Follow Us On

24

November

2024

Sunday

Latest News

  • ന്യൂസിലാന്‍ഡില്‍ ദേശീയ യുവജന കോണ്‍ഫ്രന്‍സ് – യൂണൈറ്റ് 2024

    ന്യൂസിലാന്‍ഡില്‍ ദേശീയ യുവജന കോണ്‍ഫ്രന്‍സ് – യൂണൈറ്റ് 20240

    ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന നാലാമാത് ദേശീയ യൂത്ത് കോണ്‍ഫ്രന്‍സ് യുണൈറ്റ് 2024 ഫെബ്രുവരി 2 ന് ആരംഭിക്കും. വെല്ലിംഗ്ടണിലെ EL Rancho Campsite ല്‍ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനാണ് കോണ്‍ഫ്രന്‍സ് തുടങ്ങുന്നത്. ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. ജോസഫ് വി.ജെ സിഎസ്എസ്ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ന്യൂസിലാന്‍ഡിലെ 14 സീറോ മലബാര്‍ മിഷന്‍ മേഖലകളില്‍ നിന്നുള്ള

  • മതപരിവര്‍ത്തനമാരോപിച്ച് മൂന്ന്  ക്രൈസ്തവരെ അറസ്റ്റുചെയ്തു

    മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റുചെയ്തു0

    ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപ്പൂര്‍ ജില്ലയിലെ സെയ്ദാപൂരില്‍ മതപരിവര്‍ത്തനമാരോപിച്ച് മൂന്ന് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. ഹൈന്ദവമതവിശ്വാസിയായ ജിതേന്ദ്ര സിംഗിന്റെ പരാതിയെത്തുടര്‍ന്നാണ് പാസ്റ്റര്‍ രാംജിത് രാജ്വാറിന്റെ ഭവനം പോലീസ് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യം നല്‍കണമെന്നും അപേക്ഷിച്ചെങ്കിലും കോടതി അവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തന്നെയും രോഗിയായ ഭാര്യയെയും രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പാസ്റ്റര്‍ ശ്രമിച്ചുവെന്നാണ് സിംഗിന്റെ പരാതി. മാത്രമല്ല, പാസ്റ്ററും സഹായികളും ഹൈന്ദവ മതത്തെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും

  • കാണ്ടമാലില്‍നിന്ന്  വീണ്ടും വൈദികന്‍

    കാണ്ടമാലില്‍നിന്ന് വീണ്ടും വൈദികന്‍0

    ഭുവനേശ്വര്‍: കാണ്ടമാലില്‍ 2008ലെ ക്രൈസ്തവപീഡനങ്ങളെ അതിജീവിച്ച മറ്റൊരു ഇര കൂടി ക്രിസ്തുവിന്റെ പുരോഹിതനായി. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനായ സണ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ എന്ന സഭാംഗമായിട്ടാണ് ഡീക്കന്‍ ഉബാച്ച പ്രധാന്‍ വൈദികപട്ടം സ്വീകരിച്ചത്. വിന്‍സന്‍ഷ്യന്‍ ബിഷപ് അല്‍പിനാര്‍ സെനാപതിയാണ് അദ്ദേഹത്തിന് പൗരോഹിത്യം നല്‍കിയത്. ഗുമുഡ പാരിഷിലെ സെന്റ് ജോസഫ്‌സ് നിവാസില്‍ നടന്ന ചടങ്ങില്‍ 25 ഓളം വൈദികരും 20 കന്യാസ്ത്രീകളും 1500ഓളം ക്രൈസ്തവ വിശ്വാസികളും പങ്കെടുത്തു. കാണ്ടമാലിലെ പീഡനങ്ങളെ അതിജീവിച്ച മറ്റൊരു വ്യക്തികൂടി ക്രിസ്തുവിന്റെ ശിഷ്യനായി മാറുന്നതില്‍ വളരെ

  • 1000 കുടുംബങ്ങള്‍ക്ക് വീട്;  സ്വപ്‌നം സാക്ഷാത്ക്കരിച്ച് പാലാ രൂപത

    1000 കുടുംബങ്ങള്‍ക്ക് വീട്; സ്വപ്‌നം സാക്ഷാത്ക്കരിച്ച് പാലാ രൂപത0

    പാലാ: സ്വന്തമായി വീടെന്ന ആയിരം കുടുംബങ്ങളുടെ സ്വപ്‌നം യാഥാത്ഥ്യമാക്കിയിരിക്കുകയാണ് പാലാ രൂപത. 2018-ല്‍ രൂപതയില്‍ ആരംഭിച്ച പാലാ ഹോം പ്രൊജക്ടിലൂടെയാണ് അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് ഈ സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനായത്. 1000-ാമത്തെ വീടിന്റെ ആശീര്‍വാദവും താക്കോല്‍ദാനവും മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ഇടവകയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മാര്‍ കല്ലറങ്ങാട്ടിന്റെ മനസില്‍ ഉടലെടുത്ത പദ്ധതിയാണിത്. 2018-ല്‍ പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ വേളയിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ ഹോം പ്രൊജക്ട് പ്രഖ്യാപിച്ചത്. രൂപതയിലെ 171

  • ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം ബാംഗ്ലൂരില്‍

    ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി സമ്മേളനം ബാംഗ്ലൂരില്‍0

    ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) യുടെ 36ാമത് പൊതുസമ്മേളനം ഇന്ന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ആരംഭിക്കും. മണിപ്പൂരിലെ സ്ഥിതിഗതികള്‍, പള്ളികള്‍ക്കെതിരായ ആക്രമണം, ഏകീകൃത സിവില്‍ കോഡ് (യുസിസി) തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.’രാജ്യത്തെ നിലവിലെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ  പ്രയോജനങ്ങള്‍, അതിന്റെ വെല്ലുവിളികള്‍ എന്നിവയോട് സഭയുടെ പ്രതികരണം’ എന്നതാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മെത്രാന്മാരുടെ യോഗത്തിന്റെ മുഖ്യ വിഷയം. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ്

  • മതേതരത്വത്തിന് മുകളില്‍  ഉയര്‍ത്തുന്ന കൊടികള്‍

    മതേതരത്വത്തിന് മുകളില്‍ ഉയര്‍ത്തുന്ന കൊടികള്‍0

    സ്വന്തം ലേഖകന്‍ ഭോപ്പാല്‍ മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാലു ക്രൈസ്തവ ദൈവാലയങ്ങള്‍ക്കു മുകളില്‍ കയറി ഒരു സംഘം കുരിശില്‍ കാവി പതാക കെട്ടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുട്ടികളുടെയും രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഈ അതിക്രമവും അരങ്ങേറിയത്. കൊടികള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വസികളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു രാജ്യത്തിന്റെ മതേതരത്വത്തിനുതന്നെ അപമാനകരമായ പ്രവൃത്തി ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പതാക കെട്ടുന്നതെന്നായിരുന്നു

  • മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

    മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു0

    തിരുവനന്തപുരം: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. മാര്‍ തട്ടില്‍ സീറോ മലബാര്‍ സഭാധ്യക്ഷനെന്ന നിലയില്‍ രാജ്ഭവനില്‍ മാര്‍ തട്ടില്‍ ഗവര്‍ണറുമായി നടത്തിയ പ്രഥമസന്ദര്‍ശനം ഏറെ ഊഷ്മളമായി. ഗവര്‍ണര്‍ക്ക് മാര്‍ തട്ടില്‍ പൂച്ചെണ്ട് നല്കി. സന്ദര്‍ശകസംഘത്തില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ തോമസ് തറയിലും ഉണ്ടായിരുന്നു.

  • കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

    കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം0

    ഭോപ്പാല്‍: കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികന്‍ ഫാ. അനില്‍ മാത്യുവിന് ജാമ്യം. അന്യായമായി കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായത്. ഭോപാലില്‍ പ്രവര്‍ത്തിക്കുന്ന  ബാലികാസംരക്ഷണ സ്ഥാപനത്തിന് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാതെ വച്ചുതാമസിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ, ബാലാവകാശ കമ്മിഷന്‍ സ്ഥാപനം റെയ്ഡ് ചെയ്തു. പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ 26 കുട്ടികളെ കാണാനില്ലെന്ന് തെറ്റായ ആരോപണവും അവര്‍ ഉന്നയിച്ചു.  എന്നാല്‍ ഇവര്‍ പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന്

  • ഫാ. ബാബുവിന്റെ സ്ഥിതി ഇതാണെങ്കില്‍….

    ഫാ. ബാബുവിന്റെ സ്ഥിതി ഇതാണെങ്കില്‍….0

    പീറ്റര്‍ പോള്‍ എന്ന തന്റെ ഓഫീസിലെ ജോലിക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോയിരിക്കുന്നു! ഈ വാര്‍ത്ത കേട്ടാണ് ഫാ. ബാബു ഫ്രാന്‍സിസ് അലഹബാദിലെ നൈനി പൊലീസ് സ്റ്റേഷനിലേക്ക് യാത്രയായത്. ഭര്‍ത്താവിനുവേണ്ടി കരഞ്ഞുകൊണ്ട് അച്ചനെ സമീപിച്ച പീറ്ററിന്റെ ഭാര്യ സാന്ദ്രയും പീറ്ററിന്റെ സഹോദരന്‍ ഡൊമിനിക്കും ബന്ധു മൈക്കിള്‍ സില്‍വെസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഒരു അഭിഭാഷകന്‍കൂടിയായതിനാല്‍ പീറ്ററിനെ സ്റ്റേഷന്‍ജാമ്യത്തിലെടുക്കാന്‍ സാധിക്കുമെന്നായിരുന്നു ഫാ. ബാബുവിന്റെ ചിന്ത. പിതാവ് ബിര്‍ളാ അലുമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ത്തന്നെ ജനിച്ചുവളര്‍ന്ന്, പില്ക്കാലത്ത് ദൈവവിളി സ്വീകരിച്ച് അലഹബാദ് രൂപതയില്‍ വൈദികനായി അഭിഷിക്തനായ

National


Vatican

World


Magazine

Feature

Movies

  • എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്

    എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്0

    ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേണില്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. ‘കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും’ എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പള്ളിയില്‍ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേള്‍ക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേണ്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദൈവാലയ അധികൃതര്‍

  • മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം

    മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം0

    മുനമ്പം: മുനമ്പത്തെ സമരം നീതിക്കു വേണ്ടിയുള്ള രോദനമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മുനമ്പം ദേശവാസികള്‍ നീതിക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐകദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ,

  • മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി

    മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി0

    മുനമ്പം: മുനമ്പത്തെ ഭൂപ്രശ്‌നത്തില്‍ ജൂഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടത്തണമെന്ന സര്‍ക്കാരിന്റെ തീരുമാനം സമര സമിതി തള്ളി. 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന്  2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?