Follow Us On

07

January

2026

Wednesday

Latest News

  • കേരളത്തെ കാത്തിരിക്കുന്നത്  വെല്ലുവിളിയുടെ നാളുകള്‍

    കേരളത്തെ കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകള്‍0

    ഡോ. റോക്‌സി മാത്യു കോള്‍ (ഡോ. റോക്‌സി മാത്യു കോള്‍ പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ രാഷ്ട്രീയ വിജ്ഞാന്‍ പുരസ്‌കാര ജേതാവുമാണ്) 2018ലെ മഹാപ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ ഭീകരതയിലേക്ക് കേരളം ഗൗരവത്തോടെ കണ്ണുതുറക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ പ്രളയമായും വരള്‍ച്ചയായും മണ്ണിടിച്ചിലുമായെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരക്കുന്നു. ഒടുവിലിതാ ഈ വര്‍ഷം വയനാട്ടില്‍ സംഭവിച്ച ദുരന്തത്തിലൂടെ കാലവസ്ഥാ മാറ്റത്തിന്റെ അതിഭയാനകമായ മുഖത്തിന്റെ മുമ്പില്‍

  • ‘സ്വര്‍ഗസ്ഥനായ പിതാവേ’ സംഗീതശില്പ രൂപത്തിലേക്ക്‌

    ‘സ്വര്‍ഗസ്ഥനായ പിതാവേ’ സംഗീതശില്പ രൂപത്തിലേക്ക്‌0

    സ്വന്തം ലേഖകന്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനായ ഈ വൈദികന്‍ ‘പാടും പാതിരി’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍ വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ്

  • പപ്പുവ ന്യു ഗനിയിലെ ഏറ്റവും പ്രായമുള്ള മിഷനിറി

    പപ്പുവ ന്യു ഗനിയിലെ ഏറ്റവും പ്രായമുള്ള മിഷനിറി0

    ഫ്രാന്‍സിലെ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസസഭാംഗമായ ഫാ. ആല്‍ബര്‍ട്ട് ബൗദോദ് 28-ാം വയസിലാണ് പപ്പുവ ന്യു ഗനിയിലെത്തുന്നത്. 1968-ല്‍ മെഡിറ്ററേനിയന്‍, അറ്റ്‌ലാന്റിക്ക്, പസഫിക്ക് സമുദ്രങ്ങളിലൂടെ നടത്തിയ 45 ദിവസം നീണ്ട ആ യാത്ര ഇന്നും പച്ചകെടാതെ ഫാ. ആല്‍ബര്‍ട്ടിന്റെ ഓര്‍മയിലുണ്ട്. പസഫിക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയില്‍ ഒന്‍പത് ദിവസത്തെ കപ്പല്‍ യാത്രക്ക് ശേഷമാണ് കര കണ്ടത്. സിഡ്‌നിയില്‍ നിന്ന് അന്ന് പപ്പുവ ന്യു ഗനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോറസ്ബിയിലേക്ക് പോയ ഫാ. ആല്‍ബര്‍ട്ട് പിന്നീട്

  • ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല

    ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏത് മതവിഭാഗത്തെയും എടുത്തുനോക്കുക. ആഘോഷങ്ങള്‍ ആ മതവിഭാഗത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, മതപരമായ യാതൊരു ബന്ധവുമില്ലാത്ത പല ആഘോഷങ്ങളും നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ നടക്കുന്ന മതപരവും അല്ലാത്തതുമായ ചില ആഘോഷങ്ങളുടെ പേരുകള്‍ പറയാം. പുതുവര്‍ഷദിനം, ഓണം, ക്രിസ്മസ്, നബിദിനം, കേരളപ്പിറവിദിനം, തൃശൂര്‍പൂരം അടക്കമുള്ള പൂരങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, നിരവധിയായ അമ്പലങ്ങളിലെ ഉത്സവങ്ങള്‍, ക്ലബുകളുടെ വാര്‍ഷികങ്ങള്‍, ഇടവക-വാര്‍ഡ് ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതരം ആഘോഷങ്ങള്‍, തിരുപ്പട്ടം, ജൂബിലിയാഘോഷങ്ങള്‍ തുടങ്ങി

  • ശാലോം ടൈംസ്  ദൈവത്തിന്റെ അത്ഭുത സമ്മാനം:   ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്‌

    ശാലോം ടൈംസ് ദൈവത്തിന്റെ അത്ഭുത സമ്മാനം: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്‌0

    പെരുവണ്ണാമൂഴി: മനുഷ്യഹൃദയങ്ങളില്‍ വചനം വിതയ്ക്കുന്ന അതിമനോഹരമായ മാധ്യമമാണ് ശാലോം ടൈംസ് എന്ന് ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ തോമസ്. ശാലോം ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാര്‍ഷികം ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാലോം ടൈംസ് ദൈവം നല്‍കിയ അത്ഭുതകരമായ സമ്മാനമാണെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു. ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന അത്ഭുത പ്രതിഭാസമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടന്നുപന്തലിക്കാന്‍ ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. സഭയെ പടുത്തുയര്‍ത്തുവാന്‍ സഭയോട് ചേര്‍ന്നു യാത്രചെയ്യുന്ന മാധ്യമമാണ് ശാലോമെന്ന്

  • ബ്രിട്ടനിലെ യുവജനസംഗമം ശ്രദ്ധേയമായി

    ബ്രിട്ടനിലെ യുവജനസംഗമം ശ്രദ്ധേയമായി0

    ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ യുവജനസംഗമം (ഹന്തൂസാ-ആനന്ദം-2024) ശ്രദ്ധേയമായി. എസ്എംവൈഎം സംഘടിപ്പിച്ച സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവരാജ്യത്തിന്റെ വളര്‍ച്ചയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ തനതായ പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മോട്ടിവേഷണല്‍ സ്പീക്കറും കത്തോലിക്കാ വചനപ്രഘോഷകനുമായ ബ്രണ്ടന്‍

  • സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളോടൊത്ത് ഫിസിയോ തെറാപ്പി ദിനാചരണം

    സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളോടൊത്ത് ഫിസിയോ തെറാപ്പി ദിനാചരണം0

    തൃശൂര്‍: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി  എരനെല്ലൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവും ബോധവല്‍കരണ പരിപാടികളും നടത്തി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഫിസിയോതെറാപ്പി വിഭാഗം മേധാവി സുമി റോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൊച്ചുത്രേസ്യ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. അമലയിലെ ഫിസിയോതെറാപ്പി ടീം അംഗങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യായാമങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക്

  • ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇന്തൊനേഷ്യയില്‍ റിയോ ഡി ജനീറോ ഇനി രണ്ടാം സ്ഥാനത്ത്

    ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇന്തൊനേഷ്യയില്‍ റിയോ ഡി ജനീറോ ഇനി രണ്ടാം സ്ഥാനത്ത്0

    ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് അന്റോണിയസ് സുബിയാന്റോ ബഞ്ചമിന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരമെങ്കിലും ഈ പ്രതിമക്ക് കൂടുതലുണ്ട്. ഇതോടെ

  • വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാജീവിതത്തിന് ഉത്തേജനം പകര്‍ന്ന് ‘ഹാലോ ആപ്പ്’

    വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാജീവിതത്തിന് ഉത്തേജനം പകര്‍ന്ന് ‘ഹാലോ ആപ്പ്’0

    വാഷിംഗ്ടണ്‍ ഡിസി: കോളേജുകളും സ്‌കൂളുകളുമായി ‘ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തുവാനുള്ള പദ്ധതിയുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ പ്രാര്‍ത്ഥനാ ആപ്പുകളിലൊന്നായ ഹാലോ ആപ്പ്. ഇത്തരത്തില്‍ ഹാലോ ആപ്പിന്റെ പാര്‍ട്ട്ണര്‍മാരാകുന്ന സ്‌കൂളിലെയും കോളേജിലെയും കുട്ടികള്‍ക്ക് വിവിധ തലത്തിലുള്ള പതിനായിരത്തിലധികം പ്രാര്‍ത്ഥനകള്‍ ആപ്പിലൂടെ ലഭ്യമാകും. അനുദിനദിവ്യബലിയില്‍ വായിക്കുന്ന ബൈബിള്‍ വചനങ്ങള്‍, ജപമാല, കരുണയുടെ ജപമാല തുടങ്ങി സാധാരണ ഉപയോഗിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ  വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനാ സമയം ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഓപ്ഷനും ആപ്പിലുണ്ട്.

National


Vatican

World


Magazine

Feature

Movies

  • വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു

    വേഴപ്രാ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു0

    ചങ്ങനാശേരി: വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും  തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്. ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

  • വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍

    വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍- യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ടെലിഫോണ്‍ സംഭാഷണം നടത്തി. വെനസ്വേലയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, ലോകമെമ്പാടും സമാധാനവും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. 2009 മുതല്‍ 2013 വരെ വെനസ്വേലയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയി കര്‍ദിനാള്‍ പരോളിന്‍ സേവനമനുഷ്ഠിച്ചിരുന്നു. ലോകമെമ്പാടുമുള്ള പൊതുവെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനായി അമേരിക്കയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത

  • പ്രത്യാശയുടെ ജൂബിലി സമാപിച്ചു  ദൈവാലയങ്ങള്‍ സ്മാരകങ്ങളാകാതെ ജീവനുള്ള വിശ്വാസത്തിന്റെ ഇടങ്ങളാകണം: ലിയോ 14 -ാമന്‍ പാപ്പ

    പ്രത്യാശയുടെ ജൂബിലി സമാപിച്ചു ദൈവാലയങ്ങള്‍ സ്മാരകങ്ങളാകാതെ ജീവനുള്ള വിശ്വാസത്തിന്റെ ഇടങ്ങളാകണം: ലിയോ 14 -ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലിടം പിടിച്ച 2025-ലെ ‘പ്രത്യാശയുടെ ജൂബിലി’ ക്ക് സമാപനം.  378 ദിവസങ്ങള്‍ ലോകത്തിന് മുന്നില്‍ കാരുണ്യത്തിന്റെ കവാടമായി തുറന്നുകിടന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതില്‍ ദനഹാ തിരുനാള്‍ ദിനത്തില്‍ ലിയോ 14 – ാമന്‍ പാപ്പ അടച്ചതോടെയാണ് ജൂബിലിക്ക് സമാപനമായത്. ദൈവാലയങ്ങള്‍ കേവലം സ്മാരകങ്ങളായി മാറാതെ ജീവനുള്ള വിശ്വാസത്തിന്റെയും പുതിയ പ്രത്യാശ ഉദയം ചെയ്യുകയും ചെയ്യുന്ന ഇടങ്ങളായി മാറണണമെന്ന് തുടര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിയിലെ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. ദൈവാലയങ്ങളെ സ്മാരകങ്ങളായി ചുരുക്കാതിരിക്കുകയും നമ്മുടെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?