Follow Us On

07

November

2024

Thursday

Latest News

  • കര്‍ദിനാള്‍ ടോപ്പോ സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃക

    കര്‍ദിനാള്‍ ടോപ്പോ സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃക0

    കാക്കനാട്: റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോയുടെ നിര്യാണത്തില്‍ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. തനിക്കു ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഈ വൈദിക മേലധ്യക്ഷന്‍ സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എളിമയും ലാളിത്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍

  • ബൈബിള്‍ വായന അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത

    ബൈബിള്‍ വായന അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത0

    ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കാന്‍ അവസരം ഒരുക്കുകയാണ് എഫ്ഫാത്ത ബൈബിള്‍ റീഡിങ് പദ്ധതി. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മിനിസ്ട്രി ആരംഭിച്ചത്. ഇന്ന് ഈ മിനിസ്ട്രിയിലൂടെ ലോകമെങ്ങും പതിനായിരക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്നു. ഫാ. ടോണി കട്ടക്കയം,C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ബ്രദര്‍ ജോസഫ് മാത്യു  എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കുന്നു. വാട്‌സ്ആപ്, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഈ മിനിസിട്രിവഴി ഒരു വര്‍ഷം കൊണ്ടു സമ്പൂര്‍ണ്ണ ബൈബിള്‍വായന സാധ്യമാക്കുന്നത്. സ്വര്‍ഗീയമായ

  • കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍

    കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍0

    കൊച്ചി: കാലം ചെയ്ത റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ വിയോഗത്തില്‍ ആദരജ്ഞലികളര്‍പ്പിച്ച് സഭാനേതാക്കളും വിശ്വാസിസമൂഹവും. ദുംഗ രൂപതയുടെ മെത്രാനായി ഇടയ സേവനം ആരംഭിച്ച കര്‍ദിനാള്‍, റാഞ്ചി അതിരൂപത അധ്യക്ഷനും രണ്ടുപ്രാവശ്യം ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ഒരു പ്രാവശ്യം ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ അധ്യക്ഷനുമായിരുന്നു. വരാപ്പുഴ അതിരൂപതയുമായി സൗഹൃദബന്ധം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കര്‍ദിനാളെന്നും വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായിരുന്നു എന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ്

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം0

    കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ 2023 മെയ് 17ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കാതെ പൂര്‍ണ്ണരൂപം അടിയന്തിരമായി പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് 5 ലക്ഷത്തോളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതും രണ്ടര വര്‍ഷക്കാലം പഠനം നടത്തി സമര്‍പ്പിച്ചതുമായ പഠനരേഖകളും

  • ഡോ. സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴികാട്ടി: മാര്‍ ആലഞ്ചേരി

    ഡോ. സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴികാട്ടി: മാര്‍ ആലഞ്ചേരി0

    കാക്കനാട്: പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ് സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച മാര്‍ ആലഞ്ചേരി അദ്ദേഹ ത്തിന്റെ കാഴ്ചപ്പാടുകള്‍ നാടിന്റെ സമഗ്രവി കസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാര്‍ഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമര്‍പ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടു പോയത്. നാടിന്റെ

  • വന്യജീവി വാരാഘോഷത്തിന് ബദലായി കര്‍ഷക രക്ഷാവാരവുമായി കര്‍ഷക സംഘടനകള്‍

    വന്യജീവി വാരാഘോഷത്തിന് ബദലായി കര്‍ഷക രക്ഷാവാരവുമായി കര്‍ഷക സംഘടനകള്‍0

    കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും  വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങുന്ന വന്യജീവി കളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ട പ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍

  • തക്കല രൂപതയുടെ മഹാസമ്മേളനം 28-ന് തുടങ്ങും

    തക്കല രൂപതയുടെ മഹാസമ്മേളനം 28-ന് തുടങ്ങും0

    കന്യാകുമാരി: സീറോമലബാര്‍ സഭയുടെ തമിഴ്‌നാട്ടിലെ മിഷന്‍ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം സെപ്റ്റംബര്‍ 28 മുകല്‍ 30 വരെ സംഗമം ആനിമേഷന്‍ സെന്ററില്‍ നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് സമ്മേളനം നടത്തുന്നത്. 28-ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പാളയംകോട്ട ബിഷപ് ഡോ. അന്തോണിസ്വാമി ശബരിമുത്തു, മാര്‍ത്താണ്ഡം

  • ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു

    ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു0

    കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങള്‍ ഉല്‍പ്പെടുത്തി ടൈഗര്‍ സഫാരി പാര്‍ക്ക് പദ്ധതി ആരംഭിക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള കര്‍ഷക അതിജീവന സംയുക്ത സമിതി (കാസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ നടന്ന ജനകീയ കണ്‍വന്‍ഷന്‍ കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നിശബ്ദമായ കുടിയിറക്കലിന്റെ മണിമുഴക്കമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജനസേവകര്‍ മൃഗസേവകരായി മാറുന്ന കാഴ്ചയാണ്

  • മാര്‍പാപ്പയുമായി സംവദിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി

    മാര്‍പാപ്പയുമായി സംവദിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി0

    തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപക- വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി തിരുവനന്തപുരം, മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി. കോളേജിലെ  രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥി സ്റ്റീവ് സാജന്‍ ജേക്കബിനാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം  ലഭിച്ച പന്ത്രണ്ട് വിദ്യാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥി സ്റ്റീവാണ്.  സെപ്റ്റംബര്‍ 26-ന് നടക്കുന്ന സംവാദത്തില്‍  ഡല്‍ഹി  സെന്റ് സ്റ്റീഫന്‍സ് കോളേജ്, ചെന്നൈ  ല

National


Vatican

World


Magazine

Feature

Movies

  • മുനമ്പം പ്രശ്‌നം; ഭരണകര്‍ത്താക്കള്‍ക്ക് ഇരട്ടത്താപ്പ്

    മുനമ്പം പ്രശ്‌നം; ഭരണകര്‍ത്താക്കള്‍ക്ക് ഇരട്ടത്താപ്പ്0

    പാലക്കാട്: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുനമ്പം തുടക്കം മാത്രമാണെന്ന വക്കഫ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട് ഗൂഢലക്ഷ്യത്തോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍. കാര്‍ഷിക വിളകളുടെ വിലയിടുവില്‍ പ്രതിഷേധിച്ചും, വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയുടെ നേതൃത്വ ത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  • മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണം

    മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണം0

    കാക്കനാട്: മുനമ്പം ഭൂമി പ്രശ്നം  ഉടന്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കാതെ നിയമപരമായും വസ്തുതാപരമായും ഈ വിഷയം പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ മുന്‍കൈയെടുക്കണമെന്ന് മാതൃവേദി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തെ മാത്രമല്ല സമൂഹ ജീവിത സ്വസ്ഥതയെ തകര്‍ക്കും. ഏത് പരിതസ്ഥിതിയിലും മതസൗഹാര്‍ദ്ദം മുറുകെ പിടിക്കുന്ന കേരള

  • മുനമ്പം വിഷയത്തില്‍ പക്വമായ തീരുമാനമെടുക്കണം: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്

    മുനമ്പം വിഷയത്തില്‍ പക്വമായ തീരുമാനമെടുക്കണം: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്0

    മുനമ്പം: മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പതിപക്ഷവും ചേര്‍ന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ.  മുനമ്പത്തെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാന്‍ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ നിയമപരിരക്ഷ ഉള്‍ക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ആലപ്പുഴ രൂപത ബിഷപ് ഡോ.

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?