Follow Us On

03

August

2025

Sunday

Latest News

  • മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം

    മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം0

    മുനമ്പം: മുനമ്പത്തേതുപോലുള്ള  മനുഷ്യാവകാശ ലംഘന ങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങളും നിയമ സംവിധാനവും ജാഗ്രത പുലര്‍ത്തണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനി ധികള്‍ക്കൊപ്പം മുനമ്പം സമരവേദി സന്ദര്‍ശിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.  മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സമരമല്ല. ഇത്  മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള  സമരമാണ്. ഭരണഘടന ഉറപ്പുതരുന്ന അവകാ ശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാ ബദ്ധരാ കണമെന്ന് ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതി

  • വിവാദമാകുന്ന  വിവാഹങ്ങള്‍

    വിവാദമാകുന്ന വിവാഹങ്ങള്‍0

    ബ്രദര്‍ ജിതിന്‍ ജോസഫ് കുടുംബത്തിന് ഗൂഗിള്‍ നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്: ”സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. അത് എല്ലാ സമൂഹത്തിലെയും ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉപകരണമാണ്.” ആരോഗ്യമുള്ള കുടുംബം ഒരു സമ്പന്ന രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നു എന്നു പറയാറുണ്ട്. തിരുക്കുടുംബംപോലെ ആകാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ചാവറയച്ചന്‍ നല്ലൊരു ക്രിസ്തീയ കുടുംബത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ഒരു നല്ല ക്രിസ്ത്യന്‍ കുടുംബം സ്വര്‍ഗീയ വാസസ്ഥലത്തോട് സാമ്യമുള്ളതാണ്.’ തിരുക്കുടുംബ മാതൃകയില്‍ വളര്‍ന്ന ചാവറയച്ചന് കുടുംബജീവിതത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു.

  • ക്രിസ്തുവുമായുള്ള  ചങ്ങാത്തത്തെപ്പറ്റി പറയാന്‍  എന്തിന് മടിക്കണം?

    ക്രിസ്തുവുമായുള്ള ചങ്ങാത്തത്തെപ്പറ്റി പറയാന്‍ എന്തിന് മടിക്കണം?0

    ഫാ. ജോയി ചെഞ്ചേരില്‍ MCBS കാലഘട്ടത്തിനു ദിശാബോധവും കര്‍മവഴികളില്‍ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ വീണ്ടെടുക്കാനുമുള്ള നിയോഗവും ആഹ്വാനവുമാണ് ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിലേഖനമായ ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ (ദിലെക്‌സിത് നോസ്) നല്‍കുന്നത്. ഈശോയുടെ ഹൃദയത്തിന്റെ മാനുഷികവും ദിവ്യവുമായ സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ ചാക്രികലേഖനം. ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച്, സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കാന്‍ മറ്റേതു കാലത്തേക്കാള്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതാണ് ഇതിന്റെ സാരസംഗ്രഹം. വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് തിരുഹൃദയം ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ മുന്നൂറ്റി അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കൊപ്പമാണ്

  • മുനമ്പം   നീതിക്കുവേണ്ടി  നിലവിളിക്കുന്നു

    മുനമ്പം നീതിക്കുവേണ്ടി നിലവിളിക്കുന്നു0

    കൊച്ചി: നീതിക്കുവേണ്ടിയുള്ള നിലവിളികളാണ് മുനമ്പത്തുനിന്നും ഉയരുന്നത്. സ്വന്തം കിടപ്പാടം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മുനമ്പം, കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍. വഖഫ് നിയമം ഡമോക്ലീസിന്റെ വാളുപോലെ അവരുടെ ശിരസിന് മുകളില്‍ ഉയര്‍ന്നുനില്ക്കുകയാണ്. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. മുനമ്പം ഭൂമി പ്രശ്‌നത്തിന് ചതിയുടെയും കബളിപ്പിക്കലുകളുടെയും പിന്നാമ്പുറങ്ങളുണ്ട്. ഗവണ്‍മെന്റും അന്വേഷണ കമ്മീഷനും നീതിപീഠങ്ങളും പ്രതിക്കൂട്ടിലാണ്. ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ കേള്‍ക്കാതെയാണ് അവര്‍ റിപ്പോര്‍ട്ടുകള്‍

  • കണ്ണീര്‍ മുനമ്പം

    കണ്ണീര്‍ മുനമ്പം0

    കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) മുനമ്പം മുമ്പ് അറിയപ്പെട്ടിരുന്നത് സവിശേഷമായ മത്സ്യം ലഭിക്കുന്ന സ്ഥലം എന്ന നിലയ്ക്കാണ്. ‘മുനമ്പം പച്ചമീന്‍’ എന്ന ബോര്‍ഡ് പല ഫിഷ്മാര്‍ക്കറ്റുകളിലും കണ്ടിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥലം ശ്രദ്ധിക്കപ്പെടുന്നത് അശരണരുടെ നിലവിളി ഉയരുന്ന ഒരു ദേശമായിട്ടാണ്. അനേകരുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുവാന്‍ വിയര്‍പ്പൊഴുക്കിയവരുടെ ഭക്ഷണമേശയും കിടപ്പാടംപോലും അന്യാധീനപ്പെട്ടുപോകുന്ന ഒരു സാഹചര്യമാണിന്നുള്ളത്. അവര്‍ക്ക് ഇന്ന് ഒഴുക്കുവാന്‍ വിയര്‍പ്പുകണങ്ങളില്ല, നേരേമറിച്ച് അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരാണ് ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഠിനമായി അധ്വാനിച്ച പണംകൊണ്ട് വിലക്കു വാങ്ങി, തീറാധാരം

  • 2023-ല്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി യൂറോപ്പില്‍ നടന്നത് 2444 വിദ്വേഷ കുറ്റകൃത്യങ്ങള്‍

    2023-ല്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി യൂറോപ്പില്‍ നടന്നത് 2444 വിദ്വേഷ കുറ്റകൃത്യങ്ങള്‍0

    വിയന്ന: 2023-ല്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി യൂറോപ്പില്‍ 2444 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി വിയന്ന ആസ്ഥാനമായുള്ള ‘ഒബ്‌സര്‍വേറ്ററി ഓണ്‍ ഇന്റോളറന്‍സ്  ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗെയ്ന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്'(ഒഐഡിഎസി യൂറോപ്പ്) റിപ്പോര്‍ട്ട്. 35 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് കേസുകളെ ആസ്പദമാക്കി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഭീഷണിയും ശാരീരികാക്രമണവും ഉള്‍പ്പടെ ക്രൈസ്തവവിശ്വാസികള്‍ക്കെതിരെ വ്യക്തിപരമായി നടത്തിയ 232 ആക്രമണങ്ങളും ഉള്‍പ്പെടുന്നു. ക്രൈസ്തവര്‍ക്കെതിരായ ആയിരത്തോളം വിദ്വേഷ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഫ്രാന്‍സ്, 700 എണ്ണം രജിസ്റ്റര്‍ ചെയ്ത യുകെ, മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയലധികം കുറ്റകൃത്യങ്ങള്‍

  • ഹമാസ് മോചിപ്പിച്ചവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി

    ഹമാസ് മോചിപ്പിച്ചവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: ഭീകരസംഘടനയായ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിതരായ ഒരുസംഘമാളുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇനിയും ഹമാസിന്റെ പിടില്‍ തുടരുന്നവരുടെ ബന്ധുക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 240 പേരുടെ കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘം പാപ്പയെ സന്ദര്‍ശിച്ചത്. ഇനിയും ഹമാസിന്റെ പിടിയിലുള്ളവരുടെ ഫോട്ടോകളുമായി സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോട്ടോകള്‍ പാപ്പ ആശിര്‍വദിച്ചു. കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നും  ബന്ധികളോടും ബന്ധികളുടെ മോചനത്തിനുമുള്ള പാപ്പയുടെ താല്‍പ്പര്യമാണ് ഇത്

  • സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാതെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് വഖഫ് നിയമപരിഷ്‌കരണത്തില്‍ പരിഹാരം കണ്ടെത്തണം’

    സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാതെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് വഖഫ് നിയമപരിഷ്‌കരണത്തില്‍ പരിഹാരം കണ്ടെത്തണം’0

    മുനമ്പം: മുനമ്പം  വിഷയത്തിന് കാരണമായ വഖഫ് ബോര്‍ഡിന്റെ നിയമനിര്‍മാണത്തില്‍ പരിഷ്‌കരണം നടത്തുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ചേര്‍ന്ന് സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാതെ പരിഹാരം കണ്ടെത്തണമെന്ന് ദീപിക മുന്‍ എംഡിയും  പാലാ രൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വികാരിയും പ്രമുഖ പ്രഭാഷകനുമായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. വഖഫ് ബോര്‍ഡ് മാത്രമല്ല ഒരു മതനിയമവും ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുകളില്‍ ആകാന്‍ പാടില്ല എന്ന് ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പാലാ രൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപളളി ഫോറോനയുടെ കീഴില്‍

  • പാപ്പായെയും സന്യാസിനിമാരെയും അപകീര്‍ത്തിപെടുത്തിയ സംഭവം;  ഗുജറാത്ത് സ്വദേശിക്കെതിരെ  നിയമനടപടി

    പാപ്പായെയും സന്യാസിനിമാരെയും അപകീര്‍ത്തിപെടുത്തിയ സംഭവം; ഗുജറാത്ത് സ്വദേശിക്കെതിരെ നിയമനടപടി0

    ഗാന്ധിനഗര്‍, ഗുജറാത്ത്: ഫ്രാന്‍സിസ് പാപ്പായെയും സന്യാസിനിമാരെയും കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ഗുജറാത്ത് സ്വദേശിയും വിഎച്ച്പി നേതാവെന്ന് സംശയിക്കുന്ന ആള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പോലീസ്. പ്രതിയുടെ പേരുവിവരങ്ങള്‍ പോലിസ് നിലവിലും പുറത്തുവിടാന്‍ തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3ന് നടന്ന സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ നവംബര്‍ 11നാണ് പോലിസ് കേസ് രജിസ്ടര്‍ ചെയ്യുന്നത്. പോലിസിന്റെ നീക്കം ശരിയായ ദിശയിലേക്കാണ് എന്ന് പറഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡ്രിക് പ്രകാശ് ഈ സംഭവം 20 മാസങ്ങള്‍ക്ക്

National


Vatican

World


Magazine

Feature

Movies

  • സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി

    സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി0

    പെരുവണ്ണാമൂഴി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ കര്‍ഷക അതിജീവന സാരി വേലി റാലി അധികൃതര്‍ക്കുള്ള കര്‍ഷക ജനതയുടെ താക്കീതായി മാറി. വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിലായ മലയോര കര്‍ഷകരുടെ രോദനവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരോടുള്ള പ്രതിഷേധവും  മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ബാനറുകളുമായി റാലിയില്‍ ഉയര്‍ന്നുനിന്നു. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയായിരുന്നു

  • ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും

    ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെഇസിഎഫ്) വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്‍ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ദിവസവും വൈകുന്നേരം 6  മുതല്‍ 9  വരെയാണ് ശുശ്രൂഷകള്‍.  ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല്‍ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര്‍ ഇവാനിയോസ് കുര്യാക്കോസ് കണ്‍വന്‍ഷനില്‍

  • കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം

    കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം0

    നേപ്പിള്‍സ്: ‘ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്‍സിലെ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര്‍ മോണ്‍. പാസ്‌കല്‍ സില്‍വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില്‍ അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്‍ബലിന്റെ ജന്മനാടായ ലബനോനിലെ  ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ നടന്ന ഈ അത്ഭുതം ലെബനീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?