Follow Us On

23

February

2025

Sunday

Latest News

  • ക്രൈസ്തവരുടെ ശ്രദ്ധക്ക് !

    ക്രൈസ്തവരുടെ ശ്രദ്ധക്ക് !0

    മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്‍കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്‌സെക്രട്ടറി, താമരശേരി രൂപത

  • ഉയരുമോ മൂന്നാം  ജെറുസലേം ദൈവാലയം

    ഉയരുമോ മൂന്നാം ജെറുസലേം ദൈവാലയം0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമെര്‍ ബെന്‍ഗ്വിര്‍, യഹൂദരെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നൊമ്പരപ്പെടുത്തുന്ന തീവ്ര വികാരമായ, ജെറുസലേം ദൈവാലയം പുനര്‍നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചത് സമ്മിശ്ര വികാരങ്ങളോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക ലോകം തികഞ്ഞ പ്രതിഷേധത്തോടും യഹൂദ ലോകം തികഞ്ഞ ആകാംക്ഷയോടും ഈ പ്രസ്താവനയെ എതിരേറ്റപ്പോള്‍ ശിഷ്ട ലോകത്തിന് ഇത് ഭയം കലര്‍ന്ന ഉത്ക്കണ്ഠയാണ് സമ്മാനിച്ചത്. യഹൂദരുടെ പരമപ്രധാനമായ ഏക ദൈവാലയമായ ജെറുസലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത്

  • കാവല്‍ നില്‍ക്കുവാനുള്ള  കര്‍ത്തവ്യമാണ് ദൈവം  നമുക്ക് നല്‍കിയിരിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

    കാവല്‍ നില്‍ക്കുവാനുള്ള കര്‍ത്തവ്യമാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: സൃഷ്ടിയില്‍ മനുഷ്യന് ദൈവം നല്‍കിയിരിക്കുന്ന പ്രഥമ കര്‍ത്തവ്യം കാവല്‍ നില്‍ക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ഒരു തീര്‍ത്ഥാടനം പോലെ വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങള്‍’ എന്ന ഗ്രന്ഥത്തിന് വേണ്ടി രചിച്ച ആമുഖസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ഒസ്സെര്‍വതോരെ റൊമാനോയുടെ ലേഖകനായ റോബെര്‍ത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്‌കോ പിത്തോണും തമ്മില്‍ നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവല്‍ നിന്നുകൊണ്ട്, ഓരോ വര്‍ഷവും അര

  • പുനരൈക്യ ശതാബ്ദിക്ക് ഒരുക്കം; വചനവര്‍ഷാചരണം തുടങ്ങി

    പുനരൈക്യ ശതാബ്ദിക്ക് ഒരുക്കം; വചനവര്‍ഷാചരണം തുടങ്ങി0

    തിരുവല്ല: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമായി മലങ്കര കത്തോലിക്കാ സഭയില്‍ വചനവര്‍ഷാചരണത്തിന് തുടക്കമായി. ”എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്” (യോഹ. 8:31) എന്ന ബൈബിള്‍ വാക്യം അടിസ്ഥാനമാക്കി, ‘എന്റെ വചനത്തില്‍ വസിക്കുക’ എന്നതാണ് വചനവര്‍ഷത്തിലെ ചിന്താവിഷയം. മലങ്കര കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് ബൈബിളില്‍ ആഴമായ അറിവും അനുഭവവും പകര്‍ന്നു നല്‍കുന്നതിനോടൊപ്പം വിശുദ്ധ ലിഖിതത്തിലെ യേശുവിനെ കണ്ടുമുട്ടുന്നതിന് അവരെ ഒരുക്കുക എന്നതുമാണ് വചനവര്‍ഷാചരണത്തിന്റെ ലക്ഷ്യം. ആദിമസന്യാസ ആശ്രമങ്ങളില്‍ നിലനിന്നിരുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ വിശുദ്ധ വായനയായ

  • കിര്‍ഗിസ്ഥാന്‍  രാഷ്ട്രപതി പാപ്പായെ സന്ദര്‍ശിച്ചു

    കിര്‍ഗിസ്ഥാന്‍ രാഷ്ട്രപതി പാപ്പായെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍: 2021 മുതല്‍ കിര്‍ഗിസ്ഥാന്റെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിര്‍ ജാപറോവ് വത്തിക്കാനില്‍ എത്തിഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. പോള്‍ ആറാമന്‍ ശാലയിലെ സ്വീകരണ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫ്രാന്‍സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും ചര്‍ച്ചകള്‍ നടത്തി. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും തദവസരത്തില്‍ സന്നിഹിതനായിരുന്നു. കര്‍ദിനാള്‍ പരോളിനുമായുള്ള ചര്‍ച്ചാവേളയില്‍, കിര്‍ഗിസ്ഥാനും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ

  • കെആര്‍എല്‍സിസിയുടെ ജനജാഗര സമ്മേളനങ്ങള്‍ക്ക് 6ന് തുടക്കമാകും

    കെആര്‍എല്‍സിസിയുടെ ജനജാഗര സമ്മേളനങ്ങള്‍ക്ക് 6ന് തുടക്കമാകും0

    കോഴിക്കോട്: കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഇടവകകളില്‍ സംഘടിപ്പിക്കുന്ന ജനജാഗര സമ്മേളനങ്ങള്‍ക്ക് ഒക്‌ടോബര്‍ ആറിന് തുടക്കമാകും. കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഏകോപനവും ശക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് പള്ളിക്കുന്ന് ലൂര്‍ദ്മാതാ തീര്‍ത്ഥാടനകേന്ദ്രം ഓഡിറ്റോറിയത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 12 ലത്തീന്‍ രൂപതകളിലെ ആയിരത്തോളം ഇടവകകളില്‍ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമ്മേളനം നടക്കും.

  • ബൈബിള്‍ വായന  അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത മിനിസ്ട്രി

    ബൈബിള്‍ വായന അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത മിനിസ്ട്രി0

    8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരക്കണക്കിന് ക്രൈസ്തവരും അക്രൈസ്തവരുമായ വ്യക്തികൾക്കും. ഇന്ന് എഫ്ഫാത്ത മിനിസ്ട്രിയെ ലോകമാസകലമുള്ള അനേകര്‍ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍

  • കുടിയേറ്റക്കാര്‍ക്കായി പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍

    കുടിയേറ്റക്കാര്‍ക്കായി പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍0

    മുംബൈ: കുടിയേറ്റക്കാരുടെ സേവനത്തിനായി സിസിബിഐ കാത്തലിക് കണക്ട് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രമേയത്തില്‍ സഭ ലോകമെമ്പാടും കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോക ദിനം ആഘോഷിച്ച വേളയിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. കുടിയേറ്റക്കാര്‍ക്ക് സഭാ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും. ജാതി, മത, മത ഭേദമന്യേ എല്ലാവര്‍ക്കും സേവനം ലഭ്യമാകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലേബര്‍ കമ്മീഷന്‍ ദേശീയ സെക്രട്ടറി ഫാ.

  • ജപമാല ചൊല്ലുമ്പോള്‍  ലഭിക്കുന്ന മൂന്ന് കൃപകള്‍

    ജപമാല ചൊല്ലുമ്പോള്‍ ലഭിക്കുന്ന മൂന്ന് കൃപകള്‍0

    ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍ ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്ക് നല്ല മടിയായിരുന്നു. നീണ്ടജപങ്ങളും ഏറ്റുചൊല്ലിയുള്ള പ്രാര്‍ത്ഥനകളുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലാന്‍ 45 മിനിറ്റ് എങ്കിലും മിനിമം വേണമായിരുന്നു. അത്രയും സമയം കളയുന്നതിന് മനസ് പലപ്പോഴും അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ഇതേപ്പറ്റി പരിശുദ്ധ അമ്മയോട് പറഞ്ഞു: ”അമ്മേ ഞാന്‍ എന്തിനാണ് ജപമാല ചൊല്ലേണ്ടത്. ഈ ജപമാലചൊല്ലിയില്ലെങ്കിലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ?” എന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് അമ്മ ഉത്തരം നല്‍കിയത്

National


Vatican

World


Magazine

Feature

Movies

  • 0

    ജോസഫ് മൈക്കിള്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി

  • നഷ്ടപ്പെട്ട താലിമാലക്ക്  പകരം ലഭിച്ച പുതുജീവിതം

    നഷ്ടപ്പെട്ട താലിമാലക്ക് പകരം ലഭിച്ച പുതുജീവിതം0

    ഫാ. നിധിന്‍ മുണ്ടയ്ക്കല്‍ OFM Cap ഇത് 90 കളിലെ ഒരു സംഭവമാണ്. എന്റെ പപ്പയുടെയും മമ്മയുടെയും ജീവിതമാണ്. പപ്പയുടെ ബിസിനസ് നന്നായി പോകുന്ന കാലം. അന്ന് ഞാന്‍ കുഞ്ഞാണ്. എന്റെ അനിയന്‍ ഉണ്ടായിട്ടേ ഉള്ളൂ. ഒരിക്കല്‍ എന്റെ പപ്പയുടെ സഹോദരന്റെ കൂട്ടുകാരന്‍ എന്ന പേരില്‍ ഒരാള്‍ സഹായം ചോദിച്ച് വീട്ടില്‍ വന്നു. ദാരിദ്ര്യത്തിന്റെ വില നന്നായി അറിയാവുന്ന പപ്പ, സ്വന്തം സഹോദരങ്ങളെ~ഉള്‍പ്പടെ പലരെയും വീട്ടില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കുകയും കടയിട്ട് കൊടുക്കുകയും ചെയ്ത് സഹായിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു

  • കുലംകുത്തികള്‍ക്ക്  ഒരു മുന്നറിയിപ്പ്‌

    കുലംകുത്തികള്‍ക്ക് ഒരു മുന്നറിയിപ്പ്‌0

    അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ഇടുക്കിയിലെ പെരുവന്താനത്തിനടുത്തുള്ള കൊമ്പന്‍പാറയിലെ സോഫിയ എന്ന തൊഴിലാളി സ്ത്രീ കൊല്ലപ്പെടുന്ന അന്ന് രാവിലെ പോലും പഞ്ചായത്ത് പ്രതിനിധിയെ വിളിച്ച് കാട്ടാന ജീവനെടുക്കുമോ എന്ന് ഭയപ്പെടുന്നതായി പറഞ്ഞിരുന്നു. വീടിന് തൊട്ടടുത്തുള്ള അരുവിയില്‍ ഭിന്നശേഷിക്കാരിയായ മകളെ കുളിപ്പിച്ച് വീട്ടിലാക്കി വീണ്ടും അരുവിയിലേക്ക് പോകവെ സോഫിയയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സഹായത്തിനുവേണ്ടിയുള്ള സോഫിയയുടെ നിലവിളി കേള്‍ക്കാന്‍ പഞ്ചായത്തോ ഗവണ്‍മെന്റോ ഒന്നും ഉണ്ടായില്ല. അകാലത്തില്‍ പൊലിഞ്ഞ സോഫിയ ഈ അടുത്ത ദിവസങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏതാനും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?