Follow Us On

14

July

2025

Monday

Latest News

  • ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

    ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍0

    ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ

  • ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക്  മടങ്ങി

    ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.  

  • ഒരു ഓസ്ട്രിയന്‍  സ്‌നേഹഗാഥ

    ഒരു ഓസ്ട്രിയന്‍ സ്‌നേഹഗാഥ0

    ജോസഫ് മൈക്കിള്‍ ബൈക്ക് വാങ്ങാന്‍ നവവൈദികന് ഇടവകാംഗങ്ങള്‍ നല്‍കിയ പണംകൊണ്ട് പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമ്പോള്‍ അതൊരു വലിയ പദ്ധതി യുടെ തുടക്കംകുറിക്കലാണെന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ 38 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിര്‍മിച്ച വീടുകളുടെ എണ്ണം 1900-കഴിഞ്ഞിരിക്കുന്നു. 2004-ലെ സുനാമിയില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാട്ടിലെ കോട്ടാറിനടുത്തുള്ള കുളച്ചലിന്റെ പുനര്‍നിര്‍മാണത്തിന് ഓസ്ട്രിയന്‍ ഗവണ്‍മെന്റ് നടപ്പാക്കിയത് 87 കോടി രൂപയുടെ പ്രോജക്ട് ആയിരുന്നു. പദ്ധതിയുടെ ചുമതലക്കാരനായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ നിയമിച്ചത് ഫാ. വര്‍ഗീസ് താണിയത്ത് എന്ന മലയാളി വൈദികനെയാണ്. ഈ

  • ഡോക്ടറെ അമ്പരിപ്പിച്ച രോഗി

    ഡോക്ടറെ അമ്പരിപ്പിച്ച രോഗി0

    കാന്‍സറിന്റെ അവസാനത്തെ സ്റ്റേജിലാണെന്ന് ഈഡിത്ത് ബേണ്‍സിനോട് പറയാന്‍ ഡോക്ടര്‍ക്ക് വിഷമം ഉണ്ടായിരുന്നു. ഈഡിത്തിനെപ്പോലെ ബോള്‍ഡായ ഒരാളില്‍നിന്നും രോഗവിവരങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണ് ബയോപ്‌സി ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ഡോക്ടര്‍ അറിയിച്ചത്. എല്ലാം കേട്ടുകഴിഞ്ഞിട്ടും ഈഡിത്തിന് യാതൊരു ഭാവമാറ്റവും ഇല്ലെന്നത് ഡോ ക്ടറെ ആശ്ചര്യപ്പെടുത്തി. ”ഡോക്ടര്‍, ദൈവത്തിന് തെറ്റുപറ്റുമെന്ന് കരുതുന്നുണ്ടോ? സ്വര്‍ഗത്തില്‍ ക്രിസ്തുവിനോടൊപ്പം എന്നും ഈസ്റ്റര്‍ ആഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോള്‍ എന്തിനാണ് വിഷമിക്കുന്നത്?” എന്നായിരുന്നു അവരുടെ ചോദ്യം. എല്ലാവരെയും ആകര്‍ഷിക്കുന്നവിധമായിരുന്നു ഈഡിത്തിന്റെ ഇടപെടലുകള്‍. ആദ്യമായി ആരെക്കണ്ടാലും ‘ഞാന്‍ ഈഡിത്ത്, നിങ്ങള്‍ ഈസ്റ്ററില്‍

  • ഉത്ഥാനപ്രകാശം നമ്മിലും

    ഉത്ഥാനപ്രകാശം നമ്മിലും0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല മലയാളത്തിന്റെ വിശ്രുതനായ കവി കെ. സച്ചിതാനന്ദന്‍ എഴുതിയ ‘മൂന്നാം നാള്‍’ എന്ന കവിതയിലെ  ശ്രദ്ധേയമായ വരികള്‍ ഇപ്രകാരമാണ്: ‘എവിടെ ഈ യാത്ര തന്നന്ത്യം മറുപുറം, വേറെ നിലാവോ?’ മറുപുറത്ത് വേറെ നിലാവ് സൂചിപ്പിക്കുന്നത് അസ്തമയത്തോടെ അവസാനിക്കാത്ത പൗര്‍ണ്ണമിയാണ്. മൂന്നാംനാള്‍, ഇരുളിലും തെളിവാര്‍ന്നു ശോഭിച്ചുനില്ക്കുന്ന പൂര്‍ണ്ണേന്ദു ബിംബം, അഥവാ ‘മറുപുറം വേറെ നിലാവ്,’ ക്രിസ്തുവാണ്. ദുഃഖവെള്ളിയുടെ അന്ത്യത്തില്‍, അരിമത്തിയാക്കാരന്‍ ജോസഫിന്റെ തോട്ടത്തില്‍ തീരുന്ന ഒന്നല്ല, നസ്രായനായ യേശുവിന്റെ ജീവിതം. മരണത്തിന്റെ ഇരുള്‍ മറവില്‍

  • ഉത്ഥിതന്‍  പ്രത്യാശയാണ്,  അന്നും ഇന്നും

    ഉത്ഥിതന്‍ പ്രത്യാശയാണ്, അന്നും ഇന്നും0

    മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാധ്യക്ഷന്‍) തിരുനാളുകളുടെ തിരുനാളായ ഉത്ഥാനതിരുനാള്‍ പ്രത്യാശയുടെ തിരുനാളാണ്. ”തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). ആ സ്‌നേഹം പീഡാസഹനങ്ങളിലൂടെ കുരിശില്‍ മരിച്ച് നമുക്കുവേണ്ടി ഉയര്‍ത്തിരിക്കുന്നു. ഏറ്റവും എളിയവനായി ഭൂമിയില്‍ വന്ന് അവതരിച്ച മുപ്പത്തിമൂന്ന് വയസുകാരന്‍, തന്നെ സംസ്‌കരിച്ച കല്ലറയുടെ കനപ്പെട്ട പാറയ്ക്കുള്ളില്‍ അവസാനിക്കാതെ തന്റെ ജനത്തിനുവേണ്ടി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് ഈ ദിനം ഓര്‍മപ്പെടുത്തുന്നു. ഉയിര്‍പ്പിന്റെ അഭിമാനത്തില്‍,

  • വീണ്ടും  തളിര്‍ക്കുന്ന  കാലം

    വീണ്ടും തളിര്‍ക്കുന്ന കാലം0

     ഫാ. മാത്യു ആശാരിപറമ്പില്‍ നിശബ്ദവും നിഷ്‌ക്രിയവുമായ സാബത്തുദിനത്തെ അത്താഴത്തിനുശേഷം കിടന്ന മഗ്ദലേന മറിയത്തിന് ഉറക്കം പെട്ടെന്ന് ലഭിച്ചില്ല. കഴിഞ്ഞ ദിവസത്തെ ദുരന്തചിത്രങ്ങള്‍ മനസില്‍ തെളിഞ്ഞുവരുന്നു. തന്റെ പ്രിയപ്പെട്ട യേശു തെരുവീഥിയിലൂടെ അവഹേളിതനായി വലിച്ച് ഇഴയുന്നതും കൊല്ലപ്പെടുന്നതും വേട്ടയാടുന്ന ഓര്‍മകളാണ്. ഒരു മയക്കത്തിനുശേഷം ഉറക്കമുണര്‍ന്ന മറിയം കല്ലറയിലേക്ക് പോകുവാന്‍ കൊതിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവത്തിന്റെ നടുക്കും കൊത്തിവലിക്കുന്ന കണ്ണുകളുടെ ഇടയിലും ആ കല്ലറ അവള്‍ അടയാളപ്പെടുത്തിവച്ചിരുന്നു. ഇതാ നേരം വെളുത്തുതുടങ്ങിയിരിക്കുന്നു. കാത്തുസൂക്ഷിച്ച സുഗന്ധച്ചെപ്പുമെടുത്ത് പാതി കത്തിത്തീര്‍ന്ന കൈവിളക്കുമെടുത്ത്, അവള്‍ കല്ലറയിലേക്ക്

  • മുറിയുന്നവന്റെ  ഉയിര്‍പ്പുകള്‍

    മുറിയുന്നവന്റെ ഉയിര്‍പ്പുകള്‍0

    റവ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ (ലേഖകന്‍ കോട്ടയംസെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരിയിലെ ഫിലോസഫി പ്രഫസറാണ്) ജര്‍മനിയിലെ റോസന്‍ബര്‍ഗ് ഇടവകയില്‍ വളരെക്കാലം ശുശ്രൂഷ ചെയ്ത അതുല്യനായ പെയിന്ററും ശില്പിയുമാണ് ഫാ. സിഗര്‍ ക്യോഡര്‍. വിഖ്യാതമായ ധാരാളം ചിത്രങ്ങളും ശില്പങ്ങളും രചിച്ച അദ്ദേഹത്തിന്റെ ‘കുരിശിന്റെ വഴി’ വളരെ പ്രസിദ്ധമാണ്. സാധാരണ കുരിശിന്റെ വഴി 14 സ്ഥലങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫാ. സിഗര്‍ ക്യോഡര്‍ വരച്ച കുരിശിന്റെ വഴിയില്‍ 15 സ്ഥലങ്ങളുണ്ട്. പരിനഞ്ചാമത്തെ സ്ഥലം ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. അതിന് കാരണമായി അദ്ദേഹം പറയും:

  • തമ്പുരാന്‍ തന്നെ

    തമ്പുരാന്‍ തന്നെ0

    കെ.ജെ മാത്യു, മാനേജിംഗ് എഡിറ്റര്‍ ചില സമീപകാല സിനിമകളില്‍ ദൈവപുത്രനെക്കുറിച്ച് തികച്ചും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത് അത്യന്തം ഖേദകരമാണ്. ലക്ഷ്യം നേടുവാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നതാണ് അവരുടെ വിശ്വാസപ്രമാണം. നീതി നടപ്പാക്കുവാന്‍ തിന്മയെ കൂട്ടുപിടിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ വിതയ്ക്കുന്നത് അത്യന്തം വിനാശകരമായ വിത്തുകളാണ്. അവര്‍ തുറന്നുവിടുന്ന ഭൂതങ്ങള്‍ വരുംനാളുകളില്‍ അവരെത്തന്നെ പിടികുടൂം എന്നുമാത്രമല്ല, സമൂഹത്തെ ഒന്നാകെ നശിപ്പിക്കുകയും ചെയ്യും. സാധാരണ മനുഷ്യന് സമാധാനപരമായി ജീവിക്കുവാനുള്ള അന്തരീക്ഷം

National


Vatican

  • ‘പിശാച് തുടലില്‍ കെട്ടിയ നായയെ പോലെ; പക്ഷേ വായില്‍ കയ്യിടരുത്’ അര്‍ജന്റീയിലെ ഭൂതോച്ചാടകന്റെ വാക്കുകള്‍

    ബ്യൂണസ് അയേഴ്‌സ്: പിശാച് തുടലില്‍ കെട്ടിയ നായയെ പോലെയാണെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നായക്ക് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നാല്‍ അതിന്റെ വായില്‍ കയ്യിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അര്‍ജന്റീനയിലെ ഭൂതോച്ചാടകനായ ഫാ. മിഗുവല്‍ താമാഗ്നോ. ദൈവത്തോട് ചേര്‍ന്ന് കൂദാശ ജീവിതം നയിക്കുന്നവര്‍, വിവിധ പാപങ്ങളിലൂടെ പിശാചിന് ജീവിതത്തിലേക്ക് കടന്നുവരുവാനുള്ള അവസരം കൊടുക്കുന്നവരേക്കാള്‍ സുരക്ഷിതരാണെന്ന് ഫാ. മിഗുവല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനിയെപ്പോലുള്ള വിശുദ്ധര്‍ക്കും പിശാചില്‍ നിന്ന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി

  • എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്

    ജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, പുനരാരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഫാന്‍സീസ് പാപ്പാ അത്ഭുതപ്രവര്‍കരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി.  തന്റെ ശക്തിക്ക് അതീതമായ ചുമതലകള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എല്ലാവരും സഭയും സ്വാഭാവികമായും ചോദിക്കും: ‘ഇതെങ്ങനെ സാധ്യമാകും? ‘എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?’. അത്തരം അവസരങ്ങളില്‍  ദൈവദൂതന്‍ പരിശുദ്ധ കന്യകയോട് പറഞ്ഞത് സ്വയം ആവര്‍ത്തിക്കുന്നത് നമുക്ക് സഹായകമാകും: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1:37).   നമുക്കും നമ്മുടെ ഹൃദയത്തില്‍ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ പ്രതിസന്ധികളെയും തരണംചെയ്യാം:  ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’.

  • ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന മറിയത്തിന്റെ ചിത്രത്തെക്കുറിച്ച് പാപ്പ പറഞ്ഞത്…

    വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പുരാതനമായ സാലസ് പോപ്പുലി റൊമാനി ചിത്രത്തില്‍ ക്രൈസ്തവികമായ അര്‍ത്ഥത്തില്‍ ദൈവകൃപയുടെ പൂര്‍ണത പ്രകടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന്റെയോ മാന്ത്രികതയുടെയോ തലത്തില്‍ നിന്നുപരിയായി ദൈവകൃപ മറിയത്തില്‍ പൂര്‍ണതയില്‍  പ്രകടമാണെന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുക്കര്‍മങ്ങളുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഭൂമിയിലേക്ക് വിതറുന്ന മഞ്ഞിന്റെ മനോഹാരിത കണ്ണുകളെ അതിശയിപ്പിക്കുകയും മനസിനെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണെന്ന്  പ്രഭാഷകന്‍ 43:18 -ല്‍ പറയുന്നു. 1700 വര്‍ങ്ങള്‍ക്ക്

  • വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്  മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.  ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക  അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ

  • ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു

    വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന

  • കേരളജനതയ്‌ക്കൊപ്പം ഞാനുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

Magazine

Feature

Movies

  • യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്‍

    യുവജനങ്ങളെ വരവേല്ക്കാനൊരുങ്ങി വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു  രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും

  • ഏയ്ഞ്ചല്‍സ് മീറ്റ്

    ഏയ്ഞ്ചല്‍സ് മീറ്റ്0

    താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ നടത്തി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഈശോയെ സ്നേഹിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ നമ്മെ സമീപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു. ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍.

  • ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

    ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (ജൂലൈ 14) വൈകുന്നേരം ആറിന് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറും മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?