Follow Us On

11

November

2025

Tuesday

Latest News

  • ഓരോ വീട്ടിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; പദ്ധതി ആരംഭിച്ചു

    ഓരോ വീട്ടിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; പദ്ധതി ആരംഭിച്ചു0

    പാലക്കാട്: ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന ആശയം ലക്ഷ്യമാക്കി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സൗജന്യ പിഎസ്‌സി, എസ്എസ്‌സി കോച്ചിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു.  കെസിവൈഎം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  സുല്‍ത്താന്‍പേട്ട രൂപതയിലെ വാളയാര്‍ സെന്റ് സ്റ്റനിസ്ലാവോസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ തോമസ് മൂര്‍ ദിനാചരണത്തോടും യുവജന ദിനാഘോഷത്തോടും അനുബന്ധിച്ചായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്. പാലക്കാട് രൂപത പ്രോക്യുറേറ്റര്‍ ഫാ. ആന്റണി പയസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ലൂയിസ് മരിയ പാപ്പു യുവജന ദിനാഘോഷം

  • ക്രിസ്തീയ സംസ്‌കാരം രൂപീകരിക്കുന്നതില്‍ മിഷന്‍ ലീഗിന്റെ സംഭാവന നിസ്തുലം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    ക്രിസ്തീയ സംസ്‌കാരം രൂപീകരിക്കുന്നതില്‍ മിഷന്‍ ലീഗിന്റെ സംഭാവന നിസ്തുലം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: ക്രിസ്തീയ സംസ്‌കാരം രൂപീകരിച്ചെടുക്കുന്നതില്‍ ചെറുപുഷ്പ മിഷന്‍ ലീഗ്  വഹിച്ചിട്ടുള്ള പങ്ക് നിസ്തു ലമാണെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടുക്കി രൂപതാ വാര്‍ഷികം രാജാക്കാട് ക്രിസ്തുരാജ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ രൂപീകരണത്തിലും ദൈവവിളി പ്രോത്സാഹനത്തിലും വലിയ സംഭാവനകള്‍ നല്‍കി മിഷന്‍ ലീഗ് സഭയെയും സമൂഹത്തെയും ഒരുപോലെ വളര്‍ത്തുന്നതില്‍ പരിശ്രമിച്ചിട്ടുണ്ട്. നല്ല വ്യക്തിത്വങ്ങളുടെ രൂപീകരണമാണ് കുടുംബങ്ങളെയും സമൂഹത്തെയും പടുത്തുയര്‍ത്തുന്നത്. കുട്ടികളെയും യുവജനങ്ങളെയും അത്തരത്തില്‍ കുടുംബത്തോടും

  • മാര്‍ ഇവാനിയോസ് ആരാധനക്രമത്തെ അഭംഗുരം സംരക്ഷിച്ചു : മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ ഇവാനിയോസ് ആരാധനക്രമത്തെ അഭംഗുരം സംരക്ഷിച്ചു : മാര്‍ റാഫേല്‍ തട്ടില്‍0

    തിരുവനന്തപുരം : പൗരസ്ത്യ ആരാധനക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നു ധന്യന്‍ മാര്‍ ഇവാനിയോസ് എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ധന്യന്‍ മാര്‍ ഇവാനിയോസിന്റെ 71-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന സമൂഹബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മി കനായിരുന്നു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ

  • ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ ഫോറം

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ ഫോറം0

    അലഹാബാദ്: ക്രൈസ്തവര്‍ക്കെതിരെ അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെ പരക്കെ പ്രതിഷേധം. മതപരിവര്‍ത്തനത്തെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ദ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിഷേധമറിയിച്ചത്. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനനിരോധനനിയമമനുസരിച്ച് ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയായിരുന്നു-നിയമപരമല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ ഇതുപോലെ തുടര്‍ന്നാല്‍ രാജ്യത്തെ മജോറിറ്റി പോപ്പുലേഷന്‍ മൈനോരിറ്റി ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. മാത്രമല്ല, ഇന്ത്യന്‍ പൗരന്മാരെ മതംമാറ്റുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നുമായിരുന്ന ഹൈക്കോടതിയുടെ പരമാര്‍ശം. ഈ പരമാര്‍ശത്തെക്കുറിച്ച് ഇന്ത്യയിലെ കോടതി മുറികള്‍ ഭൂരിപക്ഷത്തിന്റെ തിയേറ്ററുകളായി പരിവര്‍ത്തനം ചെയ്‌പ്പെടുകയാണോ

  • മണിപ്പൂരില്‍ കത്തോലിക്കസഭ 600 വീടുകള്‍ നിര്‍മ്മിക്കും

    മണിപ്പൂരില്‍ കത്തോലിക്കസഭ 600 വീടുകള്‍ നിര്‍മ്മിക്കും0

    ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇംഫാല്‍ രൂപത 600 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും. ഭൂരിഭാഗവും ക്രൈസ്തവവിശ്വാസികളായ കുക്കി ഗോത്രത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് അതിരൂപത 600 വീടുകളുടെ നിര്‍മ്മാണ പദ്ധതി തയാറാക്കിയിരിക്കുന്നതന്നെ് ഇംഫാല്‍ രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വേലിക്കകം പറഞ്ഞു. അദ്ദേഹമാണ് മണിപ്പൂരിലെ സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. മണിപ്പൂരിലെ മുമ്പി, സിംഗനാഗാദ്, ചുരാചന്ദ്രാപുര്‍ ജില്ലകളിലെ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്കായിട്ടാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി കോണ്‍ഫ്രന്‍സ് ഓഫ് ഡയസഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ ‘മിനിമം 500 രൂപ

  • രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു

    രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു0

    ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള അക്രമങ്ങള്‍ പെരുകുന്നു. രാജസ്ഥാനിലെ ഭരത്പൂരില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന 20 പേരെ പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒരു വീട്ടില്‍ പ്രാര്‍ത്ഥനാസമ്മേളനം നടത്തുകയായിരുന്ന ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വഹിന്ദു പരിഷത് നേതാവായ രാജേഷ് സിംഗാളിന്റെ നേതൃത്വത്തിലായിരുന്നു ഹിന്ദുമതമൗലികവാദികള്‍ അവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു മതമൗലികവാദികളുടെ വാദം. അക്രമം നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ മദുരഗേയ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളെയടക്കം

  • സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

    സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു0

    ന്യൂഡല്‍ഹി: സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രതിനിധി സംഘം  ആവശ്യപ്പെട്ടു.  മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം എത്രയും വേഗം സാധിതമാകുന്നതിന് ഫലപ്രദമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തു

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി0

    എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി വ്യവസായവകുപ്പു മന്ത്രി പി. രാജീവ്  ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസൃതമായി സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനും സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് അംഗീകാരം നല്കുന്നതിനുമുള്ള ബില്‍ ഉടന്‍ സംസ്ഥാനമന്ത്രിസഭ പരിഗണിക്കുമെന്ന്  മന്ത്രി പറഞ്ഞു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കാന്‍ മാത്രമേ കഴിയൂ. തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ജെ.ബി

  • മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഗ്രഹമായി;   ഇവാനിയോസ് പിതാവിന്റെ ഓര്‍മപ്പെരുന്നാളില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് യുഎഇയില്‍നിന്നുള്ള കുട്ടികള്‍

    മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഗ്രഹമായി; ഇവാനിയോസ് പിതാവിന്റെ ഓര്‍മപ്പെരുന്നാളില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് യുഎഇയില്‍നിന്നുള്ള കുട്ടികള്‍0

    ഷാര്‍ജാ സിറ്റി: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും പ്രഥമ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ധന്യന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാ മത്  ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച്  കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ജൂലൈ 15ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് യുഎഇയില്‍ നിന്നുള്ള 22 കുട്ടികള്‍. ഇങ്ങനെയൊരു അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കുട്ടികള്‍. അതിനവര്‍ നന്ദിയോടെ ഓര്‍ക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെയും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയേയുമാണ്.

National


Vatican

World


Magazine

Feature

Movies

  • എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളെന്ന് ആര്‍എസ്എസ് മേധാവി; പ്രതികരണവുമായി കത്തോലിക്ക മെത്രാന്‍ സമിതി

    എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളെന്ന് ആര്‍എസ്എസ് മേധാവി; പ്രതികരണവുമായി കത്തോലിക്ക മെത്രാന്‍ സമിതി0

    ന്യൂഡല്‍ഹി: എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തള്ളി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്കാരമാണു പിന്തുടരുന്നതെന്നും അതിനാല്‍ ആരും അഹിന്ദു അല്ലെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഇന്ത്യയിലെ ക്രൈസ്തവര്‍ അഭിമാനമുള്ള ഭാരതീയരാണെന്നും എന്നാല്‍ ഹിന്ദുക്കളല്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബി സിഐ വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് സിബിസിഐയുടെ പ്രതികരണം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ മെത്രാന്‍

  • ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ

    ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അവഗണിക്കുന്ന ‘ലൗകിക മാനദണ്ഡങ്ങളില്‍’ നിന്ന് വ്യത്യസ്തമായി ക്രിസ്തുവില്‍ വേരൂന്നിയ ‘ഉറച്ച അടിത്തറയില്‍’ സഭയെ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത്  ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലും നഗരത്തിലെ ഏറ്റവും പഴക്കമേറിയ ദൈവാലയവുമായ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരു യഥാര്‍ത്ഥ വിശ്വാസ സമൂഹം, വിനയത്തോടും ക്ഷമയോടും കൂടി, ദൈവത്തിന്റെ സഹായത്താല്‍ മാത്രമേ, കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സഭയുടെ  ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?