Follow Us On

03

August

2025

Sunday

Latest News

  • 2025 ജൂബിലിവര്‍ഷം മുതല്‍ നവംബര്‍ 9 പ്രാദേശികമായി വിശുദ്ധ ജീവിതം നയിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും

    2025 ജൂബിലിവര്‍ഷം മുതല്‍ നവംബര്‍ 9 പ്രാദേശികമായി വിശുദ്ധ ജീവിതം നയിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷംമുതല്‍ നവംബര്‍ ഒന്‍പത് പ്രാദേശിക വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും ഓര്‍മദിനമായി ആചരിക്കും. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ ഭാഷയിലുള്ള മാര്‍പാപ്പയുടെ ആഹ്വാനം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജോണ്‍ ലോറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണദിനമായ നവംബര്‍ ഒന്‍പതിനാണ് പാപ്പ രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് വിശുദ്ധരുടെ കലണ്ടറിലെ പുതിയ ഒരു കൂട്ടിച്ചേര്‍ക്കല്‍ അല്ല എന്നും പ്രാദേശിക രൂപതകള്‍ക്ക് അവരവരുടെ പ്രദേശത്ത് വിശുദ്ധ മാതൃക നല്‍കി കടന്നുപോയവരെ അനുസ്മരിക്കാനുള്ള അവസരമാണെന്നും പാപ്പ വ്യക്തമാക്കി.

  • മണിപ്പൂരിനും മുനമ്പത്തിനും ഐകദാര്‍ഢ്യവുമായി സിസിഐ സമ്മേളനം

    മണിപ്പൂരിനും മുനമ്പത്തിനും ഐകദാര്‍ഢ്യവുമായി സിസിഐ സമ്മേളനം0

    പാലാ: നീതിനിഷേധിക്കപ്പെട്ട മണിപ്പൂര്‍, മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുദിവസങ്ങളിലായി നടന്ന സിസിഐ സമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പൂരിലെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി. സമാപന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ശക്തമായ സമുദായം കെട്ടിപ്പടുക്കണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഉള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങളില്‍നിന്നും ഇതിനെ ശിഥിലപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നു. ജനസംഖ്യയില്‍ വരുന്ന

  • ക്രൈസ്തവവിശ്വാസിയായ ചൈനക്കാരനാകുന്നതില്‍ വൈരുധ്യമില്ല: കര്‍ദിനാള്‍ പരോളിന്‍

    ക്രൈസ്തവവിശ്വാസിയായ ചൈനക്കാരനാകുന്നതില്‍ വൈരുധ്യമില്ല: കര്‍ദിനാള്‍ പരോളിന്‍0

    റോം: ഒരു വ്യക്തി ഒരേസമയം രാജ്യസ്‌നേഹിയായ ചൈനാക്കാരനും ക്രൈസ്തവവിശ്വാസിയുമാകുന്നതില്‍ വൈരുധ്യമില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചൈനയില്‍ മിഷനറിയായ സേവനം ചെയ്ത മാറ്റിയോ റിക്കിയെക്കുറിച്ചുള്ള കോണ്‍ഫ്രന്‍സില്‍ പ്രസംഗിച്ചപ്പോഴാണ് കര്‍ദിനാള്‍ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിസൈസേഷന്‍’ എന്ന പേരില്‍ വിശ്വാസത്തെ ചൈനീസ്വത്കരിക്കണമെന്ന് ശഠിക്കുന്ന ചൈനീസ് ഗവണ്‍മെന്റുമായി വത്തിക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയില്‍ കര്‍ദിനാള്‍ പിയത്രോ പരോളിന്റെ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ഹോങ്കോംഗ് കര്‍ദിനാള്‍

  • ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം; 13 രാജ്യങ്ങളിലെ ഭവനനിര്‍മാണ പദ്ധതികള്‍ പാപ്പ ആശിര്‍വദിച്ചു

    ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം; 13 രാജ്യങ്ങളിലെ ഭവനനിര്‍മാണ പദ്ധതികള്‍ പാപ്പ ആശിര്‍വദിച്ചു0

    വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി 13 രാജ്യങ്ങളിലെ ഭവനനിര്‍മാണപദ്ധതികള്‍ പ്രതിനിധീകരിക്കുന്ന 13 താക്കോലുകളുടെ പ്രതിരൂപങ്ങള്‍ പാപ്പ ആശിര്‍വദിച്ചു. വിശുദ്ധ വിന്‍സെന്റ്ഡിപോളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  2025 ജൂബിലിവര്‍ഷത്തില്‍ റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ

  • ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

    ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു0

    ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.  സഭയുടെ മൂല്യങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി ഖത്തറിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ നല്‍കുന്ന സഹകരണത്തിനും ത്യാഗങ്ങള്‍ക്കും മാര്‍ തട്ടില്‍ പ്രാര്‍ത്ഥ നാശംസകള്‍ നേര്‍ന്നു. സെന്റ് തോമസ് സിറോ മലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചു നടന്ന വര്‍ണ്ണാഭമായ പരിപാടി കളില്‍ മാര്‍ തട്ടില്‍  പങ്കെടുത്തു. വിവിധമേഖലകളില്‍ സേവനം കാഴ്ചവെച്ച സഭാംഗങ്ങളെ

  • സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് സുപ്പീരിയര്‍ ജനറല്‍

    സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് സുപ്പീരിയര്‍ ജനറല്‍0

    കോട്ടയം: തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ  സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഉഷ മരിയ എസ്.എച്ച് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം എസ്.എച്ച് ജനറലേറ്റില്‍ നടന്ന തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ 9-ാമത് ജനറല്‍ സിനാക്‌സിസിലായിരുന്നു തിരഞ്ഞെടുപ്പ്. ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍   എല്‍സാ റ്റോം എസ്.എച്ച് (വികാര്‍ ജനറല്‍,സുവിശേഷ പ്രഘോഷണം), സിസ്റ്റര്‍  ജോണ്‍സി മരിയ എസ്.എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍  ആന്‍സി പോള്‍ എസ്.എച്ച്  (വിദ്യാഭ്യാസം), സിസ്റ്റര്‍   സലോമി ജോസഫ് എസ്.എച്ച് (സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍  റാണി റ്റോം  എസ്.എച്ച് (ഓഡിറ്റര്‍ ജനറല്‍), സിസ്റ്റര്‍

  • ലോകപ്രശസ്തിയില്‍നിന്നും ആവൃതിയിലേക്ക്‌

    ലോകപ്രശസ്തിയില്‍നിന്നും ആവൃതിയിലേക്ക്‌0

    മാത്യു സൈമണ്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യാന്‍ പ്രതിവര്‍ഷം ഭീമമായ ഒരു തുക വാഗ്ദാനം ലഭിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. കൂടാതെ ആ മേഖലയിലെ ഏറ്റവും മികച്ച ഒരാളായി നിങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങള്‍ക്ക് യാത്ര പോകാനും വീട്ടില്‍ ചിലവിടാനും ധാരാളം സമയം ലഭിക്കും. അനേക ആരാധകരും നിങ്ങള്‍ക്ക് ഉണ്ടാകും. ഇത്തരം ഒരു ജീവിതം ലഭിച്ചാല്‍ സന്തോഷിക്കാന്‍ പിന്നെ വേറെന്തുവേണം അല്ലേ? എന്നാല്‍ ഇത്തരത്തില്‍ തനിക്ക് കിട്ടിയ ഈലോക ജീവിതത്തിലെ സൗഭാഗ്യ ങ്ങളെല്ലാം സന്യാസത്തിനും അതിലൂടെ ലോകനന്മയ്ക്കും വേണ്ടി

  • വിശ്വാസത്തിന്റെ ആഘോഷമായി  ഗ്രേറ്റ് ബ്രിട്ടന്‍  രൂപതയിലെ ബൈബിള്‍ കലോത്സവം

    വിശ്വാസത്തിന്റെ ആഘോഷമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ബൈബിള്‍ കലോത്സവം0

    ഷൈമോന്‍ തോട്ടുങ്കല്‍ സ്‌കന്‍തോര്‍പ്പ്: ദൈവ വചനത്തെ  ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത  സ്‌കന്തോര്‍പ്പില്‍ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും  സജീവമായ ഒരു  ക്രൈസ്തവ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍   രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയുടെ ഏഴാമത്    ബൈബിള്‍ കലോത്സവം ഇംഗ്ലണ്ടിലെ സ്‌കന്‍തോര്‍പ്പ് ഫ്രഡറിക് ഗോവ്  സ്‌കൂളില്‍  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  രൂപതയുടെ പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ  രണ്ടായിരത്തോളം  പ്രതിഭകളാണ്

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപയിലെ ക്രിസ്മസ് കരോള്‍ ഗാന മത്സരം  ഡിസംബര്‍ 7ന്  ലെസ്റ്ററില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപയിലെ ക്രിസ്മസ് കരോള്‍ ഗാന മത്സരം ഡിസംബര്‍ 7ന് ലെസ്റ്ററില്‍0

     ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍  ചര്‍ച്ച് ക്വയറിന്റെ  ആഭിമുഖ്യത്തില്‍ നടത്തുന്ന  ക്രിസ്മസ് കരോള്‍ ഗാന മത്സരം ‘കന്‍ദിഷ്’ ഡിസംബര്‍ 7-ന്   ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദൈവാലയ പാരിഷ് ഹാളില്‍ നടക്കും. രൂപതയിലെ വിവിധ  ഇടവക/മിഷന്‍/ പ്രൊപ്പോസഡ്  മിഷനുകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ക്കായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി നവംബര്‍ 30-ആണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ  കാഷ് പ്രൈസ് ഉള്‍പ്പടെ ആകര്‍ഷകമായ സ

National


Vatican

World


Magazine

Feature

Movies

  • സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി

    സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി0

    പെരുവണ്ണാമൂഴി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ കര്‍ഷക അതിജീവന സാരി വേലി റാലി അധികൃതര്‍ക്കുള്ള കര്‍ഷക ജനതയുടെ താക്കീതായി മാറി. വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിലായ മലയോര കര്‍ഷകരുടെ രോദനവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരോടുള്ള പ്രതിഷേധവും  മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ബാനറുകളുമായി റാലിയില്‍ ഉയര്‍ന്നുനിന്നു. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയായിരുന്നു

  • ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും

    ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെഇസിഎഫ്) വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്‍ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ദിവസവും വൈകുന്നേരം 6  മുതല്‍ 9  വരെയാണ് ശുശ്രൂഷകള്‍.  ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല്‍ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര്‍ ഇവാനിയോസ് കുര്യാക്കോസ് കണ്‍വന്‍ഷനില്‍

  • കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം

    കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം0

    നേപ്പിള്‍സ്: ‘ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്‍സിലെ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര്‍ മോണ്‍. പാസ്‌കല്‍ സില്‍വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില്‍ അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്‍ബലിന്റെ ജന്മനാടായ ലബനോനിലെ  ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ നടന്ന ഈ അത്ഭുതം ലെബനീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?