Follow Us On

21

November

2024

Thursday

Latest News

  • കോംഗൊ റിപ്പബ്ലിക്കില്‍ നാലു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

    കോംഗൊ റിപ്പബ്ലിക്കില്‍ നാലു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!0

    ആഫ്രിക്കന്‍ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കില്‍ 3 വൈദികരും ഒരു സന്ന്യസ്തനുമുള്‍പ്പടെ നാലുപേര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നു. പിയെര്‍ മുലേലെയുടെ നേതൃത്വത്തില്‍ കോംഗൊയുടെ സര്‍ക്കാരിനെതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവമ്പര്‍ 28ന് വെടിയേറ്റു മരിച്ച നാലു രക്തസാക്ഷികളെയാണ് 2024 ആഗസ്റ്റ് 18ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കുന്നത്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ (Luigi Carrara 03/03/1933), ജൊവാന്നി ദിദൊണേ (Giovanni Didonè 18/03/1930), പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരന്‍, ഇറ്റലിക്കാരന്‍

  • പാപ്പായുടെ സന്ദര്‍ശനം ഏഷ്യന്‍ നാടുകളില്‍ വിശ്വാസതരംഗം സൃഷ്ടിക്കും

    പാപ്പായുടെ സന്ദര്‍ശനം ഏഷ്യന്‍ നാടുകളില്‍ വിശ്വാസതരംഗം സൃഷ്ടിക്കും0

    ഫ്രാന്‍സിസ് പാപ്പായുടെ ഏഷ്യയിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുന്നോടിയായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ വത്തിക്കാന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിശ്വാസം അതിന്റെ തീക്ഷ്ണതയില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഏഷ്യന്‍ ജനതയ്ക്ക് പാപ്പയുടെ സന്ദര്‍ശനം ഉണര്‍വ് പ്രദാനം ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സെപ്തംബര്‍ 2 മുതല്‍ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോര്‍ലെസ്റ്റെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക യാത്രയ്ക്കു മുന്നോടിയായി, ഏഷ്യയില്‍

  • ഏഴ് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മരിയന്‍ തിരുനാളിന് തുടക്കമായി

    ഏഴ് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മരിയന്‍ തിരുനാളിന് തുടക്കമായി0

    ഹാസെല്‍റ്റ്/ബല്‍ജിയം: പരിശുദ്ധ കന്യകാമറിയത്തിന്റെ  വിശേഷണങ്ങളിലൊന്നായ ‘ജസെയുടെ വേര്’ എന്ന നാമത്തെ അടിസ്ഥാനമാക്കി ബല്‍ജിയത്തിലെ ഹാസെല്‍റ്റ് നഗരത്തില്‍ ഏഴു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തിരുനാളാണ്  ‘വിര്‍ഗ ജെസെ’. 340 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ തിരുനാളാഘോഷം ഈ വര്‍ഷം  ഓഗസ്റ്റ് 11-25 വരെ ഹാസെല്‍റ്റ് നഗരത്തില്‍ ആഘോഷിക്കുകയാണ്. ”ജസെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.” എന്ന വചനത്തില്‍ പറയുന്ന ജസെയുടെ വേര് പരിശുദ്ധ മറിയമാണെന്ന പാരമ്പര്യത്തില്‍ നിന്നാണ് ഈ തിരുനാളാഘോഷം ഉടലെടുത്തത്. പരിശുദ്ധ മറിയത്തിന്റെ

  • സീറോമലബാര്‍സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി

    സീറോമലബാര്‍സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി0

    പാലാ: സീറോമലബാര്‍സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരതകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാര്‍സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ

  • മിഷനറിമാര്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം

    മിഷനറിമാര്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം0

    ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദ വേള്‍ഡ് ഇന്‍ഡിജനസ് പീപ്പിള്‍സ് ആഘോഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം പകര്‍ന്ന ഹൈന്ദവ മതമൗലികവാദികളുടെ കുപ്രചാരണങ്ങളെ സഭാനേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ആഘോഷം മിഷണറിമാരുടെ ഗൂഡാലോചനയാണെന്ന ഹിന്ദുമതമൗലികവാദികളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രൈബല്‍ പോപ്പുലേഷന്‍ ഉള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ ആഘോഷത്തിന് ഒരു മതവുമായി യാതൊരു ബന്ധവുമില്ലെന്നും അതിന്റെ തീം ഒറ്റപ്പെട്ടു പോകുന്ന തദ്ദേശവാസി സമൂഹങ്ങളുടെ അവകാശ സംരക്ഷണം എന്നതായിരുന്നുവെന്നും സഭയുടെ കീഴിലുള്ള ഇന്ത്യന്‍ സോഷ്യല്‍

  • മാതാവ് ദര്‍ശനം നല്കിയ സിസ്റ്റര്‍ ആഗ്നസ് ഓഗസ്റ്റ് 15-ന് മാതാവിന്റെ മടിയിലേക്ക്

    മാതാവ് ദര്‍ശനം നല്കിയ സിസ്റ്റര്‍ ആഗ്നസ് ഓഗസ്റ്റ് 15-ന് മാതാവിന്റെ മടിയിലേക്ക്0

    ജപ്പാനിലെ അകിതയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ദര്‍ശനങ്ങളും സന്ദേശങ്ങളും വെളിപാടുകളും നലകിയിരുന്ന സിസ്റ്റര്‍ ആഗ്‌നസ് സസാഗാവ, പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് 93ാം വയസ്സില്‍ പരിശുദ്ധ അമ്മയുടെ മടിയിലേക്ക് യാത്രയായി. അകിതയിലെ പരിശുദ്ധ ദൈവമാതാവ് (ഔവര്‍ ലേഡി ഓഫ് അകിത )എന്ന നാമത്തിലാണ് അകിത ദര്‍ശനങ്ങള്‍ അറിയപ്പെടുന്നത്. മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പരിഹാരം ചെയ്യാനും ജപമാല ചൊല്ലാനും പശ്ചാത്തപിക്കാനും പരിശുദ്ധ ദൈവമാതാവ് സിസ്റ്ററിലൂടെ ലോകത്തെ ആഹ്വാനം ചെയ്യുകയുണ്ടായി. 1930ല്‍ ഒരു ബുദ്ധമത കുടുംബത്തില്‍

  • സൈനിക ചാപ്ലിനായ വൈദികന് കുത്തേറ്റു

    സൈനിക ചാപ്ലിനായ വൈദികന് കുത്തേറ്റു0

    ഡബ്ലിന്‍: അയര്‍ലണ്ടിലെ കോ ഗാല്‍വേയില്‍ റെന്‍മോര്‍ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രി സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. പോള്‍ എഫ് മര്‍ഫി (52) എന്ന  വൈദികന് കുത്തേറ്റു. കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ട്രാമോറിലെ ഡണ്‍ഹില്ലിലും ഫെനോര്‍ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദര്‍ശിക്കാന്‍ സിറിയയിലേക്കും ലെബനോനിലേക്കും ഉള്‍പ്പെടെ, നിരവധി വിദേശ യാത്രകള്‍ ഫാ. മര്‍ഫി നടത്തിയിരിന്നു. ലൂര്‍ദിലേക്കുള്ള അന്താരാഷ്ട്ര വാര്‍ഷിക സൈനിക തീര്‍ത്ഥാടനത്തില്‍ പ്രതിരോധ സേനയെ

  • സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

    സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു0

    കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനത്തിന് തുടക്കമായി.  സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് നല്‍കിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സിനഡുപിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 53 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

  • വിശുദ്ധ ബൈബിള്‍ മലയാളം ഉള്‍പ്പെടെ 25ല്‍പരം ഭാഷകളില്‍ ശ്രവിക്കാം, വായിക്കാം; പുതിയ ആപ്ലിക്കേഷന്‍

    വിശുദ്ധ ബൈബിള്‍ മലയാളം ഉള്‍പ്പെടെ 25ല്‍പരം ഭാഷകളില്‍ ശ്രവിക്കാം, വായിക്കാം; പുതിയ ആപ്ലിക്കേഷന്‍0

    മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേള്‍ക്കാനുമുള്ള ‘ബൈബിള്‍ഓണ്‍’ -BibleOn- ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാണ്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിന്‍ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

National


Vatican

Magazine

Feature

Movies

  • സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു

    സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു

  • 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍

    10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍0

    പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര്‍ 21 മുതല്‍ ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല്‍ ജനുവരി നാലുവരെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍

  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്0

    കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?