Follow Us On

07

September

2025

Sunday

Latest News

  • മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. മലങ്കര സഭയുടെ ഉപഹാരമായി കേരളത്തനിമ വിളങ്ങുന്ന ആറന്‍മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവരാണ് പാപ്പയെ സന്ദര്‍ശിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

  • വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 31-ന്

    വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 31-ന്0

    വിളക്കന്നൂര്‍:  തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം. മെയ് 31 ശനിയാഴ്ച ഉച്ചക്കഴിഞ്ഞു രണ്ടര മണിക്ക് വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യും. ഇത് സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്റെ അറിയിപ്പ് ദിവസങ്ങള്‍ക്കുമുമ്പ് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വിളക്കന്നൂര്‍

  • വത്തിക്കാനില്‍ കുടുംബങ്ങളുടെ ജൂബിലയാഘോഷം; കുട്ടികള്‍ മുതല്‍ മുത്തശ്ശീമുത്തച്ഛന്‍മാര്‍ വരെ പങ്കെടുക്കും

    വത്തിക്കാനില്‍ കുടുംബങ്ങളുടെ ജൂബിലയാഘോഷം; കുട്ടികള്‍ മുതല്‍ മുത്തശ്ശീമുത്തച്ഛന്‍മാര്‍ വരെ പങ്കെടുക്കും0

    വത്തിക്കാന്‍ സിറ്റി: മെയ് 30 മുതല്‍ ജൂണ്‍ 1 വരെ വത്തിക്കാനില്‍ കുടുംബങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, മുത്തശ്ശീമുത്തച്ഛന്മാര്‍ എന്നിവരുടെ  ജൂബിലി ആഘോഷങ്ങള്‍ നടക്കും. ഈ ത്രിദിന ആഘോഷത്തിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അറുപതിനായിരത്തിലധികം തീര്‍ത്ഥാടകരെയാണ് റോമില്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയാണ് ജൂബിലിആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്. ഈ ദിവസങ്ങളില്‍ നാല് പേപ്പല്‍ ബസലിക്കകളിലെയും വിശുദ്ധവാതില്‍ കടക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ

  • തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയം: സീറോമലബാര്‍ സഭ

    തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയം: സീറോമലബാര്‍ സഭ0

    കൊച്ചി: തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്.  കഴിഞ്ഞ ഏപ്രില്‍ 12 നു തൊമ്മന്‍കുത്തിലെ നാരങ്ങാനത്തു സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച കുരിശുതകര്‍ത്തുകൊണ്ടു  ആരംഭിച്ചതാണ്  റവന്യൂഭൂമിയില്‍ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുള്‍ഡോസര്‍രാജ്. തകര്‍ക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരു നിര്‍ണയിച്ചിരിക്കുന്ന ജണ്ടയ്ക്ക് പുറത്താണുള്ളതെന്ന  തൊടുപുഴ തഹല്‍സിദാറുടെ  റിപ്പോര്‍ട്ട്  ലഭിച്ചതിനുശേഷവും കര്‍ഷകപീഡനം   തുടരുന്നതുകാണുമ്പോള്‍ കേരളത്തില്‍ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാ സത്തിനുപോയോ, അല്ലെങ്കില്‍   കുരിശും

  • ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം

    ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം0

    വത്തിക്കാന്‍: ഉക്രെയ്‌നില്‍ സമാധാനത്തിനും, ഗാസയില്‍ വെടിനിര്‍ത്തലിനും ബുധനാഴ്ചത്തെ ജനറല്‍ ഓഡിയന്‍സില്‍ ലിയോ 14 ാമന്‍ പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈന്യം അടുത്തിടെ ഗാസയില്‍ വലിയ ആക്രമണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെയും മാനുഷിക നിയമം പൂര്‍ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ഉയര്‍ത്തിക്കാണിച്ചു. ഗാസ മുനമ്പില്‍ മരണപ്പെട്ട  തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍  ചേര്‍ത്തുപിടിച്ച്, ഭക്ഷണത്തിനും വെള്ളത്തിനും സുരക്ഷിതമായ അഭയത്തിനായി നിലവിളിക്കുന്ന  അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണുനീര്‍ പാപ്പ വേദനയോടെ അനുസ്മരിച്ചു. ഗാസയിലെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം

  • അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…

    അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…0

    ഡബ്ലിന്‍/അയര്‍ലണ്ട്: സ്‌കൂളില്‍ നടന്ന  ബിരുദദാന ആഘോഷത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഗ്ലാസ്‌നെവിനിലെ സെന്റ് വിന്‍സെന്റ്‌സ് സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുകളിലത്തെ മുറിയിലെ അള്‍ത്താര  ഒരു ഹാളിലേക്ക് മാറ്റിയത്. അള്‍ത്താര എടുത്ത് കൊണ്ടുപോകുന്നതിനിടെ അവര്‍ക്ക് അള്‍ത്താര ചരിക്കേണ്ടിവന്നു. ആ സമയം അള്‍ത്താരക്കുള്ളില്‍ നിന്ന് 1787 എന്ന തീയതിയോടെ മുകളില്‍ ലാറ്റിന്‍ ഭാഷയില്‍ കൈകൊണ്ട് എഴുതിയ ലേബലുള്ള കടലാസില്‍ പൊതിഞ്ഞ വലിയ പാഴ്‌സല്‍ താഴേക്ക് വീണു. ഉടന്‍ തന്നെ ഇത്തരമൊരു പാഴ്‌സല്‍ കണ്ടെത്തിയ വിവരം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ

  • ഭിന്നതകള്‍ പരിഹരിക്കുന്നതിന്  മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    ഭിന്നതകള്‍ പരിഹരിക്കുന്നതിന് മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്0

    പ്യോം പെന്‍/കംബോഡിയ: ഭിന്നതകള്‍ പരിഹരിക്കുന്നതിനായി മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കംബോഡിയയില്‍ ആരംഭിച്ച ക്രൈസ്തവ  – ബുദ്ധ മതങ്ങളുടെ മതാന്തരകോണ്‍ഫ്രന്‍സിന്റെ ആദ്യദിനം പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഏഷ്യയില്‍ സമാധാനം ശക്തിപ്പെടുത്താനും, ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന എട്ടാമത് ബുദ്ധ-ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സാണിത്. ‘അനുരഞ്ജനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും  സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രമേയം. ഇരു മതങ്ങളും പൊതുവായി പുലര്‍ത്തുന്ന സമാധാനത്തോടുള്ള പ്രതിബദ്ധതയുടെ

  • മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പുതിയ പ്രസിഡന്റ്

    മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ പുതിയ പ്രസിഡന്റ്0

    വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പ്രസിഡന്റായി വൈദ്യശാസ്ത്രത്തിലും ബയോ എത്തിക്ക്‌സിലും വിദഗ്ധനായ മോണ്‍. റെന്‍സോ പെഗോറാരോയെ  ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2011 മുതല്‍ അക്കാദമിയുടെ ചാന്‍സലറായി സേവനം ചെയ്യകയായിരുന്ന മോണ്‍. റെന്‍സോ പെഗോറാരോ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയയുടെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്തു. ഇറ്റലിയിലെ പാദുവയാണ് അദ്ദേഹത്തിന്റെ ജന്മദേശം. 1989 ജൂണ്‍ 11 ന് പുരോഹിതനായി അഭിഷിക്തനായി.  വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദധാരിയായ മോണ്‍. റെന്‍സോ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍

  • മൂന്ന് അയല്‍ ഇടവകകള്‍ ജൂബിലിയുടെ നിറവില്‍

    മൂന്ന് അയല്‍ ഇടവകകള്‍ ജൂബിലിയുടെ നിറവില്‍0

    തിരുവല്ല: രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നു കത്തോലിക്കാ ഇടവകകള്‍ക്ക് ഇത് ധന്യനിമിഷം. തിരുവല്ല അതിരൂപതയിലെ ഇരവിപേരൂര്‍, പുറമറ്റം മലങ്കര കത്തോലിക്കാ ഇടവകകള്‍ക്കും, വിജയപുരം രൂപതയിലെ മഠത്തുംഭാഗം ഇടവകയ്ക്കും 2025 ജൂബിലി വര്‍ഷമാണ്. വിശുദ്ധ അന്നയുടെ നാമത്തിലുള്ള സീറോ മലങ്കര സഭയിലെ പ്രഥമ ഇടവകയാണ് ഇരവിപേരൂര്‍ ദൈവാലയം. 1935 ല്‍ സ്ഥാപിതമായ സെന്റ് ആന്‍സ് മലങ്കര കത്തോലിക്കാ ഇടവക തിരുവല്ല അതിരൂപതയലെ പുരാതന ദൈവാലയങ്ങ ളിലൊന്നാണ്. 1935 ല്‍ തിരുവല്ലാ മെത്രാനായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസിന്റെ കാലത്താണ് ഇരവിപേരൂര്‍

National


Vatican

  • ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്‍സ്‌കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്

  • നിങ്ങള്‍ സഭയുടെ ഐക്യത്തിന്റെ അടയാളം: പുതിയ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 പേരും സഭയുടെ ഐക്യത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പദവിയുടെ ഔന്നത്യത്തിലുപരി ശുശ്രൂഷയ്ക്കുള്ള അവസരമായി കര്‍ദിനാള്‍ പദവി മാറണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പുതിയ കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തില്‍ പാപ്പ പറയുന്നു. ‘കണ്ണുകള്‍ ഉയിര്‍ത്തി, കൈകള്‍ കൂപ്പി, നിഷ്പാദുകരായി’ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിച്ചു. കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ച് അര്‍ജന്റീനിയന്‍ കവിയായ ഫ്രാന്‍സിസ്‌കോ ലൂയിസ്

  • ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനത്തിന് 23 ലക്ഷം യുവജനങ്ങള്‍

    ബ്യൂണസ് അയറിസ്: അര്‍ജന്റീനയുടെ പ്രത്യേക മധ്യസ്ഥയായ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ 50-ാമത് യുവജന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 23 ലക്ഷം യുവജനങ്ങള്‍. ‘അമ്മയുടെ കടാക്ഷത്തിന് കീഴില്‍ ഞങ്ങള്‍ ഐക്യം തേടുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. ബ്യൂണസ് അയറിസ് അതിരൂപതയും പോപ്പുലര്‍ പയറ്റി കമ്മീഷനും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ബ്യൂണസ് അയറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുയേര്‍വ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ മറിയത്തെ ‘അമ്മ’ എന്ന് വിളിക്കുന്നതിലൂടെ’തീര്‍ത്ഥാടനത്തിനെത്തിയവര്‍

  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ   ബൈബിള്‍ കലോത്സവത്തിന് തുടക്കമായി

    ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ  നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിന്റെ  റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുന്നത് ഒക്ടോബര്‍ 19-നാണ്. രൂപതയിലെ  വിവിധ റീജിയണുകളിലെ  സീറോമലബാര്‍ പ്രോപ്പസേഡ് മിഷന്‍, മിഷന്‍, ഇടവകകള്‍ എന്നിവിട ങ്ങളില്‍നിന്നുമുള്ള മത്സരാത്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. ലണ്ടന്‍,പ്രെസ്റ്റണ്‍, റീജിയണുകളിലെ മത്സരങ്ങള്‍  ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. ഒക്ടോബര്‍ 26 ന് റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 16 ന്  സ്‌കെന്തോര്‍പ്പില്‍

  • ഗര്‍ഭഛിദ്രം അടിയന്തിര ചികിത്സകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തിന് തിരിച്ചടി

    ഓസ്റ്റിന്‍/യുഎസ്എ: ഗര്‍ഭഛിദ്രത്തെ അടിയന്തിര സര്‍വ്വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ടെക്‌സാസിലെ ആശുപത്രികളില്‍ എമര്‍ജന്‍സി  റൂമുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നിര്‍ബന്ധിതമായി ചെയ്യിക്കുവാനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തെ സുപ്രീം കോടതി തടഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ലേബര്‍ ആക്ടിന്റെ പിരിധിയില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടില്ലെന്നുള്ള ഫിഫ്ത് സര്‍ക്ക്യൂട്ട് കോടതിവിധിക്കെതിരെ യുഎസ് ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഹോസ്പിറ്റലുകള്‍ നല്‍കേണ്ട അടിയന്തിര ശുശ്രൂഷകളുടെ വിഭാഗത്തില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടുത്തിയാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ആശുപത്രികളുടെ

  • യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ

    വത്തിക്കാന്‍: മധ്യേഷ്യയിലെ യുദ്ധം തുടരുന്നത് നയതന്ത്രവീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് മധ്യേഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ ലോകത്തെ വന്‍ശക്തികളുടെ നയതന്ത്രവീഴ്ചയെ വിമര്‍ശിച്ചത്. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു.  ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്നത് ലോകശക്തികളുടെ ലജ്ജാകരമായ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

Magazine

Feature

Movies

  • വാഴ്ത്തപ്പെട്ടവരായ  അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച

    വാഴ്ത്തപ്പെട്ടവരായ അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച0

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ സ്മരണയ്ക്കായി വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍

  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ യുവജന സംഗമം

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ യുവജന സംഗമം0

    ഷെഫീല്‍ഡ് (ഇംഗ്ലണ്ട്): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്‌നാ ഹാളില്‍വച്ച് ഹന്തൂസ (സന്തോഷം) എന്ന പേരില്‍ യുവജന സംഗമം നടത്തുന്നു.   രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുവജനങ്ങളെ അഭിസം ബോധന ചെയ്യുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും.  മ്യൂസിക് ബാന്‍ഡ്, ആരാധന, പ്രഭാഷണം, കലാപരിപാടികള്‍ നസ്രാണി ഹെറിടേജ് ഷോ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?