Follow Us On

25

November

2025

Tuesday

Latest News

  • പ്രാദേശിക തലത്തില്‍ രാഷ്ട്രീയകാര്യ സമിതികള്‍ രൂപപ്പെടുത്താന്‍ കെആര്‍എല്‍സിസി

    പ്രാദേശിക തലത്തില്‍ രാഷ്ട്രീയകാര്യ സമിതികള്‍ രൂപപ്പെടുത്താന്‍ കെആര്‍എല്‍സിസി0

    കൊച്ചി : ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളാന്‍ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രാദേശിക രാഷ്ട്രീയകാര്യസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസങ്ങള്‍ പരിഹരിക്കണം എന്ന സമുദായം നിരന്തരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്.

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി0

    കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തുടങ്ങി. 13 ന് സമാപിക്കും. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന  സമ്മേളനം കേന്ദ്ര  മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഹൈബി ഈടന്‍ എംപി, കെ.ജെ മാക്‌സ്

  • ഫാ. ജെയിംസ് കോട്ടായില്‍  എസ്.ജെയുടെ 58-ാം  രക്തസാക്ഷിത്വ വാര്‍ഷികം 16ന്‌

    ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം 16ന്‌0

    പാലാ: ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം ജൂലൈ 16 ന് ആചരിക്കും. അദ്ദേഹത്തിന്റെ മാതൃഇടവകയായ പാലാ രൂപതയിലെ തുരുത്തി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍ 16ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നും ഒപ്പീസും. ദൈവാലയ വികാരി ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, ഫാ. റെജി പൈമറ്റം സിഎംഎഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിത്വം വരിച്ച റാഞ്ചി നവാട്ടാട് ഇടവകയില്‍ 16-ന് വിശുദ്ധകുര്‍ബാനക്ക് ഇടവക വികാരി ഫാ. സുനില്‍

  • ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍; ഗള്‍ഫ് പ്രവാസി സമൂഹത്തിന്റെ തീര്‍ത്ഥാടന യാത്ര 14ന്

    ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍; ഗള്‍ഫ് പ്രവാസി സമൂഹത്തിന്റെ തീര്‍ത്ഥാടന യാത്ര 14ന്0

    ഷാര്‍ജ: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാളില്‍ ഗള്‍ഫ് പ്രവാസി വിശ്വാസി സമൂഹത്തിന്റെ തീര്‍ത്ഥാടന പദയാത്ര ജൂലൈ 14ന് വൈകുന്നേരം നാലിന് നടക്കും. ബഹ്‌റിന്‍, കുവൈറ്റ്,, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ വിശ്വാസികള്‍ പങ്കെടുക്കുന്ന പദയാത്ര തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ മെയിന്‍ ഗേറ്റ് നിന്നും ആരംഭിച്ചു  പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബറിങ്കല്‍ ദൈവാലയത്തില്‍ എത്തിച്ചേരും. ഇപ്പോള്‍ ഗള്‍ഫില്‍ ആയിരിക്കുന്നവരും മുന്‍പ് അവിടെ ജോലി ചെയ്തിരുന്നവരുമായ

  • തീര്‍ത്ഥാടന പദയാത്രക്ക് സ്വീകരണം നല്‍കി

    തീര്‍ത്ഥാടന പദയാത്രക്ക് സ്വീകരണം നല്‍കി0

    മാവേലിക്കര: എംസിവൈഎം  മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടന പദയാത്രക്ക് അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സ്വീകരണം നല്‍കി. പുത്തൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നിന്നാരംഭിച്ച് അമ്പലത്തുംകാലയില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടന പദയാത്രയെ ഇടവക വികാരി ഫാ. മാത്യു കുഴിവിളയും സഹവികാരി ഫാ. ആന്റണി കുറ്റിക്കാട്ടിലും  വിവിധ ഭക്ത സംഘടനാ ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.

  • കാന്‍സര്‍ സുരക്ഷാ ബോധവല്ക്കരണ സെമിനാര്‍

    കാന്‍സര്‍ സുരക്ഷാ ബോധവല്ക്കരണ സെമിനാര്‍0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ സുരക്ഷാ ബോധവല്ക്കരണ സെമിനാര്‍ നടത്തി. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഗര്‍ഭാശയ കാന്‍സറിനെതിരെ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്ക്കരണ സെമിനാര്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം  ചെയ്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ് എസ്എസ്  പിആര്‍ഒ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസിന് കെയര്‍

  • മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

    മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു0

    മെല്‍ബണ്‍: മെല്‍ബണ്‍ സീറോമലബാര്‍  രൂപതയുടെ പാസ്റ്ററല്‍ ആന്‍ഡ് റിന്യുവല്‍ സെന്റര്‍ (സാന്‍തോം ഗ്രോവ്)  സീറോമലബര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍,  പോളിന്‍ റിച്ചാര്‍ഡ് എംപി, സിന്‍ഡി മകലേയ് എംപി, ഡോ. സുശീല്‍ കുമാര്‍ (കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ), പള്ളോറ്റൈന്‍ കോളജ് ചെയര്‍മാന്‍ ഗാവിന്‍ റോഡറിക്, ഇവാന്‍ വാള്‍ട്ടേഴ്‌സ്  എംപി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

  • പാകിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തില്‍  രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി

    പാകിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തില്‍ രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി0

    ലാഹോര്‍/പാകിസ്ഥാന്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല്‍ കുറ്റം ചുമത്തുമ്പോള്‍ ആദില്‍ ബാബറിനും സൈമണ്‍ നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295-എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍ നിന്ന് ഇപ്പോള്‍ 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല്‍ റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന്‍ നസീബ് അഞ്ജും പറഞ്ഞു.

  • മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര; ആശങ്കയോടെ ക്രൈസ്തവര്‍

    മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര; ആശങ്കയോടെ ക്രൈസ്തവര്‍0

    മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍  ക്രൈസ്തവരില്‍ ആശങ്ക നിറയുകയാണ്. മഹാരാഷ്ട്ര  റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് മതപരിവര്‍ത്തനം തടയുന്നതിന് കര്‍ശനമായ നിയമം നടപ്പി ലാക്കും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ വിധത്തില്‍ ആ നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവര്‍ക്കെതിരെ ഉപയോഗിക്കുകയാണ്. കണ്‍വന്‍ഷനുകളോ സ്വന്തം വീട്ടില്‍പ്പോലും പ്രാര്‍ത്ഥനാ യോഗങ്ങളോ

National


Vatican

  • ഗാസയിലെ  വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു

    വത്തിക്കാന്‍ സിറ്റി: ഗാസയിലെ  വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം

  • വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വീണതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് കൈയ്ക്ക് പരിക്കേറ്റതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വീഴ്ചയില്‍ ഒടിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ചതവുണ്ടായതായും  വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയില്‍  ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്.  പരിക്കേറ്റിട്ടും ഒരു പരിപാടിപോലും മാറ്റിവയ്ക്കാതെ  ഷെഡ്യൂള്‍ ചെയ്തതപ്രകാരം തന്നെ പരിപാടികളില്‍ പാപ്പ പങ്കെടുക്കുന്നുണ്ട്.

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

    വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’  നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി.  പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ  ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്.  ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക

  • ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നാവിക കപ്പല്‍ 2025-ല്‍ ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു

    റോം: ‘അമേരിക്ക’ എന്ന പേര് പ്രചോദിപ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പര്യവേക്ഷകന്റെ പേരിലുള്ള ഇറ്റാലിയന്‍ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചിയെ 2025 ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു. ഇറ്റലിയിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിലെ ആര്‍ച്ചുബിഷപ് സാന്റോ മാര്‍സിയാനോയാണ് കപ്പലിനെ 2025-ലേക്കുള്ള ജൂബിലി ദൈവാലയമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.  അമേരിഗോ വെസ്പുച്ചി ‘വിശുദ്ധ തീര്‍ത്ഥാടനങ്ങള്‍ക്കും കടലിലെ ദൗത്യങ്ങള്‍ക്കിടയില്‍ ഭക്തിനിര്‍ഭരമായ സന്ദര്‍ശനങ്ങള്‍ക്കുമുള്ള’ ഒരു ജൂബിലി കേന്ദ്രമായിരിക്കും. ജൂബിലി വര്‍ഷത്തില്‍ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കുന്ന  ദൈവാലയങ്ങളിലേക്ക്  തീര്‍ത്ഥാടനം നടത്തുന്നതിലൂടെയും കത്തോലിക്കര്‍ക്ക് പൂര്‍ണദണ്ഡവിമോചനം നേടാനുള്ള അവസരം ഉണ്ട്. ജൂബിലി വര്‍ഷത്തില്‍

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് യുഎസിലെ പരമോന്നത  സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം

    വാഷിംഗ്ടണ്‍ ഡിസി:  ഫ്രാന്‍സിസ്  മാര്‍പാപ്പക്ക് യുഎസിലെ പരമോന്നതയ സിവിലയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംഗ്ഷനോടെ സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതാദ്യമായാണ് പ്രസിഡന്റ് ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംക്ഷനോടെ നല്‍കുന്നതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍, സുരക്ഷ  തുടങ്ങിയവയ്ക്ക് സംഭവാനകള്‍ നല്‍കുന്നവര്‍ക്ക് പുറമെ ലോകസമാധാനം അല്ലെങ്കില്‍ മറ്റ് സുപ്രധാന സാമൂഹിക, സ്വകാര്യ സംരംഭങ്ങളിലൂടെ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയവരെയും ആദരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് നല്‍കുന്ന പുരസ്‌കാരമാണ്  പ്രസിഡന്‍ഷ്യല്‍

  • പരിശുദ്ധ മാതാവിന്റെ കരംപിടിച്ച് ജൂബിലിയിലേക്ക് ചരിത്രത്തിലാദ്യമായി ജയിലില്‍ മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറന്നു

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം പരിശുദ്ധ മാതാവിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ച ജനുവരി ഒന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് 2025 ജൂബിലി വര്‍ഷം പരിശുദ്ധ മറിയത്തിന് പാപ്പ ഭരമേല്‍പ്പിച്ചത്. ക്രിസ്മസ് രാവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതോടെയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമായത്. ഡിസംബര്‍ 29 ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് പ്രാദേശികമായ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. റോമിലെ

Magazine

Feature

Movies

  • വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍

    വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍0

    ഭുവനേശ്വര്‍ (ഒഡീഷ): വിശ്വാസവീരന്മാരുടെ നാടായ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ വിശ്വാസികള്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂ പതയുടെ സഹായ മെത്രാനായി ഫാ. രബീന്ദ്ര കുമാര്‍ റാണ സിങിനെ നിയമിച്ചപ്പോള്‍ വിശ്വാസികള്‍ ദൈവത്തിന് നന്ദിപറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ വേട്ടയായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കാണ്ടമാല്‍ കലാപം. കാണ്ടമാല്‍ കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലാണ്. ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ജീവന്‍

  • ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു

    ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു0

    ഗുവാഹത്തി: ഖാര്‍ഗുലിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിബിഐ) രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഫാ. വി.എം. തോമസിന്റെ ആത്മകഥയായ ‘ബില്‍ഡിംഗ് ഡ്രീംസ് – ഷേപ്പിംഗ് ലൈവ്‌സ്’ പ്രകാശനം  ചെയ്തു. അസമിലെ അഡ്വക്കേറ്റ് ജനറലും ബിസിസിഐ സെക്രട്ടറിയുമായ ദേവജിത് സൈകിയയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനാണ് ഔദ്യോഗികമായി പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഡോണ്‍ ബോസ്‌കോയിലെ ജീവക്കാര്‍, വൈദികര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. അസാം ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റിയുടെ മുന്‍ ചാന്‍സലറും  ഹാര്‍വാഡ് സര്‍വകലാശാലയിലെ പൂര്‍വ

  • ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു

    ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു0

    വത്തിക്കാന്‍ സിറ്റി:   പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്‌തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍  ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?