Follow Us On

16

January

2025

Thursday

Latest News

  • ഭരണഘടനാദത്തമായ അവകാശങ്ങളുടെ സംരക്ഷണത്തില്‍ ജാഗ്രത വേണം: ബിഷപ്  ചക്കാലയ്ക്കല്‍

    ഭരണഘടനാദത്തമായ അവകാശങ്ങളുടെ സംരക്ഷണത്തില്‍ ജാഗ്രത വേണം: ബിഷപ് ചക്കാലയ്ക്കല്‍0

    കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് രൂപത അധ്യക്ഷനുമായ ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍. പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹാളില്‍ കെആര്‍എല്‍സിസി ഇടവകതല ജനജാഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കു കയായിരുന്നു അദ്ദേഹം. അധികാരത്തില്‍ പങ്കാളിത്തവും വികസനത്തില്‍ സമനീതിയും നിഷേധിക്കപ്പെടുന്ന ജനസമൂഹമാണ് ലത്തീന്‍ കത്തോ ലിക്കരെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ മുനമ്പത്ത് 610 കുടുംബങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട

  • മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി; സീറോമലബാര്‍സഭയ്ക്ക് അഭിമാനവും സന്തോഷവും: മാര്‍ റാഫേല്‍ തട്ടില്‍

    മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി; സീറോമലബാര്‍സഭയ്ക്ക് അഭിമാനവും സന്തോഷവും: മാര്‍ റാഫേല്‍ തട്ടില്‍0

    കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദിനാളെന്ന നിലയിലുള്ള എല്ലാ ശുശ്രൂഷകളും ദൈവാനുഗ്രഹനിറവുള്ളതാകട്ടെ എന്നു പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സീറോമലബാര്‍ സഭയില്‍ നിന്ന് അഞ്ചാമത്തെ കര്‍ദിനാളിനെയാണു നമുക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതിന്റെ

  • കാരുണ്യത്തിന്റെ  മാലാഖയെ ജനം മറന്നിട്ടില്ല

    കാരുണ്യത്തിന്റെ മാലാഖയെ ജനം മറന്നിട്ടില്ല0

    പാവങ്ങള്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച കാരുണ്യത്തിന്റെ മാലാഖ മദര്‍ മേരി ലിറ്റിയുടെ നാമകരണ നടപടികള്‍ അതിവേഗം മുന്നോട്ട് പോകുന്നു. മദര്‍ മേരി ലിറ്റിയുടെ നാമകരണ നടപടികള്‍ അതിരൂപതാ തലത്തില്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മദര്‍ മേരി ലിറ്റിയുടെ വിശുദ്ധ ജീവിതത്തിന്റെ ഖ്യാതി ജനങ്ങളുടെയിടയില്‍ എത്രമാത്രമുണ്ട് എന്നതിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു കമ്മീഷനും നിലവില്‍ വന്നു. ദൈവപരിപാലനയുടെ ചെറുദാസികള്‍ എന്ന സന്യാസിനി മഠത്തിന്റെ സ്ഥാപകയായ ഡോ.സിസ്റ്റര്‍ മേരി ലിറ്റി, ഉദാത്തമായ ക്രൈസ്തവ സ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു. നാലു പതിറ്റാണ്ട് കരുണ്യത്തിന്റെ

  • മോണ്‍. ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍; വൈദികനില്‍നിന്ന് നേരിട്ട് കര്‍ദിനാളാകുന്ന ആദ്യ ഇന്ത്യാക്കാരന്‍

    മോണ്‍. ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍; വൈദികനില്‍നിന്ന് നേരിട്ട് കര്‍ദിനാളാകുന്ന ആദ്യ ഇന്ത്യാക്കാരന്‍0

    വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി അതിരൂപതാംഗവും മാര്‍പാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ (51) ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്കു ഉയര്‍ത്തി. ഒരു ഇന്ത്യന്‍ വൈദികനെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ആദ്യമായിട്ടാണ്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് 2020-ല്‍ പ്രെലേറ്റ് പദവി നല്‍കിയിരുന്നു. അല്‍ജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോയുടെ സെക്രട്ടറിയായിരുന്നു. 2020-ലാണ് വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തില്‍

  • വര്‍ഷം

    വര്‍ഷം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മനുഷ്യരല്ലേ പുതുതാവേണ്ടത്. വിചാരങ്ങള്‍ നവ്യമാകണം. സ്വപ്‌നങ്ങള്‍ക്ക് വിശുദ്ധിയുണ്ടാവണം. നടപ്പുകള്‍ അലക്ഷ്യമാകാതിരിക്കണം. കാഴ്ച മങ്ങരുത്. നാവ് ദുഷിപ്പുണ്ടാക്കരുത്. കേള്‍വി ശ്രദ്ധയോടെയാകണം. ഇങ്ങനെയാണ് ഒരു പുതിയ വര്‍ഷമുണ്ടാകേണ്ടത്. വളരെ പഴയൊരു സുഭാഷിതമുണ്ട്. വ്യത്യസ്തങ്ങളായ അംഗവൈകല്യമുള്ള നാല് വ്യക്തികളോടുള്ള കവിയുടെ ഭാഷണമാണ്. ഒന്നാമന്‍ മുടന്തനാണ്. അയാള്‍ ഭാഗ്യവാനാണെന്നാണ് കവി പറയുക. കാരണം അയാള്‍ അന്യരെ ഉപദ്രവിക്കാന്‍ എങ്ങും പോകേണ്ടി വരുന്നില്ലല്ലോ! രണ്ടാമന്‍ അന്ധനാണ്. അയാള്‍ സ്തുതിക്കപ്പെടേണ്ടവനാണ്. കാരണം പണക്കാരായ അഹങ്കാരികളുടെ മുഖം അയാള്‍ക്ക് കാണേണ്ടിവരുന്നില്ലല്ലോ! അടുത്തവന്‍

  • ഇഎസ്എ:  മലയോരം ആശങ്കയുടെ  മുള്‍മുനയില്‍

    ഇഎസ്എ: മലയോരം ആശങ്കയുടെ മുള്‍മുനയില്‍0

    മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപതാ മെത്രാന്‍) സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളാല്‍ കലുഷിതമാണ് എന്നും മലയോര മേഖല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേല്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമായിരുന്നു. ഈ സമയം പൂര്‍ത്തിയാകുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ വ്യക്തതയോടെ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല എന്നത് ആശങ്കാജനകമാണ്. എന്നാല്‍ കേരളം ഒഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും ഇഎസ്എ

  • മറിയത്തിന്റെ  പാഠശാലയില്‍ ചേരാം

    മറിയത്തിന്റെ പാഠശാലയില്‍ ചേരാം0

    യുഎസിലെ അര്‍ക്കന്‍സാസിലുള്ള സുബിയാകോ അബ്ബെ എന്ന ബനഡിക്ടന്‍ സന്യാസ ആശ്രമത്തിന്റെ ചാപ്പലിന് നാശനഷ്ടം വരുത്തി എന്ന കുറ്റത്തിനാണ് കുറച്ചു നാളുകള്‍ക്കുമുമ്പ് ജെറിഡ് ഫാര്‍ ണാന്‍ എന്ന യുവാവിനെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ആശ്രമ ചാപ്പലിന്റെ അള്‍ത്താര ഒരു ചുറ്റികകൊണ്ട് അടിച്ചുതകര്‍ത്ത ജെറിഡ് സക്രാരിയും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് പറഞ്ഞു. എന്നാല്‍ ആ സമയത്താണ് അവിടെ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം അയാള്‍ കണ്ടത്. മാതാവിന്റെ രൂപത്തെ നോക്കിയപ്പോള്‍ മറിയത്തിന്റെ തിരുക്കുമാരന്റെ തിരുശരീരം സൂക്ഷിക്കുന്ന സക്രാരി തകര്‍ക്കാന്‍ അക്രമിയുടെ

  • ദൈവം ചിലപ്പോള്‍  ഇങ്ങനെയും ചെയ്യും

    ദൈവം ചിലപ്പോള്‍ ഇങ്ങനെയും ചെയ്യും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണദിവസം ജാതിമതവ്യത്യാസമില്ലാതെ എല്ലാവരുംതന്നെ ഓണസദ്യ ഉണ്ടാക്കാറുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയനുസരിച്ച് സദ്യയുടെ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. എന്റെ ഓര്‍മവച്ച കാലംമുതല്‍ കഴിഞ്ഞ വര്‍ഷത്തെ ഓണംവരെയും ഓണസദ്യ കഴിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍ 2024-ലെ എന്റെ ഓണസദ്യ ഹോട്ടലില്‍നിന്നും വാങ്ങിച്ചുകൊണ്ടുവന്ന ഒരു സാധാരണ പൊതിച്ചോര്‍ ആയിരുന്നു. ഓണസദ്യയല്ല, ഒരു സാധാരണ പൊതിച്ചോറ്. അന്നുച്ചയ്ക്ക് ആ ചോറു തിന്നുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിഷമം തോന്നി. ആ വിഷമം

  • ക്രൈസ്തവരുടെ ശ്രദ്ധക്ക് !

    ക്രൈസ്തവരുടെ ശ്രദ്ധക്ക് !0

    മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്‍കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്‌സെക്രട്ടറി, താമരശേരി രൂപത

National


Vatican

  • ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’; ലോഗോയുടെ കേന്ദ്രമായി കുരിശും പാലവും! ഹംഗേറിയൻ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും തയാർ

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് ആഴ്ചകൾമാത്രം ശേഷിക്കേ, പേപ്പൽ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും പുറത്തുവിട്ട് വത്തിക്കാൻ. ഹംഗേറിൻ തലസ്ഥാനമായ ബുഡാപെസ്റ്റിലെ വിഖ്യാതമായ ‘ചെയിൻ ബ്രിഡ്ജും’ കുരിശടയാളവുമാണ് ലോഗോയുടെ പ്രധാന ഭാഗം. ഡാനൂബ് നദിയുടെ ഇരുകരകളിലുള്ള രണ്ട് നഗരങ്ങളായ ബുഡായെയും പെസ്റ്റിനെയും ഒന്നിപ്പിക്കുന്ന ഈ പാലം രാജ്യത്തിന്റെയും നഗരത്തിന്റെയും പ്രതീകമായി ചരിത്രത്തിൽ ഉൾച്ചേർത്തിരിക്കുന്നു. ഏപ്രിൽ 28മുതൽ 30വരെയാണ് ഹംഗറിയിലെ പേപ്പൽ പര്യടനം. മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള പാലങ്ങളാകാനുള്ള അപ്പസ്‌തോലിക ദൗത്യത്തിന്റെ പ്രതീകമായാണ് പാലം ലോഗോയെ അടയാളപ്പെടുത്തിയിരിക്കുന്നത്. പാലത്തിന്റെ

  • ക്രിസ്തീയ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന  ഹംഗറിയിലേക്ക് വീണ്ടും ഫ്രാൻസിസ് പാപ്പ; ത്രിദിന പര്യടനം ഏപ്രിൽ 28 മുതൽ

    വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന, പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ മുൻനിരയിലുള്ള ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ വീണ്ടും ആഗതനാകുന്നു. ഭരണകൂടത്തിന്റെയും സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ യൂറോപ്പ്യൻ രാജ്യമായ ഹംഗറി സന്ദർശിക്കുന്ന വിവരം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്. ഏപ്രിൽ 28മുതൽ 30വരെയാണ് പേപ്പൽ പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ്

  • ആഗോളസഭ വലിയ നോമ്പിലേക്ക്; രണ്ട് വർഷത്തിനുശേഷം  അവന്റൈൻ കുന്നിൽ വിഭൂതി  തിരുക്കർമങ്ങൾക്കായി പാപ്പ ആഗതനാകുന്നു

    തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം വത്തിക്കാനിലെ അവന്റൈൻ കുന്ന് പാപ്പയുടെ വിഭുതി തിരുനാൾ തിരുക്കർമങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുന്നു. വത്തിക്കാനിൽ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റർ അകലെയുള്ള അവന്റൈൻ കുന്നിലെ ബെനഡിക്ടൈൻ ആശ്രമത്തിന്റെ ഭാഗമായ സെന്റ് ആൻസെലം ദൈവാലയം, സാൻ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാർ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്. എന്നാൽ,മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021ലും ഫ്രാൻസിസ് പാപ്പയുടെ അനാരോഗ്യംമൂലം 2022ലും വിഭൂതി തിരുക്കർമങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക്

  • സമ്പത്തോ ജോലിയോ അല്ല ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പ്രധാനം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: നമ്മുടെ സാമ്പത്തിക സ്ഥിതിയോ തൊഴിലോ അല്ല മറിച്ച്, ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പരമപ്രധാനമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മെക്‌സിക്കോയിൽ നിന്നുള്ള സംരംഭകരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയത്തേക്കാൾ പ്രധാനപ്പെട്ടത് ആത്മീയ മൂലധനമാണെന്ന് കൂട്ടിച്ചേർത്ത പാപ്പ, പൗരോഹിത്യ രൂപീകരണ ദൗത്യത്തിൽ സഭയ്ക്ക് പിന്തുണയേകണമെന്നും സംരംഭകരോട് അഭ്യർത്ഥിച്ചു. എല്ലാ കത്തോലിക്കർക്കും ഒരു ഭവനം പോലെയാണ് വത്തിക്കാൻ എന്ന് വ്യക്തമാക്കാൻ, സ്പാനിഷ് ഭാഷയിൽ ‘കാസ എസ് സു കാസ’ (എന്റെ ഭവനം നിങ്ങളുടെ ഭവനമാണ്)

  • യുക്രൈനിലെ യുദ്ധത്തിന് ഒരാണ്ട്; യുക്രേനിയൻ ജനതയെ  ചേർത്തുപിടിക്കാൻ ജാഗരണ  പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത

    റോം: ലോകസമാധാനത്തിന് ഭീഷണി ഉയർത്തി പൊട്ടിപ്പുറപ്പെട്ട യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുന്ന ഫെബ്രുവരി 24ന് ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത. റോമിലെ സെന്റ് ജോൺ ലാറ്ററൽ ബസിലിക്കയിൽ വൈകിട്ട് 6.00ന് അർപ്പിക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്ക് റോമാ രൂപത വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം വഹിക്കും. ഉപവാസം അനുഷ്ഠിച്ചുകൊണ്ട്, ഫെബ്രുവരി 24ന് നടത്തുന്ന ജാഗരണപ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകിയിട്ടുമുണ്ട് ഫ്രാൻസിസ് പാപ്പ ബിഷപ്പായിരിക്കുന്ന റോമാ രൂപത (അതത് കാലത്തെ പാപ്പമാർക്ക്

  • സൗത്ത് സുഡാൻ- ഡി.ആർ.സി പര്യടനം സ്വപ്‌നസാഫല്യം;  ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: സൗത്ത് സുഡാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും (ഡി.ആർ.സി) അപ്പസ്തോലിക പര്യടനം വിജയകരമാക്കിയതിനെപ്രതി ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ. ബുധനാഴ്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പൊതുസന്ദർശനത്തിൽ സന്ദേശം നൽകവേയാണ് പ്രസ്തുത പര്യടനം തന്റെ സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പാപ്പ ദൈവത്തിന് നന്ദി അർപ്പിച്ചത്. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയായിരുന്നു പ്രസ്തുത രാജ്യങ്ങളിലെ അപ്പസ്‌തോലിക പര്യടനം. ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങാത്ത ഡി.ആർ.സിയിലേക്കും സൗത്ത് സുഡാനിലേക്കും സമാധാന ദൂതുമായി വന്നെത്തിയ പാപ്പയ്ക്ക്

Magazine

Feature

Movies

  • ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്‌സിംഗ് കോളജ് സന്ദര്‍ശിച്ചു

    ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്‌സിംഗ് കോളജ് സന്ദര്‍ശിച്ചു0

    തൃശൂര്‍: നേഴ്‌സിംഗ് രംഗത്തെ വിദഗ്ധയും ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി നേഴ്‌സിംഗ് ഡീനുമായ പ്രഫസര്‍ ഡോ. സാം ചെനറി മോറിസ് തൃശൂര്‍ അമല നേഴ്സിംഗ് കോളേജ് സന്ദര്‍ശിച്ചു. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അമല നേഴ്സിംഗ് കോളേജിനെ  അഭിനന്ദിച്ച ഡോ. സാം മോറിസ് സഫോക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ അമല ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു. സഫോക് യൂണിവേഴ്സിറ്റിയുടെ കണ്‍ട്രി മാനേജര്‍ പവന്‍ ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടര്‍ ഫാ.

  • ജീവിതം മുഴുവന്‍ മിഷനുവേണ്ടി

    ജീവിതം മുഴുവന്‍ മിഷനുവേണ്ടി0

    ജയ്‌മോന്‍ കുമരകം ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന്‍ ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്‌കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ

  • മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍  ഹര്‍ജി നല്‍കി

    മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍ ഹര്‍ജി നല്‍കി0

    കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായിയുള്ള ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍  ഹര്‍ജി നല്‍കി. എറണാകുളം കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് ഹര്‍ജികള്‍ നല്‍കിയത്. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനു ( കെആര്‍എല്‍സിസി) വേണ്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും, കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷനു (

Latest

Videos

Books

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

Don’t want to skip an update or a post?