Follow Us On

18

May

2024

Saturday

Latest News

  • സഹായഹസ്തവുമായി ഡാര്‍ജിലിംഗ് രൂപത

    സഹായഹസ്തവുമായി ഡാര്‍ജിലിംഗ് രൂപത0

    കൊല്‍ക്കത്ത: സിക്കിമിലെ വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കത്തോലിക്കാ സഭ. സഭയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ 40-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 76 ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുടെ വെള്ളം കയറിയിറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്ന ദൗത്യമാണ് ആദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്ന് ഡാര്‍ജിലിംഗ് രൂപതയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലക്‌സ് ഗുരുംഗ് പറഞ്ഞു. വീടുകള്‍ വൃത്തിയാക്കിയശേഷം ഓരോരുത്തരെയും അവരവരുടെ വീടുകളിലെത്തിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. കൂടാതെ ദുരിതാശ്വസക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും

  • ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്ക്  ഊരുവിലക്ക് ഇടപ്പെട്ട് ഹൈക്കോടതി

    ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്ക് ഊരുവിലക്ക് ഇടപ്പെട്ട് ഹൈക്കോടതി0

    അഗര്‍ത്തല: ത്രിപുരയില്‍ ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖാപിച്ചതിനെതിരെയുള്ള ത്രിപുര ഹൈക്കോടതിയുടെ വിധിയെ ക്രൈസ്തവസഭ സ്വാഗതം ചെയ്തു. ത്രിപുരയില്‍ ബുദ്ധമതം വിട്ട് ക്രൈസ്തവമതം സ്വീകരിച്ച രണ്ട് കുടുംബങ്ങളെ പീഡിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നായിരുന്നു കോടതിവിധി. ത്രിപുര ഹൈക്കോടതി ഗവണ്‍മെന്റിനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ക്രിസ്തുമതം സ്വീകരിച്ച പുര്‍ണമോയി ചക്ക്മയുടെയും തൗരുണ്‍ ചക്ക്മയുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു. ചക്മ ഗോത്രത്തില്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതിനെത്തൂടര്‍ന്ന് അവര്‍ക്കെതിരെ ഗോത്രസമൂഹം ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലെ

  • ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം

    ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം0

    കൊല്‍ക്കത്ത: ജല്‍പായ്ഗുരിയിലെ മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു. ജല്‍പായ്ഗുരി രൂപതയിലെ നഗരകാട്ട സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പി.എം.ഐ.ഇ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാള്‍ ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്‌ക, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ഗിരെല്ലി, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, ജല്‍പായ്ഗുരി ബിഷപ് ക്ലെമന്റ് തിര്‍ക്കെ, ബന്ദോഗ്ര ബിഷപ് വിന്‍സന്റ് ഐന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു. 20000 ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 1923 ല്‍ വെസ്റ്റ് ബംഗാളിലെ തേയില തോട്ടത്തിലെ ജോലിക്കാര്‍ക്കായി പി.െഎ.എം.ഇ മിഷണറിമാരായിരുന്നു ഈ

  • ശില്പശാല സംഘടിപ്പിച്ചു

    ശില്പശാല സംഘടിപ്പിച്ചു0

    ഭുവനേശ്വര്‍: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യ ഒറീസയിലെ സഭയ്ക്കായി പബ്ലിക് സ്ട്രാറ്റജിക് പ്ലാനിംഗ് വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. സിനഡാലിറ്റി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ, ബഹുമത, ബഹുസ്വര സംസ്‌കാരിക പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണം തുടങ്ങിയവയായിരുന്നു വിചിന്തനവിഷയങ്ങള്‍. ജാരാസ്ഗുഡയിലെ ഉത്കല്‍ ജ്യോതി റീജിയണല്‍ പാസ്റ്ററല്‍ സെന്ററിലായിരുന്നു യോഗം. പരിപാടിയില്‍ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും യൂത്ത് ലീഡര്‍മാരും പങ്കെടുത്തു. ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഓരോരുത്തരും ഇവിടെ എത്തിയിരിക്കുന്നതെന്നും പക്ഷേ, എല്ലാവര്‍ക്കും ഒരു മിഷനാണുള്ളതെന്നും അത് ദൈവത്തിന്റെ മിഷനാണെന്നും കട്ടക്

  • ഉദാഹരണം നരിപ്പാറയച്ചന്‍

    ഉദാഹരണം നരിപ്പാറയച്ചന്‍0

     ഫാ. മാത്യു ആശാരിപറമ്പില്‍ മലബാറിലെ ദൈവജനത്തിനായി കര്‍ത്താവ് പറഞ്ഞ മനോഹരമായ ഒരു ഉപമയായിരുന്നു ജോര്‍ജ് നരിപ്പാറയച്ചന്‍. ഒരു പുരോഹിതനും അജപാലകനും വികാരിയും എങ്ങനെയായിരിക്കണമെന്ന് കര്‍ത്താവ് മനസില്‍ കരുതിയോ അതെല്ലാം ദൃശ്യവല്‍ക്കരിച്ച ഉദാഹരണമായിരുന്നു ഈ പുണ്യമനുഷ്യന്‍. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ കൈകൂപ്പി നിന്നപ്പോള്‍ മനസിലൂടെ ഒഴുകിയിറങ്ങിയ ചിന്തയാണിത്. ഏതാണ്ട് 84 വര്‍ഷം നീണ്ട ജീവിതത്തിലെ അറുപതു വര്‍ഷത്തോളം മലബാറിലെ വിവിധ ഇടവകകളില്‍ ജീവിച്ച ഈ വൈദികന്‍ ഏതൊരു വികാരിയും സെമിനാരിക്കാരനും നിര്‍ബന്ധമായി പഠിച്ച് പരിശീലിക്കേണ്ട ഉദാഹരണമാണ്. കാഴ്ചയില്‍ അത്ര ആകാരഗാംഭീര്യമില്ലാത്ത

  • കളമശേരി സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുത്

    കളമശേരി സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭീതി പടര്‍ത്തരുത്0

    കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യമായി ഭീതി പടര്‍ത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെആര്‍ എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനം ഭീതിപടര്‍ത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപലനീയമാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ യാതൊരു വീഴ്ചയും ഉണ്ടാവരുതെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണം0

    കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിച്ച ജെ. ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ സമയബ ന്ധിതമായി  നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ  ഒരധ്യായത്തില്‍  സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്.  വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനെ തുടര്‍ന്ന്

  • കെയ്റോസ്-റെസിലിയന്റ് ഫെയ്ത്ത് ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു

    കെയ്റോസ്-റെസിലിയന്റ് ഫെയ്ത്ത് ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു0

    ബംഗളൂരു: തലയിലെ ട്യുമറിനെ ധീരതയോടെ അഭിമുഖീകരിച്ചും, ഐസിയുവില്‍നിന്നും ടിഷ്യൂ പേപ്പറില്‍ സ്‌നേഹക്കുറിപ്പുകളെഴുതി ലോകത്തെ ധൈര്യപ്പെടുത്തിയും മരണത്തെ പുല്‍കിയ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ജോസ് റെയ്‌നി (മൊയലന്‍) എന്ന മുന്നയുടെ ഓര്‍മയ്ക്കായി കെയ്റോസ് മീഡിയയും തൃശൂരിലെ ജോസ് റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ ബംഗളൂരുവില്‍ നടന്ന ജീസസ് യൂത്ത്- ജാഗോ ദേശീയ സമ്മേളനത്തില്‍ വിതരണം ചെയ്തു. പ്രശസ്ത വ്യവസായിയും മുന്നയെന്ന ജോസ് റെയിനിയുടെ പിതാവുമായ റെയ്‌നി മൊയലനാണു സമ്മാനദാനം നിര്‍വഹിച്ചത്. മികച്ച ഷോര്‍ട്ട് ഫിലിമായി

  • ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ വത്തിക്കാന്‍ സഭൈക്യ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം

    ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ വത്തിക്കാന്‍ സഭൈക്യ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം0

    കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവര്‍ഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓര്‍ത്തോഡോക്‌സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ നടത്താനും മാര്‍ഗരേഖകള്‍ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാര്‍പാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇംഗ്ലീഷ്

National


Vatican

World


Magazine

Feature

Movies

  • ലഹരി വിരുദ്ധ ക്യാമ്പയിന്‍; പരിശീലനം സംഘടിപ്പിച്ചു

    ലഹരി വിരുദ്ധ ക്യാമ്പയിന്‍; പരിശീലനം സംഘടിപ്പിച്ചു0

    കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സഹക രണത്തോടെ നടപ്പിലാക്കി വരുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി

  • അമലയില്‍  മെഡിക്കല്‍ കോളജില്‍ ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്‌ഷോപ്പ്

    അമലയില്‍ മെഡിക്കല്‍ കോളജില്‍ ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്‌ഷോപ്പ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിലെ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് പ്രൊമോഷന്റെ ആഭിമുഖ്യത്തില്‍ ഡീകോഡ് ആര്‍മാസ്റ്ററിംഗ് ദ എസന്‍ഷ്യല്‍സ് എന്നവിഷയത്തില്‍ ആരംഭിച്ച ദ്വിദിന റിസേര്‍ച്ച് വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം കേരള ആരോഗ്യസര്‍വ്വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ. കെ. എസ് ഷാജി നിര്‍വഹിച്ചു. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. വി. രാമന്‍കുട്ടി, അസോസിയേറ്റ് പ്രഫസര്‍ ഡോ. സുനു സിറിയക്, ഡാറ്റ അനലിസ്റ്റ് ഡോണ ലിസ തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

  • താമരശേരി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി 20ന് തുടങ്ങും

    താമരശേരി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി 20ന് തുടങ്ങും0

    താമരശേരി: താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും. രൂപത റൂബി ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അസംബ്ലി നടക്കുന്നത്. കാര്‍ഷിക പ്രതിസന്ധികളും വന്യമൃഗശല്യവും വര്‍ധിച്ച വിദേശ കുടിയേറ്റവും ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളും ക്രൈസ്തവ ന്യൂനപക്ഷ ങ്ങളോടുള്ള അവഗണനയും വിശ്വാസ ജീവിതത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യ ങ്ങളും ധാര്‍മിക സാംസ്‌കാരിക അപചയവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രാരംഭ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?