Follow Us On

27

October

2025

Monday

Latest News

  • സമാധാനത്തിന്റെ  പുലരികള്‍ പിറക്കട്ടെ

    സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി.പ്രഫസറാണ്). ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ സ്തംഭിച്ചുപോയ ഒരു സ്ത്രീയുടെ ചിത്രം പഹല്‍ഗാമിന്റെ നൊമ്പരക്കാഴ്ചയാണ്. കൊല്ലപ്പെട്ടത്, അവരുടെ ഭര്‍ത്താവാണെങ്കിലും ആ വെടിയുണ്ടയുടെ ആഘാതം പേറുന്നത് ഓരോ ഇന്ത്യാക്കാരനുമാണ്. ഹൃദയം നിലച്ചുപോകുന്നത്ര വേദന പേറുന്ന ആ കാഴ്ച്ചയില്‍ ഉന്മാദം കണ്ടെത്തുന്നവര്‍ രാജ്യദ്രോഹികള്‍ മാത്രമല്ല; മാനസിക രോഗികള്‍ കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തുകൊണ്ട് കാശ്മീര്‍? വികലമായ രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നനുവേണ്ടി നിരപരാധികളായ പൗരന്മാര്‍ക്കുനേരെ ആക്രമണം നടത്തുകയും ഭീതി പരത്തുന്ന

  • ഫ്രാന്‍സിസ് പാപ്പാ  ലിയോ പാപ്പായെ  കണ്ടെത്തിയ വഴി…

    ഫ്രാന്‍സിസ് പാപ്പാ ലിയോ പാപ്പായെ കണ്ടെത്തിയ വഴി…0

    കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗികമായ ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ഈ കാലഘട്ടത്തിലെ പിന്‍ഗാമി എന്ന നിലയില്‍, സഭയുടെ സാര്‍വ്വത്രിക ഭരണാധികാരി എന്ന നിലയിലും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേരള സഭയയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരളത്തിലെ എല്ലാ സുമനസുകളുടെയും നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വമായ അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഞാന്‍ നേരുന്നു. ഇക്കാലത്ത് സഭയെ

  • അള്‍ത്താരബാലന്‍ പത്രോസിന്റെ  സിംഹാസനത്തില്‍

    അള്‍ത്താരബാലന്‍ പത്രോസിന്റെ സിംഹാസനത്തില്‍0

    മോണ്‍. റോക്കി റോബി കളത്തില്‍ (കോട്ടപ്പുറം രൂപതാ വികാരി ജനറല്‍) ദ്വിമുഖ ദൗത്യമാണ് ഓരോ മാര്‍പാപ്പയും നിര്‍വഹിക്കേണ്ടത.് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ എന്ന നിലയില്‍ വിശ്വാസം മുറുകെ പിടിച്ചു മൂല്യങ്ങള്‍ കൈവിടാതെയും വിശ്വാസി സാഗരത്തെ നന്മയുടെ പാതയില്‍ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ദൈവവിളിയാണ് ഒന്നാമത്തേത്. സഭയുടെ ഭരണനിര്‍വഹണവും നയരൂപീകരണവുമൊക്കെ ഈ ഗണത്തില്‍പ്പെടുന്ന ചുമതലകളാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ രാജ്യാന്തര വിഷയങ്ങളില്‍ മനുഷ്യത്വപരവും നീതിയുടെപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുത്ത് തിരുത്തല്‍

  • കരുണയുടെ  കാവലാള്‍

    കരുണയുടെ കാവലാള്‍0

    സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

  • വിശുദ്ധിയുടെ ഒരേ തൂവല്‍പക്ഷികള്‍

    വിശുദ്ധിയുടെ ഒരേ തൂവല്‍പക്ഷികള്‍0

    ന്യൂ ജന്‍ കാലത്തെ യുവാക്കള്‍ക്കു മുന്നില്‍ അത്ഭുതകരമായ മാതൃകകളാണ് പുണ്യപുഷ്പങ്ങളായ കാര്‍ലോ അക്യൂട്ടിസും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയും. ഇവരുടെ ദിവ്യമായ ജീവതപാതകള്‍  സൂക്ഷ്മമായി വീക്ഷിച്ചാല്‍ അവര്‍തമ്മില്‍ സമാനതതകള്‍ ഏറെയുണ്ടെന്ന് കാണാന്‍ കഴിയും. 1 ആഴമേറിയ ദിവ്യകാരുണ്യ ഭക്തി പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്‌നേഹമായിരുന്നു ഫ്രാസാറ്റിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. പതിവായി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഉല്‍സാഹിച്ച ആ യുവാവ് മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിച്ചു.  കൂടാതെ പരിശുദ്ധ കന്യകാമറിയത്തോട് അഗാധമായ ഭക്തിയും ജീവിതത്തിലുടനീളം  പുലര്‍ത്തിയിരുന്നു. കാര്‍ലോ

  • പുതിയ പാപ്പയും  പുത്തന്‍ പ്രതീക്ഷകളും

    പുതിയ പാപ്പയും പുത്തന്‍ പ്രതീക്ഷകളും0

    ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ ദൈവത്തിന്റെ ഓരോ തിരഞ്ഞെടുപ്പും അനുഗ്രഹവും അത്ഭുതവും നിറഞ്ഞതാണ്. തിരുവചനത്തില്‍ നിറയെ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളുടെ സൗന്ദര്യം ആവോളം വര്‍ണ്ണിക്കുന്നുണ്ട്. വിക്കനായ മോശ ദൈവത്തോട് പലതവണ പറഞ്ഞു: ‘ദൈവമേ എനിക്ക് ഈ ജനത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവുമില്ല. കൂടാതെ എന്റെ ശരീരത്തില്‍ ഒരുപാട് ബലഹീനതകളുമുണ്ട്’. ദൈവം മോശയോട് പറഞ്ഞു: ‘നിന്റെ ബലഹീനതയില്‍ ഞാന്‍ നിനക്ക് ബലം നല്‍കും. നിനക്ക് ഇസ്രായേല്‍ മക്കളെ നയിക്കാനുള്ള മുഴുവന്‍ കൃപയും കരുത്തും ഞാന്‍ നല്‍കും.’ ദൈവം ആ വാഗ്ദാനം

  • കാലത്തിനുള്ള ദൈവത്തിന്റെ മറുപടി

    കാലത്തിനുള്ള ദൈവത്തിന്റെ മറുപടി0

    ഫാ.ജോയി ചെഞ്ചേരില്‍ MCBS സഭ ദൈവത്തിന്റെതാണെന്നും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിലാണ് അതിന്റെ പദചലനങ്ങളെന്നും വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പ കത്തോലിക്ക സഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കുമപ്പുറം ദൈവത്തിന്റെ ശക്തമായ ഇടപെടലിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമനായി നിയമിതനായിരിക്കുന്നത്. കോണ്‍ക്ലേവില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെയും ഫ്രാന്‍സിസ് പാപ്പയെയും ചേരുംപടിചേര്‍ത്ത് ദൈവം നിയോഗിച്ച ലിയോ പതിനാലാമന്‍ പാപ്പ. ഇക്കാലഘട്ടത്തിന്, തിരുസഭയ്ക്ക് ആവശ്യകമായ ഒരു ഇടയന്‍ ബനഡിക്ട്

  • ലോകം വത്തിക്കാനിലേക്ക്  ചുരുങ്ങിയ ദിനങ്ങള്‍

    ലോകം വത്തിക്കാനിലേക്ക് ചുരുങ്ങിയ ദിനങ്ങള്‍0

    ലിയോ പതിനാലാമന്‍ പാപ്പയെ അദ്ദേഹം കര്‍ദിനാളായിരുന്നകാലംമുതല്‍ എനിക്ക് പരിചയമുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലികയാത്രകളില്‍ അനുഗമിക്കുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണഗതിയില്‍ മെത്രാന്മാര്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ മാര്‍പാപ്പയുടെ യാത്രകളില്‍ പങ്കെടുക്കാറുള്ളതല്ല. പക്ഷെ ഓരോ അവസരത്തിലും മാര്‍പാപ്പതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തുമായിരുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ പത്രോസിന്റെ പിന്‍ഗാമിയുടെ ശ്ലൈഹിക യാത്രകള്‍ എങ്ങനെയാണെന്നത് കണ്ടുപഠിക്കാന്‍ അദ്ദേഹത്തെ കൂടെകൂട്ടിയിരുന്നതുപോലെ തോന്നുന്നു. ആ യാത്രകളുടെ പ്രത്യേകതകള്‍ മനസിലാക്കി അതിനായി തയ്യാറെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഒരുക്കിയതുപോലെ. വളരെ

  • ലിയോ പാപ്പയെക്കുറിച്ച് ഉറ്റചങ്ങാതി ഫാ. ആന്റണി പിസോ   പറയുന്നു

    ലിയോ പാപ്പയെക്കുറിച്ച് ഉറ്റചങ്ങാതി ഫാ. ആന്റണി പിസോ പറയുന്നു0

    ഫാ. ആന്റണി പിസോ, മിഡ്‌വെസ്റ്റിലെ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രിയറാണ്. അദ്ദേഹം ഇപ്പോഴത്തെ മാര്‍പാപ്പ ലിയോ XIV ആയ റോബര്‍ട്ട് പ്രെവോസ്റ്റിനെ വളരെ അടുത്തറിയുന്ന സുഹൃത്തുക്കളില്‍  ഒരാളാണ്.  പാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍  അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവച്ചു. ‘ഞങ്ങള്‍ 1974 മുതല്‍ പരിചയമുള്ളവരാണ്. ഒരുമിച്ച് സര്‍വകലാശാലയില്‍ പഠിച്ചു, ഞങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം ഒരു വര്‍ഷം സീനിയറാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം മതപരവും അക്കാദമികവുമായ പഠനത്തില്‍ ഞങ്ങളൊന്നിച്ച് ഏറെ സമയം ചെലവഴിച്ചു. അന്നുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.. റോബര്‍ട്ട് പ്രെവോസ്റ്റ്

National


Vatican

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

  • ‘വിവാഹവും’ ‘മാതൃത്വവും’ പരിപാവനമാണെന്ന്  ഐറിഷ് ജനത; ഭരണഘടനയില്‍ നിന്ന് ഇവ ‘നീക്കനുള്ള’  ശ്രമത്തിനെതിരെ ജനവിധി

    ഡബ്ലിന്‍: പരമ്പരാഗതമായ വിവാഹവും മാതൃത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഐറിഷ് ഗവണ്‍മെന്റ് നീക്കം പരാജയപ്പെട്ടു. അയര്‍ലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണഘടന ഭേദഗതിക്കായി കൊണ്ടുവന്ന രണ്ട് ഹിതപരിശോധനകളിലാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ പരമ്പരാഗതമായ വിവാഹത്തിനും മാതൃത്വത്തിന്റെയും പ്രാധാന്യത്തിനുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. വിവാഹതിരായ കുടുംബങ്ങള്‍ക്കൊപ്പം ലിവിംഗ് റ്റുഗതര്‍ പോലുള്ള ബന്ധങ്ങളില്‍ ദീര്‍ഘനാള്‍ കഴിയുന്നവരെയും കുടുംബത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള ഭരണഘടനാഭേദഗതിയായ ‘ഫാമിലി അമെന്റ്മെന്റി’നെതിരെ ജനഹിതപരിശോധനയില്‍ പങ്കെടുത്ത 68 ശതമാനമാളുകളാണ് വോട്ടു ചെയ്തത്.

  • വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന്  വത്തിക്കാന്‍

    ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍. ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം

  • ‘അഹങ്കാരം എല്ലാ തിന്മകളുടെയും റാണി’

    വത്തിക്കാന്‍ സിറ്റി: അഹങ്കാരമാണ് എല്ലാ തിന്മകളുടെയും മഹാറാണിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ തിന്മക്ക് വശംവദരാകുന്നവര്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്നും ക്രൈസ്തവ വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്ന മറ്റേത് യുദ്ധത്തെക്കാളും കൂടുതല്‍ സമയവും പ്രയത്‌നവും ഇതിനെ അതിജീവിക്കാന്‍ ആവശ്യമാണെന്നും പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. മിഥ്യയായ അഭിമാനബോധം സ്വാര്‍ത്ഥതയുടെ ഫലമായുണ്ടാകുന്ന രോഗമാണെങ്കില്‍ അഹങ്കാരം വിതയ്ക്കുന്ന നാശത്തോട് തുലനം ചെയ്യുമ്പോള്‍ അത് കേവലം ബാലിശമായ തിന്മ മാത്രമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹങ്കാരം ബന്ധങ്ങളെ നശിപ്പിക്കുന്നു. സാഹോദര്യത്തിന് പകരം അത് വിഭാഗീയത

  • മാര്‍ക്കറ്റും  ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. സാമൂഹ്യ അവകാശങ്ങള്‍ക്കും ഫ്രാന്‍സിസ്‌കന്‍ ആശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്‍-അമേരിക്കന്‍ കൂട്ടായ്മക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുറച്ച് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള്‍ എച്ചില്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില്‍ ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന്

  • ജപമാലചൊല്ലി പോലിസുകാരനെ ഞെട്ടിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

    നിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്‍? പതിനഞ്ചോളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍  പെണ്‍കുട്ടിയോട് ചോദിച്ചു. അതെ, ഞാന്‍ തന്നെ. പക്ഷേ, ഇതൊരു ഓര്‍ഗനൈസേഷനൊന്നുമല്ല. ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇതൊരു ഓര്‍ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ്

Magazine

Feature

Movies

  • മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ കൊച്ചി രൂപത ബിഷപ്

    മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ കൊച്ചി രൂപത ബിഷപ്0

    കൊച്ചി: മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി രൂപതയുടെ ബിഷപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 55-കാരനായ മോണ്‍. കാട്ടിപ്പറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയാണ്. റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ മോണ്‍. കാട്ടിപ്പറമ്പില്‍ 1998 ഓഗസ്റ്റ് 15-ന് ബിഷപ് ഡോ. ജോസഫ് കുരീത്തറയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും, അതേ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായട്ടായിരുന്നു

  • ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍

    ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍ നടത്തി. കെഎസ്എസ്എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സജീവം ലഹരി വിരുദ്ധ കാമ്പയിന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍

  • കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്നത് പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍: മാര്‍ തോമസ് തറയില്‍

    കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്നത് പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍: മാര്‍ തോമസ് തറയില്‍0

    തിരുവനന്തപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കത്തോലിക്കരുടേതോ ക്രിസ്ത്യാനികരുടേതോ മാത്രമല്ല പൊതുസമൂഹത്തിന്റെ മുഴുവനുമാണെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ പതിനാറായിരത്തോളം അധ്യാപകര്‍ ശമ്പളമില്ലാതെ വിഷമിക്കുമ്പോള്‍ തളര്‍ന്നുപോകുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗമാണ്. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ചുകൊണ്ട്  പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?