Follow Us On

09

September

2025

Tuesday

Latest News

  • കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം

    കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം0

    തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

  • മാനസിക ആരോഗ്യ  വിദഗ്ധനെ കാണാന്‍  എന്തിന് മടിക്കണം?

    മാനസിക ആരോഗ്യ വിദഗ്ധനെ കാണാന്‍ എന്തിന് മടിക്കണം?0

     സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര ദൈനംദിന ജീവിതത്തില്‍ നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും, വ്യക്തിബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും പെരുമാറ്റരീതികളും മാനസിക ആരോഗ്യത്തില്‍ പ്രധാന ഘടകമാണ്. മാനസിക ആരോഗ്യമെന്നാല്‍ ഒരു വ്യക്തിക്ക് തന്റെ വൈകാരിക, ബൗദ്ധിക, സാമൂഹിക, ആധ്യാത്മിക തലത്തിലുള്ള ആരോഗ്യമാണ്. ഒരു വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റവുമാണ് മാനസിക ആരോഗ്യക്ഷേമത്തെ നിര്‍ണയിക്കുന്നത്. മാസികാരോഗ്യം പ്രധാനപ്പെട്ടത് ഓരോ വ്യക്തിയും ശാരീരിക ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അത്രമാത്രം പ്രാധാന്യം മാനസിക ആരോഗ്യസംരക്ഷണത്തിനും നല്‍കേണ്ടതുണ്ട്. എന്നാല്‍ വളരെ വേദനാജനകമായ ഒന്നാണ്

  • വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍  കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു. അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും

  • സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി

    സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി0

    തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും  മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന്‍ അനികുടിയില്‍ ഒഎഫ്എം ക്യാപ്,

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ്ഹാം: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച   ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെ പ്പറ്റിയുള്ള ധാരണകള്‍   കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയായിരുന്നു  ദൈവശാസ്ത്ര  ക്വിസ് – ‘ഉര്‍ഹാ  2024’ സംഘടിപ്പിച്ചത്. മത്സരത്തില്‍  ഒന്നാം

  • ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു

    ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു0

    കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്‌സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്‌സ് നതാലിസ്. ഇതിന്റെ

  • സാക്ഷ്യമാകുന്ന  ജീവിതങ്ങള്‍

    സാക്ഷ്യമാകുന്ന ജീവിതങ്ങള്‍0

    ജയ്‌മോന്‍ കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.

  • കഥയിലെ ഉത്തരം

    കഥയിലെ ഉത്തരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള വളരെ പ്രശസ്തമായ റഷ്യന്‍ നാടോടി കഥയാണ് The story of babushka. ബാബുഷ്‌ക്കാ എന്നാല്‍ വയോധിക എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് അവര്‍. സദാനേരം എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും, അടിച്ചുവാരല്‍, തുടച്ച് വൃത്തിയാക്കല്‍, പാചകം, ഉദ്യാനപാലനം എന്നിങ്ങനെ ഓരോന്നായി മാറി മാറി ചെയ്തുകൊണ്ടിരിക്കും. ആ ഗ്രാമത്തിലെ ഏറ്റവും വെടിപ്പും സൗന്ദര്യവുമുള്ള ചെറുവീടാണത്രേ അവരുടേത്. അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തിന്റെ ആകാശത്തില്‍ ഒരു അപൂര്‍വ്വനക്ഷത്രം തെളിഞ്ഞു.

  • ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

    ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ലബനനും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. എല്ലാവരും ഈ വെടിനിര്‍ത്തലിനെ അംഗീകരിക്കണമെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഭവനത്തില്‍ നിന്ന് മാറിപ്പോകേണ്ടി വന്നവര്‍ക്ക്  എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ അവസരം ഒരുക്കണമെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. ലബനനും ഇസ്രായേലും തമ്മില്‍ സാധ്യമായ നയതന്ത്ര വിജയം മറ്റ് യുദ്ധങ്ങളിലും പ്രത്യേകിച്ച് ഗാസയിലും  കൈവരിക്കാന്‍ സാധിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.  വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സിറിയയെും അവിടുത്തെ സഭയെയും പാപ്പ പ്രസംഗത്തില്‍

National


Vatican

World


Magazine

Feature

Movies

  • കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്

    കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്0

    പത്തനംതിട്ട: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറി യപ്പെടുന്ന കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടിമധുരമായിരുന്നു മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത്. വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളിലൊന്നാണ് മെക്കൊഴൂരിലേത്. അതുകൊണ്ടുതന്നെ ഇടവകാംഗങ്ങള്‍ക്ക് ഈ കൊച്ചുവിശുദ്ധനോട് പ്രത്യേകമായൊരു സ്‌നേഹവും ഭക്തിയുമുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മേക്കൊഴൂര്‍ ദേവാലയത്തിലും ആഘോഷങ്ങള്‍ നടന്നു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. 2022

  • വചനവര്‍ഷത്തില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക

    വചനവര്‍ഷത്തില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതിയുമായി ഒരു ഇടവക0

    ആലപ്പുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുന രൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നൊരുക്ക മായി 2024 സെപ്റ്റംബര്‍ 20 മുതല്‍ 2025 സെപ്റ്റംബര്‍ 19 വരെ ക്രമീകരിച്ചിരിക്കുന്ന വചനവര്‍ഷത്തോട് അനുബന്ധിച്ച് കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതി തയാറാക്കി. ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്. ഇടവക വികാരി ഫാ. ഡാനിയേല്‍ തെക്കേടത്ത് ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.   വികാരി ഫാ. ഡാനിയേല്‍ തെക്കേടത്തിന്റെ

  • വിദ്യാര്‍ത്ഥികളുടെ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി

    വിദ്യാര്‍ത്ഥികളുടെ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി0

    ഉപ്പുതറ: കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസ ജീവിത പരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം ഉപ്പുത റയില്‍ നടന്നു. ഹൈറേഞ്ച് മേഖലയില്‍ വിശ്വാസ പരിശീല നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്കായി ഒരുക്കിയ തീര്‍ത്ഥാടനം യൂദാതദേവൂസ് കപ്പേളയില്‍ ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജപമാല പ്രാര്‍ത്ഥനയോടുകൂടി മരിയന്റാലി ഉപ്പുതറ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്  മരിയന്‍ സന്ദേശം നല്‍കി. തീര്‍ത്ഥാടനത്തിന് രൂപത വിശ്വാസജീവിതപരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?