Follow Us On

26

December

2025

Friday

Latest News

  • ലൂര്‍ദില്‍ എത്തിയത് വീല്‍ചെയറില്‍ ; ഇന്ന് രോഗികളുടെ വോളന്റിയര്‍; അന്റോണിയോ റാക്കോയുടേത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലൂര്‍ദിലെ 72 ാമത്തെ അത്ഭുതം

    ലൂര്‍ദില്‍ എത്തിയത് വീല്‍ചെയറില്‍ ; ഇന്ന് രോഗികളുടെ വോളന്റിയര്‍; അന്റോണിയോ റാക്കോയുടേത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലൂര്‍ദിലെ 72 ാമത്തെ അത്ഭുതം0

    ലൂര്‍ദ്/ഫ്രാന്‍സ്: ഒരിക്കലും ഭേദമാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ന്യൂറോ ഡീജനറേറ്റീവ് രോഗം ബാധിച്ചിരുന്ന 67 കാരിയായ ഇറ്റാലിയന്‍ സ്വദേശിനി അന്റോണിയ റാക്കോ തനിക്ക് ലഭിച്ച രോഗസൗഖ്യത്തിന്റെ അത്ഭുതസാക്ഷ്യം ലൂര്‍ദില്‍  പങ്കുവച്ചു. 1858-ല്‍ പരിശുദ്ധ മറിയം ലൂര്‍ദില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം  പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാല്‍ സംഭവിച്ച, സഭ ഔദ്യോഗികമായി അംഗീകരിച്ച 72-ാമത്തെ അത്ഭുതമാണ് ഈ രോഗസൗഖ്യം. 16 വര്‍ഷം നീണ്ടു നിന്ന മെഡിക്കല്‍, കാനോനിക്കല്‍, പാസ്റ്ററല്‍ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ ഏപ്രില്‍ 16-ന് ലൂര്‍ദില്‍ ഔദ്യോഗികമായി ഈ അത്ഭുതകരമായ രോഗസൗഖ്യത്തിന് അംഗീകാരം

  • കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധവുമായി കാത്തലിക് ഫെഡറേഷന്‍

    കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധവുമായി കാത്തലിക് ഫെഡറേഷന്‍0

    കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി.  മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി വേദനാജനകവും അപലപനീയ വുമാണെന്നും  കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ ചേര്‍ന്നു

  • കന്യാസ്ത്രീകളുടെ അറസ്റ്റ്; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎല്‍സിഎ

    കന്യാസ്ത്രീകളുടെ അറസ്റ്റ്; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎല്‍സിഎ0

    കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മനുഷ്യകടത്ത് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കെഎല്‍സിഎ.  നിര്‍ബന്ധിച്ച് അവര്‍ക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്ന്  കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.

  • സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം

    സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം0

    കൊച്ചി: കത്തോലിക്കാ സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍  സ്വീകരിക്കണമെന്ന് കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്). ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി യുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവ സ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ

  • മതസ്വാതന്ത്ര്യം അപകടത്തില്‍:  കെസിബിസി  ജാഗ്രത കമ്മീഷന്‍

    മതസ്വാതന്ത്ര്യം അപകടത്തില്‍: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതസ്വാതന്ത്ര്യം അപകടത്തിലാണ്   കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ നടപടി  വേദനാജനകവും അപലപനീയവുമാണെന്ന്  ജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

  • കോംഗോയിലെ കത്തോലിക്കാ ദൈവാലയത്തിന് നേരെ ഭീകരാക്രമണം;  31 ലധികം വിശ്വാസികള്‍ കൊല്ലപ്പെട്ടു

    കോംഗോയിലെ കത്തോലിക്കാ ദൈവാലയത്തിന് നേരെ ഭീകരാക്രമണം; 31 ലധികം വിശ്വാസികള്‍ കൊല്ലപ്പെട്ടു0

    കൊമാണ്ട/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള എഡിഎഫ് സായുധ സംഘം കോംഗോയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെ നടത്തിയ ആക്രമണത്തില്‍  ചുരുങ്ങിയത് 31 പേരെങ്കിലും കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതൂരി പ്രൊവിന്‍സിലെ കൊമണ്ടയിലുള്ള  കത്തോലിക്കാ ദൈവാലയത്തില്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളാണ് കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന്  സമീപപ്രദേശങ്ങളിവെ ബിസിനസുകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത സായുധസംഘം നിരവധി ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ധാതുക്കളാല്‍ സമ്പന്നമായ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി നിരവധി സായുധ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്.

  • കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു

    കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു0

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആശങ്കപ്രകടിപ്പിച്ചു.  പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ക്കു നേരെ അശ്ലീല ഭാഷയും ഉപയോഗിച്ചു. ഈ നടപടികളെല്ലാം സ്ത്രീത്വത്തിന് നേരേയുള്ള അതിക്രമമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം നടപടികള്‍ ഭരണഘടനയുടെ ഗുരുതരായ ലംഘനമാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് സിബിസിഐ

  • അനാഥരെയും രോഗികളെയും സംരക്ഷിക്കുന്നതും അക്ഷരവെളിച്ചം പകര്‍ന്നുകൊടുക്കുന്നതുമാണോ മതപരിവര്‍ത്തനം?

    അനാഥരെയും രോഗികളെയും സംരക്ഷിക്കുന്നതും അക്ഷരവെളിച്ചം പകര്‍ന്നുകൊടുക്കുന്നതുമാണോ മതപരിവര്‍ത്തനം?0

    ജോസഫ് മൈക്കിള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര്‍ ത്തനമാകുന്നത്? എന്നാല്‍, ബജ്റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷ നില്‍വച്ച് ജൂലൈ 25ന് നടന്നത്. മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കും നേരിടേണ്ടിവന്ന അറസ്റ്റും ജയില്‍വാസവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയാണ്. ഇത് എഴുതുമ്പോഴും ജയിലിലെ

  • ഫ്‌ളോറിഡ യുഎസില്‍ ഏറ്റവും  മതസ്വാതന്ത്ര്യമുള്ള സംസ്ഥാനം

    ഫ്‌ളോറിഡ യുഎസില്‍ ഏറ്റവും മതസ്വാതന്ത്ര്യമുള്ള സംസ്ഥാനം0

    വാഷിംഗ്ടണ്‍ ഡിസി:  കഴിഞ്ഞ വര്‍ഷം യുഎസില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനമായി ഫ്‌ളോറിഡയെ തിരഞ്ഞെടുത്തു. ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാമത്തെ വാര്‍ഷിക റിലീജിയസ് ലിബര്‍ട്ടി ഇന്‍ ദി സ്റ്റേറ്റ്‌സ് റിപ്പോര്‍ട്ടിലാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഫ്‌ളോറിഡ മുന്‍പന്തിയിലെത്തിയത്. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎസിലെ ഏറ്റവും വലിയ നിയമ സംഘടനയായ ഫസ്റ്റ് ലിബര്‍ട്ടി, ജൂലൈ 21 നാണ് രാജ്യത്തെ 50 സംസ്ഥാനങ്ങളിലെയും മതസ്വാതന്ത്ര്യ സംരക്ഷണത്തെ റാങ്ക് ചെയ്യുന്ന വാര്‍ഷിക സൂചിക പുറത്തിറക്കിയത്. വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, ടൂറിസം എന്നിവയില്‍ രാജ്യത്ത്

National


Vatican

  • വിശുദ്ധ ബലിയില്‍ ഫ്രാന്‍സിസ് പാപ്പാ സഹകാര്‍മ്മികത്വം വഹിച്ചു

    വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസം പതിനാലാം തീയതി, ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാര്‍ച്ചുമാസം പതിനാറാം തീയതി ഞായറാഴ്ച്ച, ഇറ്റാലിയന്‍ സമയം വൈകുന്നേരമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയില്‍ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലില്‍, അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനായി ഫ്രാന്‍സിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാര്‍ത്തയും വത്തിക്കാന്‍

  • ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ

    വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം

  • ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി  പ്രത്യേക വിശുദ്ധ കുര്‍ബാന

    വത്തിക്കാന്‍സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്‌സ്‌റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരുന്ന

  • ഫ്രാന്‍സിസ് മാര്‍പാപ്പ  പത്രോസിന്റെ സിംഹാസനത്തില്‍  അവരോധിതനായിട്ട് 12 വര്‍ഷം

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക്  എത്തിയത്. നിലവില്‍ റോമിലെ

  • റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ

    മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്‍കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍,  മോണ്‍സിഞ്ഞോര്‍  എഡ്ഗാര്‍ പേഞ്ഞ

  • നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെ, പാപ്പാ  ഫ്രാന്‍സീസ്

    നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.

Magazine

Feature

Movies

  • നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം

    നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം0

    അബുജ/നൈജീരിയ: നൈജീരിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളായ ക്രൈസ്തവരെ അക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറുള്ള സൊകോട്ടോ സംസ്ഥാനത്തെ ‘ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍’ അമേരിക്കയുമായി സഹകരിച്ച് നടത്തിയതായി നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നന്ദി പറഞ്ഞു.

  • ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്‍കുന്നു; ക്രിസ്മസ് ദിവ്യബലിയില്‍ മാര്‍പാപ്പ

    ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്‍കുന്നു; ക്രിസ്മസ് ദിവ്യബലിയില്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്‍കുന്നു എന്നതാണ് ക്രിസ്മസിന്റെ ചൈതന്യമെന്നും തന്റെ തന്നെ ജീവനാണ് ദൈവം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതെന്നും ക്രിസ്മസ് ദിവ്യബലിയില്‍ നല്‍കിയ സന്ദേശത്തില്‍ ലിയോ 14-ാമന്‍ പാപ്പ. ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭാവി തേടി അലഞ്ഞ മനുഷ്യരാശിക്ക്, ഭൂമിയിലെ ഒരു പുല്‍ത്തൊട്ടിയില്‍ ദൈവം തന്നെത്തന്നെ വെളുപ്പെടിത്തിയ രാത്രിയാണ് ക്രിസ്മസ് രാത്രിയെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച പാതിര ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. ഇനി ദൈവമത്തെ ചക്രവാളങ്ങളിലോ ഉയരങ്ങളിലോ അല്ല തിരയേണ്ടതെന്നും മറിച്ച് താഴെ പുല്‍ത്തൊട്ടിയുടെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?