Follow Us On

05

February

2025

Wednesday

Latest News

  • അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം

    അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം0

    തൃശൂര്‍: അമല ആയുര്‍വേദ ആശുപത്രിക്ക് സിജിഎച്ച്എസ് അംഗീകാരം ലഭിച്ചു. സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്‌കീം എംബാനല്‍മെന്റിലൂടെ സിജിഎച്ച്എസ് കാര്‍ഡുള്ള കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അര്‍ഹരായ ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അമല ആയുര്‍വ്വേദാശുപത്രിയുടെ സേവനം ഇനി മുതല്‍ ലഭിക്കും.

  • മാര്‍പാപ്പയുടെ  അംഗരക്ഷകന്‍ ഇനിമുതല്‍  വൈദികന്‍

    മാര്‍പാപ്പയുടെ അംഗരക്ഷകന്‍ ഇനിമുതല്‍ വൈദികന്‍0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന്‍ ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര്‍ ഗ്രാന്‍ഡ്ജീന്‍ എന്ന യുവാവാണ് മാര്‍പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ കത്തോലിക്ക സഭയെ കൂടുതല്‍ സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ജനിച്ചു വളര്‍ന്ന ദിദിയര്‍, 21ാം വയസ്സില്‍ സ്വിസ് ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് പരിശീലനം പൂര്‍ത്തിയാക്കി 2011 മുതല്‍ 2019 വരെ പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു. മാര്‍പാപ്പയുടെ അംഗരക്ഷകന്‍ എന്ന നിലയില്‍ പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു ദിദിയറിന്റേത്. വത്തിക്കാനിലെത്തുന്ന

  • മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാന്‍

    മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാന്‍0

    അങ്കമാലി: ഡ്രൈ ഡേ പിന്‍വലിക്കുന്നതടക്കം മദ്യനയത്തില്‍ മാറ്റംവരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. മദ്യ രഹിത കേരളം, നവകേരളം എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മദ്യാസക്ത കേരളമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ബലഹീനതയെ പരമാവധി ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ജനപക്ഷത്ത് നിന്നുള്ള മദ്യനയമാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടതെന്ന് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. കേരള മദ്യവിരുദ്ധ

  • ബ്രസീലില്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

    ബ്രസീലില്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 61 പേര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴസ് ചത്വരത്തില്‍ പാപ്പ നയിച്ച ത്രികാലജപപ്രാര്‍ത്ഥനക്ക് ശേഷമാണ് ബ്രസീലില്‍ നടന്ന വിമാന അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചത്. ഉക്രെയ്ന്‍, മിഡില്‍ ഈസ്റ്റ്, പാലസ്തീന്‍, ഇസ്രായേല്‍, സുഡാന്‍, മ്യാന്‍മാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സമാധാനമുണ്ടാകുന്നതിന് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. ഹിരോഷിമയിലും നാഗാസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച പാപ്പ ആ  സംഭത്തിലും എല്ലാ യുദ്ധങ്ങളിലും

  • സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സുപ്രധാന ചര്‍ച്ച; മിഡില്‍ ഈസ്റ്റിന്റെയും ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി  പ്രാര്‍ത്ഥിക്കണം

    സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സുപ്രധാന ചര്‍ച്ച; മിഡില്‍ ഈസ്റ്റിന്റെയും ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം0

    ജറുസലേം: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ധികളാക്കപ്പെട്ടവരുടെ മോചനത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ ഇരുപക്ഷത്തുമുള്ളവര്‍ സമ്മതിച്ചത് പ്രത്യാശ നല്‍കുന്ന അടയാളമാണെന്ന് ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍  ഈ ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തില്‍  മിഡില്‍ ഈസ്റ്റിനു വേണ്ടിയും ലോകം മുഴുവന് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന വൈദികര്‍ക്ക് കത്തയച്ചു. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലായുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സമാധാനത്തിന് വേണ്ടി

  • ‘പാപ്പായുടെ സന്ദര്‍ശനം ഞങ്ങള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും നല്‍കും’

    ‘പാപ്പായുടെ സന്ദര്‍ശനം ഞങ്ങള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും നല്‍കും’0

    പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യൂ ഗനിയ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പപ്പുവ ന്യൂ ഗനിയയില്‍ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാര്‍ക്കും അവിടെയുള്ള പുതു തലമുറയ്ക്കും ഊര്‍ജവും ആത്മവിശ്വാസവും നല്‍കുമെന്ന് മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പപ്പുവ ന്യൂ ഗനിയ  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സില്‍വസ്റ്റര്‍ വാര്‍വാകായി. സെപ്റ്റംബര്‍ 6 മുതല്‍ 9 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പപ്പുവ ന്യൂ ഗനിയയില്‍ നടത്തുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. സില്‍വസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്. ഓഷ്യാന

  • ബംഗ്ലാദേശിലെ ജനങ്ങളോട് ഐക്യദാർഢ്യവുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന!

    ബംഗ്ലാദേശിലെ ജനങ്ങളോട് ഐക്യദാർഢ്യവുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന!0

    ബാംഗ്ലാദേശിൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ നടപടികളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് സാമൂഹ്യ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്ക്കുന്ന അന്നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ പ്രാദേശിക ഘടകത്തോട് ഇറ്റലിയിലെ കാരിത്താസ് സംഘടന കൈകോർക്കുന്നു. ബംഗ്ലാദേശിൽ ഇതിനു മുമ്പ് ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിദുരന്ത വേളകളിയും ഇറ്റിലിയിലെ കാരിത്താസ് സംഘടന സംഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ അതിലോലമായ സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുന്ന  ഇറ്റലിയിലെ കാരിത്താസ് സംഘടന അന്നാട്ടിൽ പൊതുനന്മ ലക്ഷ്യം വച്ചുകൊണ്ട് പ്രശ്നപരിഹൃതിക്കായി

  • ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും

    ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി

  • മുല്ലപ്പെരിയാര്‍; ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരമുഖത്തു സജീവമാകണം: മാര്‍ നെല്ലിക്കുന്നേല്‍

    മുല്ലപ്പെരിയാര്‍; ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരമുഖത്തു സജീവമാകണം: മാര്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ വൈകിയാല്‍ മലയോര ജനത സമരമുഖത്ത് സജീവമാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 21-ാം വാര്‍ഷിക സമ്മേളനം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ നീതിപീഠങ്ങളെയും ബോധ്യപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

National


Vatican

World


Magazine

Feature

Movies

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം തൃശൂരില്‍

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം തൃശൂരില്‍0

    തൃശൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഏഴ്, എട്ട് തിയതികളില്‍ തൃശൂര്‍ ഡിബിസിഎല്‍സി ഹാളില്‍ നടക്കും. ഏഴിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നടക്കും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. അധ്യാപകരംഗത്ത്

  • ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍

    ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍0

    കോഴിക്കോട്: മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (എംഎസ്എഫ്എസ്) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് തിരഞ്ഞെടുക്കപ്പെട്ടു. താമരശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമാണ് ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍. എംഎസ്എഫ്എസ് സഭയുടെ അസിസ്റ്റന്റ് ജനറല്‍, ജനറല്‍ സെക്രട്ടറി ഫോര്‍ മിഷന്‍ എന്നീ നിലകളില്‍ റോമില്‍ ശുശ്രൂഷ ചെയ്തു വരുന്നതിനിടയിലാണ് പുതിയ നിയമനം. ഈസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍സണ്‍ ഇതേ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. സെമിനാരി അധ്യാപകനും പരിശീലകനുമായ

  • കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ല്

    കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ല്0

    കോട്ടയം:  കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് രജിസ്ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?