Follow Us On

04

July

2025

Friday

Latest News

  • വധശിക്ഷക്ക് മുമ്പുള്ള  ‘അവസാന അത്താഴങ്ങള്‍’

    വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’0

    തയാറാക്കിയത് രഞ്ജിത് ലോറന്‍സ് യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.

  • ഹൃദയത്തിലെ  പ്രത്തോറിയങ്ങള്‍

    ഹൃദയത്തിലെ പ്രത്തോറിയങ്ങള്‍0

    പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ്

  • ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം

    ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ മറ്റൊരു മൂഡിലേക്ക് മാറുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും ത്യാഗവും അനുഷ്ഠിക്കുന്നു. നല്ല കുമ്പസാരം നടത്തുന്നു. ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളില്‍ പരമാവധി ആളുകള്‍ ദൈവാലയത്തില്‍ പോകുന്നു. മിക്കവാറും എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ഉപവസിക്കുന്നു, പരിത്യാഗപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നു, ദുര്‍ഘടമായ പാതകളിലൂടെ കുരിശിന്റെ വഴി നടത്തി പരിഹാരം ചെയ്യുന്നു. അങ്ങനെയുള്ള പലതരം പുണ്യ

  • പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ

    പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ0

    പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി

  • ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നത്  വ്യാജവാര്‍ത്ത: ബിഷപ്പ് പോള്‍ മറ്റേക്കാട്ട്

    ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നത് വ്യാജവാര്‍ത്ത: ബിഷപ്പ് പോള്‍ മറ്റേക്കാട്ട്0

    ഗുവഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 150 ഓളം തദ്ദേശീയ ക്രിസ്ത്യാനികള്‍ വിശ്വാസം ഉപേക്ഷിച്ച് തങ്ങളുടെ പഴയ വിശ്വാസത്തിലേക്ക് മടങ്ങിയതായി പ്രചരിക്കുന്ന വര്‍ത്ത വ്യാജമാണെന്ന് ദിഫു രൂപത ബിഷപ്പ് പോള്‍ മറ്റേക്കാട്ട്. തദ്ദേശീയ ക്രിസ്ത്യാനികളായ 150 ഓളം പുരുഷന്മാരും സ്ത്രീകളും അവരുടെ പഴയ ആചാരമായ ബരിതേ ധര്‍മ്മത്തിലേക്ക് തരിച്ചുവന്നതിന്റെ ഭാഗമായി കാര്‍ബി ആംഗ്ലോംഗ് ജില്ലയുടെ ആസ്ഥാനമായ ദിഫുവില്‍ ആചാരങ്ങള്‍ നടത്തിയതായി അവകാശപ്പെട്ട് ആര്‍.എസ്.എസിന്റെ മുഖപത്രമായി വിശേഷിപ്പിക്കുന്ന ഓര്‍ഗനൈസര്‍ വീക്കിലിയില്‍ വന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിഷപ്. റിപ്പോര്‍ട്ടിന്റെ ആധികാരികത

  • കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍

    കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍0

    ആലക്കോട്: തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്തെ ആശുപത്രിയാണ് തലശേരി അതിരൂപതയുടെ സ്ഥാപനമായ കരുവന്‍ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി. 1960-കളുടെ തുടക്കത്തില്‍ ഒറ്റമുറിയില്‍ ഒരു കമ്പോണ്ടറും നഴ്‌സും മാത്രമുള്ള ആതുരശുശ്രൂഷാകേന്ദ്രമായി തുടങ്ങിയതായിരുന്നു ഇത്. 1964-65 വര്‍ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ ശ്രമഫലമായി രൂപതയുടെ സ്ഥാപനമായി ആശുപത്രി മാറ്റി സ്ഥാപിതമായി. കിടത്തിചികിത്സാ സൗകര്യങ്ങളുള്ള കെട്ടിടം അന്നത്തെ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലാണ് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ കരുവന്‍ചാല്‍ ടൗണില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയും വെഞ്ചരിച്ചു. ആശുപത്രിയുടെ വജ്രജൂബിലി

  • മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍

    മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍0

    തിരുവല്ല: ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മാരകമായി ജന്മനാടായ കല്ലൂപ്പാറ കടമാന്‍കുളത്ത് പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ബഥനി ശാന്തിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍. ബഥനി സന്യാസിനീസമൂഹം തിരുവല്ലാ പ്രൊവിന്‍സിന്റെ ചുമതലയില്‍ നടത്തിവരുന്ന സ്‌കൂളിന്റെ കൂദാശ 1999 മെയ് 25-ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസാണ് നിര്‍വഹിച്ചത്. സ്‌കൂളിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിര്‍വഹിച്ചു. 14 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍, നിലവില്‍ 158 കുട്ടികള്‍ പഠനം നടത്തുന്നു. ബഥനി സിസ്റ്റേഴ്‌സിന്റെയും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും

  • കറന്റും വെള്ളവും ലഭിക്കാന്‍ മാതാവിന്റെ സഹായം തേടി ക്യൂബന്‍ ആര്‍ച്ചുബിഷപ്

    കറന്റും വെള്ളവും ലഭിക്കാന്‍ മാതാവിന്റെ സഹായം തേടി ക്യൂബന്‍ ആര്‍ച്ചുബിഷപ്0

    ഹവാന/ ക്യൂബ:  ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ  ഉപവിയുടെ കന്യകയുടെ പ്രത്യേക സഹായം തേടി സാന്റിയാഗോ ഡെ ക്യൂബ ആര്‍ച്ചുബിഷപ് ഡിയോനിസിയോ ഗുയിലേര്‍ണോ ഗാര്‍സിയ. ഓശാന ഞായര്‍ ദിവസമാണ് ക്യൂബന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട്  പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സഹായം ആര്‍ച്ചുബിഷപ് യാചിച്ചത്. വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം  സാധാരണ ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യവും ക്യൂബന്‍ ജനതക്ക് നല്‍കണമെന്ന് അറുപത് വര്‍ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില്‍ തുടരുന്ന ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടി  ഉപവിയുടെ കന്യകയുടെ

  • ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങള്‍ ഈ വര്‍ഷത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി വ്യത്യസ്തമാക്കും

    ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങള്‍ ഈ വര്‍ഷത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി വ്യത്യസ്തമാക്കും0

    ഈ വര്‍ഷം ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക്  ധ്യാനചിന്തകള്‍ എഴുതുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്‍കുന്നത്. ‘ പ്രാര്‍ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്‍’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തിന് മുന്നോടിയായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി

National


Vatican

World


Magazine

Feature

Movies

  • മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

    മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി0

    പെംബ/മൊസാംബിക്ക്: വടക്കന്‍ മൊസാംബിക്കിലെ പെംബ രൂപതയില്‍ ‘മേര്‍സിഡിയന്‍ സിസ്റ്റേഴ്സ് ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്’ സന്യാസിനിസഭയുടെ മിഷന്‍ കേന്ദ്രത്തില്‍ അക്രമിസംഘം കൊള്ളയടിച്ചു. 30 ഓളം പെണ്‍കുട്ടികളെ പരിപാലിക്കുന്ന ഇവരുടെ മിഷനിലേക്ക് 18 പുരുഷന്മാര്‍ വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, തോക്കുകള്‍ എന്നിവയുമായി അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. .ജൂണ്‍ 8 ന് നടന്ന സംഭവം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തത്. അക്രമികളില്‍ എട്ട് പേര്‍ ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍,

  • മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഭരണഘടനാ അവകാശം

    മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഭരണഘടനാ അവകാശം0

    കൊച്ചി: മത ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ പ്രാര്‍ത്ഥനകള്‍ സ്ഥാപന ത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും ഭരണഘടനാ പരമായ അവകാശമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ സേവന ശുശ്രൂഷകള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പുതുതലമുറയുടെ സമഗ്രമായ വളര്‍ച്ചയാണ് എക്കാലവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യം വച്ചിട്ടുള്ളത്. തലമുറകളായി ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചിട്ടുള്ളവര്‍ നാനാജാതി മതസ്ഥരാണ്. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍

  • ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് നിര്‍ണായകം: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ

    ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് നിര്‍ണായകം: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ0

    കൊഹിമ: ആസക്തികളെയും ജീവിതത്തിലെ വെല്ലുവിളികളെയും മറികടക്കുന്നതില്‍ വിശ്വാസം വലിയ പങ്ക് വഹിക്കുന്നതായി മേഘാലയാ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ. കൊഹിമയില്‍ നടന്ന ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) നോര്‍ത്ത് ഈസ്റ്റ് റീജിയണിന്റെ അഞ്ചാമത് റീജിയണല്‍ യൂത്ത് കണ്‍വെന്‍ഷന്‍, ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേഘാലയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏക കത്തോലിക്കാ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് കെ. സാങ്മ. മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലിന്റെ പുറത്താണ് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. പരാജയത്തെ ഭയപ്പെടരുതെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. തന്റെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?