Follow Us On

27

December

2025

Saturday

Latest News

  • ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യം: മാര്‍ ജോസഫ് പാംപ്ലാനി

    ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യം: മാര്‍ ജോസഫ് പാംപ്ലാനി0

    പാലാ: സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമാണന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടു ത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് പാലായില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറില്‍നിന്നും മലബാറില്‍ വന്ന് വള്ളോപ്പിള്ളി പിതാവിനോടൊപ്പം കുടിയേറ്റ കര്‍ഷകരുടെ അതിജീവ നത്തിനായി പോരാടിയ മഹത്‌വ്യക്തിയാണ് ജോണ്‍ കച്ചിറമറ്റമെന്ന് മാര്‍ പാംബ്ലാനി പറഞ്ഞു. കേരള ചരിത്രത്തില്‍ നസ്രാണികളുടെയും കര്‍ഷരുടെയും സംഭാവനകളെ അടയാളപ്പെടുത്തിയ

  • മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ദൈവാലയ കൂദാശ 12ന്

    മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ദൈവാലയ കൂദാശ 12ന്0

    പോൾ സെബാസ്റ്റ്യൻ മെൽബൺ: സെന്റ് തോമസ് സീറോമലബാർ മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദൈവാലയത്തിന്റെ കൂദാശകർമ്മം സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ജൂലൈ 12 ശനിയാഴ്ച മെൽബൺ സമയം രാവിലെ 9.30ന് നിർവ്വഹിക്കും.  മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്‌കോ പുത്തൂർ, മെൽബൺ അതിരൂപത സഹായ മെത്രാൻ ആന്റണി ജോൺ അയർലൻഡ്, വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും

  • ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ചരിത്രപ്രധാനമായ ദിവ്യബലിയര്‍പ്പിച്ച് യുകെയിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ

    ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ചരിത്രപ്രധാനമായ ദിവ്യബലിയര്‍പ്പിച്ച് യുകെയിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ0

    ലണ്ടന്‍: ആധുനിക കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി, യുകെയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു. യുകെയിലെ സഭയിലേക്കുള്ള ലിയോ പാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് നുണ്‍ഷ്യോ, ആര്‍ച്ചുബിഷപ് മിഗുവല്‍ മൗറി ബുവെന്‍ഡിയയാണ് കത്തോലിക്ക സഭയും ആംഗ്ലിക്കന്‍ സഭയും വിശുദ്ധനായി വണങ്ങുന്ന വിശുദ്ധ തോസ് ബെക്കറ്റിന്റെ ഭൗതികാവശിഷ്ടം കത്തീഡ്രലിലേക്ക് മാറ്റിയ തിരുനാളിനോടനുബന്ധിച്ച് കാന്റബറി കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചത്. 1162 മുതല്‍ 1170-ല്‍  കാന്റബറിയിലെ ആര്‍ച്ചുബിഷപ്പായിരുന്നു തോമസ് ബെക്കറ്റ് എന്നറിയപ്പെടുന്ന വിശുദ്ധന്‍.  ഹെന്റി രണ്ടാമന്‍ രാജാവുമായി സഭയുടെ അവകാശങ്ങളെയും

  • നോര്‍വേയിലെ ഏക വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ചു

    നോര്‍വേയിലെ ഏക വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ചു0

    ഒസ്ലോ/നോര്‍വേ: നോര്‍വേയിലെ ഏക വിശുദ്ധയായ സുന്നിവയുടെ തിരുനാള്‍ 2025 ജൂബിലി തീര്‍ത്ഥാടന ദ്വീപായ സെല്‍ജയില്‍ ആഘോഷിച്ചു. തിരുനാള്‍ ആഘോഷിക്കുന്നതിനായി ഒന്നിലധികം രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തീര്‍ത്ഥാടകര്‍  സെല്‍ജയിലേക്ക് ബോട്ടില്‍ യാത്ര ചെയ്‌തെത്തിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് രാജകുമാരിയായ സുന്നിവ രക്തസാക്ഷിത്വം വരിച്ച ഈ ദ്വീപിലാണ് നോര്‍വേജിയന്‍ സഭയുടെ അടിത്തറ പാകിയത്. 2030-ല്‍  സുവിശേഷമെത്തിയതിന്റെ സഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന നോര്‍വേയില്‍ ക്രൈസ്തവ വിശ്വാസം ആദ്യം എത്തിയത് സെല്‍ജ ദ്വീപിലാണെന്ന് ഓസ്ലോ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ് ഫ്രഡറിക്ക് ഹാന്‍സന്‍ പറഞ്ഞു, ‘നമ്മുടെ

  • മലയാളവും ഇംഗ്ലീഷും കഴിഞ്ഞ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു

    മലയാളവും ഇംഗ്ലീഷും കഴിഞ്ഞ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു0

    കോതമംഗലം: സമ്പൂര്‍ണ മലയാളം, ഇംഗ്ലീഷ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയതിനുശേഷം ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു. വളരെ വേഗത്തിലാണ് എഴുതുന്നതെങ്കിലും ആരെയും ആകര്‍ഷിക്കുന്ന അച്ചടിച്ചതുപോലെ മനോഹരമായ കൈയക്ഷരങ്ങളാണ് ഈ ബൈബിള്‍ പകര്‍ത്തിയെഴുത്തിനെ വേറിട്ടതാക്കുന്നത്. 10 മാസം കൊണ്ടാണ് മലയാളം ബൈബിള്‍ പൂര്‍ത്തിയാക്കിയത്. 2020 ഓഗസ്റ്റ് ഒന്നിന് തുടങ്ങി 2021 ജൂണ്‍ 14ന് പൂര്‍ത്തിയായി. ജൂണ്‍ 14 ആകുമ്പോള്‍ പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം എമിലി മാത്യുവിന് ഉണ്ടായിരുന്നു. അന്ന് ജന്മദിനമായിരുന്നു. ഇത്രയും കാലം തന്നെ ആരോഗ്യത്തോടെ

  • കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ഉദ്യാനത്തില്‍ ‘സൃഷ്ടികള്‍ക്കായുള്ള’ പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ഉദ്യാനത്തില്‍ ‘സൃഷ്ടികള്‍ക്കായുള്ള’ പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ0

    റോം: മാര്‍പാപ്പയുടെ വേനല്‍കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഉദ്യാനത്തില്‍ സൃഷ്ടികളുടെ പരിപാലനത്തിനായി പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. പരിശുദ്ധ മറിയത്തിന്റെ വലിയ തിരുസ്വരൂപത്തിന്റെയും പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സിയില്‍ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നത്. ആര്‍ഭാടമായ ജീവിതശൈലിയില്‍ നിന്ന് ക്രിസ്തുവിന്റെ ജീവിത ശൈലിയിലേക്ക് കൂടുതല്‍ ആളുകള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന് പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന നിരവധി പ്രകൃതി ദുരന്തങ്ങളുടെ

  • കെസിബിസി പ്രൊഫഷണല്‍ നാടകമേള; അപേക്ഷ ക്ഷണിച്ചു

    കെസിബിസി പ്രൊഫഷണല്‍ നാടകമേള; അപേക്ഷ ക്ഷണിച്ചു0

    കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബറില്‍ നടക്കുന്ന 36-ാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ഡിടിപി-യില്‍ തയ്യാറാക്കിയ രചനയുടെ മൂന്നു കോപ്പി കള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല്‍ ഓര്‍ഡറോ ഓഗസ്റ്റ് 10-നു മുന്‍പായി അയക്കേ ണ്ടതാണ്. രചനയുടെ കോപ്പികള്‍ തപാലിലോ നേരിട്ടോ നല്‍കാവുന്നതാണ്. അയക്കേണ്ട വിലാസം: ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്‍, പിഒസി, പാലാരിവട്ടം, കൊച്ചി. ഫോണ്‍:  9446024490

  • പോപ്പ് താരം ക്രിസ്റ്റീന ബെര്‍ണലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞ രാത്രി സംഭവിച്ചത്…

    പോപ്പ് താരം ക്രിസ്റ്റീന ബെര്‍ണലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞ രാത്രി സംഭവിച്ചത്…0

    പ്രശസ്ത സംഗീത മാസികയായ ബില്‍ബോര്‍ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള്‍ ഗ്രൂപ്പ് സോങ്‌സ്’  പട്ടികയില്‍ ഇടം നേടുകയും എംടിവിയില്‍ പ്രീമയിര്‍ ചെയ്യുകയും ചെയ്ത ‘ഫോര്‍ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്‍ണല്‍. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. തന്റെ സംഗീത ജീവിതം മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് ക്രിസ്റ്റീന  പറയുന്നതിങ്ങനെ-‘ഞാന്‍ എന്റെ നിര്‍മാതാവിനൊപ്പം മുറിയിലായിരുന്നു. പെട്ടന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങള്‍ ഈ

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ജൂലൈ 11ന് തുടങ്ങും

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ജൂലൈ 11ന് തുടങ്ങും0

    കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ജൂലൈ 11 മുതല്‍ 13 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 11ന് രാവിലെ 9.45ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആമുഖ സന്ദേശം നല്‍കും. കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം കേന്ദ്ര  മന്ത്രി ജോര്‍ജ്

National


Vatican

  • ഹമാസ് മോചിപ്പിച്ചവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: ഭീകരസംഘടനയായ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിതരായ ഒരുസംഘമാളുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇനിയും ഹമാസിന്റെ പിടില്‍ തുടരുന്നവരുടെ ബന്ധുക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 240 പേരുടെ കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘം പാപ്പയെ സന്ദര്‍ശിച്ചത്. ഇനിയും ഹമാസിന്റെ പിടിയിലുള്ളവരുടെ ഫോട്ടോകളുമായി സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോട്ടോകള്‍ പാപ്പ ആശിര്‍വദിച്ചു. കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നും  ബന്ധികളോടും ബന്ധികളുടെ മോചനത്തിനുമുള്ള പാപ്പയുടെ താല്‍പ്പര്യമാണ് ഇത്

  • രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും  മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍

    മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി  ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍. കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ

  • ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ  സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന

  • ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ പാപ്പയുടെ ഉച്ചഭക്ഷണം

    വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ആഗോളദിനമായി ആചരിക്കുന്ന നവംബര്‍ 17-ന് ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയും ഇറ്റാലിയന്‍ റെഡ് ക്രോസുമായി സഹകരിച്ചാണ് അന്നേദിനം പോള്‍ ആറാമന്‍ ഹാളി ല്‍ ഏറ്റവും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ക്ലേശിതരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നത്. കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യം ആരോഗ്യപരിപാലനവും അന്നേ ദിവസം ഒരിക്കിയിട്ടുണ്ട്. 2016 മുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ തലേ ഞായറാഴ്ച

  • കാപട്യം എന്ന പ്രലോഭനത്തെ നേരിടാന്‍ മറിയത്തിന്റെ സഹായം തേടി മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ.  മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ  ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന്  ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ്  നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍

  • കര്‍ദിനാള്‍ കന്താലമെസയുടെ പിന്‍ഗാമിയായി ഫാ. റോബര്‍ട്ടോ പസോളിനിയെ നിയമിച്ച് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പേപ്പല്‍ വസതിയുടെ പ്രബോധകനായി 44 വര്‍ഷം സേവനം ചെയ്ത കര്‍ദിനാള്‍ റെനിയേരോ കന്താലമെസയുടെ പിന്‍ഗാമിയായി ഒഎഫ്എം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പാസോളിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 44 വര്‍ഷമായി പേപ്പല്‍ വസതിയുടെ പ്രബോധകനായി തുടരുന്ന കര്‍ദിനാള്‍ കന്താലമെസക്ക് ഇപ്പോള്‍ 90 വയസുണ്ട്. മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള  യുണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല്‍ നോമ്പുകാലങ്ങളിലെ

Magazine

Feature

Movies

  • ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ

    ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ശത്രുക്കളായി കണക്കാക്കാനുള്ള പ്രലോഭനത്തെ ക്രൈസ്തവര്‍ ചെറുക്കണമെന്നും എതിരാളികളുടെ പോലും ദൈവദത്തമായ മാന്യത തിരിച്ചറിയാനാണ് ക്രിസ്മസിന്റെ രഹസ്യം വിശ്വാസികളെ ക്ഷണിക്കുന്നതെന്നും ലിയോ 14 -ാമന്‍ പാപ്പ. പരസ്പരം മനസിലാക്കാത്തപ്പോഴും ക്രൈസ്തവര്‍ക്ക് മറ്റുള്ളവര്‍ സഹോദരീസഹോദരന്‍മാരായി തുടരുമെന്നും സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിനത്തില്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നല്‍കിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സമാധാനത്തില്‍ വിശ്വസിക്കുകയും യേശുവിന്റെയും രക്തസാക്ഷികളുടെയും നിരായുധമായ പാത തിരഞ്ഞെടുക്കുകയും ചെയ്തവര്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും പൊതുചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും

  • നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം

    നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം0

    അബുജ/നൈജീരിയ: നൈജീരിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളായ ക്രൈസ്തവരെ അക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറുള്ള സൊകോട്ടോ സംസ്ഥാനത്തെ ‘ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍’ അമേരിക്കയുമായി സഹകരിച്ച് നടത്തിയതായി നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നന്ദി പറഞ്ഞു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?