Follow Us On

26

January

2026

Monday

Latest News

  • ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

    ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണ ങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അപലപനീയവുമാണ്. ഇരുസംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള  ചില മതസംഘടനകളുടെ നേതൃത്വത്തില്‍  വ്യാപകമായി നടന്നുവരുന്ന

  • ക്രിസ്തുവിനെ പ്രഖ്യാപിക്കുക  എന്നത്, സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം:  കർദിനാൾ ഫെർണാണ്ടോ ചൊമാലി

    ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നത്, സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം: കർദിനാൾ ഫെർണാണ്ടോ ചൊമാലി0

    സാന്റിയാഗോ/ചിലി: നമുക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നതാണെന്ന് സാന്റിയാഗോ ആര്‍ച്ചുബിഷപ് ഫെര്‍ണാണ്ടോ ചൊമാലി. ക്രിസ്തുവിലൂടെയാണ് നമുക്ക് മനുഷ്യന്റെ അന്തസ് മനസിലാക്കാനും പ്രത്യാശയോടെ ജീവിക്കാനും കഴിയുന്നതെന്ന് സാമൂഹ്യജീവിതത്തില്‍ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കര്‍ദിനാള്‍ പറഞ്ഞു. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി രക്തസാക്ഷിയാകും അല്ലെങ്കില്‍ ക്രിസ്ത്യാനിയാകില്ല’ എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ ചാക്രികലേഖനമായ ‘ക്വാസ് പ്രൈമാസി’-ന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ‘ആന്‍ഡ് ഇന്‍ ഓള്‍ ചാരിറ്റി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

  • എബിവിപിയുടെ പ്രതിഷേധം; ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി

    എബിവിപിയുടെ പ്രതിഷേധം; ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി0

    മുംബൈ: മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി. ഈ തീരുമാനം ജസ്യൂട്ട് സഭാ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിനായിരുന്നു പ്രോഗ്രാം പ്ലാന്‍ചെയ്തത്. സെന്റ് സേവ്യേഴ്‌സ് കോളേജിലെ മതാന്തര പഠന വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണം ഓഗസ്റ്റ് 9 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടിയെ എതിര്‍ത്തും ഫാ. സ്റ്റാന്‍

  • സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും  പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ

    സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ0

    റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ  വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍   ഇന്റര്‍നാഷണല്‍ യൂണിയന്‍

  • ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന  പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍

    ഈജിപ്തിലെ ഖനിയിലെ ലിഖിതത്തില്‍ ബൈബിളിന് പുറത്ത് മോശയെക്കുറിച്ചുള്ള ഏറ്റവും പ്രാചീന പരാമര്‍ശം കണ്ടെത്തിയതായി ഗവേഷകന്‍0

    കെയ്‌റോ/ ഈജിപ്ത്: ഈജിപ്ഷ്യന്‍ ഖനിയില്‍ കണ്ടെത്തിയ 3,800 വര്‍ഷം പഴക്കമുള്ള ലിഖിതത്തില്‍ ബൈബിളിന് പുറത്ത് കണ്ടെത്തിയ മോശയെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമര്‍ശം കണ്ടെത്തിയതായി സ്വതന്ത്ര ഗവേഷകനായ മൈക്കല്‍ എസ് ബോര്‍ റോണ്‍. ‘ഹൈ റെസല്യൂഷന്‍ ഇമേജറി’-യും ഹാര്‍വാഡിലെ സെമിറ്റിക് മ്യൂസിയം നല്‍കിയ 3ഡി സ്‌കാനുകളും ഉപയോഗിച്ച് ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന പഠനത്തിന് ശേഷമാണ് മോശയെക്കുറിച്ചുള്ള രണ്ട് പരാമര്‍ശങ്ങള്‍ ലിഖിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തില്‍ ബാര്‍-റോണ്‍ എത്തിയത്. 1900 കളുടെ തുടക്കത്തില്‍ പ്രശസ്ത പുരാവസ്തു ഗവേഷകനായ സര്‍ വില്യം

  • ഭൂമിയിലെ നിറക്കൂട്ടുകള്‍ ബാക്കിയാക്കി സുരേഷച്ചന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ മനോഹരമാക്കാന്‍ യാത്രയായി

    ഭൂമിയിലെ നിറക്കൂട്ടുകള്‍ ബാക്കിയാക്കി സുരേഷച്ചന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ മനോഹരമാക്കാന്‍ യാത്രയായി0

    വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേരുമ്പോള്‍ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിള്‍. സെമിനാരിയില്‍ ചേര്‍ന്ന് ആദ്യനാളുകളില്‍ തന്നെ  അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളില്‍ പേരെഴുതുവാനും ഓരോരുത്ത രുടെയും ഹൃദയത്തിനും താല്പര്യങ്ങള്‍ക്കും  ചേര്‍ന്ന  കുഞ്ഞു കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്.  അപ്രകാരം ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ് തന്റെ ബൈബിളിന്റെ ആദ്യ പേജില്‍ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തില്‍ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസില്‍ പതിഞ്ഞിരിക്കുന്ന  ഇരടികള്‍. ‘കുഞ്ഞു

  • ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വര്‍ഗീയ സംഘടനകളുടെ അനുവാദം വേണോ?

    ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വര്‍ഗീയ സംഘടനകളുടെ അനുവാദം വേണോ?0

    ജോസഫ് മൈക്കിള്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തീവ്ര ഇസ്ലാമിക സംഘടനകള്‍ നിയന്ത്രിക്കുന്ന സിറിയയും പാക്കിസ്ഥാനുംപോലെ ഇന്ത്യയിലെ ഭരണത്തിന്റെ നിയന്ത്രണവും ചില തീവ്രവര്‍ഗീയ സംഘടനകളുടെ കരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണോ? ഇന്ത്യയിലെ വര്‍ത്തമാനകാല സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഇങ്ങനെയൊരു സംശയം  ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒഡീഷയിലെ അക്രമത്തിന്റെ പിന്നിലും ബജ്‌റംഗദള്‍ വിശ്വഹിന്ദുപരിഷിത്തിന്റെ യുവജനവിഭാഗമായ ബജ്റംഗദള്‍ എന്ന കൊടുംവര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന മദമിളകിയ കൊമ്പന്റെ കണക്ക് ക്രിസ്ത്യന്‍ മിഷനറിമാരെയും ക്രൈസ്തവ

  • ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ ആക്രമിച്ചു

    ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ ആക്രമിച്ചു0

    ഭുവനേശ്വര്‍: ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും  അവരുടെ ഒപ്പം ഉണ്ടായിരുന്ന മതബോധന അധ്യാപകനും നേരെ   തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്. ബുധനാഴ്ച (ഓഗസ്റ്റ് 6) വൈകുന്നേരമാണ് സംഭവം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ എലേസ ചെറിയാന്‍, സിസ്റ്റര്‍ മോളി ലൂയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.   മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ഗംഗാധര്‍ മിഷന്റെ കീഴിലുള്ള

  • സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം: സീറോമലബാര്‍ സഭ

    സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം: സീറോമലബാര്‍ സഭ0

    കൊച്ചി: സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തില്‍ സീറോമലബാര്‍ സഭ മീഡിയ കമ്മീഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ഓഗസ്റ്റ് 6  ബുധനാഴ്ച  വൈകുന്നേരം ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ  ഫാ. ലിജോ നിരപ്പേല്‍, ഫാ. വി.ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍  മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ബുധനാഴ്ച വൈകുന്നേരം  വൈദി കരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും

National


Vatican

  • കരുണയുടെ മിഷനറിമാരുടെ ജൂബിലി റോമില്‍ ആഘോഷിച്ചു

    റോം: ‘മിഷനറീസ് ഓഫ് മേഴ്സി’ എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച കരുണയുടെ മിഷനറിമാരായ വൈദികരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ദിവ്യബലി റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ല വാലെ ബസിലിക്കയില്‍ നടന്നു.  പരിശുദ്ധ സിംഹാസനത്തിന് മാത്രം ക്ഷമിക്കാന്‍ അധികാരമുള്ള പാപങ്ങള്‍ ക്ഷമിക്കുവാന്‍ പ്രത്യേക അധികാരം നല്‍കിയിരിക്കുന്ന നൂറുകണക്കിന് ‘കരുണയുടെ മിഷനറിമാര്‍’ റോമിലെ  വിശുദ്ധ ആന്‍ഡ്രൂ അപ്പോസ്തലന്റെ നാമധേയത്തിലുള്ള  ബസിലിക്കയില്‍ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനോ-ഫിസിഷെല്ല അര്‍പ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മികരായി. പാപമോചനം തേടി കുമ്പസാരമെന്ന കൂദാശയില്‍ വരുന്നവര്‍ക്ക്

  • മ്യാന്‍മാറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1000 കവിഞ്ഞു; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1,000 കവിഞ്ഞു. 2,376 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മാറില്‍ നിലവിലുള്ള ആഭ്യന്തര സംഘര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം  മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. തായ്ലന്‍ഡില്‍, ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ ഒരു ബഹുനില കെട്ടിടം തകര്‍ന്നെങ്കിലും മരണസംഖ്യ കുറവാണ്.

  • കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ചും ഒരേ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുന്ന ദിവസം പ്രത്യാശിച്ചും  സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍

    ബെയ്‌റൂട്ട്/ ലബനന്‍: മലങ്കര കത്തോലിക്ക സഭാതലവനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ചും ഒരേ ദിവ്യകാരുണ്യമേശയില്‍ പങ്കുചേരുന്ന ദിവസം വരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചും സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും അന്ത്യോക്യയുടെ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവയെ വാഴിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി  ലെബനോനിലെത്തിയ കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ സാന്നിധ്യത്തിലാണ് ഒരേ അള്‍ത്താരക്ക് ചുറ്റുമുള്ള ബലിയിലും ഒരേ കാസയിലും പങ്കുചേരാമെന്ന പ്രത്യാശ ഇഗ്നാത്തിയോസ്

  • സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച ഫാ. ഡെര്‍മോട്ട് ലെയ്‌കോക്ക് അന്തരിച്ചു

    ഡബ്ലിന്‍ (അയര്‍ലന്റ്) :  സീറോ മലബാര്‍ സഭയെ നെഞ്ചിലേറ്റി പിന്തുണച്ച ഡബ്ലിന്‍ ബ്ലാക്ക്‌റോക്കിലെ വൈദികനായ  ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് അന്തരിച്ചു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ്  ദൈവാലയത്തില്‍ സീറോമലബാര്‍ സഭയ്ക്ക് വി. കുര്‍ബാനക്ക് സൗകര്യം ഒരുക്കി അനുമതി നല്‍കിയത് ഫാ. ഡെര്‍മോട്ട് ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. വേദപാഠം പഠിപ്പിക്കുന്നതിന് സെന്റര്‍ അനുവദിച്ചു നല്‍കുകയും പള്ളിയും സ്‌കൂളും മറ്റുപല ചടങ്ങുകള്‍ക്കുമായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.

  • യേശുവിനെ അടക്കിയ തിരുക്കല്ലറ ദൈവാലയത്തിന്റെ കീഴെ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

    ജറുസലേം: ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, പുരാവസ്തു ഗവേഷകര്‍ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു. സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.

  • ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

    വത്തിക്കാന്‍ സിറ്റി:  യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന്  ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം

Magazine

Feature

Movies

  • ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു

    ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു0

    അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

  • കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി

    കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി0

    കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്.  ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?