Follow Us On

20

November

2025

Thursday

Latest News

  • അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…

    അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…0

    ഡബ്ലിന്‍/അയര്‍ലണ്ട്: സ്‌കൂളില്‍ നടന്ന  ബിരുദദാന ആഘോഷത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഗ്ലാസ്‌നെവിനിലെ സെന്റ് വിന്‍സെന്റ്‌സ് സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുകളിലത്തെ മുറിയിലെ അള്‍ത്താര  ഒരു ഹാളിലേക്ക് മാറ്റിയത്. അള്‍ത്താര എടുത്ത് കൊണ്ടുപോകുന്നതിനിടെ അവര്‍ക്ക് അള്‍ത്താര ചരിക്കേണ്ടിവന്നു. ആ സമയം അള്‍ത്താരക്കുള്ളില്‍ നിന്ന് 1787 എന്ന തീയതിയോടെ മുകളില്‍ ലാറ്റിന്‍ ഭാഷയില്‍ കൈകൊണ്ട് എഴുതിയ ലേബലുള്ള കടലാസില്‍ പൊതിഞ്ഞ വലിയ പാഴ്‌സല്‍ താഴേക്ക് വീണു. ഉടന്‍ തന്നെ ഇത്തരമൊരു പാഴ്‌സല്‍ കണ്ടെത്തിയ വിവരം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ

  • ഭിന്നതകള്‍ പരിഹരിക്കുന്നതിന്  മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    ഭിന്നതകള്‍ പരിഹരിക്കുന്നതിന് മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്0

    പ്യോം പെന്‍/കംബോഡിയ: ഭിന്നതകള്‍ പരിഹരിക്കുന്നതിനായി മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കംബോഡിയയില്‍ ആരംഭിച്ച ക്രൈസ്തവ  – ബുദ്ധ മതങ്ങളുടെ മതാന്തരകോണ്‍ഫ്രന്‍സിന്റെ ആദ്യദിനം പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഏഷ്യയില്‍ സമാധാനം ശക്തിപ്പെടുത്താനും, ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന എട്ടാമത് ബുദ്ധ-ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സാണിത്. ‘അനുരഞ്ജനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും  സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രമേയം. ഇരു മതങ്ങളും പൊതുവായി പുലര്‍ത്തുന്ന സമാധാനത്തോടുള്ള പ്രതിബദ്ധതയുടെ

  • മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പുതിയ പ്രസിഡന്റ്

    മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ പുതിയ പ്രസിഡന്റ്0

    വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പ്രസിഡന്റായി വൈദ്യശാസ്ത്രത്തിലും ബയോ എത്തിക്ക്‌സിലും വിദഗ്ധനായ മോണ്‍. റെന്‍സോ പെഗോറാരോയെ  ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2011 മുതല്‍ അക്കാദമിയുടെ ചാന്‍സലറായി സേവനം ചെയ്യകയായിരുന്ന മോണ്‍. റെന്‍സോ പെഗോറാരോ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയയുടെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്തു. ഇറ്റലിയിലെ പാദുവയാണ് അദ്ദേഹത്തിന്റെ ജന്മദേശം. 1989 ജൂണ്‍ 11 ന് പുരോഹിതനായി അഭിഷിക്തനായി.  വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദധാരിയായ മോണ്‍. റെന്‍സോ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍

  • മൂന്ന് അയല്‍ ഇടവകകള്‍ ജൂബിലിയുടെ നിറവില്‍

    മൂന്ന് അയല്‍ ഇടവകകള്‍ ജൂബിലിയുടെ നിറവില്‍0

    തിരുവല്ല: രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നു കത്തോലിക്കാ ഇടവകകള്‍ക്ക് ഇത് ധന്യനിമിഷം. തിരുവല്ല അതിരൂപതയിലെ ഇരവിപേരൂര്‍, പുറമറ്റം മലങ്കര കത്തോലിക്കാ ഇടവകകള്‍ക്കും, വിജയപുരം രൂപതയിലെ മഠത്തുംഭാഗം ഇടവകയ്ക്കും 2025 ജൂബിലി വര്‍ഷമാണ്. വിശുദ്ധ അന്നയുടെ നാമത്തിലുള്ള സീറോ മലങ്കര സഭയിലെ പ്രഥമ ഇടവകയാണ് ഇരവിപേരൂര്‍ ദൈവാലയം. 1935 ല്‍ സ്ഥാപിതമായ സെന്റ് ആന്‍സ് മലങ്കര കത്തോലിക്കാ ഇടവക തിരുവല്ല അതിരൂപതയലെ പുരാതന ദൈവാലയങ്ങ ളിലൊന്നാണ്. 1935 ല്‍ തിരുവല്ലാ മെത്രാനായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസിന്റെ കാലത്താണ് ഇരവിപേരൂര്‍

  • മ്യാന്‍മറില്‍ വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ നേതാക്കളുടെ ആഹ്വാനം

    മ്യാന്‍മറില്‍ വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ നേതാക്കളുടെ ആഹ്വാനം0

    ക്വലാലംപൂര്‍/മലേഷ്യ: തീവ്ര സംഘര്‍ഷം തുടരുന്ന മ്യാന്‍മറിലെ എല്ലാ കക്ഷികളോടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും, എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ തുടങ്ങാനും, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ ആസിയാന്‍ ഉച്ചകോടിയില്‍ അഭ്യര്‍ത്ഥിച്ചു. ക്വാലാലംപൂരില്‍ നടന്ന 46-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രാദേശിക സാമ്പത്തിക സഹകരണം, മ്യാന്‍മറില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍, ആസിയാന്‍ രാജ്യങ്ങള്‍ക്കുമേലുള്ള യുഎസ് തീരുവകളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. മ്യാന്‍മറിലെ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി, ബന്ധപ്പെട്ട കക്ഷികളുമായി സമവായം രൂപീകരിക്കുവാനും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി മാര്‍ നീലങ്കാവില്‍

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി മാര്‍ നീലങ്കാവില്‍0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ആയി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി തൃശൂര്‍ അതിരൂപതയുടെ സഹമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ കോഴിക്കോട് ആര്‍ച്ചുബിഷപ്‌സ് ഹൗസിലെത്തി. പുതിയ അതിരൂപതയുടെ ശുഭാരംഭം വിശ്വാസ സമൂഹത്തിനും പൊതുസമൂഹത്തിനും വലിയ ഊര്‍ജം പകരട്ടെയെന്ന മാര്‍ നീലങ്കാവില്‍ ആശംസിച്ചു.

  • ഒഡീഷയില്‍ വൈദികരെ  മര്‍ദ്ദിച്ചശേഷം കൊള്ളയടിച്ചു

    ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ചശേഷം കൊള്ളയടിച്ചു0

    ഒഡീഷയില്‍ സാമ്പര്‍പ്പൂരില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുചിന്ദ ഗ്രാമത്തിലെ കാര്‍മല്‍ നികേതനില്‍ താമസിച്ചിരുന്ന ഒസിഡി വൈദികരെ മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു. മൂന്ന് വര്‍ഷത്തിനിടെ സമാനമായ ആറാമത്തെ സംഭവമാണിത്. മെയ് 22-ന് രാത്രിയില്‍, നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഫാ. സില്‍വിന്‍ ഒസിഡി ഉണര്‍ന്നത്. ടോര്‍ച്ചുമായി പ്രധാന കവാടത്തിലേക്ക് എത്തിയ അദ്ദേഹത്തെ ഒരു കൂട്ടം കൊള്ളക്കാര്‍ ചേര്‍ന്ന് കീഴടക്കി.  സംഘത്തിലെ മറ്റ് അംഗങ്ങള്‍ പ്രധാന കവാടം തകര്‍ത്ത് ഫാ. സില്‍വിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അവര്‍

  • സാന്‍ ഡീയാഗോ രൂപതയുടെ പുതിയ ബിഷപ് എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍!

    സാന്‍ ഡീയാഗോ രൂപതയുടെ പുതിയ ബിഷപ് എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍!0

    വാഷിംഗ്ടണ്‍ ഡിസി/യുഎസ്എ: ലിയോ പതിനാലാമന്‍ പാപ്പ യുഎസിലെ സാന്‍ ഡീയാഗോ രൂപതയുടെ ബിഷപ്പായി വിയറ്റ്‌നാം കാരനായ ബിഷപ് മൈക്കിള്‍ ഫാമിനെ നിയമിച്ചു.  58 വയസുള്ള ബിഷപ് മൈക്കിള്‍ വിയറ്റ്‌നാമില്‍ ജനിച്ച ആദ്യ അമേരിക്കന്‍ രൂപതാ ബിഷപ്പാണ്. അദ്ദേഹം ഒരു എയറോനോട്ടിക്കല്‍ എഞ്ചിനീയറാണെന്നുള്ള പ്രത്യേകതയും  ഉണ്ട്.  കൂടാതെ സൈക്കോളജിയിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1999-ല്‍ പൗരോഹിത്യസ്വീകരണത്തിന് ശേഷം, അദ്ദേഹം സാന്‍ ഡീയാഗോ രൂപതയിലെ നിരവധി ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023-ല്‍ ഇതേ രൂപതയുടെ സഹായ മെത്രാനായി  സ്ഥാനാരോഹിതനായ ഫാം,

  • പാപ്പയുടെ പ്രത്യേക  പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ

    പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ0

    പാരിസ്/ഫ്രാന്‍സ്: ബ്രെട്ടന്‍ കര്‍ഷകനായ യോവോണ്‍ നിക്കോളാസിക്കിന് വിശുദ്ധ ആനി പ്രത്യക്ഷപ്പെട്ടതിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈയില്‍ ഫ്രാന്‍സിലെ സെയിന്റ്-ആന്‍-ഡി’ഔറേ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എമരിറ്റസ് ആയ കര്‍ദിനാള്‍ സാറ ജൂലൈ 25-26 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വാന്‍സ് രൂപതയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ജൂലൈ 26 ന് നടക്കുന്ന പ്രദക്ഷിണത്തിനും പൊന്തിഫിക്കല്‍ കുര്‍ബാനക്കും കര്‍ദിനാള്‍

National


Vatican

  • സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുക – ഏപ്രില്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന. തത്വത്തില്‍ സ്ത്രീക്കും പുരുഷനും വ്യക്തികള്‍ എന്ന നിലയില്‍ ഒരേ അന്തസ്സാണുള്ളതെന്ന് എല്ലാവരും അംഗകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ വീഡിയോയില്‍ നിരീക്ഷിച്ചു.  സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും

  • സ്വവര്‍ഗബന്ധങ്ങള്‍ പാപമാണെന്ന് ഓര്‍മിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഫ്രഞ്ച് ഗവണ്‍മെന്റ്
  • ഉത്ഥാനം ആ കഥയുടെ സന്തോഷകരമായ പര്യവസാനമല്ല!

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്‍ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില്‍ ‘സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പന്തക്കുസ്താ വരെ നീളുന്ന ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം  ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള

  • ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

    ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ

  • കറന്റും വെള്ളവും ലഭിക്കാന്‍ മാതാവിന്റെ സഹായം തേടി ക്യൂബന്‍ ആര്‍ച്ചുബിഷപ്

    ഹവാന/ ക്യൂബ:  ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ  ഉപവിയുടെ കന്യകയുടെ പ്രത്യേക സഹായം തേടി സാന്റിയാഗോ ഡെ ക്യൂബ ആര്‍ച്ചുബിഷപ് ഡിയോനിസിയോ ഗുയിലേര്‍ണോ ഗാര്‍സിയ. ഓശാന ഞായര്‍ ദിവസമാണ് ക്യൂബന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട്  പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സഹായം ആര്‍ച്ചുബിഷപ് യാചിച്ചത്. വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം  സാധാരണ ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യവും ക്യൂബന്‍ ജനതക്ക് നല്‍കണമെന്ന് അറുപത് വര്‍ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില്‍ തുടരുന്ന ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടി  ഉപവിയുടെ കന്യകയുടെ

  • ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങള്‍ ഈ വര്‍ഷത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി വ്യത്യസ്തമാക്കും

    ഈ വര്‍ഷം ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക്  ധ്യാനചിന്തകള്‍ എഴുതുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്‍കുന്നത്. ‘ പ്രാര്‍ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്‍’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തിന് മുന്നോടിയായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി

Magazine

Feature

Movies

  • കത്തോലിക്ക ആശുപത്രി  തീവ്രവാദികള്‍ അഗ്നിക്കിരയാക്കി; 20 പേര്‍ കൊല്ലപ്പെട്ടു

    കത്തോലിക്ക ആശുപത്രി തീവ്രവാദികള്‍ അഗ്നിക്കിരയാക്കി; 20 പേര്‍ കൊല്ലപ്പെട്ടു0

    കിവു: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോര്‍ത്ത് കിവു മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കത്തോലിക്ക ആശുപത്രിയില്‍ പതിനഞ്ച് പേരും പരിസര പ്രദേശങ്ങളിലുണ്ടായിരുന്ന അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. ഐഎസുമായി സഖ്യം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്) തീവ്രവാദികളാണ് ബ്യൂട്ടെംബോ-ബെനി രൂപതയിലെ ബയാംബ്വെ പട്ടണത്തില്‍  നടത്തിയ ആക്രമണത്തില്‍ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ നടത്തുന്ന ആരോഗ്യ കേന്ദ്രം അഗ്നിക്കിരയാക്കിയത്.  പ്രസവവാര്‍ഡിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ ഇരകളെ

  • വിദ്യാര്‍ത്ഥികള്‍ക്ക് പഠനശിബിരവുമായി കെഎസ്എസ്എസ്

    വിദ്യാര്‍ത്ഥികള്‍ക്ക് പഠനശിബിരവുമായി കെഎസ്എസ്എസ്0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എംഎസ്ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠനശിബിരം നടത്തി. കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എംഎസ് ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠനശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസും കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരുന്നു.

  • ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ അപ്പസ്‌തോലിക് വിസിറ്റര്‍

    ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ അപ്പസ്‌തോലിക് വിസിറ്റര്‍0

    കാക്കനാട്: ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനു ഭാരതത്തിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലിവഴി ലഭിച്ചു. ഗള്‍ഫുനാടുകളില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള അജപാലനസംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതു മായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും കര്‍മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്‌തോലിക് വിസിറ്ററായി നിയമിച്ചിരിക്കുന്നത്. അറേബ്യന്‍ ഉപദീപിലെ രണ്ട് അപ്പസ്‌തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?