസ്‌കോയിലെ ജീവക്കാര്‍, വൈദികര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. അസാം ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റിയുടെ മുന്‍ ചാന്‍സലറും  ഹാര്‍വാഡ് സര്‍വകലാശാലയിലെ പൂര്‍വ

  • ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു

    ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു0

    വത്തിക്കാന്‍ സിറ്റി:   പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്‌തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍  ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?