Follow Us On

11

February

2025

Tuesday

Latest News

  • ഈസ്റ്ററില്‍ ഒരു പാലം പണിതാലോ?

    ഈസ്റ്ററില്‍ ഒരു പാലം പണിതാലോ?0

    ജ്യേഷ്ഠനും അനുജനും സ്‌നേഹിച്ചും പങ്കുവച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചെറിയൊരു തെറ്റിദ്ധാരണ ശത്രുതയായി മാറി. കണ്ടാല്‍ മുഖംതിരിക്കുന്ന വിധത്തിലേക്ക് പിണക്കം വേഗത്തില്‍ വളര്‍ന്നു. താമസിയാതെ ഇളയ സഹോദരന്‍ തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ നീളമുള്ള കിടങ്ങ് നിര്‍മ്മിച്ചു. അങ്ങനെ അവരുടെ വീടുകള്‍ തമ്മില്‍ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. ഇതു കണ്ടപ്പോള്‍ ജ്യേഷ്ഠന്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ടറെ വിളിച്ചിട്ടു പറഞ്ഞു, ”അവനുമായി ബന്ധപ്പെട്ടതൊന്നും എനിക്കിനി കാണണ്ടാ. അതുകൊണ്ട് മതിലിന്റെ ഉയരത്തിന്റെ കാര്യം പ്രത്യേകം

  • മദര്‍ തെരേസയുടെ  അതിഥി

    മദര്‍ തെരേസയുടെ അതിഥി0

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന്‍ താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.   മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു:

  • ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

    ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം0

    ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ

  • ദേവസംഗീതം @ 50

    ദേവസംഗീതം @ 500

     ഇ.എം പോള്‍ തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍

  • മകന്റെ കൊലയാളിയെ  ദത്തെടുത്ത പിതാവ്‌

    മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌0

    മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്

  • ലോംഗിനസിന്റെ തിരുശേഷിപ്പ്‌

    ലോംഗിനസിന്റെ തിരുശേഷിപ്പ്‌0

    ക്രൂശിതനായ യേശുവിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തുന്ന പടയാളിയെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായം 34-ാം വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുന്തത്താല്‍ കുത്തപ്പെട്ടപ്പോള്‍ ഈശോയുടെ തിരുഹൃദയത്തില്‍നിന്നും രക്തവും വെള്ളവും പുറപ്പെട്ടെന്ന് വചനത്തില്‍ പറയുന്നു. അന്ന് കുന്തംകൊണ്ട് യേശുവിന്റെ പാര്‍ശ്വത്തില്‍ കുത്തിയത് ഒരു കണ്ണിന് കാഴ്ചയില്ലാത്ത ലോംഗിനസ് എന്ന പടയാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് യേശുവിന്റെ തിരുരക്തം പതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ച ലഭിച്ചെന്നും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായ അദ്ദേഹം രക്തസാക്ഷിയായെന്നും പാരമ്പര്യം പറയുന്നു. കത്തോലിക്ക

  • വധശിക്ഷക്ക് മുമ്പുള്ള  ‘അവസാന അത്താഴങ്ങള്‍’

    വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’0

    തയാറാക്കിയത് രഞ്ജിത് ലോറന്‍സ് യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.

  • ഹൃദയത്തിലെ  പ്രത്തോറിയങ്ങള്‍

    ഹൃദയത്തിലെ പ്രത്തോറിയങ്ങള്‍0

    പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ്

  • ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം

    ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ മറ്റൊരു മൂഡിലേക്ക് മാറുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും ത്യാഗവും അനുഷ്ഠിക്കുന്നു. നല്ല കുമ്പസാരം നടത്തുന്നു. ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളില്‍ പരമാവധി ആളുകള്‍ ദൈവാലയത്തില്‍ പോകുന്നു. മിക്കവാറും എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ഉപവസിക്കുന്നു, പരിത്യാഗപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നു, ദുര്‍ഘടമായ പാതകളിലൂടെ കുരിശിന്റെ വഴി നടത്തി പരിഹാരം ചെയ്യുന്നു. അങ്ങനെയുള്ള പലതരം പുണ്യ

National


Vatican

World


Magazine

Feature

Movies

  • സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്

    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: ബയോളജിക്കല്‍ പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്‍, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന്  ഭീഷണിയാണെന്നും  ‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില്‍ പറയുന്നു.  പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന

  • വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍

    വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും  പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും  രണ്ട് ദിവസങ്ങളിലായി വത്തിക്കാനില്‍ നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില്‍ പങ്കുചേര്‍ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന്‍ സായുധസേനാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് സെര്‍മണീസ്  ആര്‍ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്‍ന്ന് വായിച്ചത്. സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ

  • ഈശോയോ  ഈഗോയോ ?

    ഈശോയോ ഈഗോയോ ?0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ മാമ്മോദീസായില്‍ രക്ഷാകരജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ നമ്മുടെ നിസാരതയെ ധ്യാനിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുമ്പോള്‍ അതിലെ രണ്ടാമത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ഈ ലോകത്തിന്റെ വ്യര്‍ത്ഥതയെ ഗ്രഹിക്കത്തക്കവിധത്തില്‍ ഈ കുഞ്ഞിന്റെ മനോനയനങ്ങളെ തുറക്കണമേ. ആരാധനാശാസ്ത്രത്തിലെ വിശേഷണം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യര്‍ത്ഥലോകം. നമ്മുടെ ഓരോരുത്തരുടെയും അവസാനം ഐഹികജീവിതവ്യാപാരം അവസാനിച്ചു. ഈ ലോകത്തില്‍ നിന്ന് ശരീരപ്രകാരം വേര്‍പിരിയുമ്പോള്‍ നമ്മുടെ മൃതശരീരം ദൈവാലയത്തിന്റെ അകത്തേക്ക് എടുത്തുകൊണ്ടുള്ള നാലാം ശുശ്രൂഷ ആരംഭിക്കുമ്പോള്‍ പ്രാരംഭപ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?