Follow Us On

19

April

2025

Saturday

Latest News

  • കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു

    കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു0

    പനജി: ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎല്‍സിഎ സമ്പൂര്‍ണ്ണ നേതൃസമ്മേളനത്തോനുബന്ധിച്ച് ഉയര്‍ത്തേണ്ട കെഎല്‍സിഎയുടെ പതാക  ഗോവ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആശിര്‍വദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. ബെന്നി പൂത്തുറ, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ആള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ നാഷണല്‍ പ്രസിഡന്റ് ഏലിയാസ് വാസ,് കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റ്

  • വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും

    വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും0

    വത്തിക്കാന്‍ സിറ്റി: ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനില്‍ നടത്തുന്ന സര്‍വമതസമ്മേളനത്തെ  ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും. വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തിലെ പ്രത്യേക സെഷനുകള്‍ കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു രചിച്ച ‘ദൈവദശകം’ പ്രാര്‍ഥനയും ഇന്ന് വത്തിക്കാനില്‍ മുഴങ്ങും. മലയാളിയായ സിസ്റ്റര്‍ ആശ ജോര്‍ജാണ് സുഹൃത്തായ ഇറ്റലിയിലെ ഡോ. അര്‍ക്കിമേദെ റുജോറോയുടെ സഹായത്തോടെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി

  • ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു

    ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു0

    ടെക്‌സാസ്/യുഎസ്എ: ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയുടെ കേന്ദ്രമായ സെന്റ് മേരീസ് കാത്തലിക്ക് സെന്ററില്‍ വച്ച്  29 പേര്‍ മാമ്മോദീസ സ്വീകരിച്ചു. ഇതോടൊപ്പം 21 പേരുടെ സ്ഥൈര്യലേപനവും നടന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക കൈപിടിച്ചു നടത്തുന്ന ആര്‍സിഐഎ ടീമിന്റെ സഹായത്തോടെയാണ് പുതിയതായി മാമ്മോദീസാ സ്വീകരിച്ചവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനായി ഒരുങ്ങിയത്. ടെക്‌സസ് എ ആന്‍ഡ്  എം സര്‍വകലാശാലയിലെയും ബ്ലിന്‍ കോളജിലെയും വിദ്യാര്‍ത്ഥികള്‍ക്കായും പ്രദേശത്തെ വിശ്വാസികള്‍ക്കായും പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയാണ് സെന്റ് മേരീസ് കാത്തലിക്ക്

  • ഇങ്ങനെയാണോ  ജനാധിപത്യത്തിന്റെ ഉത്സവം  ആഘോഷിക്കേണ്ടത്?

    ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ 13-ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. ഫലപ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലപ്പോഴും പറയപ്പെടുന്ന ഒരു വാചകമുണ്ട്: ജനാധിപത്യത്തിന്റെ ഉത്സവകാലം അഥവാ ആഘോഷകാലമാണ് തിരഞ്ഞെടുപ്പുകാലം. വോട്ടു ചെയ്യുന്ന ജനം അധികാരികളും മത്സരിക്കുന്നവര്‍ പ്രജകളും ആകുന്ന സമയമാണ് തിരഞ്ഞെടുപ്പുകാലം. ജനം രാജാവാകുന്ന ഒരു ദിവസമേ ഉള്ളൂ: വോട്ട് ചെയ്യുന്ന ദിനം. തിരഞ്ഞെടുപ്പ് പ്രചാരണരീതികളും വോട്ടെടുപ്പ് ദിനത്തിലെ പ്രവൃത്തികളുമെല്ലാം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

  • ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ  ചൈനീസ് പരിഭാഷ ലഭ്യമാക്കും

    ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും0

    വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ മാസം മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷയും വത്തിക്കാന്‍ ലഭ്യമാക്കും. വത്തിക്കാന്‍ ന്യൂസിലെയും വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെയും സ്റ്റാഫംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ഒന്‍പതാമത്തെ ഔദ്യോഗിക ഭാഷയാണ്  ചൈനീസ് ഭാഷ. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്  ഇക്കാര്യം ജനറല്‍ ഓഡിയന്‍സില്‍ അറിയിച്ചത്. ബൈബിള്‍ വായന, പാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹം, പാപ്പയുടെ അഭിവാദ്യങ്ങള്‍ എന്നിവയാവും ചൈനീസ് ഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത്. സ്പാനിഷ് ഭാഷക്കും ഇംഗ്ലീഷിനും മുകളിലായി ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മാന്‍ഡാരിന്‍ ഭാഷ. ചൈനീസ് ഭാഷയുടെ വിവിധ

  • സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും

    സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും0

    താമരശേരി: താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം ഡിസംബര്‍ രണ്ട് തിങ്കളാഴ്ച തിരുവമ്പാടിയില്‍ നടക്കും. രാവിലെ 9ന് പാരീഷ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍, തിരുവമ്പാടി  എംഎല്‍എ ലിന്റോ ജോസഫ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.

  • അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്

    അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം  നടത്തിയ പ്രഥമ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍  കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍  നിര്‍വഹിച്ചു. കനേഡിയന്‍ കാന്‍സര്‍  വിദഗ്ധരായ ഡോ. അര്‍ബിന്ദ്  ദുബെ, ഡോ. ബഷീര്‍ ബഷീര്‍, ഡോ. ശരണ്യ കാക്കുമാനു, ഡോ. അനുരാഗ് ശ്രീവാസ്തവ് എന്നിവര്‍ പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടര്‍  ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റേഡിയേഷന്‍ വിഭാഗം മേധാവി ഡോ. ജോമോന്‍ റാഫേല്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.

  • മംഗളം സ്വാമിനാഥന്‍  പുരസ്‌കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി

    മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി0

    ന്യൂഡല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാരം മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കേന്ദ്രമന്ത്രി ദിതേന്ദ്ര സിംഗില്‍നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവനരംഗത്തെ നാലു പതിറ്റാണ്ടുകളായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മംഗളം സ്വാമിനാഥന്‍ പുരസ്‌കാരത്തിന് കര്‍ദിനാള്‍ ക്ലീമിസിനെ അര്‍ഹനാക്കിയത്. ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മുന്‍ കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി, ഡോ. ആര്‍. ബാലശങ്കര്‍, സേതുമാധവന്‍, സുരേഷ് ജെയിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

  • മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരം 48-ാം ദിനത്തിലേക്ക്. 47-ാം ദിന സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. 47-ാം ദിവസം നിരാഹാരം അനുഷ്ഠിച്ചത് പ്രദേശ വാസികളായ ഇരുപതുപേര്‍ ആയിരുന്നു. സമരമുഖം പോരാട്ടത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പൊരുതാന്‍ ഉള്ളതാണെന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റര്‍ ഫാ. ഇമ്മാനുവല്‍ എസ്‌ജെ പറഞ്ഞു. ഹോളി ഹോം ചെയര്‍മാന്‍ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോര്‍ജ് ആന്റണി,

National


Vatican

Magazine

Feature

Movies

  • തമ്പുരാന്‍ തന്നെ

    തമ്പുരാന്‍ തന്നെ0

    കെ.ജെ മാത്യു, മാനേജിംഗ് എഡിറ്റര്‍ ചില സമീപകാല സിനിമകളില്‍ ദൈവപുത്രനെക്കുറിച്ച് തികച്ചും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത് അത്യന്തം ഖേദകരമാണ്. ലക്ഷ്യം നേടുവാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നതാണ് അവരുടെ വിശ്വാസപ്രമാണം. നീതി നടപ്പാക്കുവാന്‍ തിന്മയെ കൂട്ടുപിടിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ വിതയ്ക്കുന്നത് അത്യന്തം വിനാശകരമായ വിത്തുകളാണ്. അവര്‍ തുറന്നുവിടുന്ന ഭൂതങ്ങള്‍ വരുംനാളുകളില്‍ അവരെത്തന്നെ പിടികുടൂം എന്നുമാത്രമല്ല, സമൂഹത്തെ ഒന്നാകെ നശിപ്പിക്കുകയും ചെയ്യും. സാധാരണ മനുഷ്യന് സമാധാനപരമായി ജീവിക്കുവാനുള്ള അന്തരീക്ഷം

  • ആഫ്രിക്കയിലെ പറുദീസ

    ആഫ്രിക്കയിലെ പറുദീസ0

    രഞ്ജിത്ത് ലോറന്‍സ് മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിവുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാന. അടുത്തിടെ ശാലോം സന്ദര്‍ശിച്ച ഘാനയിലെ ടെച്ചിമാന്‍ കത്തോലിക്ക രൂപതയുടെ വികാരി ജനറല്‍ ഫാ. ഡൊമിനിക്ക് അസ്വാഹെനയും രൂപതയുടെഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മത്തിയാസ് ആക്കായും ഈ കൊച്ചു രാജ്യത്തിന്റെ കഥ അവരുടെ ജീവിതാനുഭവങ്ങളിലൂടെ സണ്‍ഡേ ശാലോം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു… നാട്ടിന്‍പുറത്തിന്റെ നന്മകളാല്‍ സമൃദ്ധമായ ഈ നാടിന്റെ കഥ നമുക്ക് കൈമോശം വന്നുപോയ ചില നല്ല ഓര്‍മകളിലേക്കുള്ള മടക്കയാത്ര കൂടെയാണ്…

  • മര്‍ത്തായും  മറിയവും ‘ഗത്സമെനി’യില്‍!

    മര്‍ത്തായും മറിയവും ‘ഗത്സമെനി’യില്‍!0

    15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ഫാ. ആഞ്ചലിക്കോ എന്ന ഡൊമിനിക്കന്‍ വൈദികന്റെ മാസ്റ്റര്‍പീസ് ചിത്രമാണ്’Agony in the garden’. ഗത്സമെനിയില്‍ ഈശോ രക്തം വിയര്‍ത്ത രാത്രിയില്‍ നിദ്രാവിവശരായി ഈശോയുടെ പ്രിയപ്പെട്ട ശിഷ്യന്‍മാരായ പത്രോസും യാക്കോബും യോഹന്നാനും ഉറങ്ങിയപ്പോഴും സ്വഭവനത്തില്‍ പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായെയും മറിയത്തെയുമാണ് ഈ ചിത്രത്തില്‍ ഫാ. ആഞ്ചലിക്കോ ചിത്രീകരിച്ചിരിക്കുന്നത്. മടിയില്‍ വേദപുസ്തകം തുറന്നുവച്ചുകൊണ്ട് ദൈവവചനം ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്ന മറിയവും കൈകള്‍കൂപ്പി പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായും ശാരീരികമായി അകലെയാണെങ്കിലും പ്രാര്‍ത്ഥനയിലൂടെ തീവ്രവേദനയുടെ മണിക്കൂറില്‍ ഈശോയെ ശക്തിപ്പെടുത്തുന്ന രംഗം ഫാ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?