Follow Us On

03

November

2025

Monday

Latest News

  • ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ചരിത്രപ്രധാനമായ ദിവ്യബലിയര്‍പ്പിച്ച് യുകെയിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ

    ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ചരിത്രപ്രധാനമായ ദിവ്യബലിയര്‍പ്പിച്ച് യുകെയിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ0

    ലണ്ടന്‍: ആധുനിക കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി, യുകെയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു. യുകെയിലെ സഭയിലേക്കുള്ള ലിയോ പാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് നുണ്‍ഷ്യോ, ആര്‍ച്ചുബിഷപ് മിഗുവല്‍ മൗറി ബുവെന്‍ഡിയയാണ് കത്തോലിക്ക സഭയും ആംഗ്ലിക്കന്‍ സഭയും വിശുദ്ധനായി വണങ്ങുന്ന വിശുദ്ധ തോസ് ബെക്കറ്റിന്റെ ഭൗതികാവശിഷ്ടം കത്തീഡ്രലിലേക്ക് മാറ്റിയ തിരുനാളിനോടനുബന്ധിച്ച് കാന്റബറി കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചത്. 1162 മുതല്‍ 1170-ല്‍  കാന്റബറിയിലെ ആര്‍ച്ചുബിഷപ്പായിരുന്നു തോമസ് ബെക്കറ്റ് എന്നറിയപ്പെടുന്ന വിശുദ്ധന്‍.  ഹെന്റി രണ്ടാമന്‍ രാജാവുമായി സഭയുടെ അവകാശങ്ങളെയും

  • നോര്‍വേയിലെ ഏക വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ചു

    നോര്‍വേയിലെ ഏക വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ചു0

    ഒസ്ലോ/നോര്‍വേ: നോര്‍വേയിലെ ഏക വിശുദ്ധയായ സുന്നിവയുടെ തിരുനാള്‍ 2025 ജൂബിലി തീര്‍ത്ഥാടന ദ്വീപായ സെല്‍ജയില്‍ ആഘോഷിച്ചു. തിരുനാള്‍ ആഘോഷിക്കുന്നതിനായി ഒന്നിലധികം രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തീര്‍ത്ഥാടകര്‍  സെല്‍ജയിലേക്ക് ബോട്ടില്‍ യാത്ര ചെയ്‌തെത്തിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് രാജകുമാരിയായ സുന്നിവ രക്തസാക്ഷിത്വം വരിച്ച ഈ ദ്വീപിലാണ് നോര്‍വേജിയന്‍ സഭയുടെ അടിത്തറ പാകിയത്. 2030-ല്‍  സുവിശേഷമെത്തിയതിന്റെ സഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന നോര്‍വേയില്‍ ക്രൈസ്തവ വിശ്വാസം ആദ്യം എത്തിയത് സെല്‍ജ ദ്വീപിലാണെന്ന് ഓസ്ലോ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ് ഫ്രഡറിക്ക് ഹാന്‍സന്‍ പറഞ്ഞു, ‘നമ്മുടെ

  • മലയാളവും ഇംഗ്ലീഷും കഴിഞ്ഞ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു

    മലയാളവും ഇംഗ്ലീഷും കഴിഞ്ഞ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു0

    കോതമംഗലം: സമ്പൂര്‍ണ മലയാളം, ഇംഗ്ലീഷ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയതിനുശേഷം ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു. വളരെ വേഗത്തിലാണ് എഴുതുന്നതെങ്കിലും ആരെയും ആകര്‍ഷിക്കുന്ന അച്ചടിച്ചതുപോലെ മനോഹരമായ കൈയക്ഷരങ്ങളാണ് ഈ ബൈബിള്‍ പകര്‍ത്തിയെഴുത്തിനെ വേറിട്ടതാക്കുന്നത്. 10 മാസം കൊണ്ടാണ് മലയാളം ബൈബിള്‍ പൂര്‍ത്തിയാക്കിയത്. 2020 ഓഗസ്റ്റ് ഒന്നിന് തുടങ്ങി 2021 ജൂണ്‍ 14ന് പൂര്‍ത്തിയായി. ജൂണ്‍ 14 ആകുമ്പോള്‍ പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം എമിലി മാത്യുവിന് ഉണ്ടായിരുന്നു. അന്ന് ജന്മദിനമായിരുന്നു. ഇത്രയും കാലം തന്നെ ആരോഗ്യത്തോടെ

  • കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ഉദ്യാനത്തില്‍ ‘സൃഷ്ടികള്‍ക്കായുള്ള’ പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ഉദ്യാനത്തില്‍ ‘സൃഷ്ടികള്‍ക്കായുള്ള’ പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ0

    റോം: മാര്‍പാപ്പയുടെ വേനല്‍കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഉദ്യാനത്തില്‍ സൃഷ്ടികളുടെ പരിപാലനത്തിനായി പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. പരിശുദ്ധ മറിയത്തിന്റെ വലിയ തിരുസ്വരൂപത്തിന്റെയും പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സിയില്‍ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നത്. ആര്‍ഭാടമായ ജീവിതശൈലിയില്‍ നിന്ന് ക്രിസ്തുവിന്റെ ജീവിത ശൈലിയിലേക്ക് കൂടുതല്‍ ആളുകള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന് പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന നിരവധി പ്രകൃതി ദുരന്തങ്ങളുടെ

  • കെസിബിസി പ്രൊഫഷണല്‍ നാടകമേള; അപേക്ഷ ക്ഷണിച്ചു

    കെസിബിസി പ്രൊഫഷണല്‍ നാടകമേള; അപേക്ഷ ക്ഷണിച്ചു0

    കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബറില്‍ നടക്കുന്ന 36-ാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ഡിടിപി-യില്‍ തയ്യാറാക്കിയ രചനയുടെ മൂന്നു കോപ്പി കള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല്‍ ഓര്‍ഡറോ ഓഗസ്റ്റ് 10-നു മുന്‍പായി അയക്കേ ണ്ടതാണ്. രചനയുടെ കോപ്പികള്‍ തപാലിലോ നേരിട്ടോ നല്‍കാവുന്നതാണ്. അയക്കേണ്ട വിലാസം: ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്‍, പിഒസി, പാലാരിവട്ടം, കൊച്ചി. ഫോണ്‍:  9446024490

  • പോപ്പ് താരം ക്രിസ്റ്റീന ബെര്‍ണലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞ രാത്രി സംഭവിച്ചത്…

    പോപ്പ് താരം ക്രിസ്റ്റീന ബെര്‍ണലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞ രാത്രി സംഭവിച്ചത്…0

    പ്രശസ്ത സംഗീത മാസികയായ ബില്‍ബോര്‍ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള്‍ ഗ്രൂപ്പ് സോങ്‌സ്’  പട്ടികയില്‍ ഇടം നേടുകയും എംടിവിയില്‍ പ്രീമയിര്‍ ചെയ്യുകയും ചെയ്ത ‘ഫോര്‍ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്‍ണല്‍. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. തന്റെ സംഗീത ജീവിതം മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് ക്രിസ്റ്റീന  പറയുന്നതിങ്ങനെ-‘ഞാന്‍ എന്റെ നിര്‍മാതാവിനൊപ്പം മുറിയിലായിരുന്നു. പെട്ടന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങള്‍ ഈ

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ജൂലൈ 11ന് തുടങ്ങും

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ജൂലൈ 11ന് തുടങ്ങും0

    കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ജൂലൈ 11 മുതല്‍ 13 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 11ന് രാവിലെ 9.45ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആമുഖ സന്ദേശം നല്‍കും. കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം കേന്ദ്ര  മന്ത്രി ജോര്‍ജ്

  • ക്രിസ്തുജയന്തി കോളജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

    ക്രിസ്തുജയന്തി കോളജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി0

    ബംഗളൂരു: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ബംഗളൂരു ക്രിസ്തുജയന്തി കോളജിനെ ഡീംഡ് യൂണിവേഴ്‌സിറ്റി പദവിയിലേക്ക് ഉയര്‍ത്തി. സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. എബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ യൂണിവേഴ്‌സിറ്റി ചാന്‍സലറും റവ. ഡോ. അഗസ്റ്റിന്‍ ജോര്‍ജ് സിഎംഐ ആക്ടിംഗ് വൈസ് ചാന്‍സലറുമാകും. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ മേല്‍നോട്ടത്തിലുള്ള ബോധിനികേതന്‍ ട്രസ്റ്റിന്റെ കീഴില്‍ ബംഗളൂരു നഗരത്തിലെ കൊത്തന്നൂര്‍ ആസ്ഥാനമായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന

  • മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം സെപ്റ്റംബറില്‍

    മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം സെപ്റ്റംബറില്‍0

    പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ ആഗോള കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടതിന്റെ 95-ാം വാര്‍ഷികവും സഭാസംഗമവും സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ അടൂര്‍ ഓള്‍ സെയ്ന്റ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. സെപ്റ്റംബര്‍ 16 ന് വൈകുന്നേരം വിവിധ വൈദിക ജില്ലകളുടെ നേതൃത്വത്തിലുള്ള പ്രയാണങ്ങള്‍ സമ്മേളന നഗറിലെത്തും. വൈകുന്നേരം സംഗമത്തിന് കൊടിയേറും. 17 മുതല്‍ 19 വരെ വൈകുന്നേരം ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന സുവിശേഷ പ്രഘോഷണം. 19 ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍

National


Vatican

  • ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി ‘സങ്കീര്‍ണം

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പയുടെ ആരോഗ്യസ്ഥിതി ‘സങ്കീര്‍ണ’മായി തുടരുന്നതായി വത്തിക്കാന്‍. ഇരട്ട ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പക്ക് കൂടുതല്‍ ചികിത്സയും വിശ്രമവും ആവശ്യമായി വരും. ശ്വാസനാളത്തിനുണ്ടായ തടസത്തെ തുടര്‍ന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  തുടര്‍പരിശോധനകളുടെ ഭാഗമായി എടുത്ത സിറ്റി സ്‌കാനിലാണ്  ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അതേസമയം മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വായനക്കും സമയം വിനിയോഗിക്കുകയും ചെയ്തതായി

  • പ്രവാസത്തിന്റെ നടുവിലും ജൂബിലി ആഘോഷം: പ്രതീക്ഷ നഷ്ടപ്പെടുത്താതെ ലോയിക്കാവിലെ കത്തോലിക്കര്‍

    ലോയിക്കാവ്/മ്യാന്‍മര്‍: സൈന്യവും പ്രതിപക്ഷവും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി  ക്യാമ്പുകളിലും വനങ്ങളിലെ താല്‍ക്കാലിക വാസസ്ഥലങ്ങളിലും കഴിയുന്ന ലോയിക്കാവ് രൂപതയിലെ വിശ്വാസികള്‍ പ്രതിസന്ധികളുടെ നടുവിലും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച  2025 ജൂബിലി ആഘോഷിക്കുന്നു. ദൈനംദിന ജീവിതം വെല്ലുവിളിയായി തുടരുമ്പോഴും കിഴക്കന്‍ മ്യാന്‍മാറിലെ കയായ സംസ്ഥാനത്തെ രൂപതയായ ലോയ്കാവിലെ കത്തോലിക്കാ വിശ്വാസികള്‍  ജൂബിലിയുടെ പ്രമേയമായ പ്രത്യാശ നഷ്ടപ്പെടുത്തുന്നില്ല എന്ന് രൂപത പ്രതിനിധി ഫാ. പോള്‍ പാ പറഞ്ഞു. 90,000-ത്തോളം അംഗങ്ങളുള്ള ലോയ്ക്കാവിലെ കത്തോലിക്കാ സമൂഹം, സൈന്യവും പ്രതിപക്ഷ സേനയും തമ്മിലുള്ള

  • സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്

    വാഷിംഗ്ടണ്‍ ഡിസി: ബയോളജിക്കല്‍ പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്‍, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന്  ഭീഷണിയാണെന്നും  ‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില്‍ പറയുന്നു.  പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന

  • വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും  പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും  രണ്ട് ദിവസങ്ങളിലായി വത്തിക്കാനില്‍ നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില്‍ പങ്കുചേര്‍ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന്‍ സായുധസേനാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് സെര്‍മണീസ്  ആര്‍ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്‍ന്ന് വായിച്ചത്. സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ

  • കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ  റെ തുടരും

    വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി  കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേയും  വൈസ് ഡീനായി കര്‍ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രിയും തുടരുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. 2020 ജനുവരി മാസത്തില്‍ മോത്തു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്ക് നടത്തിയ നിയമനമാണ് പാപ്പ ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ഇരുവര്‍ക്കും നീട്ടി നല്‍കിയത്. 2019 ഡിസംബര്‍ 21-ന്, കര്‍ദിനാള്‍-ഡീന്‍ ആഞ്ചലോ സൊഡാനോയുടെ രാജിയെത്തുടര്‍ന്നാണ് അതുവരെ ആജീവനാന്ത പദവിയായിരുന്ന ഇരു പദവികളും മോട്ടു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്കായി നിജപ്പെടുത്തിയത്. ഡീനിനോ അസിസ്റ്റന്റ് ഡീനിനോ

  • ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍, ‘ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും’ ‘ഫെഡറല്‍ ഗവണ്‍മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും’ തടയാനും രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി നേതൃത്വം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയതായി രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ്  സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ

Magazine

Feature

Movies

  • കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്‍

    കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്‍0

    ചെമ്പേരി: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കലോത്സവം ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി. വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് കലോത്സവം ഉദ്ഘാടനം  ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര പതാക ഉയര്‍ത്തി. ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ മണിക്കടവ് ഫൊറോന ഒന്നാം സ്ഥാനവും പേരാവൂര്‍ ഫെറോന രണ്ടാം സ്ഥാനവും വായാട്ടുപറമ്പ് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  സമാപന സമ്മേളനവും സമ്മാനദാനവും ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ.

  • ഫരീദാബാദ് അതിരൂപതാധ്യക്ഷനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സ്ഥാനമേറ്റു

    ഫരീദാബാദ് അതിരൂപതാധ്യക്ഷനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സ്ഥാനമേറ്റു0

    ന്യൂഡല്‍ഹി: അതിരൂപതയായി ഉയര്‍ത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായ സ്ഥാനമേറ്റു. ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താളത്ത്, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന അനുമോദന

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?