Follow Us On

07

November

2025

Friday

Latest News

  • ഹെറിറ്റേജ് & റിസേര്‍ച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു

    ഹെറിറ്റേജ് & റിസേര്‍ച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിനായി പണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ച രിപ്പുകര്‍മ്മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  നിര്‍വഹിച്ചു. സീറോമലബാര്‍സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസ് പൊരുന്നേടം, കൂരിയായിലെ വൈദികരും സിസ്റ്റേഴ്‌സും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ബുക്ക് സ്റ്റാള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഹെറിറ്റേജ്

  • പുതിയ നേതൃത്വത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

    പുതിയ നേതൃത്വത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍0

    കൊച്ചി: സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്നു തുടങ്ങും. സഭയുടെ കേന്ദ്രകാര്യാലമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സഭാ സിനഡ് 13-ന് സമാപിക്കും.  പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡ് സമ്മേളനത്തിനുള്ളതെന്ന് സീറോ മലബാര്‍ സഭാ അഡ്മിനിട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.  മറ്റു വിഷയങ്ങള്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം ചര്‍ച്ചചെയ്യും.  സഭയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജര്‍ ആര്‍ച്ചുബിഷപായി ലഭിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന്

  • ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്; വിവാദം അവസാനിക്കുന്നില്ല

    ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്; വിവാദം അവസാനിക്കുന്നില്ല0

    ഭോപാല്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് തടയുന്നതിനായി എഡ്യൂക്കേഷന്‍ ഓഫീസര്‍ ഇറക്കിയ സര്‍ക്കുലറിന്റെ വിവാദം അവസാനിക്കുന്നില്ല. കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ചോദിക്കണമെന്നായിരുന്നു ഷാജാപൂര്‍ ജില്ലയിലെ ഏഡ്യൂക്കേഷന്‍ ഓഫീസര്‍ എല്ലാ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും അയച്ച സര്‍ക്കുലറിലുണ്ടായിരുന്നത്. ഈ സര്‍ക്കുലര്‍ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു സര്‍ക്കുലറെന്ന് ജാബുവ രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ പറഞ്ഞു. മധ്യപ്രദേശിലെ അധികം പ്രൈവറ്റ് സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവരാണ്.

  • ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം

    ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം0

    കണ്ണൂര്‍: ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശമാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വിവിധ ആവശ്യങ്ങളുന്നയിച്ച് റബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേ ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. റബര്‍ കര്‍ഷകര്‍ക്ക് 250 രൂപ തരുമെന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവച്ചത്. അതു വിശ്വസിച്ചാണ് കേരളത്തിലെ കര്‍ഷകര്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തത്.

  • മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ആറിന്

    മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ആറിന്0

    കൊച്ചി: മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാ പനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ജനുവരി ആറിന് വൈകുന്നേരം 4.30ന് വരാപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് അങ്കണത്തില്‍ നടക്കും. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ എട്ട് മെത്രാന്മാരും 100 ഓളം വൈദികരും സഹകാര്‍മ്മികരാകും. തിരുവനന്തപുരം അതി രൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ ധന്യ മദര്‍ ഏലീശ്വയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. സ്ത്രീശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതയ്ക്കുള്ള അവാര്‍ഡ് ദാനവും മദര്‍ ഏലീശ്വയുടെ

  • കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം  ഇനി  രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം

    കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം0

    പാലക്കാട്: ദിവ്യകാരുണ്യ അത്ഭുതങ്ങള്‍കൊണ്ടും പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍കൊണ്ടും പ്രശസ്തമായ കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി പാലക്കാട് രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം. ആ കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് വീട് രൂപത ഏറ്റെടുത്തത്. അതൊരു ആത്മീയ കേന്ദ്രവും പ്രാര്‍ത്ഥനാലയവുമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ഭവനം അവര്‍ സൗജന്യമായി രുപതയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ക്രിസ്മസ് ദിനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അവരുടെ അഭ്യര്‍ത്ഥന പ്രകാരവും ഭവനത്തിന്റെ ആധ്യാത്മിക പ്രാധാന്യം പരിഗണിച്ചുമാണ് വീട് ഏറ്റെടുക്കുന്നതെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍

  • ‘ക്ഷമിക്കുന്ന സ്‌നേഹം’ ഓസ്‌കറില്‍ മുത്തമിടുമോ?

    ‘ക്ഷമിക്കുന്ന സ്‌നേഹം’ ഓസ്‌കറില്‍ മുത്തമിടുമോ?0

    മുംബൈ: ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കറില്‍ മുത്തമിടുമോ എന്നറിയാന്‍ ദിവസങ്ങളുടെ കാത്തിരിപ്പുമാത്രം. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ലോക സിനിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു. ഓസ്‌കര്‍ അവാര്‍ഡിലേക്കായി സബ്മിറ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് സിനിമകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 120 സിനിമകളില്‍ ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസും ഉള്‍പ്പെട്ടിട്ടുണ്ട്.

  • കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധസ്ഥലങ്ങള്‍

    കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധസ്ഥലങ്ങള്‍0

    ഇടുക്കി: കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധ സ്ഥലങ്ങളാണന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രൂപതയില്‍ ഈ വര്‍ഷം വിവാഹ വാര്‍ഷികത്തിന്റെ രജത ജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ആഘോഷിക്കുന്നവരുടെ സംഗമം ചുരുളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദമ്പതികള്‍ തമ്മിലുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും അതിലൂടെ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുളള പങ്കാളിത്തത്തിന്റെയും ക്ഷണമാണ് വിവാഹം. കുടുംബങ്ങളില്‍ ജാഗ്രത കുറയുന്നത് ഇന്നത്തെ പ്രതിഭാസമാണ്. കുടുംബാഗംങ്ങള്‍ കുടുംബത്തോടുള്ള ജാഗ്രതയാല്‍ നിറയണം. ജാഗ്രത കുറയുന്നതാണ് കുടുംബങ്ങള്‍ ശിഥിലമാകാന്‍ കാരണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

  • മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ബസിലിക്കയായി ഉയര്‍ത്തി

    മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ബസിലിക്കയായി ഉയര്‍ത്തി0

    കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതയ്ക്കു ലഭിച്ച അംഗീകാരവും, 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ക്രിസ്മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക്

National


Vatican

World


Magazine

Feature

Movies

  • ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ടിയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍

    ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ടിയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍0

    കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ഡിയും സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കോട്ടയം ജില്ലാ മെംബര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റിയൂട്ട് ചങ്ങനാശേരി സെന്റ് ജോസഫ് പ്രൊവിന്‍സംഗവും സോഷ്യല്‍ വിഭാഗം കൗണ്‍സിലറും കുടമാളൂര്‍ ആശാകേന്ദ്രം സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടറുമാണ് സിസ്റ്റര്‍ ജ്യോതിസ് എസ്ഡി. കുട്ടികളുടെ

  • സെമിനാരി പ്രവേശനത്തിന് രോഗം വിലങ്ങുതടിയായി; കരുണയുടെ കരങ്ങള്‍ നീട്ടിയത് വള്ളോപ്പിള്ളി പിതാവ്

    സെമിനാരി പ്രവേശനത്തിന് രോഗം വിലങ്ങുതടിയായി; കരുണയുടെ കരങ്ങള്‍ നീട്ടിയത് വള്ളോപ്പിള്ളി പിതാവ്0

    ചൈനീസ് അടക്കം 17 ഭാഷകളിലെ കുട്ടികള്‍ക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്താന്‍ ദൈവം ഉപകരണമാക്കിയ വൈദികനായിരുന്നു നിത്യസമ്മാനത്തിനായി യാത്രയായ ഫാ. മൈക്കിള്‍ കാരിമറ്റം. ജോസഫ് മൈക്കിള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫാ. മൈക്കിള്‍ കാരിമറ്റം 2000-ല്‍ ഗുരുതരമായ അവസ്ഥയിലെത്തി. അടിയന്തിരമായി  ഓപ്പറേഷന്‍ ചെയ്തു. വിശ്രമം കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ തല വണ്ടിയിലിടിച്ച് വീണ്ടും ബ്ലീഡിംഗ് ഉണ്ടായി. ജീവിതത്തിലേക്ക് ഇനി ഒരു മടങ്ങിവരവിന് സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ സമയം മരണതീരത്തുകൂടി കടന്നുപോകുന്ന അനുഭവം അച്ചന് വ്യക്തിപരമായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?