Follow Us On

23

November

2024

Saturday

Latest News

  • ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം

    ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം0

    മാല്യങ്കര: ലത്തീന്‍ സമുദായത്തോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടന്ന ‘ജനജാഗരം’-മാല്യങ്കര തീര്‍ത്ഥാടന പരിപാടികളോട നുബന്ധിച്ചുള്ള പൊതുസമ്മേളനം മാല്യങ്കര സെന്റ് തോമസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ബി കോശി കമ്മീഷന്റെ  ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡോ. വടക്കുംതല ആവശ്യപ്പെട്ടു.  പരിപാടികളൂടെ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി  അല്മായ കമ്മീഷന്‍ അസോസിയേറ്റ് സെക്രട്ടറിയും കെഎല്‍സിഎ

  • സീറോമലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

    സീറോമലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു0

    കാക്കനാട്: റവ.ഡോ. ജെയിംസ് പുലിയുറുമ്പില്‍ രചിച്ച ‘SyroMalabar Hierarchy: Htsiorical Dev-elopmestn (1923-2023)’ എന്ന ഗ്രന്ഥം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോമലബാര്‍ ഹയരാര്‍ക്കിയുടെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള (1923-2023) നൂറു വര്‍ഷത്തെ പ്രധാന സംഭവങ്ങളും നേട്ടങ്ങളും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വസ്തുതകളും സത്യവും തിരിച്ചറിയാന്‍ ഈ പുസ്തകം സഹായകരമാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

  • സഹോദര മെത്രാന്മാരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

    സഹോദര മെത്രാന്മാരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു0

    കരിമ്പന്‍: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെയും ജേഷ്ഠനും ഗോരഖ്പൂര്‍ രൂപതാധ്യക്ഷനുമായ മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. നവംബര്‍ 5-ന് ഗോരഖ്പൂര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായ മാര്‍ മാത്യു നെല്ലിക്കുന്നേലിന് ജന്മനാടായ മരിയാപുരത്ത് ഊഷ്മള വരവേല്‍പ്പും നല്‍കി. മെത്രാഭിഷേകത്തിനുശേഷം ആദ്യമായാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മരിയാപുരത്ത് എത്തിയത്. സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.  ഇറ്റാനഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോണ്‍ കാട്രുകുടിയില്‍, ഗോരഖ്പൂര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റം, എന്നിവരും 50 വൈദികരും

  • മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതം

    മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതം0

    കോട്ടയം: മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം.  24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദദിന  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തി ക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അതിനായുള്ള ഇടപെടലുകള്‍ എല്ലാതലങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക

  • വിസ്മയ കാഴ്ചകളുമായി ചൈതന്യ കാര്‍ഷിക മേള

    വിസ്മയ കാഴ്ചകളുമായി ചൈതന്യ കാര്‍ഷിക മേള0

    കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്മെന്റ് പാര്‍ക്ക്, ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, ജമുന പ്യാരി ഹെന്‍സ, ഹൈദ്രബാദി ബീറ്റല്‍, പഞ്ചാബി ബീറ്റല്‍, കോട്ട ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന പട്ടികളുടെയും

  • സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചുനടക്കുന്നവരാകണം: മാര്‍ ആലഞ്ചേരി

    സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചുനടക്കുന്നവരാകണം: മാര്‍ ആലഞ്ചേരി0

    പാലാ: കര്‍ത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും- പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം.  മാമ്മോദീസ സ്വീകരിച്ച എല്ലാവരും സമന്മാരാണ്, എന്നാല്‍ സവിശേഷ വരങ്ങളിലൂടെ ശുശ്രൂഷയില്‍ വ്യതിരി ക്തതയുള്ളവരുമാണ്. എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ എല്ലാവരെയും ശ്രവിക്കുന്നതും

  • ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു

    ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോടൊപ്പം മനുഷ്യന്റെ ആവാസമേഖലയിലേയ്ക്ക് മൃഗങ്ങളുടെ കടന്നുകയറ്റവും ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി

  • അമല ഷിന്റോ ലോഗോസ് പ്രതിഭ

    അമല ഷിന്റോ ലോഗോസ് പ്രതിഭ0

    കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള അമല ഷിന്റോ 23-ാമത് ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65, 000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. അധ്യാപികയാണ് അമല ഷിന്റോ. നാലു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിര-ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശേരി അതിരൂപതയില്‍നിന്നുള്ള  നിമ്മി

  • വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍  എല്ലാവര്‍ക്കും അവസരം ഉണ്ടാകണം

    വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാകണം0

    കൊച്ചി: വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരം ഉണ്ടാകണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ചില വിഭാഗങ്ങള്‍ ഇരകളായി മാറുന്ന സാഹചര്യം വേദനാജനകമാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.  ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍

National


Vatican

World


Magazine

Feature

Movies

  • എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്

    എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്0

    ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേണില്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. ‘കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും’ എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പള്ളിയില്‍ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേള്‍ക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേണ്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദൈവാലയ അധികൃതര്‍

  • മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം

    മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം0

    മുനമ്പം: മുനമ്പത്തെ സമരം നീതിക്കു വേണ്ടിയുള്ള രോദനമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മുനമ്പം ദേശവാസികള്‍ നീതിക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐകദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ,

  • മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി

    മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി0

    മുനമ്പം: മുനമ്പത്തെ ഭൂപ്രശ്‌നത്തില്‍ ജൂഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടത്തണമെന്ന സര്‍ക്കാരിന്റെ തീരുമാനം സമര സമിതി തള്ളി. 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന്  2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?