Follow Us On

04

April

2025

Friday

Latest News

  • നിര്‍മ്മല പ്രൊവിന്‍സിലെ സന്യാസിനികള്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു

    നിര്‍മ്മല പ്രൊവിന്‍സിലെ സന്യാസിനികള്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു0

    കല്‍പ്പറ്റ: മാനന്തവാടി എസ്എച്ച് നിര്‍മല പ്രൊവിന്‍സിലെ സന്യാസിനികള്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം അറിച്ചായിരുന്നു സന്ദര്‍ശനം. മുനമ്പം ജനതയ്ക്ക് സ്വന്തം വസ്തുവിലുള്ള എല്ലാ അവകാശങ്ങളും അനുവദിക്കുക, പൗരന്‍മാരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുക, വഖഫ് നിയമം ഭേദഗതി ചെയ്യുക, മുനമ്പം ജനത അനുഭവിക്കുന്ന ഗൂഢ നിയമക്കുരുക്ക് ലോകത്തെ അറിയിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സന്യാസിനികള്‍ മുനമ്പത്തേക്ക് പുറപ്പെട്ടത്. എസ്എച്ച് സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍

  • എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയം ഇനി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം

    എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയം ഇനി ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം0

    കണ്ണൂര്‍: തലശേരി അതിരൂപതയിലെ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തെ ആര്‍ക്കി എപ്പിസ് കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. എടൂരില്‍നിന്നു അതിരൂപതയുടെ നേതൃത്വത്തില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ഥാടനത്തിനു മുന്നോടിയായുള്ള മരിയന്‍ സന്ധ്യയില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് റാത്തപ്പള്ളില്‍ ഇതു സംബന്ധിച്ച ഡിക്രി വായിച്ചു. തുടര്‍ന്ന് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.  തലശേരി

  • മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

    മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്0

    വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്‌രായ മാര്‍ തോമസ് തറയില്‍, മാര്‍

  • കെസിബിസി നിയമനങ്ങള്‍

    കെസിബിസി നിയമനങ്ങള്‍0

     കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലിനെ (ആലപ്പുഴ രൂപത) നിയമിച്ചു. യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ഡിറ്റോ കൂല (തൃശൂര്‍ അതിരൂപത), ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. അരുണ്‍ വലിയതാഴത്ത് (കോതമംഗലം രൂപത), വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസ് (തിരുവനന്തപുരം മലങ്കര അതിരൂപത), കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.

  • ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി

    ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി0

    കൊച്ചി: കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനമാണ് നിയമനം നടത്തിയത്. ഈ ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറലായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. കെസിബിസി വക്താവിന്റെ ചുമതലയും ഫാ. തോമസ് തറയില്‍ നിര്‍വഹിക്കും.   ഡിസംബര്‍ 21-ന് സ്ഥാനമേറ്റെടുക്കും.

  • വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

    വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു0

    കൊച്ചി: വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍തന്നെ തുടങ്ങുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര് ക്ലീമിസ് കതോലിക്ക ബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനാന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള

  • റവ. ഡോ. ലൂക്ക് തടത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി  പ്രസിഡന്റ്

    റവ. ഡോ. ലൂക്ക് തടത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്0

    ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റായി റവ. ഡോ. ലൂക്ക് തടത്തില്‍ നിയമിതനായി.  മലബാര്‍ മേഖലയില്‍നിന്നും ആദ്യമായി ഈ സ്ഥാനത്തെത്തുന്ന റവ. ഡോ. ലൂക്ക് തടത്തില്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ സേവനം ചെയ്തുവരുന്നു. നിലവില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്ന ഡോ. ലൂക്ക് തടത്തില്‍ ഗ്രന്ഥകര്‍ത്താവുമാണ്. റോമിലെ ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്റ് എഡ്യുക്കേഷന്റെ നിര്‍ദേശപ്രകാരം കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയാണ്

  • സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം

    സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം0

    അങ്കമാലി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമമാണ് സര്‍ക്കാര്‍ തേടേണ്ടതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ തലത്തില്‍ ആരംഭംകുറിച്ച പ്രഥമ യൂണിറ്റ് സംഗമം അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളി അങ്കണത്തില്‍ നടത്തി. സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നു ഉള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിപണനം ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ച കേരളത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി. എല്ലായിടത്തും മദ്യമെത്തിക്കുകയും

  • സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

    സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്0

    കൊച്ചി: സഭയോടു ചേര്‍ന്ന് അല്മായശുശ്രൂഷകള്‍ സജീവമായി  നിര്‍വഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗണ്‍ സിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാര്‍ത്ഥനയിലും ഐക്യത്തിലും അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍

National


Vatican

  • ആശുപത്രിയിൽനിന്ന് പാപ്പ തിരിച്ചെത്തി; കൃതജ്ഞത അർപ്പിക്കാൻ പാപ്പ മരിയൻ ബസിലിക്കയിൽ

    വത്തിക്കാൻ സിറ്റി: ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിതനായിരുന്ന ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരിച്ചെത്തി. ജൂൺ ഏഴിന് ആശുപത്രിയിൽ പ്രവേശിതനായ പാപ്പ 14 ദിവസത്തിനുശേഷം ഇന്ന് (ജൂൺ 16) രാവിലെ ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായതിന് നന്ദി പറയാനും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെദൈവസന്നിധിയിൽ സമർപ്പിക്കാനുമായി മരിയ മജിയോരെ ബസിലിക്കയുടെ അൾത്താരയിലെത്തി പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലമായ സാന്താ മാർത്തയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആറിന് ആഞ്ചലൂസ് പ്രാർത്ഥന നയിച്ചതിനുശേഷമാണ്

  • ബെനഡിക്ട് 16ാമന്റെ ദീർഘവീക്ഷണത്തിന് ഒരു പൊൻതൂവൽ കൂടി; വെയിൽസിലെ മുൻ ആഗ്ലിക്കൻ ബിഷപ്പും കത്തോലിക്കാ സഭയിലേക്ക്

    വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്

  • ദരിദ്രരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ അകറ്റരുത്, ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ദരിദ്രരിൽനിന്ന് ദൃഷ്ടികൾ അകറ്റരുതെന്നും നാം ഒന്നടങ്കം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യമാണെന്നും പാപ്പ പറഞ്ഞു. നവംബർ 19ന് ആചരിക്കുന്ന, ദരിദ്രരുടെ ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ്, ദരിദ്രരിലും ക്ലേശിതരിലും ദൈവത്തിന്റെ മുഖം ദർശിക്കണമെന്ന ക്രിസ്തീയ ദർശനം ഓർമിപ്പിച്ചുകൊണ്ട് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്. പാവപ്പെട്ടവരെ വികാരങ്ങളുടെ മാത്രം തലങ്ങളിൽ കാണേണ്ടവരല്ല മറിച്ച് അവരുടെ ജീവിതത്തിന്റ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.

  • ഫ്രാൻസ്: പൗരാണിക ക്രൈസ്തവ ദൈവാലയങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതിയുമായി ഫ്രഞ്ച് പ്രസിഡന്റ്

    പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ. രാജ്യ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രധ്യാനം ഈ പൗരാണിക ദൈവാലയങ്ങൾക്കുണ്ടെന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രസിദ്ധമായ മൗണ്ട് സെന്റ് മൈക്കൽ ആശ്രമത്തിന്റെ ശിലാസ്ഥാപന സഹസ്രാബ്ദി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ജനത തങ്ങളെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം. ഈ സംഭവവികാസങ്ങൾ രാജ്യത്തെ പുരാതന കെട്ടിടങ്ങളെയും ബാധിക്കും. നശീകരണവും

  • ശസ്ത്രക്രിയക്കുശേഷം പാപ്പയുടെ ആരോഗ്യനില തൃപ്തികരം; കുറച്ചുദിനങ്ങൾ ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ

    വത്തിക്കാൻ സിറ്റി: മൂന്നു മണിക്കൂർ നീണ്ടുനിന്ന ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ച് വത്തിക്കാൻ. എങ്കിലും പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരുംവരെ ആശുപത്രിയിൽ തന്നെ വിശ്രമം തുടരാനാണ് തീരുമാനം. ഇതുമൂലം ജൂൺ 18 വരെ നിശ്ചയിച്ചിട്ടുള്ള പേപ്പൽ പ്രോഗ്രാമുകൾ റദ്ദാക്കിയതായും വത്തിക്കാൻ അറിയിച്ചു. ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘം ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ (ജൂൺ ഏഴ്) റോമിലെ ജെമെല്ലി ആശുപത്രിയിൽ പാപ്പയെ പ്രവേശിപ്പിക്കുകയായിരുന്നു. പതിവുപോലെ ബുധനാഴ്ചത്തെ

  • ഉദര ശസ്ത്രക്രിയയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പ  ആശുപത്രിയിൽ; പാപ്പയ്ക്കായി നമുക്കും  പ്രാർത്ഥിക്കാം

    വത്തിക്കാൻ സിറ്റി: ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ. ഇന്നത്തെ (ജൂൺ 07) പൊതുസന്ദർശനത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഇന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാൻ വക്താവ് സ്ഥിരീകരിച്ചു. ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നിർദേശിച്ചത്. അനസ്‌തേഷ്യ നൽകിയുള്ള ശസ്ത്രക്രിയയ്ക്കുശേഷം സൗഖ്യം പ്രാപിക്കാൻ ദിവസങ്ങളോളം പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. ഇതോടൊപ്പം ഉദരഭിത്തിയുമായി ബന്ധപ്പെട്ട ചികിത്‌സയ്ക്ക് വിധേയനാകുമെന്നും അദ്ദേഹം

Magazine

Feature

Movies

  • ഹെയ്തി: വിമത സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

    ഹെയ്തി: വിമത സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു0

    പോര്‍ട്ട് ഓ പ്രിസന്‍സ്/ഹെയ്തി: ഹെയ്തിയിലെ മിറാബലൈസ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശ്രമത്തിന് മറുപടിയായി  ഗുണ്ടാ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഓര്‍ഡര്‍ ഓഫ് സെന്റ് തെരേസയിലെ രണ്ട് കന്യാസ്ത്രീകളായ ഇവനെറ്റ് വണ്‍സെയര്‍, ജീന്‍ വോള്‍ട്ടയര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് നിയന്ത്രണം പുനഃസ്ഥാപിക്കാനുള്ള ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്ക് മറുപടിയായി രാജ്യത്തെ ഏറ്റവും ശക്തമായ സംഘങ്ങളെ ഒന്നിപ്പിക്കുന്ന വിവ്രെ എന്‍സെംബിള്‍ സഖ്യമാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം അഴിച്ചുവിട്ടത്.

  • വിദേശ മിഷനറിമാര്‍ക്ക് ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

    വിദേശ മിഷനറിമാര്‍ക്ക് ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍0

    ബെയ്ജിംഗ്: ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണമില്ലാതെ ചൈനയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് വിദേശികളെ വിലക്കി ചൈന. ഇത് രാജ്യത്തെ വിദേശ മിഷന്‍ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി പരിമിതപ്പെടുത്തും. മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ച്, ‘ചൈനയില്‍ വിദേശികള്‍ സംഘടിപ്പിക്കുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ വിദേശ പങ്കാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.’ ഏല്ലാ മതവിശ്വാസികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. രാജ്യത്ത് താമസിക്കുന്ന ചൈനീസ് ഇതര പൗരന്മാര്‍ മതസംഘടനകള്‍ സ്ഥാപിക്കുന്നതും, അംഗീകാരമില്ലാതെ പ്രസംഗിക്കുന്നതും, മതപാഠശാലകള്‍ സ്ഥാപിക്കുന്നതും, മതഗ്രന്ഥങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ

  • ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

    ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു0

    കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു. രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന്  യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വം തുടരുന്ന ഉത്തരവാദിത്വ രഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവ ല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?