പാലാ: സീറോമലബാര്സഭ മേജര് ആര്ക്കിഎപ്പിസ്കോപ്പല് അസംബ്ലിയുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്വീനര് മാര് പോളി കണ്ണൂക്കാടന് പിതാവും പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവും വാര്ത്താസമ്മേളനത്തില് അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജര് ആര്ക്കിഎപ്പിസ്കോപ്പല് അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരതകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാര്സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ
ന്യൂഡല്ഹി: ഇന്റര്നാഷണല് ഡേ ഓഫ് ദ വേള്ഡ് ഇന്ഡിജനസ് പീപ്പിള്സ് ആഘോഷങ്ങള്ക്ക് വര്ഗീയതയുടെ നിറം പകര്ന്ന ഹൈന്ദവ മതമൗലികവാദികളുടെ കുപ്രചാരണങ്ങളെ സഭാനേതാക്കള് നിശിതമായി വിമര്ശിച്ചു. ഇത്തരത്തിലുള്ള ആഘോഷം മിഷണറിമാരുടെ ഗൂഡാലോചനയാണെന്ന ഹിന്ദുമതമൗലികവാദികളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്. ലോകത്തില് ഏറ്റവും കൂടുതല് ട്രൈബല് പോപ്പുലേഷന് ഉള്ള രാജ്യങ്ങളില് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ ആഘോഷത്തിന് ഒരു മതവുമായി യാതൊരു ബന്ധവുമില്ലെന്നും അതിന്റെ തീം ഒറ്റപ്പെട്ടു പോകുന്ന തദ്ദേശവാസി സമൂഹങ്ങളുടെ അവകാശ സംരക്ഷണം എന്നതായിരുന്നുവെന്നും സഭയുടെ കീഴിലുള്ള ഇന്ത്യന് സോഷ്യല്
ജപ്പാനിലെ അകിതയില് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ദര്ശനങ്ങളും സന്ദേശങ്ങളും വെളിപാടുകളും നലകിയിരുന്ന സിസ്റ്റര് ആഗ്നസ് സസാഗാവ, പരിശുദ്ധ മാതാവിന്റെ സ്വര്ഗാരോപണ തിരുനാള് ദിനമായ ഓഗസ്റ്റ് 15ന് 93ാം വയസ്സില് പരിശുദ്ധ അമ്മയുടെ മടിയിലേക്ക് യാത്രയായി. അകിതയിലെ പരിശുദ്ധ ദൈവമാതാവ് (ഔവര് ലേഡി ഓഫ് അകിത )എന്ന നാമത്തിലാണ് അകിത ദര്ശനങ്ങള് അറിയപ്പെടുന്നത്. മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്ത്ഥിക്കാനും പരിഹാരം ചെയ്യാനും ജപമാല ചൊല്ലാനും പശ്ചാത്തപിക്കാനും പരിശുദ്ധ ദൈവമാതാവ് സിസ്റ്ററിലൂടെ ലോകത്തെ ആഹ്വാനം ചെയ്യുകയുണ്ടായി. 1930ല് ഒരു ബുദ്ധമത കുടുംബത്തില്
ഡബ്ലിന്: അയര്ലണ്ടിലെ കോ ഗാല്വേയില് റെന്മോര് ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രി സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. പോള് എഫ് മര്ഫി (52) എന്ന വൈദികന് കുത്തേറ്റു. കൗണ്ടി വാട്ടര്ഫോര്ഡിലെ ട്രാമോറിലെ ഡണ്ഹില്ലിലും ഫെനോര് ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013ല് അദ്ദേഹം ആര്മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദര്ശിക്കാന് സിറിയയിലേക്കും ലെബനോനിലേക്കും ഉള്പ്പെടെ, നിരവധി വിദേശ യാത്രകള് ഫാ. മര്ഫി നടത്തിയിരിന്നു. ലൂര്ദിലേക്കുള്ള അന്താരാഷ്ട്ര വാര്ഷിക സൈനിക തീര്ത്ഥാടനത്തില് പ്രതിരോധ സേനയെ
കാക്കനാട്: സീറോമലബാര് മേജര് ആര്ക്കിഎപ്പിസ്കോപ്പല് സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാന് സിനഡിന്റെ മൂന്നാം സമ്മേളനത്തിന് തുടക്കമായി. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് പിതാവ് നല്കിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടര്ന്ന് സിനഡുപിതാക്കന്മാര് ഒരുമിച്ച് അര്പ്പിക്കുന്ന വിശുദ്ധ കുര്ബാനയ്ക്കു ശേഷം മേജര് ആര്ച്ചുബിഷപ്പ് മാര് റാഫേല് തട്ടില് പിതാവ് ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില് നിന്ന് വിരമിച്ചവരുമായ 53 പിതാക്കന്മാരാണ് സമ്മേളനത്തില് പങ്കെടുക്കുന്നത്.
മലയാളം ഉള്പ്പെടെ ഇരുപത്തിയഞ്ചില് അധികം ഭാഷകളില് ബൈബിള് വായിക്കാനും കേള്ക്കാനുമുള്ള ‘ബൈബിള്ഓണ്’ -BibleOn- ആപ്ലിക്കേഷന്റെ പുതിയ വേര്ഷന് പുറത്തിറക്കി. ആന്ഡ്രോയ്ഡിലും,ആപ്പിള് അപ്ലിക്കേഷന്സിലും ലഭ്യമാണ്. ഇത്രയധികം ഭാഷകളില് കത്തോലിക്ക ബൈബിള് ലഭിക്കുന്ന ഒരു മൊബൈല് ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിന് ഭാഷകളിലും, ആഫ്രിക്കന് ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള് റെക്കോര്ഡ് ചെയ്തു ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്.
കാക്കനാട്: സീറോമലബാര് ആരാധനക്രമ കമ്മീഷന് ഏര്പ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാര്ഡിനു സിഎംഐ സമര്പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്ഗീസ് പാത്തികുളങ്ങര അര്ഹനായി. സീറോമലബാര് സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള് പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള് നല്കാന് ഫാ. വര്ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര് ആര്ച്ചുബിഷപ്പ് മാര് റാഫേല് തട്ടില് അവാര്ഡ് നല്കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര് സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില് ദീര്ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്
ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന് തീര്ത്ഥാടനം സെപ്റ്റംബര് ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില് നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള് രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില് നിന്നും രാജകുമാരി ദൈവമാതാ തീര്ത്ഥാടന ദൈവാലയത്തിലേക്ക് കാല്നടയായാണ് തീര്ത്ഥാടനം നടക്കുന്നത്. തീര്ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില് മാര് ജോണ് നെല്ലിക്കുന്നേല് ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള് തീര്ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്വ്വം യാത്ര ചെയ്യുമ്പോള് ദൈവാനുഗ്രഹം
കണ്ണൂര്: കണ്ണൂര് രൂപതയുടെ സഹായ മെത്രാനായി മോണ്. ഡോ. ഡെന്നിസ് കുറുപ്പശേരിയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. നിയമന വാര്ത്ത വത്തിക്കാനിലും, തല്സമയം കണ്ണൂര് രൂപത ആസ്ഥാനത്തും വായിച്ചു. വത്തിക്കാന്റെ മാള്ട്ടയിലെ നയതന്ത്രകാര്യാലയത്തില് പേപ്പല് പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയോഗം ഡോ. ഡെന്നിസ് കുറുപ്പശേരിയെ തേടിയെത്തിയത്. കൊടുങ്ങല്ലൂര് കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില് 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശേരി സ്റ്റാന്ലിയുടെയും ഷേര്ളിയുടെയും ഏഴു മക്കളില് നാലാമനാണ്
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS 2019 ല് പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ് സിന്ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന് താമസിക്കുന്ന നഴ്സിംഗ് ഹോമില് നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്ട്ട് വാട്ടര് റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില് നിന്നും പ്രൊഫഷണല് റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില് നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര് എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള് നാം ഓര്ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്മകള് എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള് എവിടെയാണ്? മരണം ഒരായിരം ഓര്മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര് നമ്മളെ വേര്പ്പിരിയുമ്പോള് ഓര്മകള് ഇവിടെ അവസാനിപ്പിച്ചിട്ട് അവര് ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള് അവര് നമ്മുടെ ഓര്മകളില് നിന്നും പോകുമോ..? ഓര്ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല് പ്രിയപ്പെട്ട
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല് ക്രിക്കറ്റില് ഏറ്റവും ഇഷ്ടം ബ്രെയിന് ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന് കവിതയാണ് അയാള്. ചെറുപ്പത്തില് ഞങ്ങള് കൊതിയോടെ
ജോസഫ് മൈക്കിള് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്സിസ് മാര്പാപ്പയുടെ ഒരു വീഡിയോകോള് മാസങ്ങള്ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്കോളിന് ഏറെ വാര്ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്പാപ്പയുടെ വിദേശയാത്രകള് ക്രമീകരിക്കുന്ന ഒഫീഷ്യല് സെക്രട്ടറിയായ മോണ്. ജോര്ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള് അന്വേഷിച്ചായിരുന്നു വിളി. മാര്പാപ്പ വീഡിയോകോളില് വിളിച്ചു എന്ന വാര്ത്ത ആശ്ചര്യം കലര്ന്ന അമ്പരപ്പോടെയാണ് മലയാളികള് കേട്ടത്. എന്നാല് മാസങ്ങള് കഴിഞ്ഞപ്പോള് അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്സ് ‘മാസ് ഡയലോഗു’കളുമായി കേള്വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല് മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ചുബിഷപ്പായി ഒക്ടോബര് 311 ന് ചുമതല്യേല്ക്കുന്ന മാര് തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര് സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്
മാത്യു സൈമണ് വിശ്വാസികള്ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര് സഭയുടെ ഔദ്യോഗിക വക്താക്കളില് ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്ത്തനങ്ങള്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില് നിന്ന് ഭൗതികശാസ്ത്രത്തില് അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള് തിരുവമ്പാടി അല്ഫോന്സ കോളേജിന്റെ പ്രിന്സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള് അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല് കൗണ്സിലായ കേരള കാത്തലിക് കൗണ്സില് ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
ജോസഫ് മൈക്കിള് ഫാ. ജോണ് പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന് ഭക്തിഗാനങ്ങള് ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില് വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില് 15 വര്ഷങ്ങള്ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള് സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില് തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള് ആരംഭിച്ചിരുന്നത്. ആ വരികള് കേള്വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള് കണ്ണുകള്ക്ക് മുമ്പില് വിസ്മയം തീര്ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര് സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല് റിട്രീറ്റ് എന്ന പദം മലയാളികള്ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല് നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല് അവസാനംവരെ മാജിക്കും
ജോസഫ് മൈക്കിള് ദൈവരാജ്യശുശ്രൂഷയ്ക്കിടയില് അഞ്ചു ജീസസ് യൂത്ത് അംഗങ്ങള് സ്വന്തം ജീവന് ദഹനബലിയായി നല്കിയിട്ട് മാര്ച്ച് 11-ന് 25 വര്ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള് നിര്മിച്ചു നല്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില് 2001 മാര്ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള് മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുള്ടൈമേഴ്സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ
ചിക്ലായോ/പെറു: എട്ട് വര്ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമന് മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില് അര്പ്പിച്ച ദിവ്യബലിയില് പങ്കെടുത്തത് 10,000-ത്തിലധികം വിശ്വാസികള്. ‘ലിയോണ്, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില് നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല് മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്ദിനാള് റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് മാര്ട്ടിനെസിനെ മാര്പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ
കോതമംഗലം: കഴിഞ്ഞ ഒരു വര്ഷം മുഴുവന് എല്ലാ ദിവസവും മുടങ്ങാതെ ദൈവാലയത്തിലെത്തി വി.കുര്ബാനയില് പങ്കുചേര്ന്ന കുട്ടികളുടെ സംഘമമായ ‘ബലിയെന് ബലം’ ശ്രദ്ധേയമായി. കോതമംഗലം രൂപതയുടെ വിശ്വാസ പരിശീലന വിഭാഗമായ വിജ്ഞാനഭവന്റെ നേതൃത്വത്തിലായിരുന്നു സംഗമം ഒരുക്കിയത്. രണ്ടാം വര്ഷമാണ് കോതമംഗലം രൂപതയില് ഇത്തരത്തിലുള്ള സംഗമം നടത്തുന്നത്. തുടര്ച്ചയായി ഒരു വര്ഷം കുര്ബാനയില് പങ്കെടുത്ത 700ഓളം കുട്ടികള് സംഗമത്തില് പങ്കെടുത്തു. കഴിഞ്ഞ വര്ഷത്തെ സംഗമത്തില് 600 കുട്ടികളായിരുന്നു സംബന്ധിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്ബാനയില് പങ്കുചേരാന് ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം
നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില് മരണമടഞ്ഞ ഓര്ഡര് ഓഫ് ഫ്രയേഴ്സ് മൈനര് കപ്പൂച്ചിന് സഭയിലെ ഏഴ് ബ്രദേഴ്സിന് വേണ്ടി പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില് പരിക്കേറ്റ ആറ് ബ്രദേഴ്സ് ചികിത്സയിലാണ്. ഫ്രാന്സിസ്കന് സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര് എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില് നിന്ന് ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില് ഏഴ് ബ്രദേഴ്സ് മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ
ചിക്ലായോ/പെറു: എട്ട് വര്ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമന് മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില് അര്പ്പിച്ച ദിവ്യബലിയില് പങ്കെടുത്തത് 10,000-ത്തിലധികം വിശ്വാസികള്. ‘ലിയോണ്, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില് നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല് മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്ദിനാള് റോബര്ട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ് മാര്ട്ടിനെസിനെ മാര്പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ
കോതമംഗലം: കഴിഞ്ഞ ഒരു വര്ഷം മുഴുവന് എല്ലാ ദിവസവും മുടങ്ങാതെ ദൈവാലയത്തിലെത്തി വി.കുര്ബാനയില് പങ്കുചേര്ന്ന കുട്ടികളുടെ സംഘമമായ ‘ബലിയെന് ബലം’ ശ്രദ്ധേയമായി. കോതമംഗലം രൂപതയുടെ വിശ്വാസ പരിശീലന വിഭാഗമായ വിജ്ഞാനഭവന്റെ നേതൃത്വത്തിലായിരുന്നു സംഗമം ഒരുക്കിയത്. രണ്ടാം വര്ഷമാണ് കോതമംഗലം രൂപതയില് ഇത്തരത്തിലുള്ള സംഗമം നടത്തുന്നത്. തുടര്ച്ചയായി ഒരു വര്ഷം കുര്ബാനയില് പങ്കെടുത്ത 700ഓളം കുട്ടികള് സംഗമത്തില് പങ്കെടുത്തു. കഴിഞ്ഞ വര്ഷത്തെ സംഗമത്തില് 600 കുട്ടികളായിരുന്നു സംബന്ധിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്ബാനയില് പങ്കുചേരാന് ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം
നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില് മരണമടഞ്ഞ ഓര്ഡര് ഓഫ് ഫ്രയേഴ്സ് മൈനര് കപ്പൂച്ചിന് സഭയിലെ ഏഴ് ബ്രദേഴ്സിന് വേണ്ടി പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില് പരിക്കേറ്റ ആറ് ബ്രദേഴ്സ് ചികിത്സയിലാണ്. ഫ്രാന്സിസ്കന് സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര് എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില് നിന്ന് ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില് ഏഴ് ബ്രദേഴ്സ് മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ
സ്വന്തം ലേഖകന് പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില് എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര് സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്ക്ക് മനസിലാകുന്ന രീതിയില് ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില് ഇതില് അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന് ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില് അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില് ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന് ഏഴുപ്ലാക്കലിന്റെ ഓര്മ്മകുറിപ്പാണ് ‘ഓര്മ്മകള് ഉപ്പിലിട്ടത്’. ഓര്മ്മകള്ക്ക് എപ്പോഴും ഭംഗി കൂടുതല് തന്നെയാണ്. അനുഭവിച്ച കാര്യങ്ങള് എഴുതുമ്പോള് ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില് നമുക്ക് കണക്ട്
ലൂര്ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന് തീര്ത്ഥാടനകേന്ദ്രങ്ങള് മലയാളികള്ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്ക്കൊണ്ട് പ്രശസ്തിയിലേക്കുയര്ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്, മലയാളികള്ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?