Follow Us On

17

November

2025

Monday

Latest News

  • നിലയ്ക്കല്‍ തീര്‍ത്ഥാടനം നടത്തി

    നിലയ്ക്കല്‍ തീര്‍ത്ഥാടനം നടത്തി0

    കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ തീര്‍ത്ഥാടനം നടത്തി. തുലാപ്പള്ളി പള്ളിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍നിന്നെത്തിയ കുഞ്ഞുമിഷനറിമാര്‍ നടത്തിയ വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ പള്ളി വികാരി ഫാ. ജോസഫ് തട്ടാംപറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപത മിഷന്‍ ലീഗ് ജോയിന്റ് സെക്രട്ടറി ദിയ പള്ളിവാതുക്കല്‍ പതാക ഏറ്റുവാങ്ങി. തീര്‍ത്ഥാടകര്‍ തുലാപ്പള്ളി മാര്‍ത്തോമാ ശ്ലീഹാ പ്പള്ളിയില്‍ എത്തി തിരുശേഷിപ്പ് വണക്കം നടത്തി. പത്ത് മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര്‍ വിശുദ്ധ

  • 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ ഫെബ്രുവരി 2 മുതല്‍ 9 വരെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച്ച വിളമഹോത്സവ ദിനമായിട്ടാണ് ആചരിക്കുന്നത്. വൈകുന്നേരം 5

  • രാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ് ജോസ് പൊരുന്നേടം

    രാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ് ജോസ് പൊരുന്നേടം0

    മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്  മാര്‍ ജോസ് പൊരുന്നേടം സന്ദര്‍ശിച്ചു. തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി വന്ന കുടുംബാംഗങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച ബിഷപ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഓര്‍മിപ്പിച്ചു. രാധയുടെ കുടുംബത്തിന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. അതുറപ്പ് വരുത്താന്‍ കുടുംബത്തോടൊപ്പം മാനന്തവാടി രൂപതയും പ്രയത്‌നിക്കുമെന്ന് ബിഷപ് ഉറപ്പ് കൊടുത്തു. വന്യജീവി ആക്രമണങ്ങളില്‍ ശാശ്വതമായ പരിഹാരമുണ്ടാകേണ്ടതിന്റെ അനിവാര്യതയും

  • പ്രശ്‌നങ്ങളെ പ്രാര്‍ത്ഥന  കൊണ്ട് മറികടക്കുക: ബിഷപ് ഡോ.ആന്റണി  വാലുങ്കല്‍

    പ്രശ്‌നങ്ങളെ പ്രാര്‍ത്ഥന കൊണ്ട് മറികടക്കുക: ബിഷപ് ഡോ.ആന്റണി വാലുങ്കല്‍0

    കൊച്ചി : പ്രശ്‌നങ്ങളെ പ്രാര്‍ത്ഥന കൊണ്ടും ദൈവവചനത്തിന്റെ ശക്തിയാലും മറികടക്കാന്‍ കഴിയുമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍. അതിരൂപത മെത്രാസനമന്ദിരത്തില്‍ നടന്ന ഇടവകകളില്‍ നിന്നുള്ള പ്രാര്‍ത്ഥന ഗ്രൂപ്പ് ലീഡര്‍മാരുടെ സംഗമം ‘ലൂക്‌സ് മൂന്തി’ ഒത്തുചേരലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. KCBC ഡെപ്യൂട്ടി സെക്രട്ടറിയും POC ഡയറക്ടറുമായ ഫാ.തോമസ് തറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, അതിരൂപത പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, കമ്മീഷന്‍ സെക്രട്ടറി സി ടി ജോസഫ്, കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി ടി

  • വന്യജീവി  അക്രമങ്ങള്‍ക്കെതിരെ  നടപടി സ്വീകരിക്കാത്ത  ഭരണാധികാരികള്‍  ജനാധിപത്യത്തിന് അപമാനം

    വന്യജീവി അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണാധികാരികള്‍ ജനാധിപത്യത്തിന് അപമാനം0

    കൊച്ചി: വന്യജീവി അക്രമങ്ങളിലൂടെ കേരളത്തില്‍ ഓരോ ദിവസവും തുടര്‍ച്ചയായി മനുഷ്യജീവനുകളെടുത്തിട്ടും കണ്ണുതുറക്കാത്ത ഭരണാധികാരികള്‍ ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി. സി സെബാസ്റ്റ്യന്‍. രാജ്യത്തെ നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ്. മൃഗങ്ങളെ സംരക്ഷിക്കുവാന്‍ നിയമം നിര്‍മിച്ചവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളെ സംരക്ഷിക്കുവാന്‍ വകുപ്പുകളില്ലെന്നുള്ള വാദം ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. മൃഗങ്ങള്‍ മനുഷ്യനെ കടിച്ച് വലിച്ചു കീറി കൊല ചെയ്യുമ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി നിയമം കൈയിലെടുത്ത് ജനപ്രതിനിധികളെ തെരുവില്‍

  • സറാക്‌സ് 2025  വിദ്യാഭ്യാസ ഉച്ചകോടി  ഫ്‌ളാഗ് ഓഫ് ചെയ്തു

    സറാക്‌സ് 2025 വിദ്യാഭ്യാസ ഉച്ചകോടി ഫ്‌ളാഗ് ഓഫ് ചെയ്തു0

    പാലക്കാട്: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകള്‍ പരിചയപ്പെടാനും, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് സമഗ്ര പരിശീലനത്തിനുമായി നടത്തുന്ന ദേശീയ വിദ്യാഭ്യാസ സെമിനാര്‍ സെറാക്‌സിന്റെ ഫ്‌ളാഗ് ഓഫ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിര്‍വഹിച്ചു. സാന്‍ജോ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ നേതൃത്വത്തിലാണ് 2 ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നത്. പാലക്കാട് വെള്ളപ്പാറയിലെ സാന്‍ജോ എജുക്കേഷന്‍ കോംപ്ലക്‌സില്‍ ഫെബ്രുവരി 21, 22 ദിവസങ്ങളിലാണ് വിദ്യാഭ്യാസ ഉച്ചകോടി നടക്കുന്നത്. രാജ്യത്തെ പ്രമുഖരായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പുറമേ വിദേശ വിദ്യാഭ്യാസ പ്രവര്‍ത്തകരും

  • അമ്മമനസ്‌

    അമ്മമനസ്‌0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാശിയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ചുഴിയിലേക്ക് ചിലപ്പോഴൊക്കെ നമ്മളറിയാതെ അകപ്പെടും. സ്‌നേഹം മാത്രം ആണ് ഒരേ ഒരു പിടിവള്ളി രക്ഷപെടാന്‍. സ്‌നേഹം ആണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല long term Investment എന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ, മെയ്യഴകന്‍. ഈ പുതുവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ് നിറച്ച ഒരു സിനിമ ഏത് എന്ന് ചിന്തിക്കുമ്പോള്‍ മെയ്യഴകന്‍ എന്ന തമിഴ് സിനിമ ആദ്യമേ ഓടി എത്തുന്നു. സസ്‌പെന്‍സ് ഇല്ല,twist കള്‍

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • രണ്ടാം വത്തിക്കാന്‍  കൗണ്‍സില്‍ ഒരു പുനര്‍വായന

    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന0

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമാണരേഖയാണ് ഓറിയന്റൊലിയും എക്ലേസിയാരും (ഒ.ഇ). 1964 നവംബര്‍ 21-ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പ്രകാശം (എല്‍.ജി) എന്ന തിരുസഭയെ സംബന്ധിച്ച ഡോക്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷനും സഭൈക്യത്തെ സംബന്ധിച്ച പ്രമാണരേഖയും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയും വിളംബരം ചെയ്തത് കത്തോലിക്കാ സഭയുടെ സഭാശാസ്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള പ്രമാണരേഖയ്ക്ക് ഭാരതസഭയില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുള്ള

National


Vatican

Magazine

Feature

Movies

  • സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന്‍ പാപ്പ; ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം

    സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന്‍ പാപ്പ; ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം0

    വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുന്ന അമ്മയാകുവാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ലിയോ 14 -ാമന്‍ പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു പാപ്പ. തങ്ങളുടെ മതവിശ്വാസത്തിന്റേതായ ലോകത്ത് ഒതുങ്ങിക്കൂടാതെ  മനുഷ്യ സമൂഹത്തെ സാഹോദര്യത്തിന്റെയും മാന്യതയുടെയും ഇടമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തു. തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തിന്റെ തലക്കെട്ട് ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത വാക്കുകള്‍  ‘ദിലെക്‌സി ടെ – ഞാന്‍ നിങ്ങളെ

  • സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം

    സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. പാലാ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എംഎസ്ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്‌ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?