Follow Us On

05

November

2025

Wednesday

Latest News

  • അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍

    അമല മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര്‍ പ്രസംഗിച്ചു.

  • കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

    കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി0

    കൊച്ചി: കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും  ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്. കേരളസഭ സംസ്ഥാന തലത്തിലും രൂപത,  ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും  കുടുംബങ്ങളിലും  ഹരിതശീല പ്രയത്‌നങ്ങള്‍  ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു. ഹരിതശീല വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍ 1.  2025 ജനുവരി മുതല്‍ 2026

  • കെഎല്‍സിഎ സ്ഥാപക പ്രസിഡന്റ് ഷെവ.  കെ.ജെ ബെര്‍ളി അനുസ്മരണവും സെമിനാറും 11ന്

    കെഎല്‍സിഎ സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും സെമിനാറും 11ന്0

    കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും പശ്ചിമ കൊച്ചി വികസന വിഷയങ്ങള്‍ സംബന്ധിച്ച വികസന സെമിനാറും സെമിനാറും ഓഗസ്റ്റ് 11ന് ഫോര്‍ട്ട് കൊച്ചി വെളി ജൂബിലി ഹാളില്‍ നടക്കും. കെഎല്‍സിഎ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 ന് നടക്കുന്ന സമ്മേളനം കൊച്ചി എംഎല്‍എ കെ.ജെ മാക്‌സി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി

  • സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 22 മുതല്‍ 25 വരെ

    സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 22 മുതല്‍ 25 വരെ0

    കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടക്കും. സീറോമലബാര്‍ സഭ 1992ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന അഞ്ചാമത്തെ അസംബ്ലിയാണിത്. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയര്‍. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് കാമ്പസുമാണ് വേദി. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി

  • ‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍

    ‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍0

    ബ്യൂണസ് അയേഴ്‌സ്: പിശാച് തുടലില്‍ കെട്ടിയ നായയെ പോലെയാണെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നായക്ക് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നാല്‍ അതിന്റെ വായില്‍ കയ്യിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അര്‍ജന്റീനയിലെ ഭൂതോച്ചാടകനായ ഫാ. മിഗുവല്‍ താമാഗ്നോ. ദൈവത്തോട് ചേര്‍ന്ന് കൂദാശ ജീവിതം നയിക്കുന്നവര്‍, വിവിധ പാപങ്ങളിലൂടെ പിശാചിന് ജീവിതത്തിലേക്ക് കടന്നുവരുവാനുള്ള അവസരം കൊടുക്കുന്നവരേക്കാള്‍ സുരക്ഷിതരാണെന്ന് ഫാ. മിഗുവല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനിയെപ്പോലുള്ള വിശുദ്ധര്‍ക്കും പിശാചില്‍ നിന്ന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി

  • സംരക്ഷണമായി കൂടെവന്ന ദിവ്യകാരുണ്യം

    സംരക്ഷണമായി കൂടെവന്ന ദിവ്യകാരുണ്യം0

    ബാഗ്ദാദ്; വടക്കന്‍ ഇറാഖിലെ ചെറുപട്ടണമായ കരമലേഷ് നിവാസികളുടെ ജീവിതം മുഴുവന്‍ മാറ്റിമറിച്ച ആ രാത്രി കഴിഞ്ഞ് ഇപ്പോള്‍ പത്ത് വര്‍ഷമാകുന്നു. ഭീകരരുടെ ബോംബാക്രമണത്തില്‍ ക്വാറഘോഷില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു എന്ന ദാരുണമായ വാര്‍ത്ത കേട്ടാണ് കരമലേഷ് നിവാസികള്‍ അന്ന് ഉണര്‍ന്നത്. അജ്ഞാതരുടെ അക്രമത്തില്‍ നിന്ന് രക്ഷതേടി ആളുകള്‍ ഓടിയെത്തിയതോടെ എങ്ങും പരിഭ്രാന്തി പടര്‍ന്നു. സെന്റ് കോര്‍ക്കിസ് കല്‍ഡിയന്‍ പള്ളിയുടെ പാസ്റ്ററായ ഫാ. മാര്‍ട്ടിന്‍ ബന്നി, 2014 ഓഗസ്റ്റ് 6 ലെ വേദനാജനകമായ ഓര്‍മ്മകള്‍ മാധ്യങ്ങളുമായി

  • ഇന്ത്യയിലെ ക്രൈസ്തവപീഡനത്തിനെതിരെ ക്രൈസ്തവനേതാക്കളുടെ കത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ഒപ്പുവച്ചവരില്‍ 3 ആര്‍ച്ചുബിഷപ്പുമാരും 18 ബിഷപ്പുമാരുമടക്കം 300ലധികം ക്രൈസ്തവ നേതാക്കള്‍

    ഇന്ത്യയിലെ ക്രൈസ്തവപീഡനത്തിനെതിരെ ക്രൈസ്തവനേതാക്കളുടെ കത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ഒപ്പുവച്ചവരില്‍ 3 ആര്‍ച്ചുബിഷപ്പുമാരും 18 ബിഷപ്പുമാരുമടക്കം 300ലധികം ക്രൈസ്തവ നേതാക്കള്‍0

    വാഷിംഗ്ടണ്‍ ഡിസി:  മതസ്വാതന്ത്ര്യം ഏറ്റവുമധികം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് വടക്കേ അമേരിക്കയിലെ  ഇന്തോ-അമേരിക്കന്‍ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ‘ഫിയകോന’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു. 2023-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 1570 അക്രമങ്ങള്‍  രേഖപ്പെടുത്തിയതായി കൂട്ടായ്മ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍ വ്യക്തമാക്കി. 2022-ല്‍ 1198 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ആര്‍ച്ചുബിഷപ്പുമാരും 18 ബിഷപ്പുമാരും വ്യത്യസ്ത സഭകളിലെയും റീത്തുകളിലെയും 167 വൈദികരും 40 ക്രൈസ്തവ സംഘടനാ നേതാക്കളുമടക്കം 300ലധികം നേതാക്കളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ഏഷ്യയിലെ

  • ജയിച്ചാലും തോറ്റാലും നന്നായി ഓടുക; അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക  ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ വാക്കുകള്‍

    ജയിച്ചാലും തോറ്റാലും നന്നായി ഓടുക; അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ വാക്കുകള്‍0

    പാരിസ്: ”നാം ചെയ്യാനായി നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ നന്നായി ചെയ്യുക. അത് ദൈവത്തെ സന്തോഷിപ്പിക്കും. ജയിച്ചാലും തോറ്റാലും നന്നായി ഓടുക. അങ്ങനെ  ദൈവത്തെ മഹത്വപ്പെടുത്തുക.” പാരിസ് ഒളിമ്പിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ തന്നെ ഒളിമ്പിക്‌സ് റിക്കാര്‍ഡ് തിരുത്തി സ്വര്‍ണമെഡല്‍ നേടിയ സിഡ്‌നി മക്ലോഗ്ലിന്‍ ലെവ്‌റോണിന്റെ വാക്കുകളാണിത്. ന്യൂ ജേഴ്‌സിയിലെ സ്‌കോച്ച് പ്ലെയിന്‍സിലുള്ള യൂണിയന്‍ കാത്തലിക്ക് ഹൈസ്‌കൂളില്‍ നിന്ന്  സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച സിഡ്‌നി മക്ലോഗ്ലിന്‍ ദൈവവചനം പങ്കുവച്ചും പരസ്യമായി ദൈവത്തിന് നന്ദി പറഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും

  • ഞങ്ങള്‍ക്ക്‌ ഒരു ലക്ഷം വേണ്ട; സമാധാനം മതി

    ഞങ്ങള്‍ക്ക്‌ ഒരു ലക്ഷം വേണ്ട; സമാധാനം മതി0

    ഇംഫാല്‍: തങ്ങള്‍ക്ക് വേണ്ടത് പണമല്ല, മറിച്ച് സമാധാനമാണെന്ന് വടക്കുകിഴക്കന്‍ മണിപ്പൂരില്‍ നരകയാതന അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍. മണിപ്പൂരിലെ വിഭാഗീയ സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണം വിതരണം ചെയ്യുന്ന നടപടിയില്‍ പ്രതികരിക്കവേയാണ് പ്രദേശത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 15 മാസം നീണ്ട സംഘര്‍ഷം 226 ലധികം ജീവന്‍ അപഹരിക്കുകയും 60,000ത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അക്രമം പതിനെണ്ണായിരത്തിലധികം കുടുംബങ്ങളെ ബാധിച്ചതായും അതില്‍ 14,800 ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം

National


Vatican

World


Magazine

Feature

Movies

  • പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?

    പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?0

    ഡോ. നെല്‍സണ്‍ തോമസ്  സത്യം എന്നത് ഒരു ശിലയാണോ, അതോ ഒരു വിത്താണോ? കാലം മാറ്റാത്ത, ഉറച്ച ഒരു ശിലപോലെയാണോ അത്? അതോ, മണ്ണിനടിയില്‍ക്കിടന്ന്, കാലത്തിന്റെ പൂര്‍ണ്ണതയില്‍ മുളപൊട്ടി, വളര്‍ന്ന് പന്തലിച്ച്, തന്റെ യഥാര്‍ത്ഥ സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു വിത്തുപോലെയാണോ? കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെ മനസിലാക്കാന്‍ ഈ ചോദ്യം സഹായിക്കും. മറിയത്തെ സഹരക്ഷക എന്ന് വിളിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍ നല്‍കിയ വ്യക്തത പലരിലും സഭ അതിന്റെ പഠനങ്ങള്‍ മാറ്റുകയാണോ എന്ന സംശയമുയര്‍ത്തി. ഇതിന് ഉത്തരം കണ്ടെത്താന്‍ നാം

  • ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വായെ നവംബര്‍ 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്‍മ്മങ്ങള്‍  ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ എട്ടിന് നടക്കും. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന്‍ കര്‍ദിനാള്‍ സെബാ സ്റ്റ്യന്‍ ഫ്രാന്‍സിസിനെയും മറ്റ് വിശിഷ്ടാതിഥികളെയും വൈകുന്നേരം 4 -ന് ബസിലിക്കാ അങ്കണത്തില്‍ സ്വീകരിക്കും.  4.30-ന്

  • സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    ന്യൂഡല്‍ഹി: സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര  എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹം ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. സീറോമലബാര്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഉള്‍പ്പെടുന്ന നിവേദനം മാര്‍ തട്ടില്‍ പ്രധാനമന്ത്രിക്കു നല്‍കി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?