Follow Us On

02

August

2025

Saturday

Latest News

  • മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരം 48-ാം ദിനത്തിലേക്ക്. 47-ാം ദിന സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. 47-ാം ദിവസം നിരാഹാരം അനുഷ്ഠിച്ചത് പ്രദേശ വാസികളായ ഇരുപതുപേര്‍ ആയിരുന്നു. സമരമുഖം പോരാട്ടത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പൊരുതാന്‍ ഉള്ളതാണെന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റര്‍ ഫാ. ഇമ്മാനുവല്‍ എസ്‌ജെ പറഞ്ഞു. ഹോളി ഹോം ചെയര്‍മാന്‍ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോര്‍ജ് ആന്റണി,

  • ഞായറാഴ്ചകള്‍  പ്രവൃത്തിദിനമാക്കുന്ന  സര്‍ക്കാര്‍ നയം തിരുത്തണം

    ഞായറാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം0

    കൊച്ചി: പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കലും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വക്കോ അറക്കലും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകള്‍, കലോത്സവങ്ങള്‍, മേളകള്‍, വിവിധ ദിനാചരണങ്ങള്‍ തുടങ്ങിയവ ഞായറാഴ്ച ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളില്‍ പതിവായി കണ്ടുവരു

  • ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി  ഡിസംബര്‍ എട്ടിന് നോട്രെഡാം  കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ

    ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ0

    പാരിസ്: 2019 ഏപ്രിലില്‍ ഉണ്ടായായ തീപിടുത്തത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന നോട്രെഡാം കത്തീഡ്രല്‍ വര്‍ഷങ്ങള്‍ നീണ്ട  സൂക്ഷ്മമായ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുന്നു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ കത്തീഡ്രലിന്റെ  പദവി സ്ഥിരീകരിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളാണ് കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.  ചരിത്രകാരന്മാരും വാസ്തുശില്പികളും കരകൗശലവിദഗ്ധരുമടങ്ങിയ പുനരുദ്ധാരണ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് 850 വര്‍ഷം പഴക്കമുള്ള ഈ ഗോഥിക് മാസ്റ്റര്‍പീസ് പുനഃസ്ഥാപിച്ചത്. ഘടനയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി പരമ്പരാഗത വസ്തുക്കളും നവീന സാങ്കേതിക വിദ്യകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ

  • ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍

    ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍0

    പോര്‍ട്ട് ഓ പ്രിന്‍സ്/ ഹെയ്തി: അക്രമം വ്യാപകമായതിനെ തുര്‍ന്ന് ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിലെ ജനജീവിതം സ്തംഭിച്ചു. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും വിദ്വേഷത്തെ മറികടക്കണമെന്നും ഹെയ്തിയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാധാനമില്ല എന്നും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്നും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന കത്തില്‍ ബിഷപ്പുമാര്‍ വ്യക്തമാക്കി. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സ് ഒറ്റപ്പെട്ടു, സ്‌കൂളുകള്‍ അടച്ചു, തൗസെയിന്റ് ലൂവെര്‍ച്ച്വര്‍ അന്താരാഷ്ട്ര വിമാനത്താവളം പോലും അടച്ചിരിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍

  • അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍

    അസമില്‍ രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന്‍ അറസ്റ്റില്‍0

    ഗുവഹാത്തി: അസമിലെ പദംപൂരില്‍ രോഗശാന്തി പ്രാര്‍ത്ഥന നടത്തിയതിന് ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ അറസ്റ്റ് ചെയ്തു. പ്രഞ്ജല്‍ ഭൂയാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രോഗശാന്തി ശുശ്രൂഷകള്‍ തടയുന്നതിനായി പുതുതായി സംസ്ഥാനത്ത് നടപ്പാക്കിയ നിയമത്തിന്റെ മറവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്തവിശ്വാസങ്ങളെ പിഴുതെറിയാനാണെന്ന വാദത്തിലാണ് ഈ നിമയമം കൊണ്ടുവന്നതെങ്കിലും, മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായാണ് ഈ നിയമം ഉപയോഗിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് അവകാശപ്പെട്ട് ഗ്രാമവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയിലാണ് ഈ നീക്കം. അറസ്റ്റ്

  • സായംപ്രഭ സംഗമം ശ്രദ്ധേയമായി

    സായംപ്രഭ സംഗമം ശ്രദ്ധേയമായി0

    കോട്ടപ്പുറം:  മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങള്‍ക്കായി സ്‌നേഹസ്പര്‍ശം എന്ന പേരില്‍ സായംപ്രഭ സംഗമം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തി. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നേതൃത്വത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റ് പൗളി വത്സന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍  ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.  മഴവില്‍ മനോരമ എന്ന വിനോദ ചാനലില്‍ സംപ്രേഷണം

  • സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു

    സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു0

    കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടറും വിവിധ ദൈവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്‍ഗീസ് ആലുക്കല്‍ (82) അന്തരിച്ചു. മേരിക്കുന്ന് ഷാലോം പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഭൗതികശരീരം ഹോളി റെഡീമര്‍ ദൈവാലയത്തിലെ സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് (നവംബര്‍ 28) മൂന്നിന് കാലടി സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍. 1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല്‍ ആലുക്കല്‍ വീട്ടില്‍ പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം.

  • ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും

    ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും0

    കൊച്ചി: ലത്തീന്‍ കത്തോലിക്കാ സഭ സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 29 ന് ഗോവ ആര്‍ച്ചുബിഷപ്  കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി നിര്‍വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയില്‍ നടക്കുന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. നവംബര്‍

  • മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്0

    മുനമ്പം:  റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര്‍ നിരാഹര സമരത്തില്‍ പങ്കുചേര്‍ന്നു.

National


Vatican

World


Magazine

Feature

Movies

  • സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുമ്പിലേക്കെത്തുന്ന അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരുതരം വൈകാരിക ‘ബുളിമിയ’ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14 ാമന്‍ പാപ്പ. നമ്മുടെ സമൂഹം ഹൈപ്പര്‍ കണക്റ്റിവിറ്റി മൂലം രോഗാതുരമായിരിക്കുകയാണെന്ന്  ബുധനാഴ്ചത്തെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു. ചിത്രങ്ങള്‍, ചിലപ്പോള്‍ തെറ്റായതോ വികലമായതോ നമ്മുടെ മുമ്പിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍  ഇന്നത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉത്കണ്ഠയുടെ ഉറവിടങ്ങളായി മാറാതെ സൗഖ്യത്തിന്റെ  ഉപകരണങ്ങളായി മാറുമെന്ന് പാപ്പ പ്രത്യാശ

  • ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍0

    വത്തിക്കാന്‍ സിറ്റി: ഗോവന്‍ സ്വദേശിയായ ഫാ. റിച്ചാര്‍ഡ് ആന്റണി ഡിസൂസ എസ്.ജെ യെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2025 സെപ്റ്റംബര്‍ 19-ന് 10 വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ, എസ്.ജെ.യുടെ പിന്‍ഗാമിയായാണ് ഫാ. റിച്ചാര്‍ഡിന്റെ നിയമനം. ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞനായ ഡിസൂസ 2016 മുതല്‍ ഒബ്‌സര്‍വേറ്ററിയിലെ സ്റ്റാഫാണ്. ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലുമുള്ള ഫാ. റിച്ചാര്‍ഡിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍, ഒബ്‌സര്‍വേറ്ററി

  • ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം; കര്‍ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്

    ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം; കര്‍ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്0

    പേരാമ്പ്ര: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് രണ്ടിന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക അതിജീവന സാരി വേലി റാലി നടത്തുന്നു. നാളെ നടക്കുന്ന റാലിയും ധര്‍ണയും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപ്പറമ്പില്‍ മുഖ്യപ്ര ഭാഷണവും ഫാ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?