Follow Us On

25

January

2026

Sunday

Latest News

  • ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍

    ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍0

    കൊച്ചി: ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. ദുരുദ്ദേശ്യപരമായ ഒരു പരാതിയെ തുടര്‍ന്ന് ക്രൈസ്തവരായ സ്‌കൂള്‍ ജീവനക്കാരെക്കുറിച്ച് വിവരശേഖരണം നടത്താന്‍ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. മുമ്പ് പരാതിയുന്നയിച്ച അതേ വ്യക്തി തന്നെ വീണ്ടും കോളേജുകളിലെ ജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തസ്തികകളിലും നിയമനങ്ങളിലും

  • ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്ത് വിശ്വാസികള്‍

    ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്ത് വിശ്വാസികള്‍0

    അലഹബാദ്: മതപരമായ പ്രാര്‍ത്ഥനകള്‍ നിയമലംഘന മല്ലെന്നും ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി. പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താനുള്ള അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍  തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് നിയമലംഘനമല്ലെന്ന് വിധിയില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടന പ്രകാരം ഓരോ പൗരനും നിയമത്തിന് വിധേയമായി തന്റെ മതപരമായ വിശ്വാസം  പുലര്‍ത്താനും അനുഷ്ഠിക്കാനും അവകാശമുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നതിനുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍

  • ഏറ്റവും വലിയ തിരുഹൃദയ രൂപം നിര്‍മിക്കാനൊരുങ്ങി സ്‌പെയിനിലെ ബൊയാഡില്ല നഗരം

    ഏറ്റവും വലിയ തിരുഹൃദയ രൂപം നിര്‍മിക്കാനൊരുങ്ങി സ്‌പെയിനിലെ ബൊയാഡില്ല നഗരം0

    മാഡ്രിഡ്/സ്‌പെയിന്‍: ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനൊരുങ്ങി സ്‌പെയിനിലെ ബൊയാഡില്ലാ ഡെല്‍ മോണ്ടെ നഗരം. ബൊയാഡില്ല മുന്‍സിപ്പല്‍ കൗണ്‍സില്‍ വിട്ടുനല്‍കിയ സ്ഥലത്താണ് സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന ഫണ്ടുപയോഗിച്ച് ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നത്. 37 അടി ഉയരവും 60 മീറ്റര്‍ വ്യാസവുമുള്ള രൂപത്തിന്റെ നിര്‍മാണത്തിന് നഗരത്തിലെ തിരുഹൃദയഭക്തരുടെ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ജാവിയര്‍ വിവര്‍ എന്ന ശില്‍പ്പി നല്‍കിയ   രൂപരേഖപ്രകാരമാണ് നിര്‍മാണം നടത്തുക. നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍

  • തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ  സ്‌നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്‍കുക: ലിയോ 14 ാമന്‍ പാപ്പ

    തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്‍കുക: ലിയോ 14 ാമന്‍ പാപ്പ0

    വത്തക്കാന്‍ സിറ്റി: തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്‍കുവാനുള്ള ആഹ്വാനവുമായി  ലിയോ 14 ാമന്‍ പാപ്പ. പൊതുസദസ്സില്‍ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മന്‍  ഭാഷകളില്‍  വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ യേശുവിന്റെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തില്‍ യേശുവിലേക്ക് തിരിയുവാന്‍ വിശ്വാസികളെ ക്ഷണിച്ചു. എല്ലാ ദിവസവും സുവിശേഷം വായിച്ചുകൊണ്ട് ആത്മീയ പോഷണം സ്വീകരിക്കുവാന്‍ പോളിഷ് ഭാഷയില്‍ പാപ്പ ആഹ്വാനം ചെയ്തു.  29-ന് ആഘോഷിക്കുന്ന വിശുദ്ധരായ പത്രോസിന്റെയും

  • ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോക്ക് ഡോക്ടറേറ്റ്

    ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോക്ക് ഡോക്ടറേറ്റ്0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ കലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ഇടവകകളുടെ അജപാലന പരിവര്‍ത്തനത്തില്‍ ഇടവക വികാരിയുടെ  പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ  ഇടവകാംഗമായ പരേതനായ പോള്‍ റൊസാരിയോയുടെയും മാഗി റൊസാരിയോയുടെയുംമകനാണ്. കോട്ടപ്പുറം രൂപതാ കെസിഎസ്എല്‍ ഡയറക്ടര്‍ , തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളി വികാരി, കുറ്റിക്കാട് – കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് –  ഇന്‍

  • കോട്ടപ്പുറം രൂപതയിലെ ലഹരി വിരുദ്ധ സ്‌കൂള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

    കോട്ടപ്പുറം രൂപതയിലെ ലഹരി വിരുദ്ധ സ്‌കൂള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു0

    കോട്ടപ്പുറം: കെസിബിസിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാസ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. മാള, പള്ളിപ്പുറം സെന്റ് ആന്റണീസ് സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ബിജു തേങ്ങാപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, കോട്ടപ്പുറം എഡ്യുക്കേഷണല്‍ ഏജന്‍സി ജനറല്‍ മാനേജര്‍

  • കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണം; വീണ്ടും വിവാദ സര്‍ക്കുലര്‍

    കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണം; വീണ്ടും വിവാദ സര്‍ക്കുലര്‍0

    തിരുവനന്തപുരം: കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്ന സര്‍ക്കുലര്‍ വിവാദമാകുന്നു. സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശ നോട്ടീസിന്റെ പേരില്‍ തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരത്തിലൊരു വിവരശേഖരണം നടത്താന്‍ ഡയറക്ടറേറ്റിന്റെ പരിധിയില്‍ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. തൃശൂര്‍, പാലക്കാട് ജില്ലകളുടെ പരിധിയില്‍ വരുന്ന എയ്ഡഡ് കോളജുകള്‍ക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ മതാടിസ്ഥാനത്തില്‍ വിവരശേഖരം നടത്തണമെന്ന സര്‍ക്കുലര്‍ അയച്ച സംഭവത്തില്‍ നാലുപേരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്ത

  • മധ്യപ്രദേശില്‍ ക്രൈസ്തവരെ അര്‍ദ്ധനഗ്നരായി നടത്തി; അക്രമികളുടെ പക്ഷംചേര്‍ന്ന് പോലീസും

    മധ്യപ്രദേശില്‍ ക്രൈസ്തവരെ അര്‍ദ്ധനഗ്നരായി നടത്തി; അക്രമികളുടെ പക്ഷംചേര്‍ന്ന് പോലീസും0

    ബുര്‍ഹാന്‍പൂര്‍  (മധ്യപ്രദേശ്):  മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് അര്‍ദ്ധനഗ്നരായി നടത്തി. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കള്ളക്കേസ് ചുമത്തി പോലീസ് അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. നീതി നടപ്പിലാക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഈ കാടത്തത്തിനു കൂട്ടുനിന്നതിനൊപ്പം അക്രമികളുടെ പക്ഷംചേര്‍ന്ന് ക്രൂരമായ വിധത്തില്‍ നീതിനിഷേധം നടത്തുകയും ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപനഗര്‍ ഗ്രാമത്തില്‍ ജൂണ്‍ 22-ന് രാത്രിയിലാണ് നിര്‍ബന്ധിത മതപരി വര്‍ത്തനം ആരോപിച്ച് ഒരു സംഘം പാസ്റ്റര്‍ ഗോഖാരിയ സോളങ്കിയുടെ വീട്ടിലേക്ക്

  • ദി ചോസനിലെ ‘യേശുവും’ ലിയോ പതിനാലാമന്‍ പാപ്പയും കണ്ടുമുട്ടിയപ്പോള്‍…

    ദി ചോസനിലെ ‘യേശുവും’ ലിയോ പതിനാലാമന്‍ പാപ്പയും കണ്ടുമുട്ടിയപ്പോള്‍…0

    വത്തിക്കാന്‍ സിറ്റി: ‘ദി ചോസന്‍’ പരമ്പരയിലെ യേശുവിനെ അവതരിപ്പിക്കുന്ന നടന്‍ ജോനാഥന്‍ റൂമി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ബുധനാഴ്ചത്തെ പൊതുസദസ്സിന്റെ അവസാനം ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചോസന്‍ പരമ്പരയിലെ മറ്റ് അഭിനേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പരമ്പരയില്‍ മേരി മഗ്ദലനയായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പസ്‌തോലനായ വിശുദ്ധ യോഹന്നാന്‍ ആയി അഭിനയിക്കുന്ന ജോര്‍ജ് സാന്റിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. വത്തിക്കാന്‍ പുറത്തുവിട്ട ഫോട്ടോകളില്‍,

National


Vatican

  • ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

    വാഷിംഗ്ടണ്‍ ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില്‍ ബോര്‍ഡുകളാണ് ജൂണ്‍ മാസത്തില്‍ യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്‍ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ്‍ മാസത്തില്‍ നടത്തിയ ഈ ബില്‍ബോര്‍ഡ് കാമ്പെയ്‌ന്റെ പിന്നില്‍. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്‍ബോര്‍ഡുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ”ജൂണ്‍ യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ

  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

  • മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

    റോം:  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.  തെക്കന്‍ ഇറ്റലിയിലെ അപുലിയ ജില്ലയില്‍പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോര്‍ഗോ എഗ്‌നാസിയ റിസോര്‍ട്ടില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. മാര്‍പാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്തി നരേന്ദ്രമോദി സൗഹൃദം പങ്കുവച്ചത്. ജി-7 ഉച്ചകോടിയുടെ ഭാഗമായി മാര്‍പാപ്പയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ ആദരിക്കുന്നതായും ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്‌സ്

  • ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…

    വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ? നിങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്‍, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്‍? ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്‍

  • മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം

    മൊസൂള്‍: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്‍കോഷിലെ കല്‍ദായ ബിഷപ് പോള്‍ താബിറ്റ് മെക്കോ. 2014 ജൂണ്‍ 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള്‍ ഇറാഖി നഗരമായ മൊസൂളില്‍ ആദ്യമായി കരിങ്കൊടി ഉയര്‍ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും

  • അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

    വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി.  ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ

Magazine

Feature

Movies

  • ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു

    ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു0

    അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

  • കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി

    കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി0

    കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്.  ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?