Follow Us On

28

March

2025

Friday

Latest News

  • പാപ്പായെയും സന്യാസിനിമാരെയും അപകീര്‍ത്തിപെടുത്തിയ സംഭവം;  ഗുജറാത്ത് സ്വദേശിക്കെതിരെ  നിയമനടപടി

    പാപ്പായെയും സന്യാസിനിമാരെയും അപകീര്‍ത്തിപെടുത്തിയ സംഭവം; ഗുജറാത്ത് സ്വദേശിക്കെതിരെ നിയമനടപടി0

    ഗാന്ധിനഗര്‍, ഗുജറാത്ത്: ഫ്രാന്‍സിസ് പാപ്പായെയും സന്യാസിനിമാരെയും കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ ഗുജറാത്ത് സ്വദേശിയും വിഎച്ച്പി നേതാവെന്ന് സംശയിക്കുന്ന ആള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പോലീസ്. പ്രതിയുടെ പേരുവിവരങ്ങള്‍ പോലിസ് നിലവിലും പുറത്തുവിടാന്‍ തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3ന് നടന്ന സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ നവംബര്‍ 11നാണ് പോലിസ് കേസ് രജിസ്ടര്‍ ചെയ്യുന്നത്. പോലിസിന്റെ നീക്കം ശരിയായ ദിശയിലേക്കാണ് എന്ന് പറഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡ്രിക് പ്രകാശ് ഈ സംഭവം 20 മാസങ്ങള്‍ക്ക്

  • നിക്കരാഗ്വയിലെ ഏകാധിപത്യഭരണകൂടം ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിനെ രാജ്യത്ത് നിന്ന് പുറത്താക്കി

    നിക്കരാഗ്വയിലെ ഏകാധിപത്യഭരണകൂടം ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിനെ രാജ്യത്ത് നിന്ന് പുറത്താക്കി0

    മനാഗ്വ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് കാര്‍ലോസ് എന്റിക്ക് ഹെരേര ഗുട്ടറസിനെ രാജ്യത്തു നിന്ന് പുറത്താക്കി. അടുത്തിടെ  പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ അനുഭാവിയായ മേയറിനെ ബിഷപ് കാര്‍ലോസ് വിമര്‍ശിച്ചതാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയതിനെ പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു. ദിവ്യബലിക്കിടെ കത്തീഡ്രലിന് മുന്നില്‍ വലിയ ശബ്ദത്തില്‍ സംഗീതപരിപാടി നടത്തിയതിനാണ് ബിഷപ് കാര്‍ലോസ് മേയറെ വിമര്‍ശിച്ചത്. ഗ്വാട്ടമാലയിലേക്ക് നാടുകടത്തപ്പെട്ട ബിഷപ് കാര്‍ലോസ് അദ്ദേഹം അംഗമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനറിന്റെ കീഴിലുള്ള സന്യാസ

  • തൃശൂര്‍ വലിയ പള്ളിക്ക്   ഇത് 210-ാം വര്‍ഷികം

    തൃശൂര്‍ വലിയ പള്ളിക്ക് ഇത് 210-ാം വര്‍ഷികം0

    ആന്റോ ഡി. ഒല്ലൂക്കാരന്‍ തൃശൂര്‍ ദേശത്തിന് അത്താണിയും കോട്ടയ്ക്കകത്ത് പ്രഥമ ക്രൈസ്തവ ദൈവാലയവുമായ ശക്തന്‍ തമ്പുരാന്‍ പണിയിച്ച തൃശൂര്‍ മാര്‍ത്ത് മറിയം വലിയ പള്ളിക്ക് ഇത് 210-ാം വാര്‍ഷികം. ചരിത്ര പ്രസിദ്ധമായ സഭാ ശുദ്ധീകരണ പെരുന്നാള്‍ നവംബര്‍ 3 ന് ഞായറാഴ്ച ആഘോഷിച്ചു. മാര്‍ തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്ന എ.ഡി. 52 മുതല്‍ ക്രൈസ്തവ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും നിലനില്‍ക്കുന്ന ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭ, ബാബിലോണ്‍ സഭ, പേര്‍ഷ്യന്‍ സഭ, പൗരസത്യ സഭ,

  • ട്രംപിന്റെ  ചില തിരഞ്ഞെടുപ്പ്  വാഗ്ദാനങ്ങള്‍

    ട്രംപിന്റെ ചില തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഡൊണാള്‍ഡ് ട്രംപ് താന്‍ പ്രസിഡന്റ് ആയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറെ പരിപാടികളെപ്പറ്റി പ്രസംഗിക്കുകയുണ്ടായി. ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2025 ജനുവരി 20-ന് അദ്ദേഹം പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അതില്‍ പ്രധാനമായ ചില നയപരിപാടികളെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നാമത്തേത്. അമേരിക്ക അതിര്‍ത്തി പങ്കിടുന്നത് കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായിട്ടാണ്. മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയുടെ നീളം 3145 കിലോമീറ്ററാണ്. ഇത്രയും നീണ്ട ഒരു

  • സിഎച്ച്ആര്‍  സുപ്രീംകോടതി ഉത്തരവ്  നിസാരവല്ക്കരിക്കരുത്‌

    സിഎച്ച്ആര്‍ സുപ്രീംകോടതി ഉത്തരവ് നിസാരവല്ക്കരിക്കരുത്‌0

    ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)   ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഏലമലപ്രദേശങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഡിസംബറിലെ അടുത്ത ഹിയറിംഗ് വരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്. ഹൈറേഞ്ച് ജനതയെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കഴിഞ്ഞ ഒക്ടോബര്‍ 24-ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇടുക്കിയിലെ ഏലമലക്കാടുകളില്‍ (സിഎച്ച്ആര്‍) പുതിയ പട്ടയം അനുവദിക്കുന്നത്

  • മുനമ്പം റിലേനിരാഹാര  സമരത്തിന് പിന്തുണ വര്‍ധിക്കുന്നു

    മുനമ്പം റിലേനിരാഹാര സമരത്തിന് പിന്തുണ വര്‍ധിക്കുന്നു0

    മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിമൂന്നാം ദിനത്തില്‍ കോട്ടപ്പുറം രൂപത കുരിശിങ്കല്‍ ലൂര്‍ദ്മാതാ ദേവാലയ  വികാരി ഫാ. ബിജു തേങ്ങാപുരയ്ക്കലും ഇടവക അംഗങ്ങളും, ഗാന്ധി പീസ് ഫൗണ്ടേഷന്‍  അംഗങ്ങളും, മുനമ്പം – കടപ്പുറംഇടവകയില്‍ നിന്നുമുള്ള അംഗങ്ങളും നിരാഹാരമിരുന്നു. കൊല്ലം  ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, കേന്ദ്ര തൊഴില്‍ സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, കെ ആര്‍ എല്‍ സി സി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെസിബിസി പ്രൊലൈഫ് ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ്

  • കത്തോലിക്ക വിശ്വാസിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് കോടതി വിധി

    കത്തോലിക്ക വിശ്വാസിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് കോടതി വിധി0

    വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിഷിഗന്‍ സ്വദേശിനിയായ ലിസ ഡോംസ്‌കിക്ക്  1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് ജൂറി വിധിച്ചു. ആ സമയത്ത് അംഗീകാരം ലഭിച്ചിരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളുടെയും വികസനഘട്ടത്തിലോ പരീക്ഷണഘട്ടത്തിലോ ഗര്‍ഭഛിദ്രത്തിനിടയില്‍ ലഭിച്ച ഭ്രൂണ കോശങ്ങള്‍  ഉപയോഗിച്ചിരുന്നതായി ലിസാ ഡോംസ്‌കി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അബോര്‍ഷന്‍ ദൈവത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിശ്വസിക്കുന്ന കത്തോലിക്ക വിശ്വാസിയായ ലിസ ഡോംസ്‌കി ഈ പശ്ചാത്തലത്തില്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

  • ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാനുള്ള  കമ്മീഷന്റെ കാലവധി നീട്ടി

    ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാനുള്ള കമ്മീഷന്റെ കാലവധി നീട്ടി0

    ന്യൂഡല്‍ഹി: ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുത്ത നടപടിയെ ക്രൈസ്തവര്‍ സ്വാഗതം ചെയ്തു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവരും മുസ്ലീമുകളും സംവരണത്തിന് അര്‍ഹരാണോ എന്ന് പഠിക്കുവാനുള്ള കമ്മീഷനാണിത്. ആ കമ്മീഷന് നിശ്ചിതസമയത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തിതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ഓഫീസ് ഫോര്‍ എക്യൂമെനിസം സെക്രട്ടറിയായ ഫാ. ആന്റണി തുമ്മ പറഞ്ഞു. 2022 ലാണ്

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ  ബൈബിള്‍ കലോത്സവം  നവംബര്‍ 16 ന്  സ്‌കെന്തോര്‍പ്പില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍0

    ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം നവംബര്‍ 16-ന് സ്‌കെന്തോര്‍പ്പില്‍വച്ച് നടക്കും. വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാ കഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് ഈ കലോത്സവം. രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. നവംബര്‍ 16-ന് രാവിലെ

National


Vatican

Magazine

Feature

Movies

  • മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി സിഎസ്‌ഐ മലബാര്‍ മഹായിടവക നിര്‍മിക്കുന്ന 16 വീടുകളുടെ ശിലാസ്ഥാപനം

    മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി സിഎസ്‌ഐ മലബാര്‍ മഹായിടവക നിര്‍മിക്കുന്ന 16 വീടുകളുടെ ശിലാസ്ഥാപനം0

    തൃക്കൈപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള സിഎസ്‌ഐ മലബാര്‍ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആര്‍ദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കര്‍ ഭൂമിയില്‍ 16 വീടുകളാണ് ആര്‍ദ്രം പദ്ധതിയില്‍ നിര്‍മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മലബാര്‍ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ഡാനിയേല്‍, അല്മായ സെക്രട്ടറി കെന്നറ്റ്

  • ലഹരിക്കെതിരെ കാഞ്ഞിരപ്പള്ളി രൂപതയില്‍ നടത്തുന്ന തീവ്ര കര്‍മ്മ പരിപാടികള്‍ക്ക്  29ന് തുടക്കമാകും

    ലഹരിക്കെതിരെ കാഞ്ഞിരപ്പള്ളി രൂപതയില്‍ നടത്തുന്ന തീവ്ര കര്‍മ്മ പരിപാടികള്‍ക്ക് 29ന് തുടക്കമാകും0

    കാഞ്ഞിരപ്പള്ളി :  സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും,  സംഘടനകളുടെയും സഹകരണ ത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടത്തുന്ന ഒരു വര്‍ഷം നീളുന്ന തീവ്ര കര്‍മ്മ പരിപാടികള്‍ക്ക് മാര്‍ച്ച് 29ന് തുടക്കമാകും.  29 ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും.  യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?