Follow Us On

28

December

2024

Saturday

Latest News

  • ജീവസംരക്ഷണ സന്ദേശം ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങി: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

    ജീവസംരക്ഷണ സന്ദേശം ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങി: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ0

    തിരുവനന്തപുരം: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ജീവസംരക്ഷണ  സന്ദേശങ്ങള്‍ ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയെന്ന് കെസിബിസി പ്രസിഡന്റ്കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. കെസിബിസി പ്രോ- ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കാതോലിക്കേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.       ജീവനും

  • സംഗീത ഉപകരണങ്ങള്‍ ഇല്ലാത്ത സിസ്റ്റേഴ്‌സിന്റെ ഗാനം വൈറല്‍

    സംഗീത ഉപകരണങ്ങള്‍ ഇല്ലാത്ത സിസ്റ്റേഴ്‌സിന്റെ ഗാനം വൈറല്‍0

    കോതമംഗലം: സംഗീത ഉപകരണങ്ങളുടെയും അകമ്പടി ഇല്ലാതെ 252 ഓളം ട്രാക്കുകളിലായി വായ്‌കൊണ്ടും കൈകൊണ്ടും പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള സിസ്റ്റേഴ്‌സിന്റെ ഗാനം -അക്കാപ്പല്ല വോളിയം 3 സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്‌സ് അവതരിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവര്‍ പുറത്തിറക്കിയ അക്കാപ്പല്ല വോളിയം 1 ഉം 2 ഉം സൂപ്പര്‍ഹിറ്റ് ആകുകയും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ബുക്കിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി

  • കത്തോലിക്ക അധ്യാപകര്‍ സഭയുടെ സന്ദേശവാഹകരാകണം

    കത്തോലിക്ക അധ്യാപകര്‍ സഭയുടെ സന്ദേശവാഹകരാകണം0

    തൃശൂര്‍: കത്തോലിക്ക അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുവിന്റെ സന്ദേശവാഹകരാകണമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തനവര്‍ഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി മുന്നില്‍ നില്‍ക്കേണ്ടവരാണ് ടീച്ചേഴ്‌സ് ഗില്‍ഡ് അംഗങ്ങളെന്ന് മാര്‍ താഴത്ത് പറഞ്ഞു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് കോനിക്കര പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി.ആന്റണി,

  • കുടുംബമൂല്യങ്ങള്‍ക്ക് ചേരാത്ത നിയമങ്ങളുമായി കാലിഫോര്‍ണിയ;  സ്‌പേസ് എക്‌സും എക്‌സും ടെക്‌സസിലേക്ക് മാറ്റുമെന്ന് മസ്‌ക്

    കുടുംബമൂല്യങ്ങള്‍ക്ക് ചേരാത്ത നിയമങ്ങളുമായി കാലിഫോര്‍ണിയ; സ്‌പേസ് എക്‌സും എക്‌സും ടെക്‌സസിലേക്ക് മാറ്റുമെന്ന് മസ്‌ക്0

    ഓസ്റ്റിന്‍/യുഎസ്എ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മറ്റൊരു ‘ജെന്‍ഡറിലേക്ക്’ മാറുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അത് മാതാപിതാക്കളെ അറിയിക്കേണ്ടതില്ലെന്ന വിചിത്ര നിയമം അടക്കം കുടുംബ മൂല്യങ്ങള്‍ക്ക് ചേരാത്ത നിരവധി നിയമങ്ങള്‍ നിര്‍മിക്കുന്ന യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നും തന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ മാറ്റുമെന്ന് വ്യക്തമാക്കി ശതകോടിശ്വാരന്‍ ഇലോണ്‍ മസ്‌ക്. 13,000 പേര്‍ ജോലി ചെയ്യുന്ന സ്‌പേസ് എക്‌സിന്റെയും ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന എക്‌സിന്റെയും ഓഫീസുകളാണ് കാലിഫോര്‍ണിയ സംസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് മസ്‌ക് എക്‌സിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ തുടര്‍ന്നാല്‍

  • മാര്‍പാപ്പയ്ക്ക് സ്വാഗത ഗാനം ഒരുക്കിയ സംഗീത സംവിധായകന് വിട

    മാര്‍പാപ്പയ്ക്ക് സ്വാഗത ഗാനം ഒരുക്കിയ സംഗീത സംവിധായകന് വിട0

    ബേബി ജോണ്‍ കലയന്താനി വത്തിക്കാനില്‍വച്ച് 2014 നവംബര്‍ 23ന് ചാവറ പിതാവിന്റെയും എവുപ്രാസ്യയമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ   കൃതജ്ഞതാ ബലിയര്‍പ്പണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ ബലിവേദിയിലേക്ക് വരുമ്പോള്‍-‘വാനില്‍ വാരോളിയില്‍….വെണ്‍മേഘ ചിറകില്‍…..ഈശോ മിശിഹാ ആഗതനാകുന്നു’ എന്ന സ്വാഗത ഗാനമായിരുന്നു ആലപിച്ചത്. ആ ഗാനം ചിട്ടപ്പെടുത്തിയത് ജെയിന്‍ വാഴക്കുളം എന്ന ജെയ്‌മോനായിരുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ സംഗീത സംവിധായകനും ഗാനശുശ്രൂഷകനും ആയിരുന്ന ജെയിന്‍ വാഴക്കുളം കഴിഞ്ഞ ദിവസം തന്റെ 53-മത്തെ വയസില്‍ ദൈവസന്നിധിയിലേക്ക്

  • മൊസാംബിക്കില്‍ ഇസ്ലാമിക്ക് തീവ്രവാദികള്‍ ഈ വര്‍ഷം തകര്‍ത്ത് 18 ക്രൈസ്തവ ദൈവാലയങ്ങള്‍

    മൊസാംബിക്കില്‍ ഇസ്ലാമിക്ക് തീവ്രവാദികള്‍ ഈ വര്‍ഷം തകര്‍ത്ത് 18 ക്രൈസ്തവ ദൈവാലയങ്ങള്‍0

    മാപുതോ/മൊസാംബിക്ക്: 56 ശതമാനം ജനങ്ങളും ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന മൊസാംബിക്കില്‍ ഇസ്ലാമിക്ക് തീവ്രവാദികള്‍ ഈ വര്‍ഷം തകര്‍ത്തത് 18 ക്രൈസ്തവ ദൈവാലയങ്ങള്‍. മൊസാംബിക്കിലെ പെമ്പ രൂപത ബിഷപ് അന്റോണിയോ ജൂലിയാസെ ഫെരേര സാന്ദ്രാമോ വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്താരോ റൊമാനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തീവ്രവാദികള്‍ 18ഓളം ഗ്രാമങ്ങളും ആക്രമിച്ചതായി ബിഷപ് വെളിപ്പെടുത്തി. 2017 മുതല്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 4000 പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ തന്നെ

  • വിശുദ്ധിയുടെ വഴിയിലെ അപൂര്‍വ സഹോദരങ്ങള്‍

    വിശുദ്ധിയുടെ വഴിയിലെ അപൂര്‍വ സഹോദരങ്ങള്‍0

    കുളത്തുവയല്‍: ഫാ. ആര്‍മണ്ട് മാധവത്ത് മലബാറില്‍നിന്നുള്ള ആദ്യ ദൈവദാസനായി ഉയര്‍ത്തപ്പെടുമ്പോള്‍ കേരളത്തില്‍ കരിസ്മാറ്റിക് നവീകരണത്തിന് അടിസ്ഥാനമിട്ട മറ്റൊരു വൈദികന്‍ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യം. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ എംഎസ്എംഐ സഭാ സ്ഥാപകനുമായ മോണ്‍. സി.ജെ വര്‍ക്കിയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ഫാ. ആര്‍മണ്ട് മാധവത്ത്. പ്രായത്തില്‍ ജ്യേഷ്ഠന്‍ മോണ്‍. സി.ജെ വര്‍ക്കിയാണ്. ഇരുവരും കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്നത് ഒരുമിച്ചായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. 1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ്

  • ഖത്തര്‍ സീറോമലബാര്‍ ദൈവാലയ ജൂബിലി സംഗമം 25ന്

    ഖത്തര്‍ സീറോമലബാര്‍ ദൈവാലയ ജൂബിലി സംഗമം 25ന്0

    കൊച്ചി: ഖത്തറിലെ സീറോമലബാര്‍ ദൈവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ ജൂലൈ 25ന് നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. പൊതുസമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്തേണ്‍ അറേബ്യന്‍ വികാരിയേറ്റിന്റെ അപ്പസ്‌തോലിക് വികാര്‍ മാര്‍ ആല്‍ഡോ ബെറാര്‍ഡി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.  ഫാ. ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ്

  • ഹൃദയാരാം രജത ജൂബിലി നിറവില്‍

    ഹൃദയാരാം രജത ജൂബിലി നിറവില്‍0

    കണ്ണൂര്‍: മഹാജൂബിലി വര്‍ഷമായ രണ്ടായിരാമാണ്ടില്‍ ജൂബിലി സ്മാരകമായി തിരുഹ്യദയ സന്യാസിനി സമൂഹം ആരംഭിച്ച ഹൃദയാരാം രജത ജൂബിലി നിറവില്‍. മനഃശാസ്ത്രസഹായവും കൗണ്‍സലിംഗും തേടുന്നവര്‍ മാനസികരോഗികളാണെന്നു കരുതിയിരുന്ന കാലഘട്ടത്തില്‍ മനഃശാസ്ത്രത്തിന്റെ അപാര സാധ്യതകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാന്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലയ്ക്കലിന്റെ നേതൃത്വത്തില്‍ 2000 ജൂലൈ നാലിനാണ് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഹൃദയാരാം സൈക്കോളജിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ഈശോയുടെ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ പ്രകാശനമാണ് ഹൃദയാരാം എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം മനസുകള്‍ക്ക്

National


Vatican

World


Magazine

Feature

Movies

  • മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ഫലം കണ്ടു; യുഎസില്‍ 37 പേരുടെ വധശിക്ഷക്ക്  ഇളവു നല്‍കി

    മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ഫലം കണ്ടു; യുഎസില്‍ 37 പേരുടെ വധശിക്ഷക്ക് ഇളവു നല്‍കി0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറച്ചുനല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.  ബൈഡന്റെ കാലാവിധി അവസാനിക്കുന്നതിന് മുമ്പായി നല്‍കിയ ശിക്ഷാ ഇളവില്‍ ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെ ശിക്ഷയാണ് പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചത്. യുഎസ് ബിഷപ്‌സ്  കോണ്‍ഫ്രന്‍സ് മേധാവി ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ അടക്കമുള്ള ക്രൈസ്തവ നേതാക്കള്‍ ബൈഡന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മറ്റു പലരുടെയും അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് മനുഷ്യജീവനോടുള്ള ആദരവ് പ്രകടമാക്കുന്ന

  • ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’  മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും

    ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’ മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും0

    തിരുവനന്തപുരം: ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ജനുവരി ഒന്നിന് ആരംഭിക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഈ പോഡ്കാസ്റ്റ് ഇതേ പേരിലുള്ള ഇംഗ്ലീഷ് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷനാണ് ഒരുക്കുന്നത്. ഫാ. മൈക്ക് ഷ്മിറ്റ്‌സ് നേതൃത്വം നല്‍കിയ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ്  പോഡ്കാസ്റ്റ് ചാര്‍ട്ടുകളില്‍

  • കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിത്യാരാധന ചാപ്പല്‍ തുറന്നു

    കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിത്യാരാധന ചാപ്പല്‍ തുറന്നു0

    കോഴിക്കോട്: കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിര്‍മിച്ച നിത്യാരാധന ചാപ്പലിന്റെ ആശീര്‍വാദകര്‍മം ഡിസംബര്‍ 19-ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരുന്നു കൊണ്ട് ആരാധിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥ്യം വഹിക്കാനുമായി 24 മണിക്കൂറും പ്രാര്‍ഥിക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?