Follow Us On

02

July

2025

Wednesday

Latest News

  • ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള കരാറില്‍ പുതിയ ‘പ്രോട്ടോക്കോള്‍’

    ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള കരാറില്‍ പുതിയ ‘പ്രോട്ടോക്കോള്‍’0

    ഔഗദൗഗു/ബുര്‍ക്കിന ഫാസോ: കത്തോലിക്ക സഭക്ക് രാജ്യത്തുള്ള നിയമപരമായ അസ്ഥിത്വവുമായി  ബന്ധപ്പെട്ട ധാരണാപത്രത്തില്‍ പുതി യ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത് ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും. കാനോന്‍ നിയമപ്രകാരം രൂപം നല്‍കുന്ന സംവിധാനങ്ങള്‍ക്ക്  നിയമപരമായ അസ്ഥിത്വം നല്‍കാനുള്ള പ്രോട്ടോക്കോളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ബുര്‍ക്കിനാ ഫാസോയിലെ അപ്പസ്‌തോലിക്ക് ന്യണ്‍ഷ്യോ  ആര്‍ച്ചുബിഷപ് മൈക്കിള്‍ എഫ് ക്രോട്ടിയും ബുര്‍ക്കിനോ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരാമോകോ ജീന്‍ മേരി ട്രാവോറുമാണ് പുതിയ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത ധാരണാപത്രത്തില്‍

  • ഇന്ത്യയിലെ മതസ്വാതന്ത്യ ലംഘനത്തെക്കുറിച്ച്  യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്

    ഇന്ത്യയിലെ മതസ്വാതന്ത്യ ലംഘനത്തെക്കുറിച്ച് യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്0

    ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അമേരിക്കന്‍ ഗവണ്‍മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തുന്നത്. കമ്മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ചില സംഘടനകള്‍ വ്യക്തികളെ മര്‍ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ

  • എട്ടില്‍ ഒരു പെണ്‍കുട്ടി 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു: യുണിസെഫ് റിപ്പോര്‍ട്ട്

    എട്ടില്‍ ഒരു പെണ്‍കുട്ടി 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു: യുണിസെഫ് റിപ്പോര്‍ട്ട്0

    ന്യൂയോര്‍ക്ക്: 37 കോടി പെണ്‍കുട്ടികള്‍, അതായത് എട്ടിലൊരു പെണ്‍കുട്ടി എന്ന തോതില്‍ 18 വയസിന് മുമ്പ്  ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി യുണിസെഫ് റിപ്പോര്‍ട്ട്. നമ്മുടെ ധാര്‍മികതയ്ക്ക് മേല്‍ പുരണ്ടിരിക്കുന്ന കറയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെന്ന്  യുണിസെഫ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ട് സാംസ്‌കാരിക, ഭൗമിക, സാമ്പത്തിക അതിര്‍ത്തികള്‍ക്കതീതമായി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നതായി വ്യക്തമാക്കുന്നു. എട്ട് കോടിയോളം പെണ്‍കുട്ടികള്‍ 18 വയസിന് മുമ്പ് ചൂഷണത്തിനിരയായ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര പ്രഖ്യാപനം

    ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര പ്രഖ്യാപനം0

    ഓസ്ലോ/നോര്‍വേ: ഹിരോഷിമയിലും നാഗാസാക്കിയിലും യുഎസ് നടത്തിയ ആണവബോംബിംഗിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ജപ്പാനിലെ നിഹോണ്‍ ഹിഡായന്‍കോ എന്ന സംഘടനക്ക് നോബല്‍ സമ്മാനം നല്‍കിയതിലൂടെ ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഓസ്ലേയിലെ നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റി. ആണവായുധ വിമകുക്ത ലോകത്തിനായി ഈ സംഘടന നടത്തിയ പരിശ്രമങ്ങള്‍ക്കാണ് നോബല്‍ പുരസ്‌കാരം സമ്മാനിച്ചത്.   ശാരീരിക ക്ലേശങ്ങള്‍ക്കും വേദനാജനകമായ ഓര്‍മകള്‍ക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുമ്പോഴും പ്രത്യാശയും സമാധാനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ തങ്ങളുടെ അനുഭവങ്ങളെ ഉപയോഗിച്ചതിന് എല്ലാ അതിജീവിതരെയും ആദരിക്കുവാന്‍ ആഗ്രഹിക്കുന്നതായും പുരസ്‌കാരനിര്‍ണയ കമ്മിറ്റി വ്യക്തമാക്കി. മിഡില്‍

  • യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍

    യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍0

    പാലാ: യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്തു കൊടുക്കേ ണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ്  ചെയ്യുന്ന സേവനങ്ങള്‍ സുത്യര്‍ക്ക മാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്

  • ക്രൈസ്തവ സെമിനാരികളെയും മതപഠന കേന്ദ്രങ്ങളെയും വലിച്ചിഴയ്ക്കരുത്

    ക്രൈസ്തവ സെമിനാരികളെയും മതപഠന കേന്ദ്രങ്ങളെയും വലിച്ചിഴയ്ക്കരുത്0

    കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴ യ്ക്കവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍ പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയും കുറിച്ച്

  • വെള്ളവും വൈദ്യുതിയും വെട്ടിക്കുറച്ചു, മണിപ്പൂരില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍

    വെള്ളവും വൈദ്യുതിയും വെട്ടിക്കുറച്ചു, മണിപ്പൂരില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍0

    ഇംഫാല്‍: വൈദ്യുതി, വെള്ളം, ക്ഷേമ പദ്ധതികള്‍ എന്നിവ നിഷേധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍. മലയോര മേഖലയിലെ ‘രജിസ്റ്റര്‍ ചെയ്യാത്ത’ ഗ്രാമങ്ങളില്‍ അവശ്യ, ക്ഷേമ സേവനങ്ങള്‍ നല്‍കരുതെന്ന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ പ്രസ്ഥാവനയെ തുടര്‍ന്നാണ് ക്രിസ്ത്യാനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗ്രാമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളും വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും നല്‍കരുതെന്ന് മുഖ്യമന്ത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘രജിസ്റ്റര്‍ ചെയ്യാത്ത

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം0

    കൊച്ചി: ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ.ബി കോശിയുടെ നേതൃത്വത്തില്‍ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒന്നര വര്‍ഷം  കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത്  ക്രൈസ്തവ സമൂഹത്തോടുള്ള  വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും  കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  റിപ്പോര്‍ട്ട് പൂര്‍ണ്ണ രീതിയില്‍ പ്രസിദ്ധീകരിക്കാതെയും, അതിലെ വിശദാംശങ്ങള്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ഉള്ള സമൂഹം പൂര്‍ണ്ണതോതില്‍ മനസിലാക്കാന്‍ അവസരം നല്‍കാതെയും, റിപ്പോര്‍ട്ടിലെ എട്ടാം അധ്യായത്തിലെ ശുപാര്‍ശകള്‍  നടപ്പിലാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദു റഹ്‌മാന്‍

  • ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി

    ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്‍സ്‌കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്

National


Vatican

World


Magazine

Feature

Movies

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍0

    കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗര്‍, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില്‍ നിന്നുള്ള ഫാ. അരുള്‍ദാസിന്റെയും ഉള്‍പ്പടെ നിരവധി കൊലപാതകങ്ങളില്‍ പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന്‍  ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ നടത്തിയ ഓപ്പറേഷന്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക്,  ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ്  ദാരാ സിംഗിനെ, ബലറാം സാഗര്‍ കീഴടക്കിയത്.

  • രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

    രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം0

    മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?