Follow Us On

13

January

2026

Tuesday

Latest News

  • കുടുംബങ്ങളെ  കൂടപ്പിറപ്പായി കരുതിയ കുടുംബസ്‌നേഹി

    കുടുംബങ്ങളെ കൂടപ്പിറപ്പായി കരുതിയ കുടുംബസ്‌നേഹി0

    സിസ്റ്റര്‍ ഡോ. റോസ് വരകില്‍ എംഎസ്എംഐ വിമലമേരി മിഷനറി സഹോദരികളുടെ സന്യാസസമൂഹത്തിന്റെ (MSMI) സ്ഥാപകപിതാവും ആത്മാക്കളുടെ രക്ഷയ്ക്കായി നിരന്തരം യത്‌നിച്ച കരുത്തുറ്റ വചനപ്രഘോഷകനുമായ മോണ്‍.സി.ജെ.വര്‍ക്കി, കുടുംബസ്‌നേഹത്തിന്റെ ജീവിതസാക്ഷ്യം പകര്‍ന്നുനല്‍കിയ മനുഷ്യസ്‌നേഹി ആയിരുന്നു. കുടുംബത്തെ കൂടപ്പിറപ്പായി കണ്ടു സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതം ദൈവജനത്തിന് തിളക്കമാര്‍ന്ന മാതൃക നല്‍കി. ത്യാഗത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, കുടുംബബന്ധങ്ങളെ ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിച്ചു. മോണ്‍.സി.ജെ.വര്‍ക്കിയുടെ പതിനാറാം ചരമവാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ ജീവിതം അനന്തമായ സ്‌നേഹത്തിന്റെ അനാവൃതമായ സന്ദേശമായി, ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു.

  • ആദ്യം ദൈവാലയം; പിന്നെ കുടുംബം’:  ക്രൈസ്തവ പുണ്യസ്ഥലം സംരക്ഷിച്ച് ഒരു യാസിദി കുടുംബം

    ആദ്യം ദൈവാലയം; പിന്നെ കുടുംബം’: ക്രൈസ്തവ പുണ്യസ്ഥലം സംരക്ഷിച്ച് ഒരു യാസിദി കുടുംബം0

    പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ഇറാഖി ഗ്രാമമായ അല്‍-നസിരിയയില്‍ നിന്ന് അവസാനത്തെ ക്രൈസ്തവരും പലായനം ചെയ്‌തെങ്കിലും,  അവിടെയുള്ള  മാര്‍ ഒഡിഷോ ദൈവാലയത്തിന്റെ വാതിലുകള്‍ ഇന്നും തുറന്നാണിരിക്കുന്നത്. ഇതിന് നന്ദി പറയേണ്ടത് ഒരു പ്രാദേശിക യാസിദി കുടുംബത്തോടാണ്. ഇറാഖിലെ  ന്യൂനപക്ഷ സമൂഹമായ യസീദി വംശത്തിലുള്ള വെയ്ല്‍ ജെജോ ഖദീദയാണ് ഈ ദൈവാലയത്തിന്റെ താക്കോലുകള്‍ കൈവശം വച്ചിരിക്കുന്നത്,  മാതാപിതാക്കളില്‍ നിന്ന് കൈമാറി ലഭിച്ച പാരമ്പര്യം തുടരുന്ന ഖദീദ, ഇന്ന് കുടുംബസമേതം ദൈവാലയം സംരക്ഷിക്കുന്നു.  വൃത്തിയോടെയും പരിപാവനമായും ദൈവാലയം കാത്ത് സൂക്ഷിക്കുന്നു. 2012

  • ജപമാല മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയ പഠനം!

    ജപമാല മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയ പഠനം!0

    സമാധാനം തേടി ആളുകള്‍ മൈന്‍ഡ്ഫുള്‍നെസ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും നഗരകോണുകളില്‍ മെഡിറ്റേഷന്‍ സെന്ററുകള്‍ ട്രെന്‍ഡ് ആകുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, ജപമാല പ്രാര്‍ത്ഥന നല്‍കുന്ന മാനസികാരോഗ്യ ഗുണങ്ങള്‍ വ്യക്തമാക്കുന്ന ഗവേഷണപഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ജപമാല പ്രാര്‍ത്ഥന മറ്റ് ധ്യാനരീതികള്‍ക്ക് സമാനമായ വിധത്തില്‍ മാനസികാരോഗ്യത്തിന് വ്യക്തമായ ഗുണം ചെയ്യുന്നുവെന്ന്  Journal of Religion and Health- ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  പഠനത്തില്‍ തെളിയിച്ച മറ്റൊരു അതിശയിപ്പിക്കുന്ന വസ്തുത;  സ്ഥിരമായി ജപമാല ചൊല്ലുന്നവരില്‍ 62.2% പേര്‍ ബിരുദങ്ങളോ ബിരുദാനന്തര

  • നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍

    നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍0

    നൈജീരിയ: നൈജീരിയയിലെ യെല്‍വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. ദിവസേനയെന്നോണം ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല്‍ അവയൊന്നും വാര്‍ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവയൊന്നും വാര്‍ത്തയാക്കുന്നില്ല. മകുര്‍ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്‍ഡിനേറ്റര്‍ ഫാ. റെമിജിയൂസ് ഇഹ്‌യുള (Remigius Ihyula) പ്രസ്താവിച്ചതായി ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13 നും 14 നും ഇടയ്ക്കുള്ള രാത്രിയില്‍, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ യെല്‍വ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ

  • ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

    ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം0

    റോം: റോമിലെ ബിഷപ് എന്ന നിലയില്‍ തന്റെ ആദ്യ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാല്‍നടയായി നേതൃത്വം നല്‍കി. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍നിന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു. കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന്

  • ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ

    ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ0

    റോം: മനുഷ്യരുടെ ആന്തരികവും ആത്മീയവുമായ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലിയോ 14 ാമന്‍ പാപ്പ. കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിന്റെ ഭാഗമായി വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരം നിത്യജീവന്റെ അപ്പമായി നമ്മെ പരിപോഷിപ്പിക്കുന്നു.  ദൈവീക ഭോജനത്താല്‍ ശക്തിപ്പെട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് യേശുവിന്റെ സ്‌നേഹവും കരുണയും പകരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ ജൂബിലി വര്‍ഷത്തില്‍, ‘നമ്മുടെ അപ്പം പങ്കിടാനും, പ്രത്യാശ വര്‍ധിപ്പിക്കാനും, ദൈവരാജ്യത്തിന്റെ ആഗമനം

  • കള്ളക്കേസുകള്‍ എടുക്കാനല്ല കടല്‍ തീരത്ത് ശുഷ്‌കാന്തി കാണിക്കണം: കെഎല്‍സിഎ

    കള്ളക്കേസുകള്‍ എടുക്കാനല്ല കടല്‍ തീരത്ത് ശുഷ്‌കാന്തി കാണിക്കണം: കെഎല്‍സിഎ0

    കൊച്ചി: ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ വക്താവിനെയും സമരം ഇരുന്ന വൈദികരെയും മറ്റു പ്രവര്‍ത്തകരെയും പ്രതികളാക്കി കേസെടുത്ത തോപ്പുംപടി പോലീസ് നടപടി പ്രതിഷേധാര്‍ഹം ആണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വൈദികര്‍ക്കും സമരവേദിയിലേക്ക് ജാഥയായെത്തിയ തീരവാസികള്‍ക്കും എതിരെയാണ് കേസുകള്‍ എടുത്തത്. ജാഥയായി സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയ തീരവാസികള്‍, മന:പൂര്‍വം വഴി തടയണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ കത്തോലിക്കാ

  • ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം  മാര്‍പാപ്പ

    ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി:  സമാധാനത്തിനുള്ള ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ‘മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി കേഴുകയും ചെയ്യുന്ന’തായി പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ത്രികാല ജപത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍, യുദ്ധത്തിന്റെ തീവ്രതയില്‍ മറന്നുപോകുന്ന നിസഹായരായ മനുഷ്യരെ പാപ്പ സ്മരിച്ചു. ‘ആയുധങ്ങളുടെ കനത്ത ശബ്ദവും അക്രമത്തിന്റെ മുറവിളിയും മനുഷ്യരാശിയുടെ നിലവിളിയെ മുക്കിക്കളയരുത്’  എന്ന് പാപ്പ  പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രത്യേകിച്ച് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെയിടയില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന ജനതയുടെ ദുരിതങ്ങള്‍ അനായാസം അവഗണിക്കപ്പെടാനിടയുണ്ടെന്ന് പാപ്പ

  • ഡമാസ്‌കസ് ദൈവാലയത്തില്‍  ചാവേറാക്രമണം; ഇരുപത് പേര്‍ കൊല്ലപ്പെട്ടു

    ഡമാസ്‌കസ് ദൈവാലയത്തില്‍ ചാവേറാക്രമണം; ഇരുപത് പേര്‍ കൊല്ലപ്പെട്ടു0

    ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദൈവാലയത്തില്‍ നടന്ന ചാവേറാക്രണമണത്തില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം. 50 ലധികം വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഡിസംബറില്‍ വിമതരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യത്തെ ബോംബാക്രമണമാണിത്. കൊല്ലപ്പെട്ട ചാവേര്‍ ബോംബര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അംഗമാണെന്ന് സിറിയയുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദൈവാലയത്തില്‍ കയറി തുടര്‍ച്ചയായി വെടിയുതിര്‍ത്ത ചാവേറിന്റെ കയ്യിലുള്ള സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.  കൊല്ലപ്പെട്ട ചാവേറിനെ കൂടാതെ മറ്റൊരാള്‍ കൂടെ ആക്രമണത്തില്‍ പങ്കെടുത്തതായി

National


Vatican

  • ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

    വാഷിംഗ്ടണ്‍ ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില്‍ ബോര്‍ഡുകളാണ് ജൂണ്‍ മാസത്തില്‍ യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്‍ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ്‍ മാസത്തില്‍ നടത്തിയ ഈ ബില്‍ബോര്‍ഡ് കാമ്പെയ്‌ന്റെ പിന്നില്‍. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്‍ബോര്‍ഡുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ”ജൂണ്‍ യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ

  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

  • മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

    റോം:  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.  തെക്കന്‍ ഇറ്റലിയിലെ അപുലിയ ജില്ലയില്‍പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോര്‍ഗോ എഗ്‌നാസിയ റിസോര്‍ട്ടില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. മാര്‍പാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്തി നരേന്ദ്രമോദി സൗഹൃദം പങ്കുവച്ചത്. ജി-7 ഉച്ചകോടിയുടെ ഭാഗമായി മാര്‍പാപ്പയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ ആദരിക്കുന്നതായും ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്‌സ്

  • ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…

    വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ? നിങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്‍, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്‍? ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്‍

  • മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം

    മൊസൂള്‍: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്‍കോഷിലെ കല്‍ദായ ബിഷപ് പോള്‍ താബിറ്റ് മെക്കോ. 2014 ജൂണ്‍ 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള്‍ ഇറാഖി നഗരമായ മൊസൂളില്‍ ആദ്യമായി കരിങ്കൊടി ഉയര്‍ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും

  • അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

    വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി.  ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ

Magazine

Feature

Movies

  • വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ രാഷ്ട്രീയനിലപാട്  സ്വീകരിക്കും: കെആര്‍എല്‍സിസി

    വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കും: കെആര്‍എല്‍സിസി0

    കൊച്ചി: കേരളത്തിലെ സര്‍ക്കാരിന്റെയും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നിരന്തരം മുന്നോട്ടുവച്ചിട്ടുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ രാഷ്ട്രീയസമീപനം ആസന്നമായ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍(കെആര്‍എല്‍സിസി).  എറണാകുളത്ത് ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസി 46-ാം ജനറല്‍ അസംബ്ലി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമാണ് പ്രഖ്യാപിത രാഷ്ട്രീയനയമെങ്കിലും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായോഗിക രാഷ്ട്രീയത്തിലൂന്നിയ സമീപനം സ്വീകരിക്കാനാണ് ലത്തീന്‍ കത്തോലിക്ക സമൂഹം

  • വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും

    വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും0

    കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാട് ദുരന്തബാധിത മേഖലയില്‍ കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ 19 വീടുകള്‍ കൂടി വെഞ്ചിരിക്കും. ജനുവരി 12-ന് ഏഴ് വീടുകളും, 27-ന് പതിനൊന്ന് വീടുകളും, 31-ന് ഒരു വീടുമെന്ന ക്രമത്തിലാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ സം ഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 70 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 33 വീടുകള്‍ ഇതിനകം വെഞ്ചിരിച്ചു കഴിഞ്ഞു. ഈ മാസം 19 വീടുകള്‍ കൂടി വെഞ്ചിരിക്കുന്നതോടെ ഭൂരിഭാഗം കുടും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?