Follow Us On

01

November

2025

Saturday

Latest News

  • കണ്ണീരില്‍ കുതിര്‍ന്ന  ആ പണം നമുക്ക്  വേണോ?

    കണ്ണീരില്‍ കുതിര്‍ന്ന ആ പണം നമുക്ക് വേണോ?0

    പ്രതിപക്ഷത്തിന്റെയും കത്തോലിക്ക സഭ ഉള്‍പ്പടെയുള്ള മത-സാംസ്‌കാരിക കൂട്ടായ്മകളുടെയും എതിര്‍പ്പിനെ അവഗണിച്ച് പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കിയ തീരുമാനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ജലക്ഷാമം രൂക്ഷമായ, മഴക്കുറവുള്ള മേഖലയായ എലപ്പുള്ളിയില്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് മദ്യനിര്‍മാണം ആരംഭിച്ചാലുണ്ടാകാവുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം, കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചും, പാരസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും മാത്രമല്ല ടെന്‍ഡര്‍ കൂടാതെ

  • അമേരിക്ക ഫസ്റ്റ്‌

    അമേരിക്ക ഫസ്റ്റ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന വുഡ്‌റോ വില്‍സണ്‍ ആണ്. ട്രംപ് വന്നപ്പോള്‍ ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന്

  • ഇത് അനീതി,  പാവപ്പെട്ട വിദ്യാര്‍ത്ഥികളെ  വഴിയാധാരമാക്കരുത്‌

    ഇത് അനീതി, പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കരുത്‌0

    തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വീതം നല്‍കുന്ന മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്, ഐഐടി-ഐഐഎം സ്‌കോളര്‍ഷിപ്പ്, വിദേശ സ്‌കോളര്‍ഷിപ്പ് എന്നിവയുള്‍പ്പെടെ ഒമ്പത് ഇനത്തില്‍പ്പെട്ട ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് വകയിരുത്തിയ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. പിജിവരെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ്

  • കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ  റെ തുടരും

    കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ റെ തുടരും0

    വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി  കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേയും  വൈസ് ഡീനായി കര്‍ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രിയും തുടരുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. 2020 ജനുവരി മാസത്തില്‍ മോത്തു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്ക് നടത്തിയ നിയമനമാണ് പാപ്പ ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ഇരുവര്‍ക്കും നീട്ടി നല്‍കിയത്. 2019 ഡിസംബര്‍ 21-ന്, കര്‍ദിനാള്‍-ഡീന്‍ ആഞ്ചലോ സൊഡാനോയുടെ രാജിയെത്തുടര്‍ന്നാണ് അതുവരെ ആജീവനാന്ത പദവിയായിരുന്ന ഇരു പദവികളും മോട്ടു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്കായി നിജപ്പെടുത്തിയത്. ഡീനിനോ അസിസ്റ്റന്റ് ഡീനിനോ

  • ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

    ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍, ‘ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും’ ‘ഫെഡറല്‍ ഗവണ്‍മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും’ തടയാനും രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി നേതൃത്വം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയതായി രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ്  സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ

  • സൈബര്‍ ക്വട്ടേഷനുകള്‍

    സൈബര്‍ ക്വട്ടേഷനുകള്‍0

     ജോസഫ് മൂലയില്‍ സോഷ്യല്‍ മീഡിയകള്‍ വലിയ സാധ്യതയായിരുന്നു പൊതുസമൂഹത്തിന്റെ മുമ്പില്‍ തുറന്നുവച്ചത്. സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യമായി പറയാനുള്ള പ്ലാറ്റ്‌ഫോമാണ് അതിലൂടെ ലഭിച്ചത്. മാധ്യമങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതോ മറ്റു താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി വളച്ചൊടിക്കാന്‍ പരിശ്രമിച്ചതോ ആയ വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകാനും തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ജനവിരുദ്ധമായ നിയമനിര്‍മാണങ്ങളില്‍നിന്ന് അധികാരികള്‍ക്ക് പിന്‍വലിയേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ചില നിയമപരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ വ്യാപകമായ ട്രോളുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഗവണ്‍മെന്റുകള്‍ മുട്ടുമടക്കിയിരുന്നു. വലിയ

  • മലയാളിയുടെ മാറുന്ന  ഭക്ഷണശീലങ്ങള്‍

    മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങള്‍0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്) ”കാലം മാറിവരും, കാറ്റിന്‍ ഗതിമാറും കടല്‍വറ്റി കരയാകും, കര പിന്നെ കടലാകും കഥയിതു തുടര്‍ന്നു വരും…” എന്നൊക്കെയുള്ള കവിഭാവന, മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ചും സത്യമാണ്. ഏതാണ്ട് 50-60 വര്‍ഷംമുമ്പ് അരിയാഹാരം (ചോറ്, കഞ്ഞി) തന്നെയായിരുന്നു ദിവസേന മൂന്നുനേരവും സാധാരണ ജനങ്ങള്‍ കഴിച്ചിരുന്നത്. ഒന്നോ രണ്ടോ കറികളുമുണ്ടാകും. ചിലപ്പോള്‍ ചമ്മന്തി മാത്രമായിരിക്കും. വന്‍കിട ഹോട്ടലുകള്‍ ചില നഗരങ്ങളില്‍മാത്രം. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനങ്ങള്‍ സാധാരണ ചായക്കടയില്‍നിന്നും ആവി പറക്കുന്ന പുട്ടും കടലയും അല്ലെങ്കില്‍ ഇഡ്ഡലി,

  • ദിവ്യകാരുണ്യ ആരാധന പ്രധാന കാരിസമായുള്ള ‘പുവര്‍ ക്ലെയര്‍’ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി

    ദിവ്യകാരുണ്യ ആരാധന പ്രധാന കാരിസമായുള്ള ‘പുവര്‍ ക്ലെയര്‍’ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി0

    മനാഗ്വ/നിക്കരാഗ്വ:  നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഗവണ്‍മെന്റിന്റെ  കത്തോലിക്ക വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കായി സമര്‍പ്പിച്ച് ധ്യാനാത്മക ജീവിതം നയിക്കുന്ന  ‘പൂവര്‍  ക്ലെയര്‍’ കന്യാസ്ത്രീമാരെ മനാഗ്വയിലെയും ചൈനാന്‍ഡേഗയിലെയും അവരുടെ കോണ്‍വെന്റുകളില്‍ നിന്ന് പുറത്താക്കി. കാര്യമായ മുന്നറിയിപ്പൊന്നും കൂടാതെയാണ് ഇരു കോണ്‍വെന്റുകളിലുമായി കഴിഞ്ഞിരുന്ന മുപ്പതോളം കന്യാസ്ത്രിമാരെ  പുറത്താക്കിയത്. കോണ്‍വെന്റില്‍ നിന്ന് വളരെ കുറച്ച് സ്വകാര്യ വസ്തുക്കള്‍ മാത്രമേ എടുക്കാന്‍ മാത്രമേ സന്യാസിനിമാരെ അനുവദിച്ചുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. 2023-ല്‍ നിക്കരാഗ്വന്‍ ഗവണ്‍മെന്റ് ഈ സന്യാസിനിസഭയുടെ നിയമപരമായ പദവി റദ്ദാക്കിയിരുന്നു. കഴിഞ്ഞ

  • മാര്‍പാപ്പക്കെതിരെയുള്ള  വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?

    മാര്‍പാപ്പക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?0

    ഡോ. ആന്റണി പോള്‍ ആത്മീയ നേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താല്പര്യത്തോടെ ശ്രവിക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന സ്ഥാനം ഫ്രാന്‍സിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതല്‍ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ടാണ് അനിഷേധ്യനായ ഒരു ലോക നേതാവ് എന്ന

National


Vatican

Magazine

Feature

Movies

  • യേശു മുസ്ലീമുകളെയും സ്‌നേഹിക്കുന്നു ; സ്വപ്‌നത്തില്‍ യേശുവിനെ കണ്ട ഹമാസ് സ്ഥാപക നേതാവിന്റെ മകളുടെ വാക്കുകള്‍

    യേശു മുസ്ലീമുകളെയും സ്‌നേഹിക്കുന്നു ; സ്വപ്‌നത്തില്‍ യേശുവിനെ കണ്ട ഹമാസ് സ്ഥാപക നേതാവിന്റെ മകളുടെ വാക്കുകള്‍0

    ദോഹ/ഖത്തര്‍: ക്രൈസ്തവരെയും യഹൂദരെയും ശപിക്കുകയും അവരെ കൊല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ബാലിക.  അതായിരുന്നു ഖത്തറില്‍ ജനിച്ച ജുവാന്‍ അല്‍ ക്വാവസ്മി. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ അബു ജാഫറിന്റെ മകളായ ജുവാന്‍  ക്വാസ്മി വിവാഹത്തിന് ശേഷം ഹമാസ് പോരാളിയായ ഭര്‍ത്താവിനൊപ്പം ഗാസയിലേക്ക് പോയി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍  ജുവാന്റെ മനസില്‍  ചോദ്യങ്ങളുയര്‍ന്നു തുടങ്ങി. തങ്ങളെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വധിച്ചിരുന്ന ഹമാസിന്റെ ആശയസംഹിതകളെക്കുറിച്ച് മാത്രമല്ല സത്യദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ജുവാന്റെ മനസ് നിറയെ.  മറ്റ് മനുഷ്യരെ കൊല്ലാന്‍ പറയുന്ന, ധാര്‍മികതയ്ക്ക് നിരക്കാത്ത

  • ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളി  മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു0

    ബംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളിയും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായിരുന്ന മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബംഗളൂരുവിലെ സിഎസ്‌ഐ ഈസ്റ്റ് പരേഡ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ മൂന്നിന്  നടക്കും. കണ്ണൂര്‍ ~ബര്‍ണാശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ഏഴു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയ 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിലും തൊട്ടടുത്ത വര്‍ഷം വെള്ളിയ നേടിയ ആംസ്റ്റര്‍ഡാം

  • ഖത്തറിലെ മരിയദീപ്തി ശ്രദ്ധേയമായി

    ഖത്തറിലെ മരിയദീപ്തി ശ്രദ്ധേയമായി0

    ദോഹ: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളെയും നാമങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യൂത്ത് മൂവ്‌മെന്റ് കുടുംബകൂട്ടായ്മകളുമായി സഹകരിച്ച് പരിശുദ്ധ അമ്മയുടെ നാമധേയങ്ങളുടെ ദൃശ്യാവിഷ്‌കാരമായ ‘മരിയദീപ്തി’ ഖത്തര്‍ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലും അല്‍ഫോന്‍സാ ഹാളിലുമായി നടന്നു. ഇടവക വികാരി ബിജു മാധവത്ത് ഒഎഫ്എം ക്യാപ്,  ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ്, ഫാ. തോമസ് പൊരിയത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയേല്‍ ഒഎഫ്എം ക്യാപ്,  ഫാ. മൈക്കിള്‍  എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?