Follow Us On

15

March

2025

Saturday

Latest News

  • ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന

    ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന0

    ഇംഫാല്‍: മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന ട്രൈബല്‍ ക്രൈസ്തവ-ഹിന്ദു ഗ്രൂപ്പുകളെ സമന്വയിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ചര്‍ച്ചയ്ക്ക് ക്രൈസ്തവ ഗ്രൂപ്പ് നേതൃത്വം നല്‍കി. മണിപ്പൂരിലെ മെയ്‌തേയ്, കുക്കി ഗ്രൂപ്പുകള്‍ തമ്മിലെന്നു പറയപ്പെടുന്ന അക്രമത്തില്‍ 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നത് ഒരു വര്‍ഷത്തോളമായി ഗവണ്‍മെന്റ് ഇടപെടുകയോ, പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരിലെ ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ സമാധാന സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള ആദ്യത്തെ

  • ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി

    ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ 22 കാരനെ കൊലപ്പെടുത്തി0

    റായ്പൂര്‍: ഛത്തീസ്ഗഡിലെ ബാസ്തറില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22 കാരനായ യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ദാര്‍ബായ്ക്കടുത്തുള്ള കപനാര്‍ എന്ന വില്ലേജില്‍ വെച്ചാണ് 22 കാരനായ കോസ കവാസിയെ അമ്മാവനും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അടുത്തകാലത്താണ് കോസ കവാസിയും ഭാര്യയും ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. കവാസിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വില്ലേജില്‍ നിന്ന് പുറത്താക്കി സ്വന്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഒരു കാരണവാശാലും തിരികെ അവരുടെ മതത്തിലേക്ക് വരില്ല എന്ന നിലപാട് ദമ്പതികള്‍ സ്വീകരിച്ചതോടെ

  • സ്മാര്‍ട്ട് അവധിക്കാല പരിശീലന കളരി

    സ്മാര്‍ട്ട് അവധിക്കാല പരിശീലന കളരി0

    കോട്ടയം:  യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു.   തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിശീലന കളരിയുടെ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

  • വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?

    വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍-ചൈന കരാര്‍ വീണ്ടും പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. കഴിഞ്ഞ ദിവസം വത്തിക്കാന്‍-ചൈന ബന്ധങ്ങളെ ക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരാര്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ അവസാനിക്കും. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിലുള്ള താല്‍ക്കാലിക കരാറാണ് ഇത്. 2018ല്‍ രൂപം കൊടുത്ത ഈ കരാറിന് ആദ്യം രണ്ട് വര്‍ഷത്തെ

  • ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി  പ്രണാം മരിയ മ്യൂസിയം

    ക്രിസ്തുവിന്റെ ചരിത്രസ്മരണകളുമായി പ്രണാം മരിയ മ്യൂസിയം0

    മുംബൈ: രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശുദ്ധ അമ്മയുടെ 20 ജപമാല രഹസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രണാം മരിയ മ്യൂസിയം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മുംബൈ അതിരൂപതയാണ് മാതാവിന്റെ നാമത്തിലുള്ള ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈശോയുടെ ജീവിതകാലഘട്ടത്തെ സംഭവങ്ങളാണ് മ്യൂസിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ജപമാലയിലെ സന്തോഷം, ദുഖം മഹിമ, പ്രകാശ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ധ്യാനിക്കുവാനും മ്യൂസിയം പ്രചോദനമാകുന്നു. അന്യമതവിശ്വാസികള്‍ക്ക് സുവിശേഷത്തെക്കുറിച്ച് മനസിലാക്കുവാന്‍ ചരിത്രപരമായ അറിവും കൂടി പങ്കിടുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണ്. മ്യൂസിയത്തില്‍ 252 റിയല്‍സൈസ് പ്രതിമകളുണ്ട്.

  • ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…

    ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…0

    ”പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ട്” യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യംവയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം

  • ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്

    ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്0

    വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്‌നേഹിച്ച, ദൈവം നല്‍കിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാര്‍പാപ്പയ്ക്കുവേണ്ടിയും സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാര്‍ലോയുടെ മ ധ്യസ്ഥതയില്‍ നടന്ന അദ്ഭുതത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെണ്‍കുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിക്കു കാരണമായത്. സൈക്കിള്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന

  • വചനം വായിച്ച്  നേടിയ വിജയം

    വചനം വായിച്ച് നേടിയ വിജയം0

    റോഷന്‍ മാത്യു ബൈബിള്‍ വായിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും മാത്രം ഓരോ തവണയും പഠിക്കാനായി പുസ്തകമെടുത്തിരുന്ന നീഹാരക്ക് പ്ലസ് ടൂ പരീക്ഷയില്‍ ലഭിച്ചത് 1200/1200 മാര്‍ക്ക്. പാലാ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നീഹാര അന്ന ബിന്‍സാണ് ദൈവകൃപയിലാശ്രയിച്ചുകൊണ്ട് നടത്തിയ പരിശ്രമത്തിലൂടെ +2 പരീക്ഷയില്‍ നൂറുമേനി വിജയം കരസ്ഥമാക്കിയത്. ജപമാല കയ്യില്‍ പിടിച്ചുകൊണ്ട് പഠിച്ചാല്‍ മാതാവ് എല്ലാ കാര്യങ്ങളും പഠിപ്പിക്കുമെന്നും പഠിച്ച കാര്യങ്ങള്‍ മറക്കുകയില്ലെന്നും ഒരു വൈദികന്‍ പറഞ്ഞതനുസരിച്ച് ജപമാല കയ്യില്‍ പിടിച്ചുകൊണ്ടാണ് നീഹാര പഠിച്ചിരുന്നത്.

  • പിഒസിയില്‍ വാരാന്ത്യ  മനഃശാസ്ത്ര കോഴ്സ്

    പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്0

    കൊച്ചി: കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്‍കാനും സഹായകമായ വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം, ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജാതിമതഭേദമില്ലാതെ, 20

National


Vatican

World


Magazine

Feature

Movies

  • ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം  സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ

    ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ0

    ടെഹ്‌റന്‍/ഇറാന്‍: ഇസ്‌ളാം മതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് ഇറാനില്‍ തടവു ശിക്ഷ. അബ്ബാസ് സൂരി, നര്‍ഗസ് നസ്രി, മെഹ്റാന്‍ ഷംലൂയി എന്നിവര്‍ക്കാണ്  ദീര്‍ഘകാല തടവ്ശിക്ഷ ഇറാനിയന്‍ കോടതി വിധിച്ചത്. തലസ്ഥാനമായ ടെഹ്റാനിലെ അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും എവിന്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത്. വിചാരണ നേരിടുന്നതിന് മുമ്പ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇറാനിയന്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ ഇത്രയും

  • ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി

    ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി0

    പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ  ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും സിവില്‍ കോടതി അസാധുവാക്കി. 11-ാം വയസു മുതല്‍ ദുരുപയോഗത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയയായ  പെണ്‍കുട്ടിക്കാണ് ബഹവല്‍പൂരിലെ സിവില്‍ കോടതി പുറപ്പെടുവിച്ച സുപ്രാധമായ വിധിയിലൂടെ നീതി ലഭിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണലിന്റെയും അനുബന്ധ അഭിഭാഷകരുടെയും പിന്തുണയോടെയാണ് ഷാഹിദ ബീബി എന്ന പെണ്‍കുട്ടിയുടെ കേസ് വാദിച്ചത്. ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോഴാണ്  ഒരു മുസ്ലീം പുരുഷനുമായി അമ്മ ഒളിച്ചോടിയത്. ഈ മുസ്ലീം പുരുഷന്റെ സഹോദരന് അവളെ

  • അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം:  കാതോലിക്ക ബാവ

    അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം: കാതോലിക്ക ബാവ0

    തിരുവനന്തപുരം: അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍  അതിഭദ്രാസനത്തിന്റെ വാര്‍ഷിക സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പ്രസിഡന്റ് റോയ് എന്‍.ജി അധ്യക്ഷത വഹിച്ചു. മേജര്‍ അതിരൂപത വികാരി ജനറാളും സ്‌കൂളുകളുടെ കറസ്‌പോണ്ടന്റുമായ വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, പട്ടം സെന്റ് മേരീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?